പ്രത്യേക പാര്‍ലിമെന്റ് സമ്മേളനത്തിന്റേത് ഹിന്ദുത്വ അജണ്ട

ഭാരതം എന്ന പദം ധ്വനിപ്പിക്കുക ഏകത്വമല്ല നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര. അത് ഇന്ത്യ എന്ന പദം സൂചിപ്പിക്കുന്ന വൈവിധ്യമാണ്. അഥവാ ബഹുസ്വരതയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഈ ബഹുസ്വരയാണ്. അതിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണല്ലോ ഏറെകാലമായി ഹിന്ദുത്വവാദികള്‍ പ്രവര്‍ത്തിക്കുന്നത്. പകരം അവര്‍ മുന്നോട്ടുവെക്കുന്നത് ഹിംസാത്മകമായ സനാതന ധര്‍മ്മമാണെന്നും വ്യക്തമാക്കി കഴിഞ്ഞു.

ജനാധിപത്യത്തിന്റെ അടിത്തറയെന്നത് സുതാര്യതയാണ്. ജനാധിപത്യത്തിലെ ഭരണാധികാരികള്‍ ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവെക്കാന്‍ പാടില്ല. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് എന്താണ്? ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വേദിയായ പാര്‍ലിമെന്റ് അതിലെ അംഗങ്ങള്‍ക്കുപോലും സുതാര്യമല്ല എന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍. ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം പുതുയ മന്ദിരത്തില്‍ ചേരുകയാണത്രെ. എന്നാല്‍ എന്താണ് സമ്മേളനത്തിന്റെ അജണ്ട എന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലിമെന്റ് അംഗങ്ങള്‍ക്കുപോലും അറിഞ്ഞുകൂട. എന്തിനധികം പറയുന്നു? സഖ്യകക്ഷികള്‍ക്കുപോയിട്ട്, ബിജെപിയിലെ തന്നെ ഉന്നതനേതാക്കള്‍ക്കുപോലും അതറിയില്ലത്രെ. കഴിഞ്ഞില്ല, കേന്ദ്രമന്ത്രിസഭയിലെതന്നെ ഭൂരിഭാഗം പേര്‍ക്കും അറിയില്ല എന്നാണ് വാര്‍ത്തകള്‍. പാര്‍ലിമെന്റിനെ തികച്ചും നോക്കുകുത്തിയാക്കി തങ്ങളുടെ സമഗ്രാധിപത്യം പൂര്‍ത്തിയാക്കാനുള്ള നീക്കം ശക്തിയാക്കിയിരിക്കുകയാണ് മോദിയും വിരലിലെണ്ണാവുന്ന അദ്ദേഹത്തിന്റെ വിശ്വസ്തരും എന്നു കരുതാം. ഇന്ത്യന്‍ ജനാധിപത്യം ശരശയ്യയില്‍ എന്നുതന്നെയാണ് ഇതുനല്‍കുന്ന സൂചന.

മൂന്നു ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചാണ് പ്രത്യേക സമ്മേളനം എന്ന അഭ്യൂഹമാണ് വ്യാപകമായിരിക്കുന്നത്. ഇന്ത്യയെന്ന പേരുമാറ്റി ഭാരത് എന്നാക്കുക, ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ പാസാക്കുക, വനിതാ സംവരണ ബില്‍ പാസാക്കുക എന്നിവയാണവ. പാളയത്തില്‍തന്നെ പട വന്നതിനാല്‍ ഏകസിവില്‍ കോഡ് തല്‍ക്കാലം മാറ്റിവെച്ചിരിക്കുകയാണെന്നും കേള്‍ക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ ഇന്ത്യ എന്നും ഭാരത് എന്നും ഉപയോഗിച്ചിട്ടുണ്ട്. India, that is Bharat, is a Union of States എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് സത്യത്തില്‍ അങ്ങനെ ഒരു ഒത്തുതീര്‍പ്പുണ്ടായത്. അതും Union of States എന്ന വിശേഷണത്തോടെ. അതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭാരതം എന്ന പദം ധ്വനിപ്പിക്കുക ഏകത്വമല്ല നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര. അത് ഇന്ത്യ എന്ന പദം സൂചിപ്പിക്കുന്ന വൈവിധ്യമാണ്. അഥവാ ബഹുസ്വരതയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഈ ബഹുസ്വരയാണ്. അതിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണല്ലോ ഏറെകാലമായി ഹിന്ദുത്വവാദികള്‍ പ്രവര്‍ത്തിക്കുന്നത്. പകരം അവര്‍ മുന്നോട്ടുവെക്കുന്നത് ഹിംസാത്മകമായ സനാതന ധര്‍മ്മമാണെന്നും വ്യക്തമാക്കി കഴിഞ്ഞു. അതിനാല്‍ തന്നെ പ്രതിപക്ഷം തങ്ങളുടെ മുന്നണിക്ക് ഇന്ത്യ എന്ന അര്‍ത്ഥവത്തായ നാമം നല്‍കിയ അവസരം ഉപയോഗിച്ച് രാജ്യത്തിന്റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അവരുടെ ലക്ഷ്യം പകല്‍പോലെ വ്യക്തമാണ്. അതിനാല്‍ തന്നെ ഇന്ത്യ എന്ന പേരും അതിനു പുറകിലെ ബഹുസ്വരത എന്ന സങ്കല്‍പ്പവും ഉയര്‍ത്തിപിടിക്കേണ്ട ഉത്തരവാദിത്തമാണ് ജനാധിപത്യ – മതേതരവാദികള്‍ക്കു മുന്നിലുള്ളത്.

മറ്റൊന്ന് ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന മുദ്രാവാാക്യമാണ്. അതിന്റെ ലക്ഷ്യവും പകല്‍പോലെ വ്യക്തമാണ്. ഒറ്റമതം, ഒറ്റഭാഷ,, ഒറ്റസംസ്‌കാരം, ഒറ്റദൈവം, ഒറ്റനികുതി, ഒറ്റസിവില്‍കോഡ് തുടങ്ങിയ മുദ്രാവാക്യങ്ങളുടെ തുടര്‍ച്ചതന്നെയാണ് ഇതും. അതെല്ലാം നടപ്പാക്കാന്‍ ഈ മുദ്രാവാക്യം അനിവാര്യമാണെന്ന് അവര്‍ക്കറിയാം. ഇനിയത് ഒറ്റരാജ്യം, ഒറ്റപാര്‍ട്ടി, ഒറ്റനേതാവ് എന്നതിലേക്ക് എത്തുമെന്നുറപ്പ്. അതുവേണോ എന്നതു തന്നെയാണ് നമുക്കു മുന്നിലുയരുന്ന പ്രസക്തമായ ചോദ്യം.

വനിതാ സംവരണബില്ലിലേക്കുവന്നാല്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്ഥമാണ്. രാജ്യത്തെ രാഷ്ട്രീയചര്‍ച്ചകളില്‍ ഇടക്കിടെ ഉയര്‍ന്നുവന്നിരുന്ന ഒന്നാണ് വനിതാസംവരണബില്‍. കുറച്ചുദിവസം അതുമായി ബന്ധപ്പെട്ട കുറെ ചര്‍ച്ചകള്‍ നടക്കും. പിന്നെയത് എല്ലാവരും മറക്കും. തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയസമയങ്ങളിലും ഈ വിഷയം ഉയര്‍ന്നു വരും. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ അക്കാലവും കടന്നുപോകും. അങ്ങനെ കാല്‍ നൂറ്റാണ്ട് കടന്നുപോയി. ഇപ്പോഴിതാ പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേഴളനത്തില്‍ അതവതരിപ്പിച്ച് പാസാക്കുമെന്നാണ് പ്രചാരണം.

1974ല്‍ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാന്‍ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമര്‍ശം വന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കു നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്നു ഈ സമിതി ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് 1993-ല്‍ ഭരണഘടനയുടെ 73,74 വകുപ്പുകള്‍ ഭേദഗതി ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തു. അക്കാര്യത്തില്‍ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായില്ല. പിന്നാലെ 1996 സെപ്റ്റംബര്‍ 12ന് എച്ച്.ഡി. ദേവഗൗഡ സര്‍ക്കാരാണ് 81-ാം ഭരണഘടന ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ പ്രത്യകിച്ച് ഒന്നും സംഭവിച്ചില്ല. പിന്നീട് പലവട്ടം അതാവര്‍ത്തിച്ചു. 2010 മാര്‍ച്ച് 8 അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. വലിയ ബഹളമൊക്കെ നടന്നെങ്കിലും മാര്‍ച്ച് 9ന് ബില്‍ ഒന്നിനെതിരെ 186 വോട്ടുകള്‍ക്ക് ബില്‍ രാജ്യസഭ പാസാക്കി. എന്നാല്‍ ലോകസഭ ഇതുവരേയും ബില്‍ പാസാക്കിയിട്ടില്ല. ഒരു ചെറിയ വിഭാഗം മാത്രമാണ് ബില്ലിനെതിരെയെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനേക്കാള്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടായ എത്രയോ ബില്ലുകള്‍ ബലപ്രയോഗത്തിലൂടെപോലും സര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്നു. എന്നാല്‍ പാസാക്കുമെന്ന ദൃഢനിശ്ചയത്തോടെ വനിതാസംവരണബില്‍ ലോകസഭയില്‍ അവതരിപ്പിക്കാന്‍ ഒരു സര്‍ക്കാരും ഇന്നോളം തയ്യാറായിട്ടില്ല. അവതരിപ്പിക്കണെന്ന് ശക്തമായി ബില്ലിനെ പിന്തുണക്കുന്നു എന്നവകാശപ്പെടുന്നവര്‍ ആവശ്യപ്പെടുന്നുമില്ല.

വനിതാസംവരണബില്‍ പാസാക്കുക എന്നത് സാമൂഹ്യനീതിയുടേയും ലിംഗനീതിയുടേയും പ്രശ്നം തന്നെയാണ്. അതേസമയം ബില്ലിനെതിരെ ഉയരുന്ന വാദങ്ങളും തള്ളിക്കളയാവുന്നതല്ല. ബില്ലിനെതിരെ പല ദളിത് പിന്നോക്ക സംഘടനകളും ഉന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയില്‍ പ്രസക്തം തന്നെയാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസ്സായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണല്ലോ. എന്നാല്‍ ഈ വിഷയം പരിഗണിക്കാന്‍ ബില്ലിന്റെ വക്താക്കളെന്നു പറയപ്പെടുന്ന ബിജെപിയും കോണ്‍ഗ്രസും കമ്ൂണിസ്റ്റ് പാര്‍ട്ടികളുമൊന്നും തയ്യാറായിട്ടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇനി മറ്റൊന്ന്. വാസ്തവത്തില്‍ ആര്‍ക്കുമറിയുന്ന പോലെ പാര്‍ലിമെന്റില്‍ പകുതിയോ മൂന്നിലൊന്നോ സ്ത്രീകളെ എത്തിക്കാന്‍ ഒരു ബില്ലിന്റേയും നിയമത്തിന്റേയും ആവശ്യമില്ല. ജാതി സംവരണമില്ലാതേയോ അതും പരിഗണിച്ചോ തങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ വനിതകള്‍ക്ക് അര്‍ഹമായ, അഥവാ വനിതാബില്ലിലൂടെ അവര്‍ തന്നെ ആവശ്യപ്പെടുന്ന പ്രാതിനിധ്യം നല്‍കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറായാല്‍ നിസ്സാരമായി പരിഹരിക്കാവുന്ന വിഷയമാണ് ഇത്ര വര്‍ഷമായിട്ടും പരിഹാരമില്ലാതെ തുടരുന്നത്. പാര്‍ട്ടികളുടെ നേതൃത്വങ്ങളില്‍ ശക്തമായ വനിതാപ്രാതിനിധ്യമില്ലാത്തതാണ് അങ്ങനെ തീരുമാനമുണ്ടാകാതിരിക്കാനുള്ള പ്രധാന കാരണം.

ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി ബില്‍ കൊണ്ടുവരുന്നത്. ഒരുപക്ഷെ ദളിതര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം മറ്റു പാര്‍ട്ടികളേക്കാള്‍ പ്രാധാന്യം കൊടുത്ത്, തങ്ങള്‍ക്കെതിരായുള്ള സവര്‍ണ്ണ പാര്‍ട്ടി എന്ന വിമര്‍ശനത്തെ തന്ത്രപൂര്‍വ്വം മറികടക്കാന്‍ ശ്രമിക്കുന്ന ബിജെപി ബില്‍ പാസാക്കിയെടുക്കുമായിരിക്കും. അത്രയും നന്ന്. പക്ഷെ അപ്പോഴും സംവരണത്തിനകത്തെ സംവരണം നടപ്പാക്കാതിരിക്കുന്നിടത്തോളം അതു സംരക്ഷിക്കുക സവര്‍ണ്ണ താല്‍പ്പര്യങ്ങളെ തന്നെയായിരിക്കും. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ പ്രത്യേക പാര്‍ലിമെന്റ് സമ്മേളനത്തിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. അല്ലെങ്കിലും പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ തന്നെ അത് വ്യക്തമായിരുന്നല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply