2020ല്‍ സഞ്ചാരികള്‍ പോകേണ്ട 10 ഇടങ്ങളിലൊന്ന് കൊച്ചിയെന്ന് ലോണ്‍ലി പ്ലാനറ്റ്.

ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ്, അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസി, ഈജിപ്തിലെ കെയ്‌റോ, അയര്‍ലന്‍ഡിലെ ഗാല്‍വേ, ജര്‍മ്മനിയിലെ ബോണ്‍, ബൊളീവിയയിലെ ലാ പാസ്, കൊച്ചി, കാനഡയിലെ വാന്‍കുവര്‍, യുഎഇയിലെ ദുബായ്, അമേരിക്കയിലെ ഡെന്‍വര്‍ എന്നിങ്ങനെയാണ് പട്ടിക.

വെള്ളക്കെട്ടില്‍ കൊച്ചി മുങ്ങിപോയാലെന്ത്? 2020ല്‍ ലോകത്ത് സഞ്ചാരികള്‍ കാണേണ്ട നഗരങ്ങളിലൊന്നായി പ്രമുഖ ട്രാവല്‍ മാസികയായ ലോണ്‍ലി പ്ലാനറ്റ് കൊച്ചിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് പട്ടികയില്‍ ഇടംപിടിച്ച ഏക നഗരമാണ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള കൊച്ചി. ഏറ്റവും മികച്ച 10 രാജ്യങ്ങള്‍, 10 മേഖലകള്‍, 10 നഗരങ്ങള്‍, 10 മൂല്യമുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കൊച്ചിയിലെ കടല്‍ത്തീരവും കായല്‍ ഭംഗിയുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണെന്ന് ലോണ്‍ലി പ്ലാനറ്റ് പറയുന്നു. ചീനവലകളുടെ ഭംഗിയും 450 വര്‍ഷം പഴക്കമുള്ള ജൂതപ്പള്ളിയും പുരാതനമായ മോസ്‌ക്കുകളും പോര്‍ച്ചുഗീസ്-ഡച്ച് ഭരണകാലത്തെ ആരാധനാലയങ്ങളും കെട്ടിടങ്ങളുമൊക്കെ കൊച്ചിയില്‍ കാണാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ്, അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസി, ഈജിപ്തിലെ കെയ്‌റോ, അയര്‍ലന്‍ഡിലെ ഗാല്‍വേ, ജര്‍മ്മനിയിലെ ബോണ്‍, ബൊളീവിയയിലെ ലാ പാസ്, കൊച്ചി, കാനഡയിലെ വാന്‍കുവര്‍, യുഎഇയിലെ ദുബായ്, അമേരിക്കയിലെ ഡെന്‍വര്‍ എന്നിങ്ങനെയാണ് പട്ടിക. ഇതോടെ കൊച്ചിയിലേക്കുള്ള സഞ്ചാരികളുടെ വരവു കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply