COP27 എന്തായിരിക്കണം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഡിമാന്റുകള്‍
ഈജിപ്തിലെ ഷമറുല്‍ ഷെയ്ഖില്‍ കാലാവസ്ഥാ ഉച്ചകോടി ആരംഭിച്ചിരിക്കുകയാണ്. കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലുകളും കുറഞ്ഞ ഉപഭോഗവും മാത്രം നിലനില്‍ക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഡിമാന്റുകള്‍ എന്തായിരിക്കണം എന്നതാണ് പരിശോധിക്കുന്നത്. അവ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ഇങ്ങനെ വിവരിക്കാം:
സുസ്ഥിരത (sustainability):
വികസിത രാജ്യങ്ങള്‍ 2030-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ അവസ്ഥ കൈവരിക്കണം (കാര്‍ബണ്‍ ഉദ്വമനം സ്വാഭാവിക സീക്വസ്ട്രേഷന്‍ നിരക്കിന് തുല്യമായിരിക്കണം), വികസ്വര രാജ്യങ്ങള്‍ 2040-ഓടെ ശേഷിക്കുന്ന ഫോസില്‍ ഇന്ധന ശേഖരത്തിന്റെ 90% ഭൂമിക്കടിയില്‍ തന്നെ നിലനിര്‍ത്താന്‍ പ്രതിജ്ഞയെടുക്കണം. ഫോസില്‍ ഇന്ധനങ്ങളുടെ സപ്ലൈ സൈഡ് മാനേജ്മെന്റിന് അനുകൂലമായി നിലപാടുകള്‍ തിരുത്തണം. മൊത്തത്തിലുള്ള ആഗോള ഉപഭോഗം സുസ്ഥിര നിലവാരത്തിലേക്ക് കുറയ്ക്കണം, അതിനുള്ള മാനദണ്ഡം സുസ്ഥിരതാ സൂചികയായിരിക്കണം.
പാരിസ്ഥിതിക നീതി (Environmental Justice)
1) നാശനഷ്ടങ്ങള്‍ക്കുള്ള ഉത്തരവാദിത്തം (loss & damage responsibility): രാഷ്ട്രങ്ങള്‍/പ്രദേശങ്ങള്‍ അവയുടെ സഞ്ചിത ഉദ്വമനത്തിന് (culmulative emissions) (1750 മുതല്‍ ഇന്നുവരെയുള്ള ഉദ്വമനം) ആനുപാതികമായി, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. വികസിത രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത കാലാവസ്ഥാ ധനസഹായം യഥാസമയം നല്‍കണം;
2) ആനുകൂല്യങ്ങളും അപകടസാധ്യതകളും തുല്യമായി പങ്കിടല്‍: ലോകത്തിലെ എല്ലാ ആളുകളും GHG ഉദ്വമനം സൃഷ്ടിക്കുന്ന സമ്പത്തും അതുണ്ടാക്കുന്ന അപകടസാധ്യതകളും തുല്യമായി പങ്കിടണം. ഫോസില്‍ ഇന്ധനങ്ങളുടെ മേല്‍ മനുഷ്യര്‍ക്ക് സ്വത്തവകാശമില്ല, കാരണം അവ നിര്‍മ്മിച്ചത് പ്രകൃതിയാണ്.
ഇക്വിറ്റി (equity)
ലോകത്തിലെ എല്ലാ ആളുകള്‍ക്കും പരമാവധി വരുമാന/ഊര്‍ജ്ജ ഉപഭോഗത്തിന്റെ അനുപാതം 1:5 ആയിരിക്കണം.
പാരിസ്ഥിതിക പുനഃസ്ഥാപനം (ecological restoration)
ഭൂമി, ജലം, വായു, സാധ്യമാകുന്നിടത്തോളം ജൈവവൈവിധ്യങ്ങള്‍ അവയുടെ വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള ഗുണനിലവാരത്തിലേക്ക് പുനഃസ്ഥാപിക്കേണ്ടതാണ്.
വികേന്ദ്രീകരണം, ജനാധിപത്യം, സുതാര്യമായ കാലാവസ്ഥാ ഇടപെടല്‍
കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ജനങ്ങളുടെ ഇടപെടല്‍ അനിവാര്യമായതിനാല്‍, കാലാവസ്ഥാ നിയന്ത്രണ നടപടികള്‍ വികേന്ദ്രീകൃതവും ജനാധിപത്യപരവുമായിരിക്കണം; കൂടാതെ എല്ലാ ഭരണ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in