അബ്രാഹ്മണ ശാന്തിനിയമനം – ആശയം മാധവ് ജിയുടേത്, അംബേദ്കറുടേതല്ല

പ്രശാന്ത് ഒരു പത്തു കൊല്ലം കഴിഞ്ഞു വരുന്ന എല്ലാ കമ്മ്യൂണിസ്റ്റും സ്ഥിരം പറയാന്‍ പോകുന്ന വാക്യമാണ്. ‘നിങ്ങള്‍ അബ്രാഹ്മണര്‍ക്ക് അമ്പലത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നേടിത്തന്നത് ഞങ്ങളാണ്’ അതങ്ങനെ തന്നെ ആയിക്കോട്ടെ പക്ഷെ ഇതോക്കെ വിപ്ലവാത്മകമായ മാറ്റമാണ് എന്ന് വെച്ച് കാച്ചരുത്. അബ്രാഹ്മണ ശാന്തികളുടെ ശാന്തിപ്പണിയെ ഞാന്‍ അനുകൂലിക്കുന്നു സമൂഹത്തിലെ എല്ലാതരം സൂക്ഷ്മാധികാര സ്ഥാനങ്ങളിലേക്കും ദളിതുകളും മറ്റു പിന്നോക്കകാരും വരുന്നത് നല്ലതാണ്. പക്ഷെ അത് കൊണ്ട് സംഘപരിവാറിനെയോ ഹിന്ദുത്വ ശക്തികള്‌ക്കോ നോവും എന്ന് കരുതരുത് പ്രത്യേകിച്ച് കേരളത്തിലെങ്കിലും.ഇന്ത്യയില്‍ […]

yyy

പ്രശാന്ത്

ഒരു പത്തു കൊല്ലം കഴിഞ്ഞു വരുന്ന എല്ലാ കമ്മ്യൂണിസ്റ്റും സ്ഥിരം പറയാന്‍ പോകുന്ന വാക്യമാണ്. ‘നിങ്ങള്‍ അബ്രാഹ്മണര്‍ക്ക് അമ്പലത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നേടിത്തന്നത് ഞങ്ങളാണ്’
അതങ്ങനെ തന്നെ ആയിക്കോട്ടെ പക്ഷെ ഇതോക്കെ വിപ്ലവാത്മകമായ മാറ്റമാണ് എന്ന് വെച്ച് കാച്ചരുത്.
അബ്രാഹ്മണ ശാന്തികളുടെ ശാന്തിപ്പണിയെ ഞാന്‍ അനുകൂലിക്കുന്നു സമൂഹത്തിലെ എല്ലാതരം സൂക്ഷ്മാധികാര സ്ഥാനങ്ങളിലേക്കും ദളിതുകളും മറ്റു പിന്നോക്കകാരും വരുന്നത് നല്ലതാണ്. പക്ഷെ അത് കൊണ്ട് സംഘപരിവാറിനെയോ ഹിന്ദുത്വ ശക്തികള്‌ക്കോ നോവും എന്ന് കരുതരുത്
പ്രത്യേകിച്ച് കേരളത്തിലെങ്കിലും.ഇന്ത്യയില്‍ സംഘപരിവാരാദികള്‍ പ്രധാനമായും വരേണ്യ വര്‍ഗ്ഗമായിരിക്കുമ്പോള്‍ കേരളത്തില്‍ അത് ശൂദ്രാദികളുടെ വിഹാര രംഗമാണെന്ന് മറക്കരുത്.
ജാതിയെ നേരിട്ട് പ്രത്യക്ഷമായി അഡ്രസ് ചെയ്യാതെ
ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യമാക്കി മാറ്റുക എന്നതാണ് ഹിന്ദുത്വ തത്വം തന്നെ അതു വഴി ജാതിയുടെ യഥാര്‍ത്ഥ പ്രശ്‌നമായ സാമൂഹ്യ അനീതി അഡ്രസ് ചെയ്യാതെ ഒരു പൊതു ഹൈന്ദവവല്‍ക്കരണവും ഹിന്ദുത്വ രാശ്ട്രീയ വല്‍ക്കരണവും നടക്കും. ഹിന്ദുത്വ അജണ്ട എന്നും ‘സ്വാംശീകരിച്ച് ഇല്ലാതാക്കി കളയുക’ എന്ന രീതിയാണ്
ഹിന്ദുത്വത്തിന്റെ ഈ അജണ്ടക്ക് ഏതു വിധമാണ് അബ്രാഹ്മണ ശാന്തി നിയമനം എതിരാകുന്നത്. അത് തെറ്റാണെന്നല്ല പറഞ്ഞു വരുന്നത് മറിച്ച് കമ്മ്യുണിസ്റ്റുകള്‍ കേരളത്തില്‍ ഇപ്പോള്‍ വളരെ വിപ്ലവാത്മകം എന്നു പറയുന്ന നടപടിയെ ഹിന്ദുത്വവാദികള്‍ എന്നെ മനസാ സ്വീകരിച്ചതാണ്. കാരണം അബ്രാഹ്മണ ശാന്തികളോന്നും ജാതിയെ ഇല്ലാതാക്കില്ല എന്ന് അവര്‍ക്ക് കൃത്യമായി അറിയാം
രണ്ടു ദിവസം മുമ്പ് നടന്ന ഒരു ചടങ്ങില്‍ നടോടി പാട്ടുകളിലെ കീഴാള വിജ്ഞാനീയത്തില്‍ ഗവേഷണം നടത്തിയ ഡോ. എ.കെ വാസു അദ്ദേഹത്തിന്റെ ഒരു വ്യക്തിഗത അനുഭവം പറയുകയുണ്ടായി. ദളിതായ അദ്ദേഹ ത്തിന്റെ അമ്മ കുറച്ചു നാള്‍ അമ്പലത്തില്‍ സ്ഥിരമായി പോയപ്പോള്‍, ഇനിയിപ്പോ നമ്മുക്ക് ബീഫൊക്കെ വീട്ടില്‍ ഉണ്ടാക്കണോ എന്ന് ചോദിച്ചത്രേ???
ഈ രീതിയില്‍ SNDP ശാഖയിലെ ശാന്തിമാരായിട്ടുള്ളവര്‍ മുഴുവന്‍ സമയം വെജിറ്റേറിയനുകളും പൂണൂല്‍ ധരിക്കാനും തുടങ്ങിയെന്നാണ് എന്റെ നീരീക്ഷണം ഉള്‍നാടുകളില്‍ പലരും ഇപ്പോ ഷര്‍ട്ട് പോലും ധരിക്കാറില്ലത്രേ.
പല അമ്പലങ്ങളില്‍ ശര്‍ട്ടിടാതെ മാത്രം നാലമ്പലത്തിനകത്തെക്ക് കയറ്റുന്നത് വിഗ്രഹത്തില്‍ നിന്ന് വരുന്ന പോസ്റ്റീവ് റേ ഏറ്റു വാങ്ങാന്‍ അല്ല എന്ന് നമ്മുക്കറിയാം മറിച്ച്
വ്യക്തമായി പൂണൂല്‍ കിടക്കുന്നത് കാണാന്‍ തന്നെയാണ്. അബ്രാഹ്മണ ശാന്തിമാരുണ്ടായിട്ടും ഇത്തരം പരോക്ഷ ജാതിയ ആശയ വിനിമയം ഇല്ലാതാകുന്നില്ല എങ്കില്‍ അബ്രാഹ്മണ ശാന്തിമാര്‍ അവിടെ വരുന്ന ഭക്തരുടെ മേല്‍ സ്പര്‍ശിക്കുന്നില്ല എങ്കില്‍ അവര്‍ക്ക് പ്രസാദം നിവേദ്യം എന്നിവ എറിഞ്ഞാണ് കൊടുക്കുന്നതെങ്കില്‍ അബ്രാഹ്മണ ശാന്തി നീയമനം ദൂരവ്യാപകമായ ഒരു ഫലങ്ങള്‍ സൃഷ്ടിക്കും എന്ന് ഞാന്‍ കരുതുന്നില്ല
മറിച്ച് അതാത് ഉപജാതികള്‍ സൃഷ്ടിച്ച് കൊണ്ട് ജാതികളില്‍ ഹിന്ദുത്വത്തിന് പറ്റുന്ന ഒരു വരേണ്യ ബ്രാഹ്മണ വര്‍ഗത്തെ സൃഷ്ടിക്കും എന്നത് മാത്രമായിരിക്കും അതിന്റെ ഫലം. അന്ന് വിവാഹ പരസ്യങ്ങളില്‍ വേട്ടുവ ബ്രഹ്മണയുവാവെന്നോ, പുലയ ശാന്തിയെന്നോ ഒരു വിഭാഗമായിരിക്കും ഉണ്ടാക്കു ഇതിന് ചരിത്രപരമായ ഒരു നീരീക്ഷണം കൂടി പറയാം. ഗോവന്‍ അധിനിവേശ കാലത്ത് അവിടുന്ന പാലയനം ചെയ്ത കൊങ്കിണി സംസാരിക്കുന്ന ആളുകളില്‍ മന്ത്രാധീശ്വത്വമുള്ള വിഭാഗമായിരുന്നു ഭട്ടു മാര്‍ അവരോടോപ്പം തന്നെ പലായനം ചെയ്ത വൈശ്യ വാണിയര്‍ക്കിടയില്‍ ശാന്തി പ്പണി ചെയ്യുന്ന വിഭാഗമുണ്ട് അവരെ വാണിയ ഭട്ടുമാര്‍ എന്ന് സാധാരണ വിളിക്കാറുണ്ട് അവരും ആദ്യത്തെ ഭട്ടു മാരും തമ്മില്‍ യാതോരു പ്രത്യൂല്‍പ്പാദന ബന്ധങ്ങളും ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ് , വിശ്വകര്‍മ്മ ബ്രാഹ്മണര്‍ ദൈവജ്ഞ ബ്രാഹ്മണര്‍ എന്നൊക്കെ വിഭാഗങ്ങളുണ്ട്
സ്വര്‍ണ പ്പണിക്കാരിലെ ബ്രഹ്മണരാണവര്‍ അവരും ഇവിടുത്തെ ബ്രാഹ്മണരും തമ്മില്‍ പ്രത്യൂല്‍പ്പാദന ബന്ധങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ജാതിയെ നിലനിറുത്തന്നതില്‍ പ്രത്യൂല്‍പ്പാദന ബന്ധങ്ങളുടെ പങ്ക് വളരെ വലുതാണ് അതിനെ തകര്‍ക്കാത്ത എന്ത് മാറ്റവും വിപ്ലവകരമാണെന്ന് ഞാന്‍ കരുതുന്നില്ല. പെന്തകോസ്തുകള്‍ക്കിടയില്‍ പോലും ‘നായര്‍’ പശ്ചാത്തലം പ്രസക്തമാകുന്ന ടെക്‌നിക് അതാണ്.
സമൂഹം എകമാനകമായല്ല നീങ്ങുന്നത് അതോരു Drift ആണ് അതിലെ ഒരോ എലമെന്റുകള്‍ വളരെയധികം മുന്നോട്ട് നീങ്ങി കഴിയുമ്പോഴും ചിലത് ആ നീക്കങ്ങളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടേ ഉണ്ടാകു
മാധവ് ജി യെ പോലുള്ളവര്‍ അബ്രാഹ്മണരെ കൂടി തന്ത്രവിദ്യ പഠിപ്പിക്കണം എന്ന മുന്നോട്ട് വന്ന കാലത്ത് പിണറായി വിജയന്‍
അതിനെ കുറിച്ച് ചിന്തിച്ചിട്ട് കൂടി ഇല്ല എന്നത് കൊണ്ടായിരിക്കും കമ്മ്യുണിസ്റ്റുകള്‍ക്ക് അതോരു പുതിയ വിപ്ലവകരമായ മാറ്റമായി തോന്നുന്നത്. എന്നാല്‍ അതിനും എത്രയോ മുമ്പോ ഹിന്ദുമതത്തില്‍ നിന്ന് കഴിയുന്നതും അകലെ നില്‍ക്കണം എന്ന് പറഞ്ഞ ഒരാളുണ്ടായിരുന്നു അംബേദ്ക്കര്‍ . അംബേദ്ക്കര്‍ ചിന്തകളുടെ പ്രവര്‍ത്തന ഫലമാണ് അബ്രാഹ്മണ ശാന്തി നിയമനം എന്ന് പറയുമ്പോള്‍ പോലും അംബേദ്ക്കര്‍ ചിന്തകളുടെ ഉള്ളടക്കം അതല്ല എന്ന് മനസ്സിലാക്കാന്‍് എളുപ്പമാണ്. സത്യത്തില്‍ മാധവ് ജി എന്ന് RSS കാരന്റെ ചിന്തയെ ആണ് പിണറായി വിജയന്‍ എന്ന
മാര്‍ക്‌സിസ്റ്റ് കാരന്‍ നടപ്പിലാക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും
അബ്രാഹ്മണ ശാന്തി നിയമനത്തില്‍ പോലും സൂക്ഷ്മമായി തലത്തില്‍ ഒരു ജാതി യുണ്ട് എന്നാണ് എന്റെ മനസ്സിലാക്കാല്‍
കാരണം വൈദിക വിജ്ഞാനത്തില്‍ ഇത്രയേറെ അറിവു നേടിയിട്ടും ദൈവത്തിന്റെ ഇത്രയേറേ അടുത്തേത്തിയിട്ടും
അയാള്‍ അപ്പോഴും ‘അബ്രാഹ്മണനാണ്’ എന്നതാണ് അതിന്റെ ജാതിയ മായ പ്രശ്‌നം കര്‍മ്മം കൊണ്ട് പോലും പുള്ളി ബ്രാഹ്മണനായില്ല എന്നതാണ് അബ്രാഹ്മണ ശാന്തി നിയമനം എന്നത് വിളിച്ചു പറയുന്നത്. ശാന്തി എന്നതിനേക്കാള്‍ പ്രാമുഖ്യമുണ്ട് ഒരു ക്ഷേത്രത്തിലെ തന്ത്രിക്ക്, പ്രതിഷ്ഠയുടെ പിതൃ സ്ഥാനമാണ് തന്ത്രിക്ക് ആ തന്ത്രി സ്ഥാനം പാരമ്പര്യാധിഷ്ഠിതമാണ്.
ഇവിടുത്തെ പ്രമുഖ അമ്പലങ്ങളിലെ തന്ത്രി സ്ഥാനം എത്രത്തോളം അബ്രാഹ്മണര്‍ക്ക് പ്രാപ്യമാണ് എന്നത് കൂടി ഈയവസരത്തില്‍ ചോദിക്കേണ്ടതുണ്ട്.
ദളിത് പുജാരിയുടെ മേല്‍ ആസിഡ് ഒഴിക്കുക , മീശ വെച്ച ദളിതനെ തല്ലി കൊല്ലുക പോലെ സിംപിളാണ് ഹിന്ദുത്വം
അതുസമയം ദളിതരായ അമൃതാന്തമയിയേയും കോവിന്ദിനേയും ഹിന്ദുത്വ ഐക്കണുകളാക്കി ഉയര്‍ത്തി കാണിക്കുക പോലെ പവര്‍ഫുളുമാണത്. അല്പം കൂടി വിശാല അര്‍ത്ഥത്തിലെ രണ്ടിലേയും സാമൂഹിക അനീതി മനസ്സിലാകു
എന്റെ നിഗമനങ്ങള്‍ തെറ്റായിരിക്കാം തെറ്റാകണേ എന്നാണ് എന്റെയും ആഗ്രഹം കാരണം ജാതി എന്ന നശിച്ച് ഏര്‍പ്പാട് ഇല്ലാതാകണം എന്നു മാത്രമാണ് എന്റെ താല്പര്യം, പക്ഷെ അബ്രാഹ്മണ ശാന്തി നിയമനം എത്രത്തോളം അതിന് സഹായിക്കും എന്ന് കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ നേരത്തെ പറഞ്ഞ സൂക്ഷ്മാധികാരത്തിന്റെ കാര്യത്തില്‍ അതിനോട് യോജിച്ച് കൊണ്ട് തന്നെ അമിതാ ആഹ്ലാദിയാകാതെ കാത്തിരിക്കാനാണ് എനിക്ക് ഇഷ്ടം.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply