
ജനങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ
ആമുഖം
പതിനാറാം കേരള നിയമസഭയിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ലോകമാകെ പ്രശംസിക്കപ്പെടുന്ന മാനവവികസനം നമുക്ക് ഉണ്ടായിട്ടുണ്ടെങ്കിലും കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനുശേഷം ഉള്ള എഴുപതിറ്റാണ്ടുകാലം അതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് വേണ്ട രീതിയില്‍ മുന്നേറാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്നത് ഒരു തര്‍ക്ക വിഷയമാണ്. ഈ മാനവ വികസന നേട്ടങ്ങളും പ്രവാസി വരുമാനവും കേരളത്തിലെ ഉല്‍പാദനരംഗങ്ങളിലോ തൊഴില്‍ സാഹചര്യങ്ങളിലോ കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഏറെ മുന്നേറുന്ന സേവനമേഖലക്കകത്ത് ഉരുണ്ടുകൂടുന്ന അഭ്യസ്തവിദ്യരുടെ തൊഴിലില്ലാപ്പടയെ പേറേണ്ടിവരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നത് നമ്മളെയെല്ലാം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
സംസ്ഥാന അവകാശങ്ങളില്‍ കടന്നുകയറ്റം നടത്തുന്ന, പരിമിതമായ നികുതിപിരിവ് അധികാരങ്ങളെപ്പോലും കവര്‍ന്നെടുക്കുന്ന, സ്വകാര്യവത്കരണം എല്ലാമേഖലയിലും ശരണമന്ത്രമായി ഉരുവിടുന്ന ഒരു യൂണിയന്‍ ഗവര്‍മെന്റിനു കീഴിലാണ് ഇന്നു നാം എന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അമിതമായ കേന്ദ്രീകരണത്തിലൂന്നി ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ട് യൂണിയന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുക മാത്രമല്ല, ഭരണഘടനാപരമായി സംസ്ഥാന വിഷയമായ കാര്യങ്ങളില്‍ പോലും ഇടപ്പെട്ടു കൊണ്ട് നിയമനിര്‍മ്മാണാധികാരങ്ങളില്‍ വരെ കൈകടത്തുകയും ചെയ്യുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അതിനെതിരെ സംസ്ഥാനനിയമസഭയും ജനങ്ങളും ജാഗരൂകരായിരിക്കേണ്ടതിന്റയും ജനകീയ ഐക്യം സൃഷ്ടിച്ച് സമരം ചെയ്യേണ്ടുന്നതിന്റെയും പ്രാധാന്യവും നാം തിരിച്ചറിയേണ്ടതുണ്ട്.
ഇതേസമയം അനുകൂലമായ പല ഘടകങ്ങളെയും പരമാവധി പ്രയോജന പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എത്രമാത്രം കഴിഞ്ഞു എന്ന കാര്യം നാം പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ പിരിവിലെ കാര്യക്ഷമതാകുറവിനെയും ചെലവ് രംഗത്തെ ദുര്‍വ്യയ പ്രവണതകളെയും നാം ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്.
ഒരുഭാഗത്ത് സമ്പത്തിന്റെ പെരുപ്പവും വരുമാനത്തിന്റെ മുഖ്യഭാഗം സമ്പന്നര്‍ കൈയടക്കുന്ന സാഹചര്യവും അധികരിക്കുമ്പോള്‍ തന്നെ താഴെത്തട്ടിലുള്ള ബഹുഭൂരിപക്ഷം ജനങ്ങളും ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ വന്‍തോതില്‍ കടത്തെ ആശ്രയിക്കേണ്ടിവരുന്നു. സേവനമേഖലകളുടെ വാണിജ്യവല്‍ക്കരണവും കുത്തകവല്‍ക്കരണവും ഈ പ്രവണതക്ക് ആക്കം കൂട്ടുകയാണ്.
ദളിത് ആദിവാസി വിഭാഗങ്ങള്‍ അടക്കമുള്ള സമൂഹത്തിന്റെ അടിത്തട്ടിലുള്ള വര്‍ക്ക് വികസന നേട്ടങ്ങള്‍ അനുപാതികമായി ലഭ്യമാക്കാന്‍ കേരളം മാറിമാറി ഭരിച്ചവര്‍ക്ക് സാധിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം പരിമിതമാണെന്നും സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കത്തിലാണ് എന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വകാര്യ-വിദേശ മൂലധനശക്തികള്‍ക്ക് സാമ്പത്തിക മേഖലകളിലേക്ക് കടന്നു കയറാന്‍ അനുവാദം കൊടുക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. വികസനം, വളര്‍ച്ച കമ്പോളം, മൂലധനം തുടങ്ങിയവ തമ്മില്‍ നേര്‍രേഖാബന്ധമല്ല ഉള്ളതെന്ന സത്യം ഇവിടെ മറന്നുപോകുന്നു .
വലതുപക്ഷ നവലിബറല്‍ സമീപനങ്ങള്‍ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിക്കുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഇതിനെതിരെ നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന നിയമസഭയിലേക്കുള്ള തെരെഞ്ഞെടു പ്പില്‍ ഒരു ജനകീയ പ്രകടനപത്രിക തയ്യാറാക്കി രാഷ്ട്രീയ പാര്‍ട്ടികളുടെയും കേരള ജനതയുടെയും മുന്നില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നത്.
അടിസ്ഥാന സമീപനങ്ങള്‍
സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്തുക എന്നതു മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ്യം. ആഗോളവല്‍ക്കരണ കാലത്തെ എല്ലാ സര്‍ക്കാരുകളും പറയുന്നത് പൊതു സാമ്പത്തിക വളര്‍ച്ചയുണ്ടായാല്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് എന്തെങ്കിലും അരിച്ചിറങ്ങും എന്ന മുതലാളിത്ത തത്വമാണ്. ഇന്ന് ലോകത്തെ വിടെയും ഇത് പ്രയോഗത്തില്‍ ഇല്ല. മറിച്ചാണ് സംഭവിക്കുന്നത്.
അധികവളര്‍ച്ചയുണ്ടാക്കാന്‍ കൂടുതല്‍ കൂടുതല്‍ കടമെടുത്ത് ചെലവ് ചെയ്യുന്ന ഒരു രീതിയാണ് നിലവില്‍ ഉള്ളത്. സംസ്ഥാന വരുമാനത്തിന്റെ ഒരു വലിയ ഭാഗം കടം തിരിച്ചടവിന് ഉപയോഗിക്കേണ്ടി വരുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഉളവാക്കുന്നത് .
പൊതുമേഖല സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന സഞ്ചിത നഷ്ടം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 16 ശതമാനത്തോളം വരും എന്ന് കണക്കാക്കിയിട്ടുണ്ട്. പദ്ധതികള്‍ അനിശ്ചിതമായി നീണ്ടു പോകുന്നതു കൊണ്ടുള്ള സാമ്പത്തിക നഷ്ടവും കേരളത്തില്‍ വളരെ കൂടുതലാണ്. ജി എസ് ടി അടക്കമുള്ള നികുതികള്‍ കാര്യക്ഷമമായി പിരിച്ചെടുക്കുന്നതില്‍ വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്.സംസ്ഥാനത്തിന്റെ തനത് വരുമാനത്തെ മുഴുവനായും കൃത്യമായും പിരിച്ചെടു ക്കാനുള്ള സംവിധാനം ഉണ്ടാക്കണം .ചെലവുകളുടെ ശരിയായ ആസൂത്രണവും വിനിയോഗവും വേണം.
സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയും അതിന്റെ പങ്ക് സാമൂഹ്യനീതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടലും വേണമെങ്കില്‍ സേവന പശ്ചാത്തല മേഖലകളില്‍ ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ വേണം. പുതിയ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ നികുതി പിരിക്കണം. പ്രത്യേകിച്ചും സമ്പന്നരുടെ ഉപഭോഗങ്ങള്‍, സ്വര്‍ണം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്വകാര്യ ആശുപത്രികള്‍, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍ മുതലായവയില്‍ നിന്നും ലഭിക്കേണ്ടുന്ന നികുതിയുടെ വളരെ ചെറിയ ഭാഗം മാത്രമേ യഥാര്‍ഥത്തില്‍ പിരിച്ചെടുക്കുന്നുള്ളൂ.
സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ മറ്റു നിരവധി ന്യായമായ മാര്‍ഗ്ഗങ്ങളുണ്ട്. സര്‍ക്കാര്‍ ഭൂമിയും മറ്റും പാട്ടത്തിന് നല്‍കിയിരിക്കുന്നതിന്റെ പാട്ടക്കുടിശ്ശിക തന്നെ ആയിരക്കണക്കിന് കോടി രൂപയുണ്ട്. വളരെ പഴയ പാട്ടനിരക്ക് ഉയര്‍ത്തേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ തനതുവരുമാനം കൂട്ടാന്‍ ഗൗരവമായി പരിശ്രമിക്കണം.
സര്‍ക്കാരിന്റെ ഏതു പദ്ധതിയും സര്‍വ്വതന്ത്ര സ്വതന്ത്രമായി സ്വകാര്യ മൂലധനത്തിന് വിട്ടുകൊടുക്കരുത്. സര്‍ക്കാരിന്റെ നിയന്ത്രണം അനിവാര്യമാണ്. സ്വകാര്യമേഖല ഒഴിവാക്കാനാവില്ലെങ്കിലും അവിടെയും സാമൂഹ്യ നിയന്ത്രണം അനിവാര്യമാണ്. പ്രകൃതി വിഭവങ്ങളും തൊഴിലും അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെടാനും മലിനീകരണം രൂക്ഷമാകാനും ഇടയാക്കുന്നത് തടയാന്‍ അതുവഴിയേ കഴിയൂ.
ആഭ്യന്തര വിഭവസമാഹരണത്തിനു ഏറെ സാധ്യതയുള്ള ഒരു സംസ്ഥാനമാണ് കേരളം. വളരെ വികസിതമായ ഒരാഭ്യന്തര വിപണിയും നമുക്കുണ്ട്. ഭാവനാപൂര്‍ണമായതും ആഗോളമായി ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യങ്ങളില്‍ പാരിസ്ഥിതിക സുസ്ഥിതിയെ അപഹരിക്കാത്തതും കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറഞ്ഞ തുമായ ഗ്രീന്‍ ഉല്പന്നങ്ങളുടെ സാധ്യതകള്‍ നാം പ്രയോജനപ്പെടുത്തണം. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുംഅഴിമതിയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ തടയണം.
കൃഷിഭൂമിയിലെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഭൂബന്ധങ്ങള്‍ക്ക് ഉള്ള പ്രാധാന്യം അംഗീകരിക്കണം .കൃഷി ചെയ്യാന്‍ താല്പര്യമുള്ളവരുടെ കയ്യില്‍ ഭൂമിയില്ല എന്നത് ഇന്നൊരു പ്രധാന പ്രശ്‌നമാണ്. പാട്ടക്കൃഷി വ്യാപകമാകുന്നത് ഇതുകൊണ്ടാണ്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് കൃഷിഭൂമി ഉപയോഗിക്കുന്നത് കര്‍ശനമായി തടയാന്‍ ആയാല്‍ മാത്രമേ റിയല്‍ എസ്‌റ്റേറ്റ് എന്ന പേരില്‍ ഭൂമി വില അനിയന്ത്രിതമായി ഉയരുന്നത് തടയാനാകൂ.
കേരള ഭൂപരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ കേരളത്തിന്റെ മാനവ വികാസത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ജാതീയമായ അയിത്തം കാരണം ഭൂമിയില്‍ കുടിയായ്മ പോലും സാധ്യമാകാതെ വന്ന ദളിത് ആദിവാസി വിഭാഗങ്ങളുടെ ഭൂവുടമസ്ഥതയുടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ആ ഭൂപരിഷ്‌കരണത്തിന് സാധിച്ചിട്ടില്ല. ഒന്നാം ഭൂപരിഷ്‌കരണത്തിന്റെ പോരായ്മ പരിഹരിക്കുന്ന തരത്തില്‍ രണ്ടാം ഭൂപരിഷ്‌കരണത്തിന് തയ്യാറാകണം.
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും പശ്ചിമഘട്ടത്തിലും ഇടനാടന്‍ കുന്നുകളിലും അനിയന്ത്രിതമായി തുടരുന്ന ഖനന ടൂറിസം പ്രവര്‍ത്തന ങ്ങളും മലനാട്ടിലും ഇടനാട്ടിലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. വനനാശം, വന്യജീവികളുടെ അസന്തുലിതപ്പെരുപ്പം, കള സസ്യങ്ങളുടെ വ്യാപനം, ജലക്ഷാമം, വന്യജീവികളുടെ നാടിറക്കം, വിളനാശം, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ വര്‍ധിക്കുന്നത് മനുഷ്യവാസത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കടല്‍പരിസ്ഥിതിയിലെ മാറ്റങ്ങളും തുറമുഖങ്ങളടക്കമുള്ള തീരദേശ വികസന പ്രവര്‍ത്തനങ്ങളും കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന കടല്‍ജീവികളുടെ നാശത്തിന് ആക്കം കൂട്ടുകയും അനഭിലഷണീയമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു. കടല്‍ മലിനീകരണവും തീരമേഖല കടല്‍ മേഖല ഖനനവും കടല്‍ പരിസ്ഥിതിയില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. മത്സ്യസമ്പ ത്തിന്റെ നാശവും തീരമേഖലയുടെ നാശവും മത്സ്യത്തൊഴിലാളികളുടെ തൊഴിലിലും ജീവിതത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടും ലഘൂകരിച്ചുംകൊണ്ടും മാത്രമേ ആ മേഖലയില്‍ ഇടപെടലുണ്ടാകാവൂ.
കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൃഷി നാശം, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, കുടിവെള്ളക്ഷാമം, വ്യവസായാ വശ്യത്തിനുള്ള ജലക്ഷാമം, ഓരു ജലകയറ്റം എന്നിങ്ങനെ പ്രകൃതിക്ഷോഭങ്ങള്‍ കൂട്ടുമെന്ന യഥാര്‍ഥ്യത്തെ കണക്കിലെടുത്തു കൊണ്ടുമാത്രമേ കേരളത്തിനിനി മുന്നോട്ടു പോകാനാവൂ.
ഈ അടിസ്ഥാന വസ്തുതകള്‍ കണക്കിലെടുത്തു വേണം നാം വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍.
1 കാര്‍ഷിക മേഖല
ജീവന്റെ നിലനില്‍പ്പിനും ഭക്ഷ്യസുരക്ഷയ്ക്കും പരിസ്ഥിതി ആരോഗ്യത്തിനും കൃഷി അനിവാര്യമാണ്.
കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ മുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കണം.
കൃഷിഭൂമിയിലെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഭൂവുടമസ്ഥതാ ബന്ധത്തിനുള്ള പ്രാധാന്യം അംഗീകരിക്കണം.
കൃഷിചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനാവശ്യമായ ഭൂമി ലഭ്യമാക്കണം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് തോട്ടം ഭൂമിയടക്കമുള്ള കൃഷിഭൂമി ഉപയോഗിക്കുന്നത് കര്‍ശനമായി തടയാന്‍ കഴിയണം.
തോട്ടംമേഖല പുനസ്സംഘടിപ്പിച്ച് ഫല – പഴ- കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം. ഖനനം, ടൂറിസം ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുത് .
നമ്മുടെ സംസ്ഥാനത്ത് ഉപയോഗത്തിന് ആവശ്യമായി വരുന്നവയും സംസ്ഥാനത്തുതന്നെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്നവയും ആയ കാര്‍ഷിക വസ്തുക്കള്‍ പരമാവധി ഉണ്ടാക്കാന്‍ ശ്രമിക്കണം .
കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ എന്ന നിലയില്‍ കാര്‍ഷികോല്പന്നങ്ങളെ കാണണം. പരമാവധി മൂല്യവര്‍ധിത വസ്തുക്കള്‍ ഉല്ലാദിപ്പിക്കണം.
നെല്‍കൃഷി പരമാവധി സംരക്ഷിക്കണം .ഇതുവഴി സംസ്ഥാനത്തെ ജലലഭ്യത കൂടി വര്‍ധിക്കും.
ഭക്ഷ്യ കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണത്തിനും മൂല്യവര്‍ധിതവസ്തുക്കള്‍ ഉണ്ടാക്കുന്നതിനു തദ്ദേശ ഭരണ തലത്തില്‍ സംവിധാനങ്ങള്‍ ഉറപ്പാക്കണം.
കാര്‍ഷിക കടാശ്വാസത്തിന് സംവിധാനങ്ങള്‍ ഉണ്ടാക്കണം.
കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് വേണം .
രാസവളം, കീടനാശിനി മുതലായവയുടെ ഉപയോഗം പരമാവധി ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരണം.
പരിസ്ഥിതിസൗഹൃദ കര്‍ഷികോല്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക ഇന്‍സെന്റീവുകള്‍ നല്‍കണം.
ഗ്രാമപഞ്ചായത്തുകള്‍ ജൈവകാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു പ്രത്യേക വിപണന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണം.
പ്രകൃതിക്ഷോഭമോ കാലാവസ്ഥാവ്യതിയാനമോ മൂലം കൃഷി നശിക്കുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണം.
കര്‍ഷകര്‍ക്ക് സൗജന്യ വിള ഇന്‍ഷൂറന്‍സും വളര്‍ത്തുമൃഗ ഇന്‍ഷൂറന്‍സും നല്‍കണം.
ചെറുകിട കര്‍ഷകരെയും മൃഗ വളര്‍ത്തല്‍കാരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണം.
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുകയോ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയോ മനുഷ്യരെയോ ആക്രമിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കണം.
വന്യമൃഗ ശല്യം രൂക്ഷമായ മേഖലകളില്‍ കര്‍ഷകര്‍ക്ക് എയര്‍ഗണ്ണുകള്‍ നല്‍കണം.
വന്യമൃഗങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയാനും റിപ്പോര്‍ട്ട് ചെയ്യാനും കര്‍ഷകര്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്പുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവ വികസിപ്പിക്കണം.
വിപുലമായ കൃഷിയിട സര്‍വ്വേയും അതിന്റെ അടിസ്ഥാനത്തില്‍ കൃഷി രജിസ്റ്ററും തയ്യാറാക്കണം.
തരിശിടുന്ന കൃഷിസ്ഥലങ്ങള്‍ ഉടമസ്ഥാവകാശം ഉടമക്ക് നിലനിര്‍ത്തിക്കൊണ്ട്തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് കൃഷിതാല്‍പ്പര്യമുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ സൗജന്യമായി വിട്ടുകൊടുക്കണം.
വാര്‍ഷികവിളകള്‍, താല്‍ക്കാലികവിളകള്‍ എന്നിവ എത്ര ഏരിയ കൃഷിയിറക്കുന്നുണ്ടെന്ന് കര്‍ഷകര്‍ക്കു മുന്‍കൂട്ടി കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യാനും കൃഷിഭവന്‍ അധികൃതര്‍ക്ക് പരിശോധന നടത്താനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുക.
ജൈവവളം, ജൈവകീടനാശിനി, കളനാശിനി എന്നിവ ഉണ്ടാക്കാനുള്ള പ്രോജക്ടുകള്‍ ഓരോ തദ്ദേശഭരണ സ്ഥാപനത്തില്‍ സ്ഥാപിക്കണം.
കൃഷിഭൂമിയിലെ മണ്ണ് വര്‍ഷത്തിലൊരുതവണയെങ്കിലും പരിശോധിക്കുവാനുള്ള ലാബ് സംവിധാനം ഓരോ പഞ്ചായത്തിലും ഏര്‍പ്പെടുത്തുക.
കര്‍ഷക -കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക. മുഴുവന്‍ പെന്‍ഷനുകളും 5000 രൂപയായി വര്‍ദ്ധിപ്പിക്കുക.
പരിസ്ഥിതി സന്തുലനത്തിനും നെല്‍കൃഷി അത്യാവശ്യമാണ്. വിളവെടുപ്പിനു ശേഷം പാടങ്ങളില്‍ പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യാനുള്ള വന്‍സാധ്യത കേരളത്തിലുണ്ട്. കായികാധ്വാനത്തിലൂടെയുള്ള ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ യുവജനങ്ങളെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ അഗ്രികള്‍ച്ചര്‍ ക്ലബ്ബുകള്‍ വാര്‍ഡ് തലത്തില്‍ രൂപീകരിക്കണം. സ്ത്രീകളുടെ കൃഷിക്ലബുകളും വേണം.
ജൈവ പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം .
കൃഷി ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങള്‍, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്ത് തോട്ടം തൊഴിലാളികള്‍ക്കും ആദിവാസി ജനവിഭാഗക്കാര്‍ക്കും ദലിത വിഭാഗക്കാര്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും കൃഷി ചെയ്യാന്‍ വിട്ടുകൊടുക്കണം .
അവര്‍ക്ക് കൃഷി ചെയ്യാന്‍ ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായം നല്‍കണം .
കാര്‍ഷികമേഖലയിലെ നിര്‍വ്വഹണാധികാരങ്ങള്‍ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറുക.
കിഴങ്ങ്, പഴവര്‍ഗ, പുഷ്പ, ഔഷധ വിളകളുടെ പ്രോത്സാഹനത്തിന് പദ്ധതികള്‍ ആരംഭിക്കുക.
മില്ലറ്റ് കൃഷി പ്രോത്സാഹനത്തിന് സംസ്ഥാന തല മില്ലറ്റ് മിഷന്‍ പ്രഖ്യാപിക്കുക.
മില്ലറ്റ് മൂല്യവര്‍ധിതവസ്തുക്കള്‍ സംസ്ഥാനത്തിനകത്ത് തന്നെ ഉല്‍പാദിപ്പിക്കുക.
ഓരോ ജില്ലയിലും 5000 ഏക്കര്‍ എങ്കിലും മില്ലറ്റ് കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക.
മില്ലറ്റ് വിഭവങ്ങള്‍ മാത്രം കിട്ടുന്ന ഹോട്ടലുകള്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കുക.
തുടര്‍ച്ചയായി കൃഷി ചെയ്യാത്ത ഭൂമി ഉടമസ്ഥത ഉടമയ്ക്ക് നിലനിര്‍ത്തി ക്കൊണ്ടുതന്നെ കൃഷിചെയ്യാന്‍ ഭൂവുടമ തിരിച്ചെടുക്കുന്നതുവരെ പഞ്ചായത്ത് തല ഹമിറ യമിസ ല്‍ നിക്ഷിപ്തമാക്കുക.
കാര്‍ഷികോത്പാദന പ്രവര്‍ത്തനത്തിലെ പങ്കാളിത്തത്തിന് ജടഇ നിയമനങ്ങളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുക.
ഭൂമിയുടെ ന്യായവിലനിര്‍ണയം തദ്ദേശഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുക. വര്‍ഷത്തിലൊരിക്കല്‍ റജിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ന്യായവില പരിഷ്‌കരിക്കുക.
പ്ലാവ്, മാവ്, കശുമാങ്ങ, മറ്റു പഴവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷി പ്രോത്സാഹനത്തിന് ഒരു മിഷന്‍ രൂപീകരിക്കുക.
കേരളത്തിലെ കാര്‍ഷികോല്പന്നങ്ങളെയും പഴവര്‍ഗങ്ങളെയും ആശ്രയിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള സംവിധാനം മില്‍മ മോഡലില്‍ സഹകരണ മേഖലയില്‍ ഉണ്ടാക്കുക.
മണ്ണൊലിപ്പു തടയുന്നതിനും കാര്‍ബണ്‍ ആഗിരണം കൂട്ടുന്നതിനും ജലസംരക്ഷണത്തിനും ആവശ്യമായ ശാസ്ത്രീയ വൃക്ഷവല്‍ക്കരണ പദ്ധതി ആരംഭിക്കുക. പൊതു തരിശുനിലങ്ങളിലും റോഡ് വക്കിലും സ്വകാര്യ വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വൃക്ഷവല്‍ക്കരണം നടത്താന്‍ അനുവദിക്കുകയും വൃക്ഷങ്ങളുടെ ഉടമാവകാശവും 30 വര്‍ഷത്തിനു ശേഷം അവ മുറിച്ചെടുക്കാനുള്ള അവകാശവും അവര്‍ക്ക് ഉറപ്പുവരുത്തുകയും വേണം. പ്രാദേശിക സവിശേഷതകളും അനുയോജ്യതകളും അനുകൂലനങ്ങളുമുള്ള വൃക്ഷത്തൈകള്‍ തെരെഞ്ഞെടുക്കുന്നുവെന്ന് ഉറപ്പുവരുത്താനും സംരക്ഷണ ഗ്രാന്റുകള്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം.
2 ആരോഗ്യം.
എല്ലാ െ്രെപമറി ഹെല്‍ത്ത് സെന്ററുകളിലും രാവിലെ 8 മണി മുതല്‍ വൈകു 6 മണി വരെ ഛജ സമയം ദീര്‍ഘിപ്പിക്കുക.
ഗ്രാമപഞ്ചായത്തിലെ ജനസംഖ്യാനുപാതികമായി ഡോക്ടര്‍ തസ്തികകള്‍ അനുവദിക്കുക. െ്രെപമറി ഹെല്‍ത്ത് സെന്ററുകളില്‍ (ഫാമിലി ഹെല്‍ത്ത് സെന്റര്‍)ഏറ്റവും കുറഞ്ഞത് 4 ഡോക്ടര്‍മാരെങ്കിലും വേണം.
മെഡിക്കല്‍ കോളേജ് അടക്കമുള്ള എല്ലാ ആശുപത്രികളിലെയും Staff Pattern കാലോചിതമായി പരിഷ്‌കരിക്കുക.
മെഡിക്കല്‍ കോളേജ് അടക്കമുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും OP സമയം ദീര്‍ഘിപ്പിക്കുക.
ബേക്കറികളില്‍ ഉത്പാദിപ്പിക്കുന്ന പലഹാരങ്ങളില്‍ ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍, തുടര്‍ച്ചയായി തിളപ്പിക്കുന്ന എണ്ണ എന്നിവ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടാക്കുക.
ഒബിസിറ്റി കുട്ടികളിലും യുവാക്കളിലും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പരിഗണിച്ച് പൊണ്ണത്തടി തടയുന്ന രീതിയില്‍ വ്യായാമകേന്ദ്രങ്ങള്‍ സ്ഥാപിക്കുക
പ്രോസസ്ഡ് ഫുഡ് ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
ഫുള്‍ ഫാറ്റ് ഡയറി പ്രൊഡക്ട്‌സ്, മീറ്റ് ആന്‍ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍, മത്സ്യം എന്നിവ ഉപയോഗപ്പെടുത്തിയുള്ള സമീകൃത ആഹാരങ്ങള്‍ വിതരണം ചെയ്യുന്ന തിന് പൊതു അടുക്കളകള്‍ വ്യാപകമാക്കുക .
വിദ്യാലയങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ സൗജന്യ നിരക്കില്‍ നല്‍കാന്‍ കഫേകള്‍ ആരംഭിക്കുക.
+2 കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഇലക്ട്രിക് കൊതുകുബാറ്റ് നിര്‍മ്മാണം പരിശീലിപ്പിക്കുക കേരളത്തിലെ മുഴുവന്‍ വീടുകളിലും കൊതുകുനശീകരണത്തിനായി ഇത് സൗജന്യമായി വിതരണം ചെയ്യുക.
മാസത്തില്‍ 2000 രൂപയില്‍ കൂടുതല്‍ മരുന്നുകള്‍ക്ക് ചെലവഴിക്കേണ്ടി വരുന്ന ദാരിദ്രരേഖക്ക് താഴെയുള്ള മുഴുവന്‍ പേര്‍ക്കും മരുന്ന് തുക റീ ഇമ്പേഴ്‌സ്‌മെന്റ് ചെയ്തു നല്‍കുക .
ഗര്‍ഭിണികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ നല്‍കുക .
കേരളത്തില്‍ പുതുതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുക.
AIIMS കേരളത്തില്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്ഥാപിക്കുക.
കാസര്‍ഗോഡ്, വയനാട്, മലപ്പുറം, ഇടുക്കി മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും അവരുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ലാബുകള്‍ സ്ഥാപിക്കുക. ഇവിടെ പരിശോധന സൗജന്യ നിരക്കില്‍ ആയിരിക്കണം.
ലഹരിക്ക് അടിപ്പെട്ടവര്‍ക്ക് മികച്ച ചികിത്സയും കൗണ്‍സിലിംഗും സര്‍ക്കാര്‍ സൗജന്യമായി നല്‍കുക.
എല്ലാ വാര്‍ഡുകളിലും ഓപ്പണ്‍ ജിംനേഷ്യം ആരംഭിക്കുക.
രജിസ്‌ട്രേഷന്‍, അക്രഡിറ്റേഷന്‍ എന്നിവയിലൂന്നി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം സമഗ്രമായി പരിഷ്‌കരിക്കണം.’
ഗവ.ആസ്പത്രികളിലെ under utilised ആയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പൊതു പണം നിഷ്‌ക്രിയ ആസ്തികളായി മാറുന്നത് തടയണം.
ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആരോഗ്യ വകുപ്പില്‍ ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കണം.
ഒന്നോ രണ്ടോ ദിവസം കൊണ്ട് കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്ത പക്ഷം spare ഉപകരണം സ്ഥാപിക്കണം.
ഏറ്റവും കൂടുതല്‍ വ്യക്തിഗത ചികിത്സാ ചെലവ് കേരളത്തിലാണ്. മുഴുവന്‍ BPL കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ അവര്‍ക്ക് ചെലവാകുന്ന ചികിത്സാചെലവില്‍ പകുതിയെങ്കിലും reimburse ചെയ്ത് നല്‍കാന്‍ സംവിധാനം ഉണ്ടാക്കണം.
എല്ലാ സ്വകാര്യ ആശുപത്രികളിലും കിടക്കകളുടെ 20% ജനറല്‍ വാര്‍ഡ് ആയിരിക്കണം. അവിടെ ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ നിശ്ചയിക്കണം.
ക്ലിനിക്, ചെറുകിട ആശുപത്രി (50 ബെഡില്‍ കുറവ്), സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ എന്നിടങ്ങളില്‍ ഘമയപരിശോധന,നഴ്‌സിംഗ്, റൂം വാടക, സര്‍ജറി ചാര്‍ജ് വിവിധ തരം ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന (Xray എന്‍ഡോസ്‌കോപ്പി കൊളോണോസ്‌കോപ്പി, വിവിധ തരം സ്‌കാനുകള്‍) എന്നിവയ്ക്ക് ഗ്രാമീണമേഖല, ടൗണ്‍, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ തിരിച്ച് പരമാവധി ഈടാക്കാവുന്ന തുക എത്രയെന്ന് ക്ലിപ്തപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കണം. ഇത് ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണം (ബസ്, ടാക്‌സി, ഓട്ടോ പ്രൈവറ്റാണെങ്കിലും നിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാരാണ്).
ഗവ.ഡോക്ടര്‍മാരുടെ ആശുപത്രിക്ക് പുറത്തുള്ള മെഡിക്കല്‍ പ്രാക്ട്രീസ് പൂര്‍ണമായും അവസാനിപ്പിക്കുക.
ഡ്യൂട്ടി സമയത്തിനുശേഷം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ആശുപത്രികളില്‍ തന്നെ പരിശോധനമുറി അനുവദിക്കുക. (Pay clinic)
മനശ്ശാസ്ത്ര കൗണ്‍സലിംഗ് എല്ലാ ആശുപത്രികളിലും പൂര്‍ണമായും സൗജന്യമായി നല്‍കണം.
ആയുര്‍വേദം, ഹോമിയോ, നാച്ചുറോപ്പതി, സിദ്ധ, യുനാനി, പ്രകൃതിചികിത്സാപദ്ധതികള്‍ എന്നിവയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങള്‍ ഉണ്ടാക്കണം. ഈ വൈദ്യശാലകളിലെ മരുന്നുകളുടെ സ്റ്റാന്റേര്‍ഡൈസേഷനും ഗുണനിലവാര പരിശോധനയ്ക്കും ലബോറട്ടറികള്‍ സ്ഥാപിക്കണം. 50 കുടുംബങ്ങള്‍ക്ക് ഒരു ആരോഗ്യസമിതി ഉണ്ടാക്കണം.
50 വയസ്സു കഴിഞ്ഞവര്‍ക്ക് പ്രമേഹം, ഹൈപര്‍ ടെന്‍ഷന്‍, കിഡ്‌നി, ലിവര്‍, തൈറോയിഡ് പരിശോധന എന്നിവയ്ക്ക് സഞ്ചരിക്കുന്ന മെഡിക്കല്‍ ലബോറട്ടറികള്‍ സ്ഥാപിക്കണം. രണ്ടാഴ്ചയിലൊരിക്കലെങ്കിലും പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ ഇതിന് സംവിധാനമുണ്ടാക്കണം..
കമ്പനി മരുന്നുകള്‍ക്ക് പകരം വിലക്കുറവില്‍ ആവശ്യക്കാര്‍ക്ക് Generic മരുന്നുകള്‍ വിതരണം ചെയ്യാന്‍ പ്രൈവറ്റ് ആശുപത്രികളിലും കൗണ്ടറുകള്‍ ആരംഭിക്കണം.
വൃദ്ധര്‍, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വീടുകളില്‍ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കണം (ഇഞ്ചക്ഷന്‍, Dressing, പരിചരണം എന്നിവക്കു മാത്രമായുള്ള ആശുപത്രിവാസം ഒഴിവാക്കണം.)
മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് വിദേശചികിത്സക്ക് ഖജനാവില്‍ നിന്ന് പണം ചെലവഴിക്കരുത്. ഇവരുടെ ഇന്ത്യക്കകത്തുള്ള ചികിത്സക്ക് മെഡിസെപ് മോഡല്‍ ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം.
3 സ്ത്രീ അവകാശങ്ങള്‍
സ്ത്രീകളുടെ വേതന തൊഴില്‍ പങ്കാളിത്തം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ സ്ത്രീകള്‍ തൊഴില്‍രഹിതരാണ്.
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കൂട്ടാന്‍ പ്രത്യേക പദ്ധതികള്‍ ആഷ്‌ക്കരിക്കുക.
പല മേഖലകളിലും തുച്ഛമായ വേതനത്തിനാണ് സ്ത്രീകളെ ജോലിയെ ടുപ്പിക്കുന്നത്. തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുക.
തൊഴില്‍ സുരക്ഷിതത്വം കുറഞ്ഞതും സേവന-വേതന വ്യവസ്ഥകളില്ലാത്തതുമായ അനൗപചാരികവും അസംഘടിതവുമായ മേഖലകളിലാണ് സ്ത്രീകള്‍ ജോലി ചെയ്യുന്നത്.
തൊഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫലപ്രദമായി ഇടപെട്ട് തൊഴിലിന്റെ അനൗപചാരികവത്കരണം അവസാനിപ്പിക്കുക.
തൊഴിലിടങ്ങളില്‍ ശുചിമുറികള്‍ ഉറപ്പുവരുത്തുക.
യാത്രക്കിടയില്‍ ശുചിമുറികളുടെ അഭാവം നിമിത്തം നിരവധി പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ നേരിടുന്നുണ്ട്. എല്ലാ ബസ്സ്റ്റാന്റുകളിലും വൃത്തിയായി സൂക്ഷിക്കുന്ന ടോയ്‌ലറ്റ് ശുചിമുറികള്‍ ഉറപ്പു വരുത്തുക.
ദേശീയ പാതയിലും സംസ്ഥാന പാതകളിലും 20 കി.മീ നുള്ളില്‍ ഒരു കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉറപ്പുവരുത്തുക.
ബീച്ചുകള്‍ ,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉത്സവ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ശുചിമുറികള്‍ സജ്ജീകരിക്കണം.
ശുചിമുറികളുടെ ശുചിത്വം ഉറപ്പുവരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജോലിക്കാരെ നിയമിക്കണം.
ശുചിമുറികളുടെ ഉപയോഗത്തിന് ചാര്‍ജ് ഈടാക്കരുത്.
വീട്ടു ജോലികളുടെ ഭാരം പേറുന്ന സ്ത്രീകള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക.
അവര്‍ക്ക് അപകട ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക.
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് താമസിക്കുന്നതിന് എല്ലാ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുക
സ്ത്രീകള്‍ കുടുംബനാഥകളായ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 2000 രൂപ ഉത്സവകാല അലവന്‍സ് അനുവദിക്കുക.
തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശിശുപരിപാലന സൗകര്യം കണക്കിലെടുത്ത് 1 വര്‍ഷം വരെ തൊഴില്‍ സമയത്തില്‍ 1 മണിക്കൂര്‍ ഇളവ് അനുവദിക്കുക.
ദാരിദ്ര്യരേഖക്കു താഴെയുള്ള കൂടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് 1 ലക്ഷം രൂപ ധന സഹായം അനുവദിക്കുക.
നിയമനിര്‍മ്മാണ വേദികളില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം അനുവദിക്കാന്‍ സംസ്ഥാനനിയമസഭ പ്രമേയം പാസാക്കുക.
ഗര്‍ഭിണികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ നല്‍കുക.
പ്രസവാനന്തരം കുട്ടികള്‍ക്കുള്ള കിടക്ക, പുതപ്പ് കുട്ടിക്കാവശ്യമായ വസ്ത്രങ്ങള്‍, സാനിറ്ററി സാധനങ്ങള്‍ എന്നിവ അടങ്ങിയ ബേബി ബോക്‌സ് നല്‍കുക.
ഗര്‍ഭിണികള്‍ക്കും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഫാമിലി ഹെല്‍ത്ത് സെന്ററുകളില്‍ പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കുക
ഗര്‍ഭിണികള്‍ക്കും പ്രസവാനന്തര ഡിപ്രഷന്‍ സാധ്യതയുള്ളവര്‍ക്കും മാനസികാരോഗ്യപദ്ധതി ഉറപ്പാക്കുക.
പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി താമസിക്കാനും, നിയമസഹായം നല്‍കാനും കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ഒന്നു മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കാന്‍ രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം 7 മണി വരെ പ്രവര്‍ത്തിക്കുന്ന ക്രെഷകള്‍ ഏര്‍പ്പെടുത്തുക.
സര്‍ക്കാര്‍ സ്വകാര്യ സംരംഭങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രജനനത്തിലും ശിശുപരി പരിപാലനത്തിലും അവര്‍ വഹിക്കുന്ന പ്രത്യേക ചുമതലകളും വിഷമതകളും പരിഗണിച്ച് കുട്ടികള്‍ക്ക് 5 വയസ്സ് പ്രായമാകുന്നത് വരെ വര്‍ഷത്തില്‍ 15 ദിവസത്തെ പ്രത്യേക കാഷ്വല്‍ ലീവ് അനുവദിക്കുക.
എല്ലാ സ്ത്രീത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും മാസത്തില്‍ 1 ആര്‍ത്തവ ലീവ് അനുവദിക്കുക.
വേതന തൊഴിലെടുക്കാത്ത മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് 1 വയസ്സാകുന്നതുവരെ പോഷകാഹാര അലവന്‍സ് അനുവദിക്കണം.
സ്ത്രീകളുടെ കായികപരിശീലനത്തിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കണം.
എല്ലാ വാര്‍ഡുകളിലും കളിസ്ഥലങ്ങളും ചെറുപാര്‍ക്കുകളും ഉണ്ടാക്കണം.
ചാര്‍ജ് ഈടാക്കുന്ന സ്വകാര്യ കളിസ്ഥലങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണം.
4 ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, കിടപ്പു രോഗികള്‍, ഒറ്റപ്പെട്ടവര്‍, മാനസികാരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവരുടെ ക്ഷേമം
മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, ഒറ്റപ്പെട്ടവര്‍, മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍ എന്നിവരുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് സമൂഹത്തെയാകമാനം ബോധ്യപ്പെടുത്താന്‍ ഗ്രാമസഭകള്‍, വിദ്യാലയങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ അവബോധം സൃഷ്ടിക്കണം.
പാലിയേറ്റീവ്, മാനസികാരോഗ്യ മേഖലകളില്‍ പഞ്ചായത്ത് തലത്തില്‍ വളണ്ടിയര്‍ സംവിധാനം വളര്‍ത്തിയെടുക്കണം.
ഈ വിഭാഗത്തിലുള്ളവരുടെ ഏകാന്തതയും ഒറ്റപ്പെടലും ലഘൂകരിക്കാന്‍ ദിവസത്തില്‍ 1 മണിക്കൂര്‍ എങ്കിലും ഇവരുമായി ഇടപഴകാന്‍ വളണ്ടിയര്‍മാരെ സന്നദ്ധരാക്കണം.
മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും 5000 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കണം.
ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍ക്ക് വീട്ടിനുപുറത്തു സാമൂഹിക ചടങ്ങുകളില്‍ പങ്കെടുക്കാനും വിനോദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും അവസരം നല്‍കുന്ന വിധം ആവശ്യസന്ദര്‍ഭങ്ങളില്‍ ബൈസ്റ്റാന്റര്‍മാരെ ഏര്‍പ്പെടുത്തണം.
ഭിന്നശേഷിക്കാര്‍ക്ക് ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുപുറത്ത് പൊതു ഇടങ്ങളില്‍ ഇടപഴകാനും വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കെയര്‍ ടേക്കര്‍മാരെ ഏര്‍പ്പെടുത്തണം.
മുതിര്‍ന്ന പൗരന്മാര്‍, ഭിന്ന ശേഷിക്കാര്‍ മാനസികാരോഗ്യപ്രശ്‌നമുള്ളവര്‍, ഒറ്റപ്പെട്ടവര്‍ എന്നിവരുടെ മുഴുവന്‍ ആരോഗ്യച്ചെലവുകളും സര്‍ക്കാര്‍ വഹിക്കണം.
എല്ലാ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി/സീനിയര്‍ സിറ്റിസണ്‍ സൗഹൃദപരമായിരിക്കണം.
എല്ലാ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ സംരംഭങ്ങളിലും തൊഴിലില്‍ ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തണം.
വയോജനങ്ങളുടെ ആരോഗ്യപ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് സഞ്ചരിക്കുന്ന മെഡിക്കല്‍ ടീമിനെ ചുമതലപ്പെടുത്തണം.
വയോജനങ്ങള്‍ക്ക് കായികക്ഷമതയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കണം.
വയോജനങ്ങളുടെ റിക്രിയേഷന്‍ ക്ലബ്ബുകള്‍ ഉണ്ടാക്കണം.
വയോജനങ്ങള്‍ക്ക് ഹ്രസ്വദൂര വിനോദയാത്രകള്‍ സംഘടിപ്പിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കണം.
ഭിന്നശേഷി സംവരണാനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ വ്യാജമെഡിക്കല്‍ രേഖകള്‍ ചമക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ മുഴുവന്‍ ഭിന്നശേഷി നിയമനങ്ങളും ഒരു പ്രത്യേക ആരോഗ്യ ബോര്‍ഡ് രൂപപീകരിച്ച് പരിശോധനയ്ക്ക് വിധേയമാക്കുക.
വയോജന ക്ഷേമവകുപ്പ് രൂപീകരിക്കുകയും ബജറ്റിന്റെ ഒരു നിശ്ചിത വിഹിതം അവരുടെ ക്ഷേമത്തിനായി നീക്കിവെക്കുകയും വേണം.
വയോജനങ്ങളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് വലിയ തോതില്‍ പിഴ ചുമത്തുക.
5 ഗതാഗതം
പൊതുഗതാഗതത്തെ പരമാവധി പ്രോത്സാഹിപ്പിക്കണം. പരിസ്ഥിതിസംരക്ഷണത്തിനു മാത്രമല്ല, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക സുസ്ഥിരതക്കും ഇതാവശ്യമാണ്. (സ്വകാര്യവാഹനങ്ങളെ പല രാജ്യങ്ങളും നിരുത്സാഹപ്പെടുത്തുകയാണ്.)
സംസ്ഥാന ഗതാഗത വികസനത്തില്‍ റെയില്‍വേ ഗതാഗതത്തിന് മുഖ്യ ഊന്നല്‍ നല്‍കണം.
മംഗലാപുരം-നാഗര്‍കോവില്‍ (കോട്ടയം വഴിയും ആലപ്പുഴ വഴിയും ) പാത നാലുവരിപ്പാതയായി വികസിപ്പിക്കണം. കോയമ്പത്തൂര്‍-ഷോര്‍ണൂര്‍ പാതയും 4 വരിയാക്കണം.
നൂറു കി.മീ/മണിക്കൂറെങ്കിലും ശരാശരി വേഗത ലഭിക്കുന്നതിന് സാങ്കേതിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.
4 വരി റെയില്‍പ്പാതയില്‍ 2 വരി അര്‍ധ-അതിവേഗപ്പാതയാക്കണം.
മംഗലാപുരം-കണ്ണൂര്‍, കണ്ണൂര്‍-ഷോര്‍ണൂര്‍, ഷോര്‍ണൂര്‍-എറണാകുളം, എറണാകുളം-കൊല്ലം (ആലപ്പുഴ വഴി), എറണാകുളം-കൊല്ലം (കോട്ടയം വഴി), കൊല്ലം -നഗര്‍കോവില്‍ റൂട്ടില്‍ ഓരോ അര മണിക്കൂറിലും പാസഞ്ചര്‍ മെമുകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രഗവ.ല്‍ സമ്മര്‍ദ്ദം ചെലുത്തണം.
ചരക്കുഗതാഗതത്തിന് പരമാവധി ജലമാര്‍ഗങ്ങള്‍ വികസിപ്പിക്കണം.
ജലഗതാഗതത്തെ ടൂറിസവുമായി ബന്ധിപ്പിക്കണം.
എല്ലാ ദേശീയ-സംസ്ഥാന റോഡുകളിലും നടപ്പാതകളും മോട്ടോര്‍സൈക്കിള്‍ പാതകളും പ്രത്യേകം വേര്‍തിരിക്കണം.
സര്‍ക്കാര്‍ വാഹനങ്ങള്‍ മുഴുവന്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റണം.
ഫ്‌ളാറ്റുകളിലും വീടുകളിലും ഷെയര്‍ ടാക്‌സി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം (10 മിനിട്ടിനകം ലഭ്യമാകുംവിധം ചെലവു മാത്രം ഈടാക്കുന്ന ടാക്‌സി ഓട്ടോ സംവിധാനങ്ങളാണ് വേണ്ടത്). പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ സംവിധാനം വഴി ഇത് ഏര്‍പ്പാടാക്കാം.
സ്വകാര്യ കാറുകള്‍, ആഡംബര സ്വകാര്യ വാഹനങ്ങള്‍, െ്രെപവറ്റ് കാര്യേജ് ടെമ്പോകള്‍, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകള്‍ എന്നിവക്ക് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുക. 1% രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുക.
സംസ്ഥാനത്തിനു പുറത്തുനിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന 12 സീറ്റിലധി കമുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 200 രൂ പ്രവേശനനികുതി ഏര്‍പ്പെടുത്തുക.
ബാറ്ററി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഓരോ 30 കി.മീ.ലും ഏര്‍പ്പെടുത്തുക.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരെ കണ്ടെ ത്താന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുക. രക്ത സാമ്പിള്‍ പരിശോധിക്കാനുള്ള സംവിധാനം പോലീസ് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തുക.
രാവിലെ 9 മുതല്‍ 10 വരെയും വൈകു 4 മുതല്‍ 6 വരെയും ചരക്ക് ഭാരവാഹന ങ്ങളുടെ ഗതാഗതം നിയന്ത്രിക്കണം.
സ്ഥിരം യാത്രക്കാര്‍ക്ക് KSRTC, െ്രെപവറ്റ് ബസുകളില്‍ കണ്‍സെഷന്‍ പാസ് അനുവദിക്കണം. (റെയില്‍വേസീസണ്‍ ടിക്കറ്റ് മാതൃകയില്‍)
6 വിദ്യാഭ്യാസം
പൊതുവിദ്യാലയങ്ങള്‍ ആകര്‍ഷകമാക്കാനും പഠന നിലവാരം മെച്ചപ്പെടു ത്താനും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുക.
പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌ക്കരിക്കണം.
സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ബിരുദപഠനത്തിന് പ്രവേശനം നേടുന്ന 50% വിദ്യാര്‍ഥികള്‍ക്കും പഠനം സൗജന്യമാക്കണം.
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനും, വാണിജ്യവല്‍ക്കരണത്തിനും, വര്‍ഗീയവല്‍ക്കരണത്തിനും ലക്ഷ്യം വെക്കുന്ന കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തുക.
അണ്‍ എയിഡഡ് സ്വാശ്രയ വിദ്യാലയങ്ങളില്‍ ഈടാക്കുന്ന ഫീസിന്റെ 5% വിദ്യാഭ്യാസ സെസ് ഈടാക്കണം.
ജെന്റര്‍ ഇക്വാലിറ്റി, ഭിന്നശേഷി അവകാശം, ട്രാഫിക് നിയമങ്ങള്‍, LGBTQ+ അവകാശങ്ങള്‍ എന്നിവയുടെ പഠനത്തിന് പ്രത്യേക പാഠപുസ്തകം ഏര്‍പ്പെടുത്തണം..
അധ്യാപിക/അധ്യാപക നിയമനത്തിന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കൂടാതെ പ്രായോഗിക അഭിരുചി പരിശോധനയും ഉള്‍പ്പെടുത്തുക.
മാനേജര്‍മാര്‍ക്ക് മേല്‍നോട്ട അലവന്‍സ്, കെട്ടിട അടിസ്ഥാന സൗകര്യവാടക എന്നിവ നല്‍കി സ്വകാര്യ എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപക/അനധ്യാപക നിയമനം PSC ക്ക് വിടുക.
വിദ്യാലയപഠനഗുണനിലവാരപരിശോധനക്ക് പ്രത്യേക സ്ഥിരംസംവിധാനം ഏര്‍പ്പെടുത്തുക. ഉപജില്ലാ തലത്തില്‍ പഠന ഗുണനിലവാര പരിശോധനക്ക് അക്കാദമിക ടീം രൂപീകരിക്കുക.
ഉറ്റവരുടെ സ്മാരകങ്ങളായി വിദ്യാലയങ്ങളില്‍ ബില്‍ഡിംഗുകളും പൊതു സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും അനുവദിക്കുക.
പാഠ്യ പദ്ധതിയില്‍ സെക്കുലറിസത്തിന് പ്രധാന്യം നല്‍കുക.
ട്രാഫിക് വിദ്യാഭ്യാസത്തിന് വര്‍ഷത്തില്‍ നിലവിലുള്ള പഠന സമയത്തിന് പുറമേ 10 മണിക്കൂര്‍ എങ്കിലും ഉള്ള ട്രാഫിക് പാഠ്യപദ്ധതി നടപ്പിലാക്കുക.
പഠനവായ്പ എടുത്ത് കൃത്യസമയത്ത് പഠനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പലിശയില്‍ പകുതി സ്റ്റുഡന്റ് ലോണ്‍ കോമ്പന്‍സേഷന്‍ അനുവദിക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഫുഡ് കൂപ്പണ്‍ നല്‍കുക.
പത്താം തരം വരെ മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കുക.
അണ്‍എയിഡഡ് സ്വാശ്രയ സ്ഥാപനങ്ങളുടെ വ്യാപനം തടയുക.
എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങള്‍ക്ക് റജിസ്‌ടേഷന്‍ നിര്‍ബന്ധമാക്കുക. പരമാവധി ഈടാക്കാവുന്ന ഫീസിന് പരിധി നിശ്ചയിക്കുക. 5% വിദ്യാഭ്യാസ സെസ് ഏര്‍പ്പെടുത്തുക.
എല്ലാ സ്വാശ്രയ വിദ്യാഭ്യാസ സാങ്കേതിക തൊഴില്‍പരിശീലന സ്ഥാപനങ്ങള്‍ക്കും ഫിസിന്റെ 5% വിദ്യാഭ്യാസ സെസ് ഏര്‍പ്പെടുത്തുക.
+2 വരെ സൗജന്യ യൂണിഫോം നല്‍കുക. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുക.
7 നിര്‍മ്മാണ മേഖല
കുറഞ്ഞ ജലവിനിയോഗത്തില്‍ പ്രവര്‍ത്തിക്കുന്ന ടോയ്‌ലറ്റുകള്‍ മാത്രമേ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാവൂ എന്ന നിബന്ധന ഏര്‍പ്പെടുത്തുക.
ജലോപയോഗം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍ പ്രോത്സാഹിപ്പിക്കുക.
ഓരോ വ്യവസായ സ്ഥാപനവും നിര്‍മ്മാണ മേഖലയും പുറന്തള്ളുന്ന കാര്‍ബണ്‍ കണക്കാക്കി കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തുക.
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കുക.
സ്വകാര്യമേഖലയിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും അനുവദിച്ച ലൈസന്‍സ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിര്‍ത്തിവയ്ക്കുക.
വനാതിര്‍ത്തി, കാവുകള്‍, തീരം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കളിസ്ഥലം, പൊതുഇടങ്ങള്‍, ശ്മശാനങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധിയിലേ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് നിയമം നിര്‍മ്മിക്കുക.
ഖനനത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കുക.
നദികളുടെ ഒഴുക്ക് പുനസ്ഥാപിക്കാന്‍ ആവശ്യമായ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കുക.
തീരസംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയുന്നിടത്തോളം മണല്‍ത്തിട്ടകള്‍ പുനസ്ഥാപിക്കുക.
ടൂറിസത്തിന്റെ പേരില്‍ തീരവഴികള്‍ കൊട്ടിയടക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുക.
ടെട്രാപോഡുകള്‍, ജിയോട്യൂബുകള്‍, മണല്‍ബാഗുകള്‍ എന്നിവ ഉപയോഗിച്ച് കടല്‍ കയറ്റം തടയാന്‍ നടപടികള്‍ സ്വീകരിക്കുക .
കടല്‍ത്തീര സംരക്ഷണത്തിന് കരിങ്കല്ലുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക.
കടല്‍ഭിത്തി നിര്‍മ്മാണത്തിന് ഉപയോഗിച്ച കടലിലേക്ക് താഴ്ന്ന കരിങ്കല്ലുകള്‍ വീണ്ടെടുക്കുക.
അശാസ്ത്രീയമായ നിര്‍മ്മാണം മൂലം കടല്‍കയറ്റവും തീരനഷ്ടവും ഉണ്ടാക്കുന്ന പുലിമുട്ടുകള്‍ നീക്കം ചെയ്യുക.
കുറഞ്ഞ കാര്‍ബണ്‍സമൂഹമായി മാറാന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പരിസ്ഥിതി സൗഹൃദമാക്കുക.
കോണ്‍ക്രീറ്റിനും സ്റ്റീലിനും പകരമായി ക്രോസ് ലാമിനേറ്റഡ് ടിമ്പര്‍, മുള എന്നിവ കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
ലാറി ബേക്കര്‍ മാതൃകയില്‍ സര്‍ക്കാര്‍ ബില്‍ഡിങ്ങുകളും വിദ്യാലയങ്ങളും നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
പുതുതായി നിര്‍മ്മിക്കുന്ന മുഴുവന്‍ ബില്‍ഡിങ്ങുകളും എനര്‍ജി പോസിറ്റീവ് ബില്‍ഡിങ്ങുകള്‍ ആക്കുക.
കാറ്റും വെളിച്ചവും ആവശ്യത്തിന് കിട്ടും വിധമുള്ള ബില്‍ഡിംഗ് ഡിസൈനുകള്‍ പ്രോത്സാഹിപ്പിക്കുക.
നിര്‍മ്മാണപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ജെസിബി, ക്രെയിന്‍ തുടങ്ങിയ യന്ത്രങ്ങള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവ ആകണമെന്ന് നിഷ്‌കര്‍ഷിക്കുക.
പുനരുപയോഗ സാധ്യതയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് പ്രകൃതി സൗഹൃദപരമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് നികുതിയിളവ് നല്‍കുക.
എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ളസംഭരണി/കിണര്‍ റീചാര്‍ജ് നിര്‍ബന്ധ മാക്കുക.
കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ ഉല്പാദനത്തിനും വിതരണത്തിനും (ലാറ്ററൈറ്റ്, ഗ്രാനൈറ്റ്, മണല്‍, ങടമിറ, ജമെിറ, സിമന്റ് ഇഷ്ടിക, മണ്‍ഇഷ്ടിക) നികുതി ഏര്‍പ്പെടുത്തുക.
40 ലക്ഷത്തില്‍ കൂടുതല്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് വീട്ടു നികുതിയില്‍ 50% അധികം ഏര്‍പ്പെടുത്തുക. പിന്നീടുള്ള ഓരോ ലക്ഷത്തിന്റെ ചെലവിനും 2% അധികനികുതി ഈടാക്കുക.
സുവിനിയോഗ വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിനായും, പൊതുസംവിധാനങ്ങള്‍ പങ്കിടുന്ന ഹൗസിംഗ് കോളനികളുടെ നിര്‍മ്മാണത്തിനായും Cost Efficient Construction Corporation രൂപീകരിക്കുക. പ്രകൃതിസൗഹൃദനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നിര്‍മ്മാണ വസ്തുക്കള്‍ എത്തിച്ചു നല്‍കണം. കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ രൂപകല്പന, ഉല്പാദനം, വിതരണം, മേല്‍നോട്ടം എന്നിവക്കായി പ്രാദേശികകേന്ദ്രങ്ങള്‍ ആരംഭിക്കണം.
സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളുമായി സഹകരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പുതിയ ഹൗസിംഗ് സമുച്ചയങ്ങളോടുകൂടിയ ടൗണ്‍ഷിപ്പുകള്‍ വികസിപ്പിക്കുക.
പുതിയ ഒറ്റപ്പെട്ട വീടുകള്‍ നിര്‍മ്മിക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുക.
8 ജലം
ജലസ്രോതസ്സുകളുടെ നാശം കേരളത്തിന് ഗുരുതരമായ ഭീഷണിയാണ്.
ജലമലിനീകരണം, ജലസ്രോതസ്സുകള്‍ മണ്ണിട്ട് നികത്തല്‍, ജലസ്രോതസ്സു കളിലേക്ക് ഉപ്പുവെള്ളം കയറല്‍ എന്നിവ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.
നഗരങ്ങളിലെ ജലവിനിയോഗത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
സ്റ്റാര്‍ ഹോട്ടലുകള്‍, സിമ്മിംഗ് പൂളുകള്‍, സ്റ്റാര്‍ ആശുപത്രികള്‍, വന്‍കിട പാര്‍പ്പിടസമുച്ചയങ്ങള്‍, ഗോള്‍ഫ്ക്ലബ്ബുകള്‍, വാട്ടര്‍തീംപാര്‍ക്കുകള്‍ മുതലായവക്ക് നല്‍കുന്ന ജലത്തിന് വാട്ടര്‍ ടാക്‌സ് ഏര്‍പ്പെടുത്തണം. അവര്‍ സ്വന്തം നിലക്ക് കിണറുകളും കുഴല്‍ക്കിണറുകളുമുണ്ടാക്കുകയാണെങ്കിലും അവയ്ക്ക് വാട്ടര്‍ മീറ്ററിംഗ് നടത്തണം.
കേരളത്തിലെ ഭൂരിഭാഗം കിണറുകളിലെയും ജലത്തില്‍ വിവിധ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ജലശുദ്ധി ഉറപ്പാക്കുന്നതിനുവേണ്ടി പഠനങ്ങള്‍ നടത്തി ആവശ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കണം.
ജലവിതരണ ചുമതല ജില്ലാപഞ്ചായത്ത് ഏറ്റെടുക്കണം. അറ്റകുറ്റപ്പണികളുടെ ബാധ്യതയും അവര്‍ക്കായിരിക്കണം.
ജലവിതരണ പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം.
കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ധവളപത്രം പ്രസിദ്ധീകരിക്കുക.
9 വൈദ്യുതി മേഖല
വൈദ്യുതി രംഗത്തെ പ്രസരണ-വിതരണ നഷ്ടം കുറക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ സ്വീകരിക്കണം.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനപ്രദേശങ്ങളെ നശിപ്പിക്കുന്നതും ജലക്ഷാമം സൃഷ്ടിക്കുന്നതുമായ ഒരു ജലവൈദ്യുത പദ്ധതിയും പുതുതായി ആരംഭിക്കരുത്.
എന്നാല്‍ വൈദ്യുതോല്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ ശാസ്ത്രീയമായ നേട്ട-കോട്ട വിശകലനത്തിനുശേഷം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകള്‍ പരിശോധിക്കാവുന്നതാണ്.
ദീര്‍ഘകാല വൈദ്യുതി പര്‍ച്ചേസ് കരാറുകള്‍ ഉണ്ടാക്കുമ്പോള്‍ അത് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതവും പരമാവധി വിലക്കുറവില്‍ ഉള്ളതും ആണ് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സ്വകാര്യ വൈദ്യുതിവാങ്ങല്‍ കരാറുകള്‍ പുനപ്പരിശോധിക്കണം.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സംവിധാനമുണ്ടാക്കുക .
മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ സോളാര്‍ വൈദ്യുതി ഉല്പാദിപ്പിച്ച് ഉപഭോഗം ഉറപ്പുവരുത്തുക.
മാസത്തില്‍ 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കുക.
സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിക്കും ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്കും തുല്യവില കണക്കാക്കുക.
കേരളത്തിലെ എല്ലാ വ്യവസായങ്ങളും 3 വര്‍ഷത്തില്‍ ഒരിക്കല്‍ എനര്‍ജി ഓഡിറ്റ് ചെയ്യണം. ഇത്തരം ഓഡിറ്റുകളില്‍ വ്യക്തമായ ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം എനര്‍ജി മാനേജ്മന്റ് സെന്റര്‍ (EMC) എന്ന സ്ഥാപനത്തില്‍ അധിഷ്ഠിതമാകണം .
ഊര്‍ജ്ജ ഓഡിറ്റുകള്‍ നടത്തിയിട്ടുള്ള സ്ഥാപനങ്ങളില്‍ പഠനങ്ങള്‍ (post assessment study) നടത്തി നിര്‍ദിഷ്ട ഊര്‍ജ സംരക്ഷണ നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെടാതെ പോകുന്നതിന്റെ കണക്കുകള്‍/കാരണങ്ങള്‍ (energy efficiency gap) ഒരു independenat agency വഴി കണ്ടെത്തി അവ നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
അവശ്യസേവനവിഭാഗത്തില്‍ പെടാത്ത വാണിജ്യസ്ഥാപങ്ങള്‍ രാത്രി 7 മുതല്‍ 10 വരെ പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കുക. അഥവാ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതിനാവശ്യമായ ഊര്‍ജ്ജം ബാറ്ററി എനര്‍ജി സ്‌റ്റോറേജ് വഴി മാത്രം ആകുമെന്നുറപ്പുവരുത്തുക.
വാണിജ്യ സ്ഥാപനങ്ങളുടെ അവധി ദിവസം ഞായറാഴ്ചകളില്‍ നിന്ന് മാറ്റി തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളായി പ്രാദേശികമായി (staggered holiday ) നിശ്ചയിക്കുക
40 W മുകളിലുള്ള ഫ്‌ളൂറോസെന്റ് ലാമ്പുകളും 50 ണ ന് മുകളില്‍ പവര്‍ ആവശ്യമുള്ള ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഫാനുകളും മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുവാനുള്ള യുക്തമായ നടപടികള്‍ സ്വീകരിക്കുക.
ഇലക്ട്രോണിക് െ്രെഡവുകള്‍ ഉള്ള എല്ലാ ഉപകരണങ്ങളും അവ ഉണ്ടാക്കുന്ന ഹാര്‍മോണിക്‌സ് (Total harmonics distortion) name plate ല്‍ രേഖപ്പെടുത്തു വാനുള്ള നടപടികള്‍ സ്വീകരിക്കുക.
ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുരപ്പുറ സോളാര്‍/ബാറ്ററി എനര്‍ജി സ്‌റ്റോറേജ് വെക്കുവാന്‍ പ്രത്യേക സബ്‌സിഡി നല്‍കുക. ചാര്‍ജിങ് സമയം ഓഫ് പീക്ക് ആണെന്ന് ഉറപ്പുവരുന്ന പക്ഷം ഇലക്ട്രിസിറ്റി ബില്ലില്‍ അധിക ആനുകൂല്യം നല്കുക .
കേരളത്തിലെ സമഗ്ര ഊര്‍ജ്ജ ഉപഭോഗം കണക്കാക്കി മാത്രം (വൈദ്യുതി മാത്രമല്ല ) നയപരിപാടികള്‍ ആസൂത്രണം ചെയ്യുക
EMC , ANERT, Directorate of Environment and Climate Change. KSEBL. KSRTC എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്ന ഒരു Ministry of Sustainable Development ആരംഭിക്കുക
വൈദ്യതി വകുപ്പിന്റെ പേര് ഊര്‍ജ വകുപ്പ് എന്നാക്കുക.
നിശ്ചിത വലുപ്പത്തിന് മുകളിലുള്ള കെട്ടിടങ്ങളില്‍ സോളാര്‍ റൂഫ് ടോപ്പും, സോളാര്‍ വാട്ടര്‍ ഹീറ്ററും
നിഷ്‌കര്‍ഷിക്കുന്ന നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പിലാക്കുവാന്‍ കര്‍ശന നടപടികള്‍ എടുക്കുക.
10 മദ്യനയം
സര്‍ക്കാറിന്റെ മദ്യനയത്തില്‍ സമഗ്രമായ പരിഷ്‌ക്കരണങ്ങള്‍ ആവശ്യമാണ്.
പുതിയ ബീര്‍, വൈന്‍ പാര്‍ലറുകള്‍ പൊതുമേഖലയില്‍ മാത്രം അനുവദിക്കുക.
20 വയസ്സിന് മുകളിലുള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി ഇലക്ട്രോണിക് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക. നിശ്ചിത ഫീസ് ഈടാക്കി ഈ കാര്‍ഡ് വര്‍ഷംതോറും പുതുക്കുക.
ഒരു മാസത്തില്‍ ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന മദ്യത്തിന് പരമാവധി മൂന്ന് ലിറ്റര്‍ പരിധി ഏര്‍പ്പെടുത്തുക.
ശനിയാഴ്ചകളില്‍ വൈകുന്നേരം ആറുമണിവരെ മാത്രമേ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിപ്പിക്കാവൂ.
വീര്യംകൂടിയ മദ്യവില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് ഞായറാഴ്ച അവധി നല്‍കണം.
ഫലങ്ങളും പഴവര്‍ഗങ്ങളും ഉപയോഗിച്ചുകൊണ്ട് കേരളത്തിനകത്ത് സഹകരണ മേഖലയില്‍ മദ്യോത്പാദനം നടത്തണം.
11 സാമൂഹ്യക്ഷേമമേഖല
എല്ലാ ക്ഷേമ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനുകളും 5000 രൂപയാക്കണം
തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവശ്യനിത്യോപയോഗ സാധനങ്ങള്‍ ന്യായവിലക്ക് നല്‍കാന്‍ ടവീു കള്‍ ഉണ്ടാക്കുക
+ 2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കുക.
ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍ എന്നിവയുടെ മുന്‍കൈയില്‍ യാത്രാ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ഹ്രസ്വദൂര സര്‍ക്കുലര്‍ ബസ് സര്‍വീസ് ആരംഭിക്കുക.
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്ക ളുടെയും കാര്‍ഷിക സംഘങ്ങളില്‍ വര്‍ഷത്തില്‍ 50 ദിവസമെങ്കിലും തൊഴില്‍ ചെയ്യുന്നവര്‍ക്ക് ജടഇ വഴിയുള്ള തൊഴിലിന് ഗ്രേസ് മാര്‍ക്ക് അനുവദിക്കുക.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് സംസ്ഥാന സവിശേഷതകള്‍ കണക്കിലെടുത്ത് പരിഷ്‌കരിക്കുക.നഷ്ടപരിഹാരം, പുനരധിവാസം എന്നിവയ്ക്ക് കൃത്യമായ നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുക.
12 തൊഴില്‍
എല്ലാ തൊഴിലുകള്‍ക്കും മിനിമം വേതനം ഉറപ്പാക്കുക.
സ്വകാര്യസ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ ലേബര്‍ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയോടെ മാത്രം നടത്തുക.
എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക.
മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് വാസം പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാര്‍ സ്ഥലം അക്വയര്‍ചെയ്ത് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക.
തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിടം ഉറപ്പുവരുത്തുക.
Platform GIG തൊഴിലാളികള്‍ക്ക് തൊഴില്‍നിയമങ്ങള്‍ ബാധകമാക്കുക. അവരുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുക.
തൊഴിലിടത്ത് വിശ്രമ മുറി ഒരുക്കുക.
ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം കര്‍ശനമായി നടപ്പിലാക്കുക.
പരമ്പരാഗത വ്യവസായങ്ങള്‍ ആധുനീകരിച്ച് സംരക്ഷിക്കുക.
എല്ലാ തോഴിലാളികള്‍ക്കും 5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക.
തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ മാത്രമേ സ്ഥാപനങ്ങളില്‍ പ്രവൃത്തി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് പരിശോധനകള്‍ കര്‍ശനമാക്കുക.
മുഴുവന്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് അന്തസ്സാര്‍ന്നതും ശുചിത്വമുള്ളതുമായ താമസ സൗകര്യം ഉറപ്പു വരുത്തുക.
പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ കര്‍ശനനടപടി സ്വീകരിക്കുക.
ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക.
കേരളത്തില്‍ തുടങ്ങുന്ന ഏത് സംരംഭത്തിലും 50 % എങ്കിലും തൊഴില്‍ മലയാളികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക.
ഇതരസംസ്ഥാനത്തൊഴിലാളികളെ സമയനിബന്ധനകളില്ലാതെ ജോലിയെടുപ്പി ക്കുന്നത് അവസാനിപ്പിക്കുക.
സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള തൊഴില്‍ കുടിയേറ്റത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച് മൈഗ്രേഷന്‍ ഡാറ്റാ ബേങ്ക് ഉണ്ടാക്കുക.
തൊഴില്‍ സമയം 8 മണിക്കൂറായി ക്രമപ്പെടുത്തുക.
നഴ്‌സുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ ആശുപത്രി ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്ക് 8 മണിക്കൂറായി തൊഴില്‍ സമയം ക്ലിപ്തപ്പെടുത്തുക. 40000 രൂപ മിനിമം വേതനം നല്‍കുക.
എല്ലാ തൊഴില്‍മേഖലയിലും 20 ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക.
13 ആഭ്യന്തരം
എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ലോക്കപ്പടക്കമുള്ള എല്ല മുറികളിലും ഇടനാഴികളിലും ഇഇഠഢ ക്യാമറകള്‍ നിര്‍ബന്ധിതമാക്കണം.
എല്ലാ പോലീസ് വാഹനങ്ങളിലും ഇഇഠഢ കേമറകള്‍ സ്ഥാപിക്കണം.
ഇവ തകരാറായാല്‍ ഉടന്‍ റിപ്പേര്‍ ചെയ്യാന്‍ പോലീസില്‍ ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കണം.
12 മണിക്കൂറിനകം റിപ്പേര്‍ ചെയ്യാനാകുന്നില്ലെങ്കില്‍ ബദല്‍ ക്യാമറകള്‍ സ്ഥാപിക്കണം.
എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയയ്ക്കണം.
പൗരത്വ നിയമഭേദഗതിക്കെതിരെ പോലുള്ള വിവിധ ബഹുജന സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണം.
യുണിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന UAPA പോലുള്ള കരിനിയമങ്ങള്‍ സംസ്ഥാനത്തുപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തണം.
ദീര്‍ഘകാലം വിചാരണയില്ലാതെ ജയിലില്‍ കഴിയുന്ന തടവുകാരെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കണീ.
ലോക്കപ്പ് മര്‍ദ്ദനം, വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ്, ജാമ്യനിഷേധം, അറസ്റ്റ് രേഖപ്പെടുത്താനുള്ളു കാലതാമസം എന്നിവ അനുവദിക്കരുത്.
പൊലീസ് സേനയിലെ ക്രിമിനലുകളെയും വര്‍ഗീയ തീവ്രവാദികളെയും കണ്ടെത്തി പുറത്താക്കണം.
FIS (first information Statement) തയ്യാറാക്കുമ്പോള്‍ മൊഴിനല്‍കുന്ന ആള്‍ക്ക് വക്കീലിന്റെ സാന്നിദ്ധ്യം ഉറപ്പാക്കണം. മൊഴിപ്പകര്‍പ്പ് മൊഴി രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി അപ്പോള്‍ തന്നെ ഒരു copy ലഭ്യമാക്കണം.
ആദിവാസി, ദലിത്, സ്ത്രീ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഏതു ആക്രമണവും നേരിടാന്‍ കാല താമസം പാടില്ല.
അറസ്റ്റിനു മുമ്പേ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ അതീവ ശ്രദ്ധയുണ്ടാകണം.
സ്ത്രീകള്‍, ദലിത്, ആദിവാസി പരാതിക്കാരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത്. പോലീസ് അവരുടെ വീടുകളില്‍ ചെന്ന് മൊഴിയെടുക്കണം.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ മേലുദ്യോഗസ്ഥന്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമപരമായ അധികാരം നല്‍കണം.
പോലീസ് സ്‌റ്റേഷനില്‍ എല്ലാ പോലീസുകാര്‍ക്കും മേശയും കസേരയുമടങ്ങിയ സ്റ്റാഫ് റൂം അനുവദിക്കണം. പരാതിക്കാര്‍ക്ക് waiting room ഉണ്ടാക്കണം.
14 ആദിവാസി, ദലിത് മേഖല
SC/ST വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ് ഉം സ്‌കോളര്‍ഷിപ്പുകളും ഇരട്ടിപ്പിക്കുക.
അവര്‍ക്കു പുതിയ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക.
നിലവിലുള്ളവ നവീകരിക്കുക .
50 സെന്റില്‍ കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് 1 ഏക്കര്‍ കൃഷിഭൂമി വാസയോഗ്യമായ ഭൂമിയോടൊപ്പം വിതരണം ചെയ്യുക.
ലക്ഷംവീട് കോളനികളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക.
അവിടെ കഴിയുന്നവര്‍ക്ക് ഭൂമിയുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം (പട്ടയം) ഉറപ്പാക്കുക
കാലാവധി കഴിഞ്ഞ തോട്ടം ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ ദലിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യുക.
എല്ലാ സര്‍ക്കാര്‍ പൊതുമേഖല ജോലികളിലും പ്രൊമോഷന്‍ സംവരണം ഏര്‍പ്പെടുത്തുക.
ഐടി മേഖലയുള്‍പ്പെടെയുള്ള സ്വകാര്യ തൊഴിലിടങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുക.
എല്ലാ താല്‍ക്കാലിക നിയമനങ്ങളിലും സംവരണ തത്വങ്ങള്‍ പൂര്‍ണമായും പാലിക്കുക.
എല്ലാ താല്‍ക്കാലിക നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി മാത്രമാക്കുക
സംവരണ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ (Backlog) പ്രത്യേക നിയമനങ്ങളിലൂടെ ഉടന്‍ നികത്തുക. എല്ലാ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യം ലഭ്യമാവും വിധം റോസ്റ്റര്‍ ക്രമീകരിക്കുക.
ദലിത്/ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ സാമ്പത്തിക സഹായം വര്‍ധിപ്പിച്ച് നല്‍കുക. സമയബന്ധിതമായി ലഭ്യമാകാന്‍
നടപടിക്രമങ്ങള്‍ ലഘൂകരിക്കുക
നിലവിലുള്ള ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക.
ദലിത്/ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ മികച്ച ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുക. പുതിയ Ptos mteric htosel കള്‍ ആരംഭിക്കുക
ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം (SC/ST Prevention of tArocities Act) കര്‍ശനമായി നടപ്പിലാക്കുക.
കാമ്പസുകളിലെ ജാതിവിവേചനത്തിന് അറുതിവരുത്താന്‍ കര്‍ണ്ണാടക മാതൃകയില്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കുക.
പോലീസ് സ്‌റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും അന്തസ്സാര്‍ന്ന പരിഗണന ഉറപ്പാക്കുക.
ഭരണസംവിധാനങ്ങളിലും നയരൂപീകരണ സമിതികളിലും സര്‍ക്കാറുമായി ബന്ധപ്പെട്ട സമിതികളിലും സാഹിത്യ-കലാ സ്ഥാപനങ്ങളിലും ദലിത് -ആദിവാസി പ്രാതിനിധ്യം ഉറപ്പുവരുത്തുക.
ഗ്രാമപഞ്ചായത്തുകളില്‍ 1 ഉം മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയില്‍ 2 ഉം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ദലിത്/ആദിവാസി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യുക.
മതപരിവര്‍ത്തനം ചെയ്ത ദലിതര്‍ക്കും പട്ടികജാതി ആനുകൂല്യങ്ങള്‍ ലഭ്യമാവുംവിധം സംവരണ ക്വാട്ട വര്‍ധിപ്പിക്കുക.
2006 ലെ വനാവകാശ നിയമം (Forest Rights Act) കൃത്യമായി നടപ്പിലാക്കുക. വനത്തില്‍ താമസിക്കുന്നവര്‍ക്കും വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിക്കുന്നവര്‍ക്കും അതിന്റെ അവകാശം ഉറപ്പാക്കുക.
ആദിവാസികളില്‍ നിന്ന് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട 2 ഏക്കറില്‍ കൂടുതലുള്ളഭൂമി തിരിച്ചുപിടിച്ച് യഥാര്‍ത്ഥ ഉടമകള്‍ക്ക് നല്‍കുക.
വികസന പദ്ധതികള്‍ക്കോ വന്യജീവി സങ്കേതങ്ങള്‍ക്കോ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് കൃത്യമായ പുനരധിവാസവും കൃഷിഭൂമിയും ഉറപ്പാക്കുക.
ഭരണഘടനയുടെ അഞ്ചാം പട്ടിക പ്രകാരം ആദിവാസി മേഖലകളെ ‘പട്ടികവര്‍ഗ്ഗ മേഖലകളായി’ പ്രഖ്യാപിക്കുകയും അവിടെ സ്വയംഭരണാധികാരം ഉറപ്പാക്കുകയും ചെയ്യുക.
ആദിവാസി ഊരുകളിലെ വികസന കാര്യങ്ങളിലും വിഭവ വിനിയോഗത്തിലും ഊരുക്കൂട്ടങ്ങള്‍ക്ക് (ഗ്രാമസഭകള്‍ക്ക്) കൂടുതല്‍ അധികാരം നല്‍കുക.
തൊഴിലുറപ്പ് പദ്ധതി പരിപൂര്‍ണതൊഴില്‍ ദിനങ്ങള്‍ ലഭ്യമാവും വിധം ക്രമീകരിക്കുക.
വനവിഭവങ്ങള്‍ ശേഖരിക്കാനും അവ വില്‍ക്കാനുമുള്ള അവകാശം തടസ്സമില്ലാതെ ഉറപ്പാക്കുക. ഇവയ്ക്ക് തറവില നിശ്ചയിക്കുക. വിപണന സൗകര്യമൊരുക്കുക.
ആദിവാസി മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയും വേതനം കൃത്യമായി വിതരണം ചെയ്യുകയും ചെയ്യുക.
ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നല്‍കുക. എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക.
ആദിവാസി മേഖലകളില്‍ പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണം ഇല്ലാതാക്കാന്‍ പ്രത്യേക ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കുക. 5 വര്‍ഷം കൊണ്ട് ശിശുമരണനിരക്ക് കേരള ശരാശരിയില്‍ എത്തിക്കുക.
ലോവര്‍ െ്രെപമറി തലത്തില്‍ ആദിവാസി കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുക.
നിയമനിര്‍മ്മാണ സഭകളിലേക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ദലിത് ആദിവാസി സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്തുക.
ഓരോ വകുപ്പും പട്ടിക ജാതി/വര്‍ഗ സബ് പ്ലാന്‍ ഫണ്ട് എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാന്‍ ശക്തമായ ഒരു നോഡല്‍ ഏജന്‍സി വേണം.
SC/ST മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തണം.
ഫണ്ട് വകയിരുത്തുന്നത് മുതല്‍ അത് ഗുണഭോക്താവില്‍ എത്തുന്നത് വരെയുള്ള പ്രക്രിയ നിരീക്ഷിക്കാന്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിര്‍ബന്ധമാക്കണം. ഇത് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന രീതിയിലായിരിക്കണം .
SC/ST വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച തുക മറ്റ് പൊതു ആവശ്യങ്ങള്‍ക്കായി (ഉദാഹരണത്തിന് റോഡ് നിര്‍മ്മാണം, പാലങ്ങള്‍) ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കണം. അത് ആ വിഭാഗങ്ങളുടെ നേരിട്ടുള്ള പുരോഗതിക്ക് (വിദ്യാഭ്യാസം, ആരോഗ്യം, ഭവനം) മാത്രമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പദ്ധതികള്‍ നടപ്പിലാക്കിയ കോളനികളിലോ പ്രദേശങ്ങളിലോ ഉള്ള ആളുകളെയും സാമൂഹ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണം. പദ്ധതികള്‍ ഫലപ്രദമാണോ എന്ന് നേരിട്ട് ഗുണഭോക്തക്കളുടെ പങ്കാളിത്തത്തോടെ ഉറപ്പുവരുത്തണം.
വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും E-grants ഉം മറ്റ് ഹോസ്റ്റല്‍ ഫീസ്, മെസ് ചെലവ്, പോക്കറ്റ് മണി എന്നിവ കൃത്യമായ ഇടവേളകളില്‍ തന്നെ വിതരണം ചെയ്യണം.
SC/ST ഫണ്ട് വിനിയോഗത്തില്‍ താഴെത്തട്ടിലുള്ള നിരീക്ഷണം ശക്തമാക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ (വാര്‍ഡ്/പഞ്ചായത്ത് തലത്തില്‍) പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം. ജനപ്രതിനിധികളും പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കണം.
കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കിയ ‘Karnataka Scheduled Castes Sub-Allocation & Tribal-Sub Allocation (Planning, Allocation and Utilisation of Financial Resources) Act, 2013’ നിയമത്തിന്റെ മാതൃകയിലും പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ മാതൃകയിലും ‘പട്ടികജാതിപട്ടികവര്‍ഗ്ഗ ഫണ്ട് ദുരുപയോഗം തടയല്‍ നിയമം’ കേരള സര്‍ക്കാര്‍ പാസാക്കേണ്ടതുണ്ട്. എസ്.സി./എസ്.ടി. വികസനത്തിനായി നീക്കിവെക്കുന്ന തുക ആ സാമ്പത്തിക വര്‍ഷം ചിലവഴിച്ചില്ലെങ്കില്‍ അത് ലാപ്‌സാവില്ല; മറിച്ച് അടുത്ത വര്‍ഷത്തെ വിഹിതത്തോടൊപ്പം അധികമായി ചേര്‍ക്കപ്പെടുന്നൊരു ചട്ടം, ഫണ്ട് ബോധപൂര്‍വ്വം ലാപ്‌സാക്കുകയോ വകമാറ്റുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്ന വ്യവസ്ഥ, പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വിനിയോഗം നിരീക്ഷിക്കാനും പ്രത്യേക അധികാരമുള്ള ഒരു ‘നോഡല്‍ ഏജന്‍സി’, ആസൂത്രണത്തിലും നടത്തിപ്പിലുമുള്ള ആദിവാസിദളിത് വിഭാഗങ്ങളുടെ പങ്കാളിത്തം എന്നിവ ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യപ്പെടേണ്ടതുണ്ട്.
15 തീരമേഖല/ മത്സ്യത്തൊഴിലാളി മേഖല
കേരളത്തിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഇന്ന് നേരിടുന്നത് സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ്.
വന്‍കിടയാനങ്ങള്‍ ഉപയോഗിച്ച് ട്രോളിംഗ് വഴിയുള്ള അമിതമായ മത്സ്യബന്ധനം, പ്ലാസ്റ്റിക് മലിനീകരണം , കാലാവസ്ഥാ വ്യതിയാനം, കടല്‍താപവര്‍ധനവ് എന്നിവ മൂലം കടലില്‍ മത്സ്യലഭ്യത കുറയുന്നു. അയല, മത്തി തുടങ്ങിയ സാധാരണ മത്സ്യങ്ങള്‍ പോലും അപ്രത്യക്ഷമാകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നു.
കടല്‍ കരയിലേക്ക് കയറിവരുന്നതുമൂലം നൂറുകണക്കിന് വീടുകളും വള്ളങ്ങളും കടലില്‍ ഇല്ലാതാകുന്നു. ഇത് തീരദേശവാസികളെ ‘കാലാവസ്ഥാ അഭയാര്‍ത്ഥികള്‍’ (Climate Refugees) ആക്കി മാറ്റുന്നു.
ഡീസല്‍, മണ്ണെണ്ണ വില വര്‍ദ്ധനവ്, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉയര്‍ന്ന ചെലവ് എന്നിവ കാരണം കടലില്‍ പോയിവരുന്നതിന് അനുസരിച്ചുള്ള വരുമാനം പലപ്പോഴും ലഭിക്കുന്നില്ല.
കടല്‍ ചൂടാകുന്നതോടെ മത്സ്യങ്ങള്‍ തണുപ്പുള്ള ആഴക്കടലിലേക്കോ വടക്കന്‍ മേഖലകളിലേക്കോ കുടിയേറുന്നു. ഇത് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലകള്‍ ശൂന്യമാകാന്‍ കാരണമാകുന്നു.
കടലിലെ ചൂട് കൂടുന്നത് മത്സ്യങ്ങളുടെ പ്രജനത്തെയും വളര്‍ച്ചയെയും ബാധിക്കുന്നു.
മത്തിപോലുള്ള മത്സ്യങ്ങളുടെ പ്രജനനചക്രത്തില്‍ വലിയ വ്യതിയാനങ്ങള്‍ ഇതുമൂലം സംഭവിക്കുന്നുണ്ട്.
അറബിക്കടലിലെ താപനില ഉയരുന്നത് ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും എണ്ണവും തീവ്രതയും വര്‍ദ്ധിപ്പിച്ചു. ഇത് കടലില്‍ പോകാവുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും അപകടസാധ്യത കൂട്ടുകയും ചെയ്യുന്നു.
മഞ്ഞുരുകുന്നത് മൂലവും ജലംചൂടായി വികസിക്കുന്നത് മൂലവും കടല്‍നിരപ്പ് ഉയരുന്നു. ഇത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന തീരദേശവാസികളുടെ വീടുകളില്‍ വെള്ളം കയറാനും, കൃഷിയിടങ്ങളിലും കുടിവെള്ള സ്രോതസ്സുകളിലും ഉപ്പുവെള്ളം കലരാനും കാരണമാകുന്നു.
അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണങ്ങളും കടല്‍ഭിത്തി നിര്‍മ്മാണങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഇതില്‍ പല പ്രശ്‌നങ്ങളും സംസ്ഥാനഗവര്‍മെന്റിനു മാത്രം പരിഹരിക്കാവുന്നതല്ല.
കാലാവസ്ഥാ മുന്നറിയിപ്പുമൂലം കടലില്‍ പോകാനാവാത്ത ദിനങ്ങളില്‍ 500 രൂപയെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസധനം നല്‍കണം.
പ്ലാസ്റ്റിക് മലിനീകരണം കര്‍ശനമായി തടയണം.
ഡീസല്‍, മണ്ണെണ്ണ സബ്‌സിഡി വര്‍ധിപ്പിക്കണം.
കേരളത്തിലെ മത്സ്യത്തൊഴിലാളി ജനസംഖ്യ ഏകദേശം 10.49 ലക്ഷം ആണ്.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ (KFWFB) രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 3.10 ലക്ഷം മാത്രമാണ്. ക്ഷേമനിധി ബോര്‍ഡില്‍ റജി. ചെയ്തവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. പ്രായമായവരില്‍ പലരും റജിസ്ടര്‍ ചെയ്യാന്‍ വിമുഖരാണ്. തൊഴിലാളി യൂണിയനുകള്‍, സമുദായ സംഘടനകള്‍ മതസംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളെ ക്ഷേമനിധിയില്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഒരു Special drive പ്രഖ്യാപിക്കണം.
മത്സ്യത്തൊഴിലാളി പുനര്‍ഗേഹം പദ്ധതിയില്‍ 6 ലക്ഷം രൂപ സ്ഥലം വാങ്ങാനും 4 ലക്ഷം രൂപ വീടുവെക്കാനുമാണ് ഗ്രാന്റ് നല്‍കുന്നത്. എന്നാല്‍ സ്വന്തമായി ഭൂമി കണ്ടെത്താനാവാത്തവര്‍ക്ക് 20 ലക്ഷം രൂപ ചെലവുള്ള ഫ്‌ളാറ്റുകളാണ് നല്‍കുന്നത്. 560 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാറിന് വരുന്ന ചെലവാണിത്. ഫ്‌ളാറ്റിനെക്കാള്‍ ചെലവുവരും സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാന്‍. ആയതിനാല്‍ ഫ്‌ളാറ്റിന് സര്‍ക്കാര്‍ മുടക്കുന്ന 20 ലക്ഷം രൂപയെങ്കിലും സ്ഥലം വാങ്ങി വീടുവെക്കുന്നവര്‍ക്കും നല്‍കണം.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം വിഹിതം വര്‍ധിപ്പിച്ച് അപകടജീവനാശഉപകരണനാശ ഇന്‍ഷൂറന്‍സ് തുക 20 ലക്ഷമായി ഉയര്‍ത്തണം.
അഴിമുഖങ്ങളും തുറമുഖങ്ങളും കപ്പല്‍ച്ചാലും ഡ്രെഡ്ജ് ചെയ്‌തെടുക്കുന്ന മണ്ണ് തീര പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കണം.
കൊച്ചി മേഖലയിലെ വേലിയേറ്റ വെള്ളപ്പൊക്കം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
അശാസ്ത്രീയമായ ഡ്രെഡ്ജിംഗും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണം .
തീര സംരക്ഷണത്തിന് ജൈവമാര്‍ഗങ്ങള്‍ പരീക്ഷിക്കണം (കണ്ടല്‍ തീരവനവല്‍ക്കരണം, തീരത്ത് പടരുന്ന ജൈവവള്ളികള്‍ നട്ടുപിടിപ്പിക്കല്‍).
16 പശ്ചിമഘട്ടം
പശ്ചിമഘട്ടത്തിനും മലയാളികള്‍ക്കും ഒരുപോലെ ഭീഷണിയാണ് കേരളം കഴിഞ്ഞ കുറേക്കാലമായി അവലംബിക്കുന്ന വികസന സമീപനം.
ഇത് അറബിക്കടലിനും തീരത്തിനും ഇടനാടിനും സഹ്യാദ്രിക്കും അതിലെ ജൈവമണ്ഡലത്തിനും ഒരേ പോലെ ദുരന്തങ്ങള്‍ ഉണ്ടാക്കി. അതിന്റെ ആഘാതം കുറച്ചുകൊണ്ടുവരുന്നതിന് താഴെ പറയുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
സംസ്ഥാനത്തിന്റെ 29% വരുന്ന വനമേഖലയെ സമഗ്രമായി പഠിക്കാന്‍ സമയബന്ധിതമായി ജനകീയ സമിതി (സര്‍ക്കാര്‍/അര്‍ധ-സര്‍ക്കാര്‍/സമര സംഘടനാപ്രതിനിധി അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി) രൂപീകരിക്കണം.
പഠനത്തിന്റെ അജണ്ട ശാസ്ത്രീയമായി തീരുമാനിക്കാനും പഠനനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും ലോക കേരളസഭ മാതൃകയില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സ്പീക്കറുടെ നേതൃത്വത്തിലുള്ള കേരളസഭ രൂപീകരിക്കണം.
സഹ്യാദ്രിയുടെ സാമൂഹിക പ്രാധാന്യത്തെ (സാമ്പത്തിക മൂല്യവുമായി ബന്ധപ്പെടുത്തി) അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക, ദ്വിതീയ, ത്രിതീയ മേഖലാപദ്ധതികള്‍ ഈ കേരളസഭ ചര്‍ച്ച ചെയ്ത് രൂപീകരിക്കണം.
പശ്ചിമഘട്ടത്തിലെ വനഭൂമിയെ പട്ടയ വിതരണത്തിലൂടെ വനേതര ഭൂമി ആക്കി മാറ്റാതിരിക്കാന്‍ തീരുമാനിക്കണം(1977 ജനുവരി 1 ന് ശേഷമുള്ള അനധികൃത കയ്യേറ്റങ്ങള്‍ അംഗീകരിക്കരുത്.
1 ഏക്കറില്‍ കുറവു ഭൂമിയുള്ളവരുടെ പുനരധിവാസം ഉറപ്പുവരുത്തണം.
വനത്തിന്റെ ഉള്‍ക്കരുത്ത് വര്‍ധിപ്പിക്കാന്‍ സമയബന്ധിതമായ പദ്ധതികള്‍ നടപ്പിലാക്കണം.
വനമേഖലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്.
വന്യജീവികള്‍ക്ക് ഭക്ഷണവും ജലവും ഉറപ്പുവരുത്തണം.
അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യജീവികളുടെ സാന്നിധ്യം കുറക്കാന്‍ അക സാങ്കേതികവിദ്യയെയും പരമ്പരാഗത രീതികളെയും ചേര്‍ത്തുവെച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം അതിനാവശ്യമായ പണം ബജറ്റില്‍ വകയിരുത്തണം.
കര്‍ഷകരുടെ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് സ്വാമിനാഥന്‍ ഫോര്‍മുല അനുസരിച്ച് തറവില നിര്‍ണയിക്കണം.
ടൂറിസം കേന്ദ്രങ്ങളില്‍ Carrying Capactiy index അടിസ്ഥാനപ്പെടുത്തി പ്രവേശനം നല്‍കണം.
പ്രാദേശിക സമ്പദ് വ്യവസ്ഥക്കു സഹായകരമാകും വിധം ടൂറിസ്റ്റുകള്‍ക്കും പൊതു വാഹന സംവിധാനം ഏര്‍പ്പെടുത്തണം (Satelite Town കളില്‍ നിന്ന് Hill Station ലേക്കും മറിച്ചും)
ഗ്രാമീണര്‍ നിയന്ത്രിക്കുന്ന ടൂറിസം മേഖല എന്ന ആശയം നടപ്പിലാക്കണം.
ടൂറിസം മേഖലയിലെ തൊഴിലുകളില്‍ ആ പ്രദേശത്തുള്ളവര്‍ക്കു കൂടി ഒരു നിശ്ചിത ശതമാനം പരിഗണന നല്‍കണം.
ടൂറിസം മേഖലയിലെ ചെറുകിട കച്ചവടങ്ങള്‍ പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യണം.
KSRTC അടക്കമുള്ള ടൂറിസ്റ്റ് ഓപറേറ്റര്‍മാരെ സഹകരിപ്പിച്ച് ജണഉ ഗസ്റ്റ് ഹൗസുകളിലും റസ്റ്റ് ഹൗസുകളിലും ടൂറിസ്റ്റുകളെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കണം. മുറിവാടകയില്‍ അവര്‍ക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താവുന്നതാണ്.
ടൂറിസം കേന്ദ്രങ്ങളില്‍ ഉള്ള പ്രവേശന ഫീസുകള്‍ വര്‍ധിപ്പിക്കണം. (ഇന്ത്യക്കാര്‍ക്ക് 50 % വും വിദേശികള്‍ക്ക് 100% വര്‍ധനവ്.)
വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഖനനം, തോട്ടം, ടൂറിസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പറ്റി ധവള പത്രം ഇറക്കണം.
കോര്‍പ്പറേറ്റുകളില്‍ നിന്ന് പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കണം. ഇതില്‍ ഒരു ഭാഗം ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ദരിദ്ര-ഭൂരഹിത വിഭാഗങ്ങള്‍ക്കും നല്‍കണം. ബാക്കി ഉടമസ്ഥാവകാശം തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കോ അത് സാധ്യമാകാത്തിടത്ത് സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്ത കമ്പനികള്‍ക്കോ നല്‍കണം.
മോണോകള്‍ച്ചര്‍ തോട്ടങ്ങള്‍ പരമാവധി കുറച്ചുകൊണ്ടു വരണം.
കേരളത്തിലെ ഭൂമിയെ പരിസ്ഥിതി പ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ 4 (Green to Red) സോണുകളായി തിരിക്കണം
ഓരോ സോണിനും ഖനനം, വിവിധ തരം നിര്‍മാണങ്ങള്‍, കൃഷി, വ്യവസായം എന്നിവയില്‍ എന്തൊക്കെ ആകാം, ഒഴിവാക്കാം എന്നതിനെ പറ്റി ഗൗരവതരമായ ശാസ്ത്രീയപഠനങ്ങളും വിപുലമായ ബഹുജന സംവാദങ്ങളും നടത്തി ധാരണ ഉണ്ടാക്കണം.
എല്ലാ ഖനനങ്ങളും സര്‍ക്കാറിന് 51% ഓഹരികളുള്ള കമ്പനികള്‍ വഴിയാക്കണം. റോയല്‍റ്റി തുക ഇരട്ടിയാക്കണം. ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം
17 സഹകരണ മേഖല
ജില്ലാ ബേങ്കുകള്‍ പുനസ്ഥാപിക്കുക.
സഹകരണ മേഖലയില്‍ പാര്‍പ്പിട സമുച്ചയങ്ങളും ടൗണ്‍ഷിപ്പുകളും വികസിപ്പിക്കുക.
സഹകരണ മേഖലയില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ വ്യാപകമാക്കുക.
സഹകരണ ബേങ്കുകള്‍ കിടപ്പാടം ജപ്തി ചെയ്യില്ലെന്ന് പ്രഖ്യാപിക്കുക.
സഹകരണ ബേങ്കുകളുടെ ലാഭത്തിന്റെ 10% Social responsibiltiy Fund ആക്കി മാറ്റുക.
ബസ് സര്‍വീസില്ലാത്ത പ്രാദേശിക റൂട്ടുകളില്‍ സഹകരണ ബേങ്കുകള്‍ പൊതുവാഹന സര്‍വീസ് ആരംഭിക്കുക.
എല്ലാ സഹകരണ നിയമനങ്ങളും സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പൊതുപരിക്ഷകള്‍, ഇന്റര്‍വ്യൂകചഴഃ വഴിയാക്കുക.
നിയമനത്തിന് പ്രാദേശിക Weightage നല്‍കുക.
സഹകരണ ഓഡിറ്റ് സമയബന്ധിതമാക്കുക
മെമ്പര്‍മാരുടെ 2 പ്രതിനിധികളെയെങ്കിലും ഓഡിറ്റിംഗില്‍ നിരീക്ഷകരായി പങ്കെടുപ്പിക്കുക.
നഷ്ടത്തിലായി പ്രതിസന്ധിയിലായ സഹകരണ ബേങ്കുകളിലെ നിക്ഷേപകര്‍ക്ക് നിക്ഷേപത്തുക തിരിച്ചു നല്‍കാന്‍ കണ്‍സോളിഡേറ്റഡ് ഫണ്ട് രൂപീകരിക്കുക.
ലാഭകരമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കി ഗതാഗതം, ഐ.ടി. കൃഷി, ടൂറിസം, ഭക്ഷ്യസംസ്‌ക്കരണം, മദ്യോല്‍പ്പാദനം, വില്‍പന, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവത്കരണം തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുക. സഹകരണ മേഖലക്ക് പൊതു പര്‍ച്ചേഴ്‌സ് നടത്തുന്നതും ഈ കണ്‍സോര്‍ഷ്യം വഴിയാക്കുക
സഹകരണ നിക്ഷേപ പലിശക്ക് (ലാഭത്തിനും) 0.25% പൊതുക്ഷേമ സെസ് ഏര്‍പ്പെടുത്തുക.
18 പൊതുഭരണം/തദ്ദേശഭരണം
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക.
സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കി, ഭൂമി, മറ്റു ആസ്തികള്‍ സര്‍ക്കാര്‍-സ്വകാര്യമേഖല തൊഴില്‍ പങ്കാളിത്തം, വിദേശ തൊഴില്‍ പങ്കാളിത്തം വിദ്യാഭ്യാസ നിലവാരം എന്നിവയിലുള്ള പങ്കാളിത്തത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രത്യേക പദ്ധതി ഉണ്ടാക്കുക.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും CCTV ക്യാമറ സ്ഥാപിക്കുക.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് performance appraisal രീതി നടപ്പിലാക്കുക.
തദ്ദേശഭരണ സ്ഥാപന ഭരണകര്‍ത്താക്കളുടെ ഓണറേറിയം ഇരട്ടിയാക്കുക.
പ്രമോഷനു പരിഗണിക്കുമ്പോള്‍ സീനിയോറിറ്റിക്ക് പുറമേ Peformance apprisal നും Weightage നല്‍കുക.
സേവനാവകാശനിയമപ്രകാരം പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കി അപേക്ഷകനു നല്‍കുക.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൈപുണി വികസനത്തിന് വര്‍ഷത്തില്‍ ഒരാഴ്ചയെങ്കിലും പരിശീലനം നല്‍കുക. ഐ.എ.എസ്, ഐ.പി.എസ്. ഉള്‍പ്പെടെ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുത്.
എല്ലാ ജീവനക്കാര്‍ക്കും വിവരാവകാശനിയമത്തില്‍ പരിശീലനം നല്‍കുക.
നിര്‍മ്മാണ മേഖലയില്‍ സഹകരണനിര്‍മ്മാണക്കമ്പനികള്‍ രൂപീകരിക്കുക.
കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുക.
രോഗികളുടെയും ബന്ധുക്കളുടെയും അവകാശം സംരക്ഷിക്കുംവിധം കേരള ഹോല്‍ത്ത് കെയര്‍ സര്‍വ്വീസ് പേഴ്‌സണ്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് നിയം പരിഷ്‌കരിക്കുക.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഫയല്‍ സംവിധാനം നിര്‍ബന്ധമാക്കുക
ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന (തദ്ദേശഭരണം, വില്ലേജ്,താലൂക്ക്…) ഓഫീസുകളില്‍ അക്ഷയ കേന്ദ്രങ്ങളുടെ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുക.
സോഷ്യല്‍ ഓഡിറ്റിംഗ് നിര്‍ബന്ധിതമാക്കുക.
പദ്ധതികള്‍, ഗുണഭോക്താക്കള്‍, ചെലവുവിവരങ്ങള്‍, കോണ്‍ട്രാക്ടര്‍മാരുടെ വിശദാംശങ്ങള്‍, ടെന്‍ഡര്‍ വിശദാംശങ്ങള്‍ പദ്ധതിനടത്തിപ്പിലെ പുരോഗതി എന്നിവ വെബ്‌സൈറ്റുകള്‍ വഴി അറിയാനുള്ള സൗകര്യമൊരുക്കുക.
എല്ലാ സര്‍ക്കാര്‍ ഓഫീസിലും ഇതിനായി കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മുഴുവന്‍ സമയ റെക്കോര്‍ഡിങ്ങുള്ള ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നല്‍കുക.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്ലാ ഭരണസമിതി യോഗങ്ങളും നടപടിക്രമങ്ങളും ഗ്രാമ/വാര്‍ഡ് സഭകളുടെ മുഴുവന്‍ സമയ വീഡിയോ റെക്കോര്‍ഡിംഗ് നടത്തുക.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി മീറ്റിംഗുകളില്‍ അവിടുത്തെ വോട്ടര്‍മാര്‍ക്ക് നിരീക്ഷകരായി പങ്കെടുക്കാന്‍ അവസരം നല്‍കുക.
എല്ലാ PSC പരീക്ഷകളും മറ്റ് തൊഴില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളും ഇന്റര്‍വ്യൂകളും വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുക. അത് വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക.
സര്‍ക്കാര്‍, ബോര്‍ഡ് കോര്‍പ്പറേഷന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍, പൊതുപണം ശമ്പളമായി നല്‍കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളെല്ലാം പരീക്ഷകളും ഇന്റര്‍വ്യൂകളും വഴി ആയിരിക്കണം.
എയിഡഡ് സ്‌കൂള്‍ നിയമനം ജടഇ വഴിയാക്കണം.
19 ഭക്ഷ്യ വകുപ്പ്
റേഷന്‍ കടകള്‍/പൊതുവിതരണ സംവിധാനം വഴി ഉണക്കക്കപ്പ, ഉണക്കച്ചക്ക, സമ്പൂര്‍ണ്ണ ചക്കപ്പൊടി, മില്ലറ്റുകള്‍ എന്നിവ വിതരണം ചെയ്യുക
പൊതുവിതരണ സംവിധാനത്തിലൂടെ തദ്ദേശീയ ജൈവോല്‍പ്പന്നങ്ങള്‍ കൂടി വിതരണം നടത്തുക.
അപേക്ഷിച്ചാല്‍ ഒരാഴ്ച്ചക്കകം റേഷന്‍ കാര്‍ഡ് ലഭ്യമാക്കുക.
വയോജനങ്ങള്‍, നിത്യരോഗികള്‍, ഭിന്നശേഷിക്കാര്‍, മാനസികാരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് പൊതുവിതരണ കേന്ദ്രത്തിലൂടെ നല്‍കുന്ന വിഭവങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുക.
20 പരിസ്ഥിതി
കേരളം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍, മലിനീകരണം എന്നിവയെ പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കണം.
ശാസ്ത്രീയമായ പഠനങ്ങളുടെയും ജനപങ്കാളിത്ത ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ജനജീവിതത്തെ ബാധിക്കാത്ത രീതിയില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുക.
Degraded forest ലും സ്വകാര്യ ഭൂമികളിലും സ്വാഭാവിക വനങ്ങള്‍ വെച്ചുപിടിപ്പിക്കുക. സ്വകാര്യവ്യക്തികള്‍ക്ക് വനവല്‍ക്കരണത്തിന് ഗ്രാന്റ് അനുവദിക്കുക.
വനത്തിലെ അധിനിവേശ സസ്യങ്ങളെ (Invasive species) നീക്കം ചെയ്യുക
വനത്തിലും ജനവാസകേന്ദ്രങ്ങളിലുമുള്ള അക്കേഷ്യ പോലുള്ള മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുക.
പുഴകളുടെ വീണ്ടെടുപ്പിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക. പുഴകളിലെ മണല്‍ വാരല്‍ കര്‍ശനമായി നിയന്ത്രിക്കുകയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുക.
തോടുകളുടെയും മത്സ്യസമ്പത്തിന്റെയും സുരക്ഷണത്തിന് തോട്ടിന്‍ കരകളില്‍ കൈതക്കാടുകള്‍ വളര്‍ത്തുക.
ബാക്കിയുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് പൂര്‍ണ്ണമായും തടയുക.
വയലിലൂടെ പുതിയ റോഡുകള്‍ അനുവദിക്കരുത്.
നെല്‍വയലുകളും നീര്‍ത്തടങ്ങളും പൂര്‍ണമായും സര്‍വ്വേ ചെയ്യുക. ഭൂരഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന് 5-10 സെന്റ് വയല്‍ നികത്താനുള്ള അനുമതി പിന്‍വലിക്കുക. അവര്‍ക്ക് വീടുനിര്‍മ്മിക്കാനുള്ള സ്ഥലം തദ്ദേശഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിനല്‍കുക. Life പദ്ധതി വീടുകള്‍ തദ്ദേശതല ടൗണ്‍ഷിപ്പിലാക്കുക.
പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഒരു ജനകീയയജ്ഞം ആരംഭിക്കുക.
പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം സ്റ്റീല്‍, ചെമ്പ് അല്ലെങ്കില്‍ ഗ്ലാസ് കുപ്പികള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക
പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പകരം പേപ്പര്‍, സ്റ്റീല്‍ സ്‌ട്രോകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക.
സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകളുടെയും തുണി പാഡുകളുടെയും ഉപയോഗം വ്യാപകമാക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ വഴി പ്രചരണം നടത്തുക.
പ്ലാസ്റ്റിക് പാക്കേജിനു പകരം സംവിധാനം പ്രോത്സാഹിപ്പിക്കുക.
പ്ലാസ്റ്റിക് കവറുകള്‍ക്ക് (Carry Bags) പകരം പരുത്തി (Cotton) അല്ലെങ്കില്‍ ചണം (Jute) കൊണ്ടുള്ള സഞ്ചികള്‍, കൈതോലകൊണ്ടുള്ള ബാഗുകള്‍ എന്നിവയുടെ നിര്‍മ്മാണം കുടുംബശ്രീ സംരംഭങ്ങളായി ആരംഭിക്കുക.
മുളയോ കൈതയോ കൊണ്ട് നിര്‍മ്മിച്ച ണമേെല യമസെല േകള്‍ മുഴുവന്‍ വിദ്യാഭ്യാസ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലും മുഴുവന്‍ വീടുകളിലും വാണിജ്യസ്ഥാപനങ്ങളിലും ഇതര കെട്ടിടങ്ങളിലും രണ്ടാം ഘട്ടത്തിലും നിര്‍ബന്ധിതമാക്കുക.
ഭക്ഷണപ്പൊതികള്‍ക്കു ഏറ്റവും അനുയോജ്യമായ പ്രകൃതിദത്തമായ മാര്‍ഗ്ഗമായി വാഴയില, കവുങ്ങിന്‍ പാളകൊണ്ടുള്ള പാത്രങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കുക.
സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും കുടിവെള്ളം സംഭരിക്കാന്‍ സ്റ്റീല്‍/ഗ്ലാസ്/മണ്‍പാത്രങ്ങള്‍ നിര്‍ബന്ധമാക്കുക. പ്ലാസ്റ്റിക് ലഞ്ച്‌ബോക്‌സുകള്‍ക്ക് പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക. ഹോട്ടലുകളും കാറ്ററിംഗ് യുണിറ്റുകളും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുക.
പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് പകരം മുളയോ തടിയോ കൊണ്ടുണ്ടാക്കിയവ വ്യാപകമാക്കുക ഉപയോഗിക്കാം.
പ്ലാസ്റ്റിക് പാക്കേജില്‍ വരുന്ന സാധനങ്ങള്‍ക്ക് കാര്‍ബണ്‍ടാക്‌സ് ഏര്‍പ്പെടുത്തുക.
പ്ലാസ്മ പൈറോളിസിസ് (Plasma Pyrolysis), ഡിജിറ്റല്‍ ട്രാക്കിംഗ് എന്നിവ ഉപയോഗപ്പെടുത്തി മേഖലയിലെ ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക.
ആശുപത്രി മാലിന്യ സംസ്‌കരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം അവ ഉറവിടത്തില്‍ തന്നെ തരംതിരിക്കുക എന്നതാണ്. ഇതിനായി നാല് നിറത്തിലുള്ള ബിന്നുകള്‍ ഉപയോഗിക്കുന്നതില്‍ ആശുപത്രിജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക.
21 സാംസ്‌കാരികം, മാധ്യമം
കേരളനിയമസഭ മന്ദിരത്തിന് അംബേദ്ക്കറുടെ പേര് നല്‍കുക.
അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമം പാസാക്കുക.
ആര്‍ത്തവവുമായി ബന്ധപ്പെട്ട അയിത്തം കുറ്റമായി പ്രഖ്യാപിക്കാനും SC/ST അട്രോസിറ്റി ആക്ടില്‍ അയിത്താചരണത്തിനുള്ള ശിക്ഷ ഇക്കാര്യത്തിലും ഉറപ്പിക്കാനും നിയമനിര്‍മ്മാണം നടത്തണം.
വ്യക്തികളുടെ മാനസികനില തകര്‍ത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്കും ആത്മഹത്യകളിലേക്കും നയിക്കുന്ന െ്രെകം വാര്‍ത്തകളുടെ പ്രസിദ്ധീകരണത്തിനും സംപ്രേഷണത്തിനും നിയന്ത്രണമേര്‍പ്പെടുത്തുക.
അന്ധവിശ്വാസവും ക്രിമിനാലിറ്റിയും പ്രോത്സാഹിപ്പിക്കുന്ന ടെലിവിഷന്‍ സീരിയലുകള്‍ നിയന്ത്രിക്കുക.
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് വൈകു 7 മുതല്‍ 9 മണിവരെ വാര്‍ത്തകള്‍ ഒഴിച്ചുള്ള ടെലിവിഷന്‍ പരിപാടികള്‍ നിയന്ത്രിക്കുക.
മൊബൈല്‍ അഡിക്ഷന് പ്രേരിപ്പിക്കുന്ന ആപ്പുകളും ഗെയിമുകളും കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ലഭ്യമല്ലാത്താക്കുന്നതിന് Digital പ്രൊവൈഡേര്‍സിന് മേല്‍ സമ്മര്‍ദം ചെലുത്തുക. ആസ്‌ത്രേലിയ മോഡല്‍ നിയമനിര്‍മ്മാണം നടത്തുക.
സാംസ്‌കാരികസ്ഥാപനങ്ങളിലെ ഭരണസമിതി നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരിക.
മതസാമുദായിക സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കാന്‍ വിവിധവിഭാഗങ്ങളുടെ കലാസംഗീത പരിപാടികള്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കുക.
ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും Gender sensitivtiy ബോധവത്കരണം നല്‍കുക.
ലൈംഗിക വിവേചനം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുക.
ഓണം, വിഷു, റംസാന്‍ ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളെ സമൂഹവല്‍ക്കരിക്കുകയും മതസൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്ന പൊതുപരിപാടികളും പൊതുസദ്യകളും കലാസാംസ്‌കാരിക മത സാമുദായികസംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കുക.
Olnine മാധ്യമങ്ങളുടെ ഉള്ളടക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും വ്യക്തികളുടെ അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കാനും ഡിജിറ്റല്‍ നിരീക്ഷണം ശക്തമാക്കുക.
സ്ത്രീകളുടെ എഴുത്ത് പ്രോത്സാഹിപ്പിക്കാനും പുസ്തകങ്ങള്‍ Publish ചെയ്യാനും സഹായവും പരിശീലനവും നല്‍കണം.
കേരളത്തിന്റെ തനത് നാടോടി പാരമ്പര്യത്തെ, ക്ലാസിക്ക് കലകളെ ആയിരത്താണ്ടുകള്‍ നീണ്ടുനിന്ന വിദേശ വ്യാപാരത്തെ, സംസ്‌കാരത്തെ, പണികളെ നിര്‍മ്മാണ രീതികളെ ടെക്‌നോളജികളെ ഷോകേസ് ചെയ്യുംവിധം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഹശ്ശിഴ ങൗശൌാ സ്ഥാപിക്കണം.
Pre-Marital Counsilling നല്‍കുക.
22 വരുമാന വര്‍ധന നിര്‍ദ്ദേശങ്ങള്‍
ജി.എസ്.ടി വകുപ്പിനെ അടിമുടി പരിഷ്‌കരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ആധുനിക പരിശീലനം നല്‍കാനും നികുതി വെട്ടിപ്പ് തടയാന്‍ ഡാറ്റാ അനലിറ്റിക്‌സ് ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും സന്നദ്ധമാകണം.
വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ അഹ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകള്‍ വ്യാപകമാക്കുകയും ഏടഠ ഓഫീസുകളുമായി ബന്ധിപ്പിക്കുകയും Monitor ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുക.
നികുതി റിട്ടേണുകള്‍ കൃത്യമായി പരിശോധിക്കുന്നതിനും കുടിശ്ശിക പിരിച്ചെടുക്കുന്നതിനും കൂടുതല്‍ അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരെ നിയമിക്കാനും ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്താനും തയ്യാറാവുക .
കൂടുതല്‍ ബിസിനസ്സുകളെയും സേവനങ്ങളെയും നികുതി വലയ്ക്കുള്ളില്‍ കൊണ്ടുവരിക.
ഭൂമിയുടെ ന്യായവില നിര്‍ണയം വര്‍ഷാവര്‍ഷം പുതുക്കുക.
ഭൂനികുതി ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെടുത്തുക ഇതുവഴി ഭൂനികുതി വരുമാനം ഇരട്ടിയാക്കാം.
1000 സ്‌ക്വയര്‍ ഫീറ്റര്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നികുതി ഇരട്ടിയാക്കുക.
10 വര്‍ഷത്തിലേറെയായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ നവീകരിക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഭാവി ജീവിതം ഉറപ്പുവരുത്തുന്ന നിലയില്‍ നിയമാനുസൃതമായ നഷ്ടപരിഹാരം നല്‍കി പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യുക. അവിടെ ആധുനിക സൗകര്യങ്ങളുള്ള വ്യവസായ എസ്‌റ്റേറ്റുകളോ, ഐ.ടി പാര്‍ക്കുകളോ, വ്യാപാര, പാര്‍പ്പിട സമുച്ചയങ്ങളോ നിര്‍മ്മിക്കുക.
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചും ഔദ്യോഗികയാത്ര ചെയ്യുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മരൗേമഹഹ ചെലവിനു പുറമേയുള്ള TA/DA claim ചെയ്യുന്നത് നിര്‍ത്തലാക്കുക.
സമാനസ്വഭാവമുള്ള ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ലയിപ്പിച്ച് അവയുടെ എണ്ണം മൂന്നിലൊന്നായി കുറക്കുക.
പരസ്യനികുതി സ്‌ക്വയര്‍ഫീറ്റിന് 100 രൂപയാക്കുക.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കയ്യില്‍ ഡിജിറ്റല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുക.
2 വര്‍ഷത്തിലേറെ പൂട്ടിക്കിടക്കുന്ന 1500 സ്‌ക്വയര്‍ ഫീറ്റിലധികമുള്ള വീടുകള്‍ക്ക് 50 % അധികനികുതി ഈടാക്കുക.
വിദേശയാത്രകള്‍, ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങല്‍, കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കല്‍ തുടങ്ങിയ ആവര്‍ത്തന സ്വഭാവമുള്ള ഭരണച്ചെലവുകളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരിക.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 15 ആയി കുറക്കുക
ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചെറിയ തോതില്‍ സെസ്സ് അല്ലെങ്കില്‍ ടാക്‌സ് ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുക.
വരവ്‌ചെലവ് കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ‘അക്രൂവല്‍ ബേസ്ഡ് അക്കൗണ്ടിംഗ്’ രീതി സ്വീകരിക്കുക. (Bill ചെയ്യുന്ന സമയത്ത് തന്നെ വരവ് എക്കൗണ്ട് ചെയ്യപ്പെടുന്ന രീതി )
നികുതി വെട്ടിപ്പ് തടയാന്‍ ഡാറ്റാ അനലിറ്റിക്‌സ് ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുക.
വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ അഹ സാങ്കേതികവിദ്യ ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകള്‍ വ്യാപകമാക്കുകയും ഏടഠ ഓഫീസുകളുമായി ബന്ധിപ്പിക്കുകയും Monitor ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുക.
വിനോദനികുതി ഈടാക്കാനുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം പുനസ്ഥാപിക്കുക.
മുഴുവന്‍ വിവാഹങ്ങളും തദ്ദേശസ്ഥാപനങ്ങളില്‍ റജിസ്ട്രര്‍ ചെയ്ത് 500 രൂപ റജിസ്‌ട്രേഷന്‍ ഫീസ് ഫീസ് വാങ്ങണം.
കുടുംബ പ്രശ്‌നങ്ങള്‍ക്കും വിവാഹമോചന സമയത്ത് തര്‍ക്കത്തിനും ഇടയാവുന്ന സാഹചര്യം ഒഴിവാക്കാന്‍ വിവാഹ റജിസ്‌ട്രേഷന്‍ സമയത്ത് പരസ്പരം നല്‍കിയ വിലപിടിപ്പുള്ള സമ്മാനങ്ങളുടെ ഒരു ലിസ്റ്റും റജിസ്‌ട്രേഷനോടൊപ്പം രേഖപ്പെടുത്തണം. ഇത് തെളിവ് രേഖയായി കോടതിയില്‍ ഹാജരാക്കാന്‍ കഴിയണം.
ആഡംബരവാഹനങ്ങളുടെ റോഡ് ടാക്‌സ് ഉയര്‍ത്തണം.
വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്ന 50000 രൂപയില്‍ കൂടുതലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഒറ്റത്തവണ വിലയുടെ 1% റജിസ്‌ടേഷന്‍ ടാക്‌സ് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഈടാക്കണം.
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചും ഔദ്യോഗികയാത്ര ചെയ്യുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മരൗേമഹഹ ചെലവിനു പുറമേയുള്ള TA/DA claim ചെയ്യുന്നത് നിര്‍ത്തലാക്കുക
തൊഴില്‍ നികുതി വാര്‍ഷിക വരുമാനത്തിന്റെ 2% ആക്കുക.
യൂണിവേഴ്‌സല്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും BPL അല്ലാത്ത അപേക്ഷകര്‍ക്ക് 20 രൂപയുടെ സ്റ്റാമ്പ് ഏര്‍പ്പെടുത്തണം.
സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും (മൊത്തം ശമ്പളം/പെന്‍ഷന്‍ 40000 രൂപയില്‍ കൂടുതലുള്ളവരില്‍ നിന്ന്) മൊത്ത പ്രതിമാസ ശമ്പളത്തിന്റെ 2% യൂണിവേഴ്‌സല്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് 4% പലിശ നിരക്കില്‍ നിക്ഷേപമായി സ്വീകരിക്കണം. 10 വര്‍ഷത്തിനു ശേഷം ഈ തുക പലിശ സഹിതം പിന്‍വലിക്കാന്‍ അനുവദിക്കണം.
മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കുക.
ഇടത്തരം/വന്‍കിട വ്യവസായങ്ങള്‍ക്ക് കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തുക.
2000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള താമസസ്ഥലങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കാര്‍ബണ്‍ടാക്‌സ് ഏര്‍പ്പെടുത്തുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
