ഷഹീമയുടെ പോരാട്ടം ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗം

ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മനുഷ്യാവകാശമാണെന്ന് 2016ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച അവകാശങ്ങള്‍ ഇന്ത്യന്‍ നിയമത്തിന്റെ ഭാഗമായി വായിക്കാമെന്ന് സുപ്രീം കോടതിയുടെ വിശാഖ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആശ വിധി പ്രഖ്യാപിച്ചത്.

സമകാലിക കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെല്ലാം സ്ത്രീകളാണ്, പെണ്‍കുട്ടികളാണ് എന്നത് യാദൃഛികമല്ല. നൂറ്റാണ്ടുകളായി അടിമത്തമനുഭവിക്കുന്ന ഒരു വിഭാഗം ഇനിയുമത് അനുവദിക്കില്ല എന്നു പ്രഖ്യാപിച്ച് ലോകമെങ്ങും പ്രക്ഷോഭത്തിന്റെ പാതയിലാണ്. അതിന്റെ അലയൊലികളാണ് കേരളത്തിലും കാണുന്നത്. മൂന്നാര്‍ സമരമായാലും നഴ്‌സ് സമരമായാലും കന്യാസ്ത്രീ സമരമായാലും ഇരിപ്പു സമരമായാലും കോളേജ് ഹോസ്റ്റല്‍ സമരമായാലും മി ടൂ പ്രക്ഷോഭമായാലും ചുംബനസമരമായാലും മുന്‍നിരയില്‍ സ്ത്രീകളാണ്. കേരളത്തിലെമ്പാടും ശക്തമായ പരിസ്ഥിതി സമരങ്ങളുടേയും നട്ടെല്ല് സ്ത്രീകളാണ്. ആ പരമ്പരയിലാണ് ഇന്ന് ഫഹീമ ഷിറിന്റെ സ്ഥാനം. മൊബൈല്‍ ഫോണും ഇന്‍രര്‍നറ്റും ഉപയോഗിക്കാനായി പോരാട്ടം നടത്തി വിജയം നേടിയ യുവപോരാളിയാണവര്‍.

വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുമണിവരെ കോളേജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന ചേളന്നൂര്‍ എസ്.എന്‍ കോളജ് മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെയാണ് ഷഹീമ പോരാടിയത്. തുടര്‍ന്ന് അവരെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മറ്റു പെണ്‍കുട്ടികളെല്ലാം പിന്മാറി. എന്നാല്‍ ഷഹീമയുടെ രക്ഷാകര്‍ത്താക്കള്‍ ഈ പോരാട്ടത്തിനൊപ്പം നിന്നു. നിയമപോരാട്ടത്തിനൊടുവില്‍ പെണ്‍കുട്ടിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭാഗമാണ്, ഇന്റര്‍നെറ്റ് ഉപയോഗിക്കുകയെന്ന അവകാശത്തിനുമേല്‍ ആര്‍ക്കും തടയിടാന്‍ കഴിയില്ല, അത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണ്, മൗലികാവകാശത്തിന്റെ ഭാഗമായിട്ട് ഇതുവരുമെന്നു പറഞ്ഞാണ് കോടതി പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) എയ്ക്കു കീഴില്‍ വരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ് മൊബൈല്‍ നിയന്ത്രണമെന്ന ഹര്‍ജി അംഗീകരിക്കുകയായിരുന്നു കോടതി. വിദ്യാര്‍ഥികള്‍ക്ക് അറിവുനേടാനും സ്വയം പ്രകടിപ്പിക്കാനുമുള്ള നല്ലൊരു വഴിയാണ് മൊബൈല്‍ വഴിയും ലാപ്ടോപ്പ് വഴിയും ഉപയോഗിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റെന്ന ഹരജിക്കാരിയുടെ വാദവും കോടതി അംഗീകരിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മനുഷ്യാവകാശമാണെന്ന് 2016ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച അവകാശങ്ങള്‍ ഇന്ത്യന്‍ നിയമത്തിന്റെ ഭാഗമായി വായിക്കാമെന്ന് സുപ്രീം കോടതിയുടെ വിശാഖ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആശ വിധി പ്രഖ്യാപിച്ചത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണം ഇല്ല എന്നതിനാല്‍ മൊബൈല്‍ നിയന്ത്രണം ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരുമെന്ന വാദവും കോടതി അംഗീകരിച്ചു. ഇന്റര്‍നെറ്റിനുള്ള അവകാശവും മനുഷ്യാവകാശമായാണ് കേരള സര്‍ക്കാര്‍ കാണുന്നതെന്നും അത് എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികളെടുക്കുമെന്നും 2017ല്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഒരുകാലത്ത് ആഢംബരമായി കണക്കാക്കിയിരുന്ന മൊബൈല്‍ ഫോണ്‍ ഇന്ന് മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഒഴിച്ചുനിര്‍ത്താനാവാത്ത ഭാഗമായി മാറിയെന്നും കോടതി നിരീക്ഷിച്ചു.
വിദ്യാര്‍ഥികളുടെ അച്ചടക്കവും തടസമില്ലാത്ത പഠനവും ഉറപ്പുവരുത്താന്‍ വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ വാദം. എന്നാല്‍ ഇതിനെ എതിര്‍ക്കാന്‍ 2015ലെ യു.ജി.സി നിയന്ത്രണത്തിന്റെ ക്ലോസ് 3.2(13) ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു. ‘ പെണ്‍കുട്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഹോസ്റ്റലുകളില്‍ പുരുഷ വിദ്യാര്‍ഥികളെ അപേക്ഷിച്ച് സ്ത്രീ വിദ്യാര്‍ഥികള്‍ക്കെതിരെ വിവേചനപരമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്’ എന്ന 2015ലെ യു.ജി.സി നിയന്ത്രണത്തിന്റെ ക്ലോസ് 3.2(13) ഉം കോടതി പരാമര്‍ശിച്ചു.
ഇല്ലാത്ത അവകാശവാദങ്ങലില്‍ നിലനില്‍ക്കുന്ന കേരളീയ സമൂഹത്തിന്റെ യഥാര്‍ത്ഥ ജനാധിപത്യവല്‍ക്കരണത്തിനുള്ള പോരാട്ടങ്ങളാണ് സമീപകാലത്ത് ഇവിടെ നടക്കുന്നത്. അതില്‍ ദളിതരും ആദിവാസികളും സ്ത്രീകളും ട്രാന്‍സ് ജെന്ററുകളുമെല്ലാം തങ്ങളുടേതായ പങ്കു വഹിക്കുന്നു. വിശാലമായ അര്‍ത്ഥത്തില്‍ ആ പോരാട്ടങ്ങളുടെ ഭാഗമാണ് ഷഹീമയുടെ പോരാട്ടവും എത്തതാണ് ഇന്നു കേരളം തിരിച്ചറിയേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഷഹീമയുടെ പോരാട്ടം ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗം

  1. Hello sir,
    I am writing this to bring to your attention about a student run NGO named Your Lawyer Friend,(to which I am a part of) that worked behind the landmark judgement of Faheema Shirin. The organisation was formed 3 years back at ou of Jishnu Pranoy’s suicide in Nehru College. We provide legal assistance and also carry out research and pol….. related to various issues in higher education sector. Various cases fought against the Nehru College administration, the landmark judgement of Anjitha K Jose v. State of Kerala declared the hostel curfew rules of College discriminating girls as unconstitutional are few of our struggles apart from the recent Faheema Shirin case.

Leave a Reply