ജോളിയും മലയാളികളുടെ പ്രതികരണങ്ങളും

എന്തായാലും അക്രമപ്രവര്‍ത്തനം നടത്തിയ സ്ത്രീയെ അസാധാരണമായി ചിത്രീകരിക്കുന്നതും ഉള്ള കഥകള്‍ക്കൊപ്പം ഇല്ലാത്ത കഥകളും ചമയ്ക്കുന്നത് അക്രമവാസന സഹജമായുള്ള പുരുഷപ്രകൃതത്തെ ആദര്‍ശവല്‍ക്കരിക്കുന്നതിന് സമാനമാണെന്നതില്‍ സംശയമില്ല. നിര്‍ഭാഗ്യവശാല്‍ ജോളി സംഭവവുമായി ബന്ധപ്പെട്ട് അതാണ് കേരളത്തില്‍ നടക്കുന്നതെന്ന് പറയാതെ വയ്യ. സരിത സംഭവത്തിനുശേഷം അതിനാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്.

ഉപതെരഞ്ഞെടുപ്പു വാര്‍ത്തകളെ പോലും മറികടന്നാണ് ജോളിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മലയാളി കേള്‍ക്കുന്നത്, കാണുന്നത്, വായിക്കുന്നത്. ചാനലുകളിലെ പ്രൈ ടൈമുകളില്‍ സീരിയലുകളുടെ സ്ഥിരം പ്രേക്ഷകര്‍ പോലും വാര്‍ത്താചാനലുകള്‍ കാണുന്നു. നാലാള്‍ കൂടുന്നിടത്തെല്ലാം ചര്‍ച്ച ജോളിതന്നെ. മറുവശത്താകട്ടെ ഇത്തരം വാര്‍ത്തകള്‍ക്കായി ഇത്രയധികം സമയം മാറ്റിവെക്കുന്ന ചാനലുകളെ പഴി പറയുന്നവരും നിരവധിയാണ്. അവര്‍ മറക്കുന്നത് ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വാര്‍ത്തകളിലാണ് മാധ്യമങ്ങള്‍ കൂടുതല്‍ സമയം ചിലവഴിക്കുക എന്നതാണ്. തങ്ങളുടെ ചാനല്‍ കാണുന്നവരുടേയും വായിക്കുന്നവരുടേയും എണ്ണം കൂട്ടാനും അതുവഴി പരസ്യം കൂട്ടാനും വരുമാനം വര്‍ദ്ധിപ്പിക്കാനുമല്ലേ ഏതൊരു ബിസിനസ് സ്ഥാപനവും പോലെ സ്വകാര്യമാധ്യമ സ്ഥാപനങ്ങളും ശ്രമിക്കൂ. പ്രത്യേകിച്ച് അതിരൂക്ഷമായ മത്സരം നടക്കുമ്പോള്‍. ജനം കാണില്ല എന്നു തീരുമാനിച്ചാല്‍ അവര്‍ മറ്റു വാര്‍ത്തകളിലേക്കുമാറും. ജനങ്ങള്‍ അര്‍ഹിക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുക എന്നു സാരം. മറുവശത്ത് ഈ സംഭവത്തെ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരെ കൊലപാതകങ്ങളേക്കാള്‍ ക്രൂരമായ രീതിയിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ഇനി മുതല്‍ ഭക്ഷണം ആദ്യം വീട്ടിലെ സ്ത്രീകളെ കൊണ്ട് കഴിപ്പിക്കണം തുടങ്ങിയ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നതു കണ്ടു. മലയാളി പ്രബുദ്ധരാണെന്നും ഇവയൊക്കെ നിഷ്‌കളങ്കമായ ട്രോളുകളാണെന്നുമുള്ള ന്യായീകരണങ്ങളും കണ്ടു. പതിവുപോലെ ജോളിയെ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ തെറി വിളിക്കുന്നു. സ്വന്തം ജോലി കൃത്യമായി ചെയ്യാന്‍ ശ്രമിക്കുന്ന അഡ്വക്കേറ്റ് ആളൂരിനെ അസഭ്യം പറയുന്നു.
തീര്‍ച്ചയായും എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത വ്യാപകമായതോടെ കുറ്റകൃത്യങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകളെ പൊതുവില്‍ കുറ്റവാളികളായി ചിത്രീകരിക്കുന്ന സീരിയലുകളുടെ സ്വാധീനമെന്നൊക്കെ പറയാമെങ്കിലും അടിസ്ഥാന വിഷയം കേരളീയ സമൂഹത്തിന്റെ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നല്ല. അതേ കുറിച്ച് ഗൗരവമായി പഠിക്കാന്‍ പോലും തയ്യാറാകാതെ കേരളം നമ്പര്‍ വണ്‍, നമ്പര്‍ വണ്‍ എന്നുരുവിട്ട് ആഘോഷിക്കുകയാണ് സമൂഹത്തിന്റെ മുന്നണിപോരാളികളാമെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍. അപ്പോഴും സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോ (എസ്.സി.ആര്‍.ബി.) കണക്കുകള്‍ പ്രകാരം സ്ത്രീകുറ്റവാളികളുടെ എണ്ണം കുറയുകയാണ് ചെയ്തത്. സ്ത്രികള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളാണ് വര്‍ദ്ധിക്കുന്നത്. ഈ വര്‍ഷം ജനവരി മുതല്‍ മെയ് വരെ സ്ത്രീകള്‍ക്കെതിരെ 6,228 അക്രമങ്ങള്‍ നടന്നു. അത് വന്‍ വര്‍ദ്ധനയാണ്. എന്നാല്‍ സ്ത്രീകള്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുകയാണ്. സംസ്ഥാനത്തെ വനിതാ തടവുകാരുടെ എണ്ണം 572 ല്‍നിന്ന് 208 ആയി കുറഞ്ഞതായാണ് കണക്കുകള്‍. 7,459 തടവുകാരില്‍ 7,251ഉം പുരുഷന്മാരാണ്. സ്ത്രീതടവുകാരില്‍ മിക്കവരും ചെറിയ കുറ്റങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്നവരാണ്. പോക്കറ്റടി, മോഷണം, വ്യാജ വാറ്റ്, സ്വയരക്ഷയ്ക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിവയാണ് സ്ത്രീകള്‍ക്കെതിരായ പ്രധാന കേസുകള്‍. സ്ത്രീകള്‍ പ്രതികളായ പ്രധാന കുറ്റങ്ങള്‍. കുറ്റകൃത്യങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടുമ്