പകുതി വിധവകളുടെ നാട്ടില്‍ നിന്നൊരു ചലചിത്രോത്സവം.
ഐ ഗോപിനാഥ് പകുതി വിധവകള്‍ എന്ന പേരില്‍ അറിയപ്പെടുന്നവരുടെ നാട് ലോകത്തൊന്നേയുള്ളു. കാശ്മീര്‍. പട്ടാളത്തിന്റേയും തീവ്രവാദികളുടേയും ഇടയില്‍ പെട്ട് അപ്രത്യക്ഷരായ പതിനായിരകണക്കിനു ചെറുപ്പക്കാരുടെ ഭാര്യമാരുടെ നാട്. പലരേയും പട്ടാളം റാഞ്ചിയിരിക്കാം. പലരേയും തീവ്രവാദികളും. ഭര്‍ത്താക്കന്മാര്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത ഇവര്‍ക്ക് ആരോ നല്‍കിയ പേര് – ഹാഫ് വിഡോസ്. ആ നാട്ടില്‍ നിന്നൊരു ചലചിത്രോത്സവം..കാശ്മീര്‍ നമ്മുടെ കണ്ണുകള്‍ക്കുമുന്നില്‍. അതാണ് കഴിഞ്ഞ 29,30,31 തിയതികളില്‍ സംസ്‌കാരിക നഗരം കണ്ടത്. ചലചിത്രമേളക്ക് ആതിഥ്യമേകിയത് തൃശൂര്‍ ചലചിത്ര കേന്ദ്രം… 20 വര്‍ഷമായി കാശ്മീരില്‍ […]
പകുതി വിധവകള്‍ എന്ന പേരില്‍ അറിയപ്പെടുന്നവരുടെ നാട് ലോകത്തൊന്നേയുള്ളു. കാശ്മീര്‍. പട്ടാളത്തിന്റേയും തീവ്രവാദികളുടേയും ഇടയില്‍ പെട്ട് അപ്രത്യക്ഷരായ പതിനായിരകണക്കിനു ചെറുപ്പക്കാരുടെ ഭാര്യമാരുടെ നാട്. പലരേയും പട്ടാളം റാഞ്ചിയിരിക്കാം. പലരേയും തീവ്രവാദികളും. ഭര്‍ത്താക്കന്മാര്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത ഇവര്‍ക്ക് ആരോ നല്‍കിയ പേര് – ഹാഫ് വിഡോസ്. ആ നാട്ടില്‍ നിന്നൊരു ചലചിത്രോത്സവം..കാശ്മീര്‍ നമ്മുടെ കണ്ണുകള്‍ക്കുമുന്നില്‍. അതാണ് കഴിഞ്ഞ 29,30,31 തിയതികളില്‍ സംസ്‌കാരിക നഗരം കണ്ടത്. ചലചിത്രമേളക്ക് ആതിഥ്യമേകിയത് തൃശൂര്‍ ചലചിത്ര കേന്ദ്രം…
20 വര്‍ഷമായി കാശ്മീരില്‍ ഒരു തിയറ്ററും പ്രവര്‍ത്തിക്കുന്നില്ല. എല്ലാം പട്ടാളക്കാരുടെ താമസസ്ഥലങ്ങളാണ്. ഒരു നാടകവും നടക്കുന്നില്ല ഒരു സാഹിത്യ സമ്മേളനമോ സംഗീതപരിപാടിയോ നടക്കുന്നില്ല. അവിടെനിന്നാണ് ഏതാനും ഫീച്ചര്‍ സിനിമകളും ഡോക്യുമെന്റികളുമായി ഫെസ്റ്റിവല്‍ ക്യുറേറ്ററും സംവിധായകനുമായ അജയ് റെയ്‌ന എത്തിയത്. കാശ്മീരിന്റെ പച്ചയായ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാനുള്ള ശ്രമം. ആദ്യമേള നടന്നത് മുബൈയില്‍. രണ്ടാമത്തേതാണ് തൃശൂരില്‍ നടന്നത്. ഇനി രാജ്യത്തെ അഞ്ചുനഗരങ്ങളില്‍ കൂടി മേള നടക്കും.
കാശ്മീര്‍ നിങ്ങള്‍ക്ക് ഭൂമിയിലെ സ്വര്‍ഗ്ഗം. ഒപ്പം പ്രശ്‌നസംസ്ഥാനം. ഏതുനിമിഷവും പട്ടാളക്കാര്‍ക്ക് മുന്നില്‍ ഐഡന്റിഫിക്കേഷന്‍ പരേഡ് നടത്തേണ്ടിവരുന്ന ഞങ്ങളുടെ അവസ്ഥയെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം. തെരുവില്‍ ഭര്‍ത്താവിന്റേയോ മകന്റേയോ പിതാവിന്റേയോ പടം പിടിച്ച് സമരം ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ. എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്ന അക്രമണങ്ങളുടെ ഭീതിയില്‍ കൊഴിഞ്ഞുവീഴുന്ന യൗവനങ്ങളുടെ ജീവിതം. പലായനം ചെയ്യുന്ന പണ്ഡിറ്റുകള്‍. തങ്ങളെ സ്തുതിക്കുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ മാത്രമനുവദിക്കുന്ന ഭരണകൂടം. എല്ലാ സാംസ്‌കാരിക പൈതൃകങ്ങളേയും തകര്‍ക്കുന്ന തീവ്രവാദം. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലുള്ളവര്‍ക്കെല്ലാമുള്ള മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട നാട്. അവിടെ നിന്നാണ് ഞങ്ങള്‍ വരുന്നത്. പരിമിതമായ സാധ്യതകളില്‍ നിര്‍മ്മിച്ച ഏതാനും സിനിമകളുമായി…… ക്യുറേറ്റര്‍ എന്ന രീതിയില്‍ പലതും തുറന്നു പറയുന്നതില്‍ പരിമിതിയുണ്ടെന്നു പറഞ്ഞായിരുന്നു റെയ്‌ന സംസാരിച്ചത്. തനിക്കു പറയാനുള്ളത് തന്റെ സിനിമകളിലുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2012ല്‍ ദേശീയ പുരസ്‌കാരം ലഭിച്ച ഹാര്‍ഊദ് (ശരത്കാലം) ആയിരുന്നു ഫെസ്റ്റിവലിലെ ഉദ്ഘാടനചിത്രം. വര്‍ഷങ്ങള്‍ക്കുമുമ്പെ സഹോദരന്‍ അപ്രത്യക്ഷനാകുകയും ഒന്നും ചെയ്യാനില്ലാതെ ജീവിക്കേണ്ടിവരുകയും ചെയ്യുന്ന റഫീക് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇടക്ക് അതിര്‍ത്തി ഭേദിച്ച് തീവ്രവാദിയാകാനും റഫീക് ശ്രമിക്കുന്നുണ്ട്. ഒരു മകനെ നഷ്ടപ്പെട്ട പിതാവാകട്ടെ രണ്ടാമത്തെ മകനെ കുറിച്ചോര്‍ത്ത് എപ്പോഴും ആകുലനാകുന്നു. കാശ്മീരിന്റെ സമകാലികാവസ്ഥ ഹൃദയസ്പര്‍ക്കായി ചിത്രീകരിക്കുന്ന ഈ സിനിമയുടെ സംവിധായകന്‍ പ്രൊഫഷണല്‍ നടനായ അമീര്‍ ബഷീറാണ്. ശ്രീനഗറില്‍ ജനിച്ച്, ഡെല്‍ഹിയിലും മുംബൈയിലും ജീവിച്ച അദ്ദേഹത്തിന്റെ പിറന്ന മണ്ണിലേക്കുള്ള തിരിച്ചുവരവാണ് ഈ സിനിമ.
അജയ് റെയ്‌നയുടെ രണ്ടു ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം മണ്ണില്‍ തിരിച്ചെത്തിയ ഒരു പ്രവാസിയുടെ തിരിച്ചുവരവിന്റെ കഥ പറയുന്ന അവര്‍ നട്ട മരം വളര്‍ന്നുവെന്ന് അവരോടു പറയൂ (ലേഹഹ വേലാ വേല േൃലല വേല്യ വമ്‌ല ുഹമിലേറ വമ െിീം ഴൃീംി), ഇന്ത്യക്കും പാക്കിസ്ഥാനുമിടക്കുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുങ്ങിപോയ നിസ്സഹായരായ കുറെ ജീവിതങ്ങളുടെ കഥ പറയുന്ന ഭൂപടത്തിന്റെ വക്കില്‍, അതിര്‍ത്തിക്കും വേലിക്കുമിടയില്‍ (യലംേലലി വേല യീൃറലൃ മിറ വേല ളലിരല, ീി വേല ലറഴല ീള വേല ാമു) എന്നിവയായിരുന്നു റെയ്‌ന സംവിധാനം ചെയ്ത ചിത്രങ്ങള്‍. തീര്‍ച്ചയായും തന്റെ പ്രഭാഷണത്തില്‍ അദ്ദേഹം പറയാന്‍ മടിച്ച യാഥാര്‍ത്ഥ്യങ്ങളായിരുന്നു ഈ ചിത്രങ്ങളുടെ പ്രമേയം. ഒരുതുണ്ടു ഭൂമിക്കും മഞ്ഞിനും വേണ്ടി പോരടിക്കുന്ന രണ്ടു രാഷ്ട്രങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ കഴിയാതെ പോകുന്ന ഒരു തലമുറയുടെ ദുരന്തങ്ങളാണ് ഈ ഡോക്യുമെന്ററികളിലൂടെ അദ്ദേഹം തുറന്നു പറയുന്നത്.
അവര്‍ നട്ട മരം വളര്‍ന്നുവെന്ന് അവരോടു പറയൂ എന്ന ചിത്രം വാസ്തവത്തില്‍ റെയ്‌നയുടെ ആത്മകഥാംശം തന്നെയാണ്. സ്വതന്ത്രകാശ്മീരിനുവേണ്ടി 1989-90ല്‍ നടന്ന പ്രക്ഷോഭകാലത്ത് അജയിന്റെ പിതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ജയന്‍ റെയ്‌നയും കുടുംബവും നാടുവിട്ട് രക്ഷപ്പെടുകയായിരുന്നു. അന്ന് അജയ് പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം മുബൈയില്‍ താമസമാക്കി. വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തിയ കുടുംബം കാണുന്നത് കുടുംബവും ഭൂസ്വത്തുമെല്ലാം തകര്‍ന്നു തരിപ്പണമായ കാഴ്ചയാണ്. ആ കാഴ്ചയാണ് ഈ സിനിമക്ക് പ്രചോദനമായത്. ഭൂപടത്തിന്റെ വക്കില്‍, അതിര്‍ത്തിക്കും വേലിക്കുമിടയില്‍ എന്ന ചിത്രത്തില്‍ ഇരുരാജ്യത്തായി കുടുങ്ങിപോയ ബന്ധുക്കളുടെ ദയനീയ ചിത്രമാണ് വരച്ചുകാട്ടുന്നത്. അതിര്‍ത്തി ഭേദിക്കാന്‍ കഴിയാതെ ഇരുഭാഗത്തുനിന്നുമാണ് അവര്‍ ആശയവിനിമയം നടത്തുന്നത്.
രാജേഷ് ജാലായുടെ 23 വിന്റേഴ്‌സ് എന്ന ചിത്രം 23 വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന മണ്ണില്‍ തിരിച്ചെത്തിയ ഒരു കാശ്മീരി പണ്ഡിറ്റിന്റെ ജീവിതമാണ് ചിത്രീകരിക്കുന്നത്. കറുത്ത സീനുകളും ഇമേജുകളുടെ അഭാവവും മൂലം പ്രേക്ഷകനെ ഏറെ വേട്ടയാടുന്നു പ്രതീക്ഷകളെല്ലാം അവസാനിച്ചതായി സൂചിപ്പിക്കുന്ന ഈ സിനിമ.
യുദ്ധവും കലാപവും ചിതറിച്ച കാശ്മീരി സ്ത്രീകളുടെ കദനങ്ങളും അതിജീവനങ്ങളും രേഖപ്പെടുത്തിയ ചിത്രങ്ങള്‍ മേളയെ ഹൃദയസ്പര്‍ക്കാക്കി. ഇഫആത് ഫാത്തിമയുടെ എവിടെയാണ് നിങ്ങളെന്റെ ചന്ദ്രക്കലയെ ഒളിപ്പിച്ചത് (ംവലൃല വമ്‌ല ്യീൗ വശററലി ാ്യ രൃലരെലി ോീീി?), സോണിയ ജബ്ബാറിന്റെ ശരത്കാലത്തിന്റെ അവസാനരാജ്യം (മൗൗോി’ െളശിമഹ രീൗിേൃ്യ) എന്നീ സിനിമകള്‍ ഈ ദിശയിലുള്ളവയായിരുന്നു. മകനെ കാണാതായതിനെ തുടര്‍ന്ന് നീതിക്കുവേണ്ടി പോരാടുന്ന അമ്മയുടെ ഒരു ദിവസമാണ് ഇതില്‍ ചിത്രീകരിക്കുന്നത്.
പാതിവിധവകളുടെ ജീവിതമാണ് അതുല്‍ ഗുപ്ത, ശബ്‌നം ആര എന്നിവര്‍ സംവിധാനം ചെയ്ത വെയ്റ്റിംഗിന്റെ പ്രമേയം. സുരക്ഷാഭടന്മാര്‍ റാഞ്ചപ്പെട്ട് അപ്രത്യക്ഷരായവരുടെ ഭാര്യമാരുടെ വ്യാകുലതകളും കാത്തിരിപ്പുമാണ് സംവിധായകര്‍ ചിത്രീകരിക്കുന്നത്. എങ്കിലും ആ സ്ത്രീകള്‍ തളരുന്നില്ല. ജീവിക്കാനായുള്ള പോരാട്ടത്തിലാണവര്‍. നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് അവരെ നയിക്കുന്നത്. ചിലര്‍ തളരുന്നുണ്ട്. ആ സ്ത്രീകളുടെ സ്വന്തം വാക്കുകളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ആഗസ്റ്റ് 15 കാശ്മീര്‍ ജനതക്ക് എത്ര അര്‍ത്ഥരഹിതമാണെന്ന് വെളിവാക്കുകയാണ് പ്രശസ്ത സംവിധായകന്‍ സഞ്ജയ് കാക്കിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജഹാന്‍ ഓ ആസാദി എന്ന ചിത്രം. കലാപങ്ങള്‍ക്കും കര്‍ഫ്യൂകള്‍ക്കുമിടയിലാണ് സഞ്ജയ് ഈ സിനിമ ചിത്രീകരിച്ചത്. കാശ്മീരിനു നഷ്ടപ്പെടുന്ന സാസം്കാരികപൈതൃകങ്ങളാണ് പങ്കജ് ഋഷികുമാര്‍ പ്ലേ ഈസ് ഓണ്‍ എന്ന ചിത്രത്തില്‍ വരച്ചുകാട്ടുന്നത്.
സംഘര്‍ഷത്തിന്റെ വേരുകള്‍, പലായനം, കാശ്മീരിന്റെ സ്വാതന്ത്ര്യം, സംഘര്‍ഷത്തില്‍ സ്ത്രീ, അന്യവല്‍ക്കരണം തുടങ്ങി വിവിധ വിഭാഗങ്ങളലായി ഇരുപതോളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. തിയറ്ററുകളില്ലാത്ത ഒരു നാട്ടില്‍ നിന്നുള്ള ഈ സിനിമകള്‍ ബാക്കി വെക്കുന്നത് വേദനിപ്പിക്കുന്ന ഒരുപിടി ഫ്രെയിമുകളാണ്.
വാല്‍ക്കഷ്ണം : ഈ കുറിപ്പ് തയ്യാറാക്കിയ ശേഷം ലഭിച്ച വിവരമിങ്ങനെ. തൃശൂരിനു ശേഷം ഹൈദരാബാദിലായിരുന്നു കാശ്മീര്‍ ഫെസ്റ്റിവല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കാനിരുന്ന ഫെസ്റ്റിവല്‍ എബിവിപിയും മറ്റു ഫാസിസ്റ്റ് സംഘടനകളും ചേര്‍ന്ന് തടഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകത്തോടു വിളിച്ചു പറയാന്‍ പോലുമാകാത്ത അവസ്ഥയിലാണ് കാശ്മിര്‍ നിവാസികള്‍ എന്നര്‍ത്ഥം. തിയറ്ററുകളില്ലാത്ത നാട്ടില്‍ നിന്നുള്ള ഏതാനും സിനിമകള്‍ കാണാനുള്ള സഹിഷ്ണുത പോലുമില്ലാത്ത നമുക്ക് കാശ്മീരിനെ കുറിച്ച് മിണ്ടാനെന്തവകാശം?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Fazal Rahman
September 29, 2013 at 3:42 am
മനസ്സില്‍ തൊടുന്നത്… പോകണം എന്ന് ഏറെ കരുതിയതായിരുന്നു, സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഗോപാല്‍ മേനോന്‍ ചിത്രം പാപാ – 2 ഓര്‍ക്കുന്നു.