കുടി നിര്‍ത്തൂ പന്ത് കളിക്കൂ ………..

ഐസണ്‍ ജോസ് കളിയുള്ള ദിവസം ബാറിലെ കച്ചവടം കുറയുന്നു …… ലോക കപ്പ് മത്സരം മികച്ച കളികളുടെതകുമ്പോള്‍ ആണ് ഇത് സംഭവിക്കുന്നത്. പോലീസിനും മറിച്ചല്ല അഭിപ്രായം. അവരാണല്ലോ കുടിയന്മാരേ വാഹനമോടിക്കുന്നതിന് പിടികൂടുന്നത്, ബാറിലെ ജീവനക്കാരും ഇക്കാര്യം തുറന്നു സമ്മതിക്കുന്നു . കുടിയന്മാരും അതെ അഭിപ്രായം പങ്കുവെക്കുന്നു. പല കുടിയന്മാരും നേരത്തെ വീട്ടിലെത്തുന്നു, കളി കാണുന്നു. എന്റെ വിഷയവും ഈ നിരീക്ഷണത്തില്‍ നിന്ന് തന്നെയാണ് . മദ്യം ലഹരിയാണ്, അതുപോലൊരു ലഹരിയാണ് ഫുട്ബാളും. ആ ലഹരി ആരോഗ്യത്തെ തകര്‍്ക്കില്ല. […]

Edin-Dzeko-Bosnia-Herzegovina-World-Cup

ഐസണ്‍ ജോസ്

കളിയുള്ള ദിവസം ബാറിലെ കച്ചവടം കുറയുന്നു …… ലോക കപ്പ് മത്സരം മികച്ച കളികളുടെതകുമ്പോള്‍ ആണ് ഇത് സംഭവിക്കുന്നത്. പോലീസിനും മറിച്ചല്ല അഭിപ്രായം. അവരാണല്ലോ കുടിയന്മാരേ വാഹനമോടിക്കുന്നതിന് പിടികൂടുന്നത്, ബാറിലെ ജീവനക്കാരും ഇക്കാര്യം തുറന്നു സമ്മതിക്കുന്നു . കുടിയന്മാരും അതെ അഭിപ്രായം പങ്കുവെക്കുന്നു. പല കുടിയന്മാരും നേരത്തെ വീട്ടിലെത്തുന്നു, കളി കാണുന്നു. എന്റെ വിഷയവും ഈ നിരീക്ഷണത്തില്‍ നിന്ന് തന്നെയാണ് . മദ്യം ലഹരിയാണ്, അതുപോലൊരു ലഹരിയാണ് ഫുട്ബാളും. ആ ലഹരി ആരോഗ്യത്തെ തകര്‍്ക്കില്ല. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, ഫുട്ബാളിലൂടെ സ്വര്‍ഗ്ഗത്തിലെത്താനാകും എന്നാണ്, ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ആ മനസ്സിനെ തിന്മകളെ പ്രതിരോധിക്കനാകൂ. നന്മ ഉള്ളവരാകനാകൂ എന്നാണ് ആ മഹാന്‍ പറഞ്ഞത്.
കാര്യം ഇതെങ്കില്‍ എന്തുകൊണ്ട് ഈ വഴി ചിന്തിച്ചു കൂടാ. മലയാളിയുടെ മദ്യപാന ശീലത്തിനു ഈ ലഹരി ഒരു മരുന്നായി കണ്ടുകൂടെ? അത്തരത്തിലൊരു മദ്യ വിമുക്തി നയം അനുവര്ത്തിക്കാവുന്നതല്ലേ ?..തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെകൂടി ഉള്‍പെടുത്തി ഇത്തരം ഒരു ആരോഗ്യനയം ആവിഷ്‌കരിക്കാം . ജൂനിയര് സീനിയര് തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാം. എല്ലാ അവധി ദിനങ്ങളും പ്രാദേശിക കളിക്കാരുടെ ടീമുകള്‍ ഏറ്റുമുട്ടട്ടെ . കമ്പക്കാര് കളി ആസ്വദിക്കെ , വൈകുന്നേരങ്ങള്‍ ബാറിനു പകരം കളി മൈതാനങ്ങള്‍ ആരവം മുഴക്കട്ടെ.
എന്റെ വീടിനടുത്തുള്ള കളിപറമ്പ് വൈകുന്നേരം ഫുട്‌ബോള്‍ കളി കൊണ്ട് നിറഞ്ഞ കാലമുണ്ടായിരുന്നു . ഇന്ന് അത് കവിളുകള്‍ ചീര്ത്ത് വയറുചാടിയ കുടിയന്മാരുടെയും വിശ്രമ കേന്ദ്രമാണ് . ഈ സ്ഥിതി മാറ്റി എടുത്തു ജനകീയ ശ്രമാദാനതിലൂടെ കളിക്കളങ്ങള്‍ നവീകരിക്കാവുന്നതാണ് . അമ്പതു ശതമാനം വനിതകള്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യം ഏറ്റെടുക്കാന്‍ ബാധ്യതയുണ്ട്. കാരണം അവരാണല്ലോ ഈ പുരുഷ കേന്ദ്രീകൃത ദുശീലതിന്റെ ഇര. വേട്ടയാടപ്പെടാന്‍ നിന്ന് കൊടുക്കുന്ന ഇര.
സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്ക് കായിക രംഗം കൂടിയേ തീരു . ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് മാതൃക ഇത്തരം ജനകീയ കായിക ആസ്വാദനത്തിന്റെ മാതൃകയാണ്. പ്രാേദശികമായി പണം സംഘടിപ്പിച്ചു . മത്സരങ്ങള്‍ നടത്തുന്നത്തിന്റെ സാമ്പത്തിക വശം പല ക്ലബുകളും ഇപ്പോള്‍ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതാണല്ലോ ഫഌഡ്‌ലിറ്റ് മത്സരങ്ങള്‍ അരങ്ങു തകര്ക്കുന്നത് .
ഈ തിരിച്ചറിവിലൂടെ നമുക്ക് കുടിയന്മാരെ ഒരു ആരോഗ്യലോകത്തിലേക്ക് നയിക്കാം എന്നാണ് എന്റെ പ്രതീക്ഷ . മുള്ളിനെ മുള്ള് കൊണ്ട് എന്ന പോലെ, വജ്രത്തെ വജ്രം കൊണ്ട് മുറിക്കുന്നത് പോലെ. ലഹരിയെ ലഹരി കൊണ്ട് നേരിടാന്‍ ഈ ലോകകപ്പ് മലയാളിയെ പ്രേരിപ്പിക്കട്ടെ .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply