നേതാക്കള്‍ വര്‍ഗ്ഗീയവിഷം തുപ്പുന്നു….

തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളും കഴിഞ്ഞപ്പോള്‍ പല ബിജെപി നേതാക്കളും വിറളി പൂണ്ടിരിക്കുകയാണെന്നു തോന്നുന്നു. അതിന്റെ പ്രകടമായ തെളിവുകളാണ് അവരില്‍നിന്ന് പുറത്തുവരുന്ന പ്രസ്താവനകളും ലഘുലേഖകളും മറ്റും. മധ്യപ്രദേശില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ സംഘപരിവാര്‍ സംഘടനകള്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗ്‌ളാദേശില്‍ നിന്നുള്ള ‘മൂന്ന് കോടി ന്യൂനപക്ഷ കുടിയേറ്റക്കാരില്‍ നിന്നും ഇന്ത്യയെ മുക്തമാക്കുക’, ‘രാജ്യദ്രോഹികളില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുക’ തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകളാണ് പടിഞ്ഞാറന്‍ മധ്യപ്രദേശില്‍ വീടുവീടാന്തരം വിതരണം ചെയ്യപ്പെട്ടത്. […]

download

തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളും കഴിഞ്ഞപ്പോള്‍ പല ബിജെപി നേതാക്കളും വിറളി പൂണ്ടിരിക്കുകയാണെന്നു തോന്നുന്നു. അതിന്റെ പ്രകടമായ തെളിവുകളാണ് അവരില്‍നിന്ന് പുറത്തുവരുന്ന പ്രസ്താവനകളും ലഘുലേഖകളും മറ്റും. മധ്യപ്രദേശില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ സംഘപരിവാര്‍ സംഘടനകള്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗ്‌ളാദേശില്‍ നിന്നുള്ള ‘മൂന്ന് കോടി ന്യൂനപക്ഷ കുടിയേറ്റക്കാരില്‍ നിന്നും ഇന്ത്യയെ മുക്തമാക്കുക’, ‘രാജ്യദ്രോഹികളില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുക’ തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകളാണ് പടിഞ്ഞാറന്‍ മധ്യപ്രദേശില്‍ വീടുവീടാന്തരം വിതരണം ചെയ്യപ്പെട്ടത്. രാഷ്ട്രീയ കക്ഷിയുടെ പേരോ ചിഹ്നമോ ഇല്ലെങ്കിലും ബി.ജെ.പി നേതാക്കളായ നരേന്ദ്ര മോഡിയുടെയും രാജ്‌നാഥ് സിംഗിന്രെയും ചിത്രങ്ങള്‍ നോട്ടീസില്‍ പതിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ദേശം എന്താണെന്നു വ്യക്തമാണല്ലോ. സംഭവത്തില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്രെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
പതിവുപോലെ പ്രവീണ്‍ തൊഗാഡിയയും വിഷം തൂപ്പുന്ന പ്രസംഗങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മുസ്ലീങ്ങളെ വസ്തു വാങ്ങാന്‍ അനുവദിക്കരുതെന്ന് തൊഗാഡിയ ആഹ്വാനം ചെയ്തതായി ഒരു ദേശീയ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗുജറാത്തിലെ ഭവ്‌നഗറില്‍ ഒരു മുസ്ലീം വ്യാപാരി വാങ്ങിയ വീട് ഉപരോധിക്കാന്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ തൊഗാഡിയ വീട് ഒഴിയാന്‍ ഗൃഹനാഥന് 48 മണിക്കൂര്‍ സമയം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പ്രസംഗം വന്‍തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയപ്പോള്‍ നിഷേധവുമായി അദ്ദേഹം രംഗത്തെത്തി. തങ്ങളുടെ ഭൂമി മുസ്ലിങ്ങള്‍ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് കുറെ ഹിന്ദുക്കള്‍ തന്നെ സമീപിച്ചപ്പോള്‍ തനിക്കൊന്നും ഇക്കാര്യത്തില്‍ ചെയ്യാനില്ലെന്നും നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും താന്‍ അവരോടു പറഞ്ഞുവെന്ന് തൊഗാഡിയ വ്യക്തമാക്കി. ഇതാണ് തനിക്കെതിരെയുള്ള ആരോപണമായി ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മറുവശത്ത് നരേന്ദ്ര മോദിയെ പിന്തുണയ്ക്കാത്തവര്‍ പാക്കിസ്ഥാനിലേക്കു പോകട്ടെ എന്ന വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് ഗിരിരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡിലെ മോഹന്‍പൂരിലെ റാലിയില്‍ ഗിരിരാജ് നടത്തിയ പരാമര്‍ശം ബിജെപി ഔദ്യോഗികമായി തള്ളിക്കളഞ്ഞിരുന്നു. ഇതേ പ്രസംഗത്തില്‍, ഗോമാംസം കയറ്റുമതി ചെയ്യുന്നവര്‍ക്കു സബ്‌സിഡി നല്‍കുകയും പശുവിനെ സംരക്ഷിക്കുന്നവര്‍ക്കു നികുതി ഏര്‍പ്പെടുത്തുകയും ചെയ്യുകയാണു കേന്ദ്രസര്‍ക്കാരെന്നും ഗിരിരാജ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന്റെ പേരില്‍ നേരത്തേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണു പാക്കിസ്ഥാന്‍ പരാമര്‍ശവും എഫ്‌ഐആറില്‍ ചേര്‍ത്തത്.

വികസനത്തിന്റെ പേരിലാണ് താന്‍ വോട്ടുചോദിക്കുന്നതെന്ന് നരേന്ദ്രമോഡി പറയുമ്പോഴാണ് വര്‍ഗ്ഗീയവിഷം തുപ്പുന്ന പ്രസംഗങ്ങളുമായി പല നേതാക്കളും രംഗത്തുവരുന്നത്. എന്തായാലും തൊഗാഡിയയെ തള്ളിപ്പറയാന്‍ മോദി തയ്യാറായത് അത്രയും നന്നായി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply