സിദ്ദിക് കാപ്പന്‍ : കേരളത്തിന്റേത് കുറ്റകരമായ മൗനം
ഇന്ത്യയിലെ സുസ്ഥിരമായ ഹിന്ദുബോധത്തിന് മുകളിലായി കോര്‍പ്പറേറ്റ് വര്‍ഗീയതയെ രാഷ്ട്രീയപരമായി നിര്‍മ്മിക്കുന്നതില്‍ ബിജെപി യെക്കാള്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതാണ് മുഖ്യമായും പൊതുധാരയില്‍ രാഷ്ട്രീയമായ മൗനങ്ങള്‍ ഉണ്ടാകുന്നത്തിനുള്ള കാരണമായി കരുതാന്‍.
ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ നിലവാരം ലോകത്തില്‍ തന്നെ ഏറ്റവും താഴ്ന്ന ഒന്നാണെന്ന് ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്‌സല്‍ ഹ്യൂമന്‍ റൈറ്റ് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍, മാധ്യമങ്ങള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്നിവരാണ് പ്രത്യേകിച്ചും അവകാശ നിഷേധത്തിന് വിധേയരാകുന്നതെന്നും ആ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യയിലെ പ്രവര്‍ത്തനം മതിയാക്കി ഓടി പോവേണ്ട അപകടകരമായ ഒരു രാഷ്ട്രീയ ഭൂമിശാസ്ത്രമാണ് ഇന്ന് ഇന്ത്യയുടേത്. വിയോജിക്കുന്നവര്‍ മുസ്ലിം ഭീകരവാദികളും മാവോയിസ്റ്റുകളുമായി പ്രഖ്യാപിച്ച് വേട്ടയാടപ്പെടുന്നതും അവശേഷിക്കുന്നവര്‍ ഒരിക്കലും അവസാനിക്കാത്ത വിചാരണത്തടവുകാരായി ജയിലുകളില്‍ കഴിയേണ്ടിവരുന്നതുമെല്ലാം നൈരന്തര്യമായ രാഷ്ട്രീയ ആവര്‍ത്തനങ്ങള്‍ തന്നെ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മാധ്യമ പ്രവര്‍ത്തകന്‍ സിദിഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഒരു മാസം കഴിയുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ അങ്ങിങ്ങായി കാണുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ വിഷയം കേരള സമൂഹത്തെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. യു പി യിലെ ദളിത് വംശീയ കൊലപാതങ്ങളെ കുറിച്ച് നിരന്തരമായി ആകുലപ്പെടുന്ന ലെഫ്റ്റ്‌നും ലെഫ്റ്റ് ലിബറലുകള്‍ക്കും ഹത്രാസിലേക്ക് പോയ മാധ്യമ പ്രവര്‍ത്തകന്‍ യുപി പോലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മനുഷ്യത്വ വിരുദ്ധമാണെന്ന് പോലും പറയാന്‍ കഴിയാത്ത സെലെക്ടിവ് സൈലന്‍സ് നല്‍കുന്ന രാഷ്ട്രീയ അപകടം ചെറുതല്ലാത്തതാണ്. സിപിഎം ന്റെ പ്രത്യക്ഷമായ രാഷ്ട്രീയ അജണ്ടയില്‍ നിഷ്‌കളങ്കമായ സംഘപരിവാര്‍ വിരുദ്ധത ഉള്‍കൊള്ളുന്നുണ്ടെങ്കില്‍ മറ്റൊരു സ്റ്റേറ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ട തന്റെ സംസ്ഥാനത്തെ ഒരു വ്യക്തി ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 41 മുതല്‍ 60 വരെ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള മിനിമം മനുഷ്യവകാശ സംരക്ഷണമെങ്കിലും ഒരു ഫെഡറല്‍ സ്റ്റേറ്റ് ന്റെ അധികാരമുപയോഗിച്ച് പിണറായി സര്‍ക്കാര്‍ ചെയ്യണമായിരുന്നു.
