മദനിയുടെ ജീവന് രക്ഷിക്കാന്‍ ഇടപെടണം കേരള സര്‍ക്കാര്‍
നേരത്തെ മദനിയുടെ കേസിന്റെ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അതേകുറിച്ചൊന്നും കേട്ടില്ല. കേസ് പതിവുപോലെ ഇഴയുകയാണ്. കോയമ്പത്തൂരിലുണ്ടായപോലെ അവസാനം നിരപരാധിയെന്നു കണ്ട് വിട്ടയക്കുമായിരിക്കും. അപ്പോഴും നമ്മുടെ മതേതര മനസ്സ് പറയും – ആ താടിക്കാരന് അങ്ങനെ വേണം. സംഘിയും മതേതരക്കാരനും യുക്തിവാദിയുമെല്ലാം അവിടെ ഒന്നിക്കുന്നു.
രണ്ട് പതിറ്റാണ്ടിലധികമായി ഭരണകൂടങ്ങള്‍ കള്ളക്കേസില്‍ കുരുക്കി വേട്ടയാടുന്ന ഇസ്ലാമിക പണ്ഡിതനും രാഷ്ട്രീയ സാമൂഹിക നേതാവുമായ അബ്ദുല്‍ നാസര്‍ മഅദനി (Abdul nazar madani) യുടെ ആരോഗ്യ സ്ഥിതി നിലവില്‍ ആശങ്കാജനകം ആണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത് . നീണ്ട ജയില്‍ വാസത്തിന്റെ ഭാഗമായി കൃത്യമായ ചികിത്സ കിട്ടാത്തത് കൊണ്ട് നിരവധി രോഗങ്ങള്‍ ആദ്യമേ അലട്ടുന്ന മഅദനി നിലവില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കൂടി കാണിക്കുന്നു എന്നാണ് വിശദ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഒരു അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം, അല്ലാത്ത പക്ഷം ശരീരം തീര്‍ത്തും നിശ്ചലമായി പോവുമെന്ന മുന്നറിയിപ്പ് കൂടി പരിശോധിച്ച ഒന്നിലധികം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. . കടുത്ത പ്രമേഹവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകളും ഉള്ളത് കൊണ്ട് സര്‍ജറിക്ക് വിധേയമാകണമെങ്കില്‍ വിവിധ മേഖലകളിലുള്ള ഉന്നത മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണം അനിവാര്യമാണ്. നിലവില്‍ ബാംഗ്ലൂരില്‍ അനുകൂല സാഹചര്യങ്ങളല്ല നിലവിലുള്ളതെന്നും സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തി പലപ്പോഴും് ലഭിക്കേണ്ട ചികിത്സ പോലും നിഷേധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. . പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഒരു വര്‍ഷം മുന്‍പ് പ്രകടമായപ്പോള്‍ ചികിത്സ തുടര്‍ച്ചയായി ലഭിക്കാത്തത് കൊണ്ടാണ് ഇപ്പോള്‍ അസുഖം ഗുരുതരാവസ്ഥയിലെത്തിയത് .
ഈ അവസ്ഥയില്‍ മാനുഷിക പരിഗണനകള്‍ അടിസ്ഥാനമാക്കി മദനിക്ക് ബംഗ്ലൂര് നഗരപരിധിയില്‍ നിന്ന് പുറത്ത് വരാനുള്ള ജാമ്യം അനുവദിക്കണമെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബവും പിഡിപിയും മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. കടുത്ത ജാമ്യ ഉപാധികള്‍ കാരണം ബാംഗ്ളൂരില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നില്ല. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരുകയും കേരളത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുകയും ചെയ്യണമെന്നാണ് ആവശ്യം. കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധിയായ ഒരു മന്ത്രിയും ഭരണമുന്നണിയുടെ ഭാഗമായ ഒരു എം.എല്‍.എ.യും തൊട്ടടുത്ത ദിവസങ്ങളില്‍ ബാംഗ്ളൂരില്‍ മഅ്ദനിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ നേരില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. മഅ്ദനിയെ കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് ആരോഗ്യാവസ്ഥ മനസ്സിലാക്കുകയും കേരളത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുമുള്ള അടിയന്തിര ഇടപെടലാണുണ്ടാകേണ്ടത്. മഅ്ദനിയെ പ്രതിചേര്‍ത്തിട്ടുള്ള കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ ഒച്ചിഴയുന്ന വേഗതയിലാണ് നീങ്ങുന്നത്. നിരപരാധിയെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമുള്ള കേസില്‍ കേസ് നടപടികള്‍ വൈകിപ്പിച്ചും ചികിത്സ നിഷേധിച്ചും മഅ്ദനിയുടെ ജീവന് നഷ്ടപ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ആരോപണം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നീതിനിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമായ അബ്ദുള്‍ നാസര്‍ മദനി. രണ്ടുപതിറ്റാണ്ടില്‍ പരം കാരാഗൃഹവാസത്തിനു ശേഷവും മദനി ചെയത് തെറ്റെന്താണെന്ന് ആര്‍ക്കുമറിയില്ല എന്നതാണ് ദയനീയം. കേരളവും തമിഴ്നാടും കര്‍ണ്ണാടകവും ഭരിച്ച ഒരു സര്‍ക്കാരും മദനിയുടെ വിഷയത്തില്‍ ഒരു താല്‍പ്പര്യവുമെടുത്തില്ല. 2008ല്‍ ബംഗളുരുവില്‍ നടന്ന ഏഴ് സ്ഫോടനങ്ങളില്‍ രണ്ട് പേര് മരിച്ചു. ഇതിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ രണ്ട് തവണയും മഅദനിയുടെ പേരില്ലായിരുന്നു. മൂന്നാമത്തെ കുറ്റപത്രത്തില്‍ പക്ഷെ അത് ഇടം പിടിച്ചു. കുടകില്‍ പോയി സ്ഫോടനത്തിനായി മദനി ക്യാമ്പ് നടത്തിയത്രെ. അക്കാലയളവിലെല്ലാം മദനി 24 മണിക്കൂറും പോലീസ് വലയത്തിലായിരുന്നു എന്നതുപോലും സൗകര്യപൂര്‍വ്വം വിസ്മരിച്ചാണ് ഈ പ്രതി ചേര്‍ക്കല്‍ നടന്നത്.
നീതിനിഷേധത്തിന്റെ, ഭരണകൂട ഭീകരതയുടെ, ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിനാളുകളുടെ പ്രതീകമാണ് ഇന്ന് മദനി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അത്തരത്തിലുള്ളവരുടെ എണ്ണം ഒരുപാട് വര്‍ദ്ധിച്ചു. അക്രമത്തില്‍ മദനിക്കാണ് കാല് നഷ്ടപ്പെട്ടത് എന്നത് ഇന്നെല്ലാവരും മറന്നു. ഗുജറാത്ത്, മുബൈ, മുസാഫര്‍ നഗര്‍, കാണ്ടമാല്‍ പോലുള്ളയിടങ്ങളില്‍ നടന്ന ഭയാനകമായ വംശീയകൊലകള്ക്കു കാരണക്കാരെന്നു തെളിഞ്ഞവര്‍ പോലും അനുഭവിക്കാത്ത ശിക്ഷയാണ് മദനി അനുഭവിക്കുന്നത്. ഒരു രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചതാണ് അതിന് അടിസ്ഥാനകാരണം. മുസ്ലിം സമൂഹത്തിലെ അടിത്തട്ടില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളുടെ പൊരുതുന്ന പ്രസ്ഥാനമായി പിഡിപി മാറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മദനിക്കെതിരായ ഗൂഢാലോചന നടന്നതെന്നു വേണം കരുതാന്‍. ഒപ്പം മദനി മുന്നോട്ടുവെച്ച ദളിത് – പിന്നോക്ക – ന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയം പലര്‍ക്കും പേടിസ്വപ്നമാകുകയും ചെയ്തു.
നേരത്തെ മദനിയുടെ കേസിന്റെ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അതേകുറിച്ചൊന്നും കേട്ടില്ല. കേസ് പതിവുപോലെ ഇഴയുകയാണ്. കോയമ്പത്തൂരിലുണ്ടായപോലെ അവസാനം നിരപരാധിയെന്നു കണ്ട് വിട്ടയക്കുമായിരിക്കും. അപ്പോഴും നമ്മുടെ മതേതര മനസ്സ് പറയും – ആ താടിക്കാരന് അങ്ങനെ വേണം. സംഘിയും മതേതരക്കാരനും യുക്തിവാദിയുമെല്ലാം അവിടെ ഒന്നിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും നല്ലകാലമാണ് മദനിക്ക് നഷ്ടപ്പെട്ടത്. ആര്‍ക്കൊക്കെയോ വേണ്ടി മദനിയെ രക്തസാക്ഷിയാക്കുകയാണെന്നു വ്യക്തം. ഒപ്പം പലര്‍ക്കുമുള്ള രാഷ്ട്രീയഭീഷണി ഒഴിവാക്കുകയും. കേരളത്തിലെ ഇരുമുന്നണികളും ബിജെപിയും ഈ മനുഷ്യാവകാശലംഘനത്തില്‍ പങ്കാളികളാണ്. കേസില്‍ മഅദനിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ വാദം. ലഷ്കര്‍ ഭീകരന് തടയന്റെവിട നസീറിന്റെ മൊഴി, കുടകിലെ തൊഴിലാളികളുടെ മൊഴി, തീവ്രവാദബന്ധം എന്നിങ്ങനെ നീളുന്നു അത്. എന്നാല്‍ ഇത്രയേറെ തെളിവുകളും സാക്ഷികളുമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാതിരുന്നത് എന്ന ചോദ്യം ബാക്കിയാണ്.
ബാംഗ്ലൂര്‍ സ്ഫോടനത്തിനായി കുടകിലെ ഇഞ്ചിത്തോട്ടത്തിലെ ക്യാമ്പില്‍ നടന്ന ഗൂഢാലോചനയില്‍ മഅദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന വാദം. എന്നാല്‍ ആ കേസുമായി മഅദനിയെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിങ്ങിയ മഅദനിക്ക് ബി കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തിയിരുന്നുവെന്നതാണ്. കടുത്ത നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രണ്ട് ഗണ്മാന്മാര് എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. മഅദനി താമസിക്കുന്ന സ്ഥലത്ത് സായുധരായ അഞ്ച് പോലീസുകാരുണ്ടാവും. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും തലേന്ന് തന്നെ വിവരം നല്‍കണം. ഇത് തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാട്ടേഴ്സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅദനി സഞ്ചരിക്കുന്ന വാഹനത്തില്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവണം. ഇത്രയും കനത്ത സുരക്ഷയ്ക്കിടയില്‍ മഅദനി എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത് എന്ന ചോദ്യത്തിന് ഇതുവരേയും മറുപടി ലഭിച്ചിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടനക്കേസുകളില്‍ കുറ്റാരോപിതനായി വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന മദനി കേരളത്തിലെത്തിയശേഷം തന്റെ മുന്‍കാല പ്രസംഗങ്ങളില്‍ സമൂഹത്തോട് ക്ഷമ ചോദിച്ചിരുന്നു. പഴയ ഒരു പ്രസംഗത്തിന്റെ പേരില്‍ മദനിയെ കുടുക്കി തമിഴ് നാട് പോലീസിനു കൈമാറുകും അത് ഭരണനേട്ടമായി ആഘോഷിക്കുകയും ചെയ്ത നായനാരുടെ നടപടിയും മറക്കാന്‍ പാടില്ലാത്തതാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2019ല്‍ ഒരു പ്രസ്താവനയിലൂടെ മദനി താന്‍ നേരിടുന്ന ദുരവസ്ഥ ലോകത്തെ അറിയിച്ചിരുന്നു. CRPC 313 പ്രകാരം ഓരോ സാക്ഷികളും പ്രതികളെ കുറിച്ചു പറഞ്ഞിട്ടുള്ള മൊഴികള്‍ ചോദ്യരൂപത്തിലാക്കി പ്രതികളോട് ചോദിക്കുന്ന നടപടിയാണ് അപ്പോള്‍ കോടതിയില്‍ നടന്നു കൊണ്ടിരുന്നത്. 16000 പേജ് ചര്‍ജ്ഷീറ്റും 3000 സാക്ഷികളും 166 പ്രതികളുമുണ്ടായിരുന്ന കോയമ്പത്തൂര്‍ കേസില്‍ ഈ ചോദ്യങ്ങളെല്ലാം പ്രിന്റ് ചെയ്തു പ്രതികള്‍ക്ക് കൊടുത്തു ഉത്തരങ്ങള്‍ എഴുതി വാങ്ങി 2 ദിവസം കൊണ്ട് നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചിരുന്നു പക്ഷെ, അങ്ങനെ ഒരു നടപടിക്ക് ബാംഗ്ലൂരില്‍ വക്കീലുമാര്‍ ആവശ്യപ്പെട്ടിട്ടും ജഡ്ജി തയ്യാറായില്ല. ഓരോ ചോദ്യങ്ങളും ചോദിച്ചു ഉത്തരം എഴുതി മാത്രമേ പോകാന്‍ കഴിയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ചു ഒമ്പതു കേസിലും 4500 ലധികം ചോദ്യങ്ങളാണ് ചോദിക്കുന്നത്. അതിനു മാസങ്ങള്‍ തന്നെ വേണ്ടി വരും. എല്ലാ ദിവസവും രാവിലെ ആരംഭിക്കുന്ന കോടതിനടപടികള്‍ വൈകിട്ട് 5 മണി വരെ നീളും ഉച്ചക്ക് രണ്ടു മണിക്ക് നിര്‍ത്തി വീണ്ടും 3 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. ഉച്ച വരെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉച്ചക്ക് ശേഷം ടൈപ്പ് ചെയ്ത പേപ്പറുകളില്‍ ഓരോരുത്തരും ഒപ്പിടണം. ദിവസവും 200-250 പേപ്പറുകള്‍ ഒപ്പിടാനുണ്ടാകും. ഇങ്ങനെ ഒപ്പിടുമ്പോള്‍ ഞാന്‍ അവസാന പ്രതിയായത് കൊണ്ടു തന്നെ എന്നെ അവസാനം മാത്രമാണ് വിളിക്കുക. ശക്തമായ നടുവേദന,പിടലിവേദന,കഠിനമായ ഡയബെറ്റിക് ന്യൂറോപതി കാരണമുള്ള ഞരമ്പുകളുടെ വേദന, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍…. ഇങ്ങനെ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന താന്‍ ദിവസവും 7 മണിക്കൂറോളം വീല്‍ ചെയറില്‍ ഒരേ ഇരിപ്പ് ഇരിക്കേണ്ടി വരുന്ന അവസ്ഥ വളരെ വിഷമകരമാണെന്നും അതാണ് ആരോഗ്യസ്ഥാതിയെ കൂടുതല്‍ വഷളാക്കിയതെന്നും അദ്ദേഹമന്നു പറഞ്ഞിരുന്നു. കേസ് അനാവശ്യമായി നീട്ടി കൊണ്ടുപോകല്‍ മാത്രമാണ് ലക്ഷ്യമെന്നര്‍ത്ഥം.
എന്തായാലും മഅ്ദനിയുടെ ആരോഗ്യാവസ്ഥ ബോധ്യപ്പെടാന്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും കേരളത്തിലെത്തിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനാണ് പിഡിപിയുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും തീരുമാനം. അതില്‍ സഹകരിക്കേണ്ടത് ഓരോ ജനാധിപത്യ – മതതരവാദികളുടേയും രാഷ്ട്രീയ കടമയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in