
പ്രളയത്തില്‍ പെട്ട സിനിമാസംഘത്തെ രക്ഷപ്പെടുത്തുന്നു
ഉത്തരേന്ത്യയില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും സംഘവും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്. സംഘത്തിന് ഭക്ഷണവും വെള്ളവും എത്തിച്ചു. ഇവരെ മണാലിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. 23 കിലോമീറ്ററോളം നടന്നാലാണ് ഇവര്‍ക്ക് വാഹന സൗകര്യം ലഭിക്കുക. നടക്കാനാകാത്തവര്‍ക്ക് സ്ട്രക്ച്ചര്‍ എത്തിച്ചിട്ടുണ്ട്. സബ് കളക്ടര്‍ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധമെല്ലാം തകര്‍ന്നു കിടക്കുകയാണ്.
ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് 30 അംഗ ഷൂട്ടിംഗ് സംഘം കുടുങ്ങിയത്. മണാലിയില്‍ നിന്ന് 80ഓളം കി മി അകലെയാണ് ഈ സ്ഥലം. പ്രദേശത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. ഏതാനും വിനോദ സഞ്ചാരികളും അവിടെ കുടുങ്ങി കിടക്കുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