ഇന്ത്യയിലെ സുസ്ഥിരമായ ഹിന്ദുബോധത്തിന് മുകളിലായി കോര്‍പ്പറേറ്റ് വര്‍ഗീയതയെ രാഷ്ട്രീയപരമായി നിര്‍മ്മിക്കുന്നതില്‍ ബിജെപി യെക്കാള്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതാണ് മുഖ്യമായും പൊതുധാരയില്‍ രാഷ്ട്രീയമായ മൗനങ്ങള്‍ ഉണ്ടാകുന്നത്തിനുള്ള കാരണമായി കരുതാന്‍. മാധ്യമങ്ങള്‍ക്ക് വരെ ഫാസിസ്റ്റ് താല്‍പര്യങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് മാത്രം തന്നെ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് ഒരു വാര്‍ത്താപ്രാധാന്യം പോലും ഉണ്ടാകുന്നില്ല. ദേശീയ തലത്തിലുണ്ടായ ചലനത്തിന്റെ ചെറിയൊരു പ്രതിരോധം പോലും കേരളത്തില്‍ ഉണ്ടായില്ല. ജനപ്രതിനിധികളും ബുദ്ധിജീവികളും നിര്‍ബന്ധിത മൗനത്തിലാണ്. ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം ദളിത് വംശീയ കൊലപാതകം എന്ന് വായിച്ചെടുക്കാനുള്ള രാഷ്ട്രീയ തിരിച്ചറിവുണ്ടാകാനുള്ള അതേ കാലതാമസം തന്നെ സിദ്ദിഖ് കാപ്പന്‍ എന്ന മുസ്ലിം സ്വത്വത്തിന്റെ നേരെയുള്ള രാഷ്ട്രീയം അടിച്ചമര്‍ത്തലുകളെ തിരിച്ചറിനായിട്ടും വേണ്ടിവരുമെന്ന് വേണം കരുതാന്‍. മുഖ്യധാര മാധ്യമങ്ങളിലും സാംസ്‌കാരിക ഇടങ്ങളിലും റേപ്പ്, സ്ത്രീത്വം തുടങ്ങിയ ഒറ്റതിരിഞ്ഞ സ്വത്വപരമായ പ്രതിഷേധ മാനങ്ങള്‍ മാത്രമായി ഹത്രാസ് കൊലപാതകം ചുരുങ്ങിയിടത്താണ് ജാതി മനഃപൂര്‍വമായി നിശബ്ദമായിപ്പോയത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളോടൊപ്പം ഹത്രാസിലേക്ക് പോയ ഇന്‍വെസ്ടിഗേറ്റിവ് ജേര്‍ണലിസ്റ്റ് സിദ്ദിഖ് കാപ്പന് എന്തു സംഭവിച്ചു എന്നറിയാന്‍ കേരളത്തിലെ എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. മുസ്ലിം പ്രതി ചേര്‍ക്കപ്പെട്ട അനവധി നിരവധി കേസുകള്‍ ഉണ്ടായിട്ടും ഒന്നുപോലും കൃത്യമായ രീതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ടോ വിചാരണ പൂര്‍ത്തീകരിച്ചോ ഡിസ്‌പോസ് ചെയ്യപ്പെട്ടിട്ടില്ല എന്ന ചരിത്രപരമായ വസ്തുതകള്‍ വലിയൊരു സാമൂഹ്യ യാഥാര്‍ഥ്യമായി നില്‍ക്കുന്നിടത്താണ് ഐപിസി 153 ചാര്‍ത്തി ഒരു മുസ്ലിമിനെ കൂടി യു എ പി എ ചാര്‍ത്തി പീഡിപ്പിക്കുന്നത്. യുപിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കിട്ടാത്ത എന്ത് രാജ്യ സുരക്ഷയാണ് സിദ്ദിഖ് കാപ്പനെ നിയമവിരുദ്ധമായി തടവില്‍ വെക്കുമ്പോള്‍ ഇന്ത്യയ്ക്ക് സംഭവിക്കാനുള്ളത്. അടുത്ത ഒരു വിചാരണ തടവുകാരനായി ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഭയപ്പെട്ടു പോകുന്ന ചരിത്രപരമായ നീതി നിഷേധത്തിന്റെ, ആവര്‍ത്തനത്തിന്റെ സന്നിഗ്ദ്ധഘട്ടമാണിത്. പിണറായി സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്. നിര്‍ബന്ധിത സുതാര്യതയ്ക്ക് വഴങ്ങാത്ത ഒരു ഭരണകൂടവും അവിടത്തെ ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ളതല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in