കേരളത്തിലും വരുന്നു പൈറേറ്റ് പാര്‍ട്ടി

ലോകത്തെ പല രാഷ്ട്രങ്ങളിലും ശക്തമായ സ്വാധീനമാണ് ഇന്ന് പൈറേറ്റ് പാര്‍ട്ടിക്കുള്ളത്. അറിവിന്റെ കുത്തകവല്‍ക്കരണത്തെ തടയുക എന്നതാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന പ്രധാന മുദ്രാവാക്യം. കേരളത്തിലും ഇത്തരമൊരു പ്രസ്ഥാനം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആംഭിച്ചിരിക്കുന്നു. അതേകുറിച്ച് കെ. എസ് ശ്രീജിത് ഇന്ന് മാധ്യമം ദിനപത്രത്തിലെഴുതിയ റിപ്പോര്‍ട്ടാണിത്……  യൂറോപ്പിലെയും മറ്റും നവ രാഷ്ട്രീയശാഖാ മുന്നേറ്റങ്ങളുടെ ചുവടുപിടിച്ച് അറിവിന്റെ ജനാധിപത്യവത്കരണത്തിനുവേണ്ടി കേരളത്തില്‍ ‘ടെക്കി’കളുടെ രാഷ്ട്രീയ പാര്‍ട്ടി വരുന്നു. പകര്‍പ്പവകാശത്തിന്റെ പേരില്‍ സാഹിത്യം, സംഗീതം, ചലച്ചിത്രം, വീഡിയോ,സോഫ്‌ട്വെയര്‍ തുടങ്ങിയ അറിവിന്റെ വിവിധ മേഖലകളെ ചില കമ്പനികളുടെയും വ്യക്തികളുടെയും […]

images

ലോകത്തെ പല രാഷ്ട്രങ്ങളിലും ശക്തമായ സ്വാധീനമാണ് ഇന്ന് പൈറേറ്റ് പാര്‍ട്ടിക്കുള്ളത്. അറിവിന്റെ കുത്തകവല്‍ക്കരണത്തെ തടയുക എന്നതാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന പ്രധാന മുദ്രാവാക്യം. കേരളത്തിലും ഇത്തരമൊരു പ്രസ്ഥാനം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആംഭിച്ചിരിക്കുന്നു. അതേകുറിച്ച് കെ. എസ് ശ്രീജിത് ഇന്ന് മാധ്യമം ദിനപത്രത്തിലെഴുതിയ റിപ്പോര്‍ട്ടാണിത്……

 യൂറോപ്പിലെയും മറ്റും നവ രാഷ്ട്രീയശാഖാ മുന്നേറ്റങ്ങളുടെ ചുവടുപിടിച്ച് അറിവിന്റെ ജനാധിപത്യവത്കരണത്തിനുവേണ്ടി കേരളത്തില്‍ ‘ടെക്കി’കളുടെ രാഷ്ട്രീയ പാര്‍ട്ടി വരുന്നു.

പകര്‍പ്പവകാശത്തിന്റെ പേരില്‍ സാഹിത്യം, സംഗീതം, ചലച്ചിത്രം, വീഡിയോ,സോഫ്‌ട്വെയര്‍ തുടങ്ങിയ അറിവിന്റെ വിവിധ മേഖലകളെ ചില കമ്പനികളുടെയും വ്യക്തികളുടെയും കൈകളിലേക്ക് കൊണ്ടുവരുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ള ‘പൈറേറ്റ് പാര്‍ട്ടി’കളുടെ മാതൃകയില്‍ സംസ്ഥാനത്തെ ചില സ്വതന്ത്ര സോഫ്‌ട്വെയര്‍ പ്രവര്‍ത്തകരാണ് പാര്‍ട്ടി രൂപവത്കരണത്തിനൊരുങ്ങുന്നത്.
രാജ്യത്തുടനീളം പൈറസി മൂവ്‌മെന്റ് എന്ന ബാനറിനുകീഴില്‍ നവമാധ്യമങ്ങളില്‍ സജീവമായിരിക്കുന്ന കൂട്ടായ്മയിലെ കേരളത്തില്‍ നിന്നുള്ളവരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന്റെ ആദ്യപടിയായി പകര്‍പ്പവകാശത്തിന്റെ പേരില്‍ നടക്കുന്ന കുത്തകവത്കരണത്തിനെതിരെ സംസ്ഥാനത്തുടനീളം ബോധവത്കരണ യാത്ര ആരംഭിച്ചു.
വിവിധ ജില്ലകളിലെ സമാനമനസ്‌കരും വെര്‍ച്വല്‍ ലോകത്തെ പുതുതലമുറയുമായി സംവദിക്കുകയും കൂട്ടായ്മ രൂപവത്കരിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് യാത്ര. പകര്‍പ്പവകാശത്തിനെതിരായ സ്വതന്ത്ര സോഫ്‌ട്വെയര്‍ മേഖലയിലെ സജീവ പ്രവര്‍ത്തകര്‍ കൂടിയായ സൂരജ് കേണോത്തും പ്രവീണ്‍ അരിമ്പറതൊടിയിലുമാണ് ലക്ഷ്യ സാക്ഷാത്കാരത്തിനായി സെപ്റ്റംബര്‍ 21ന് തൃശൂരില്‍ നിന്ന് യാത്ര ആരംഭിച്ചത്. മനുഷ്യന് വസ്ത്രവും ഭക്ഷണവും മാത്രമല്ല അറിവും ഊര്‍ജ സ്വയംപര്യാപ്തതയും കൂടി വേണമെന്ന വാദം ഉയര്‍ത്തി നടത്തുന്ന യാത്രയും ഇന്ധനവ്യയം ഒഴിവാക്കി സൈക്കിളിലാണെന്ന പ്രത്യേകതയുമുണ്ട്.
തെക്കന്‍ ജില്ലകളില്‍ വിവിധ കോളജുകളിലും ഐടി @ സ്‌കൂളിന്റെ ആഭിമുഖ്യത്തിലും സംഘടിപ്പിച്ച കൂട്ടായ്മകളിലും സംവദിച്ച ഇവര്‍ തലസ്ഥാനത്തും വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുടെ ക്ഷണപ്രകാരമുള്ള യോഗങ്ങളില്‍ പങ്കെടുത്തു.
തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വഴി തിരികെ തൃശൂരിലത്തെിയ ശേഷം യാത്രാ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പാര്‍ട്ടി രൂപവത്കരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സൂരജ് കേണോത്തും പ്രവീണ്‍ അരിമ്പറതൊടിയിലും പറഞ്ഞു. ‘2006 ല്‍ സ്വീഡനില്‍ ആദ്യ പൈറേറ്റ് പാര്‍ട്ടി രൂപവത്കരിച്ച ശേഷം ആസ്ട്രിയ, ഡെന്മാര്‍ക്, ജര്‍മനി, ഐസ്ലാന്‍ഡ്, ചെക് റിപ്പബ്‌ളിക് എന്നീ രാജ്യങ്ങളിലടക്കം പാര്‍ലമെന്റ് അംഗങ്ങളുള്ള പൈറേറ്റ് പാര്‍ട്ടികള്‍ക്ക് യൂറോപ്യന്‍ യൂനിയനിലും ഇപ്പോള്‍ പ്രാതിനിധ്യമുണ്ട്.
നവജനാധിപത്യ പ്രക്ഷോഭമായ അറബ് വസന്തത്തിന് തുടക്കം കുറിച്ച ടുണീഷ്യയില്‍ 2011 ല്‍ പൈറേറ്റ് പാര്‍ട്ടിയംഗം മന്ത്രിവരെയായെന്നും’ അവര്‍ പറയുന്നു. കേരളത്തില്‍ അടുത്തകാലത്ത് സംഗീതത്തിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ യേശുദാസ് ഉയര്‍ത്തിയ വാദത്തിനെ അടക്കം പകര്‍പ്പവകാശ പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ക്കുന്നുമുണ്ട്. ഗായകന്‍ ആലപിക്കുന്ന ഗാനം കേട്ട് അദ്ദേഹത്തെ പിന്തുണക്കുന്ന ആസ്വാദകര്‍ക്കടക്കം ഗാനത്തില്‍ അവകാശമുണ്ടെന്നിരിക്കെ മറിച്ചുള്ള അവകാശവാദം ജനാധിപത്യ വിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം.
പകര്‍പ്പവകാശത്തിനായി പ്രത്യക്ഷത്തില്‍ വാദിക്കുന്നവര്‍ പോലും ഡിജിറ്റലൈസ് ചെയ്ത സംഗീതം,പുസ്തകങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവ യാതൊരു സാമ്പത്തിക ലാഭവുമില്ലാതെ ആവശ്യക്കാര്‍ക്ക് കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന ‘ദ പൈറേറ്റ് ബേ’ അടക്കമുള്ള സംവിധാനത്തിനെ ആശ്രയിക്കുന്ന ഒരു കാലഘട്ടത്തില്‍ പൈറേറ്റ് പാര്‍ട്ടി രൂപവത്കരണം അസാധ്യമല്ലെന്ന വിശ്വാസത്തിലാണ് പകര്‍പ്പവകാശ പ്രവര്‍ത്തകര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply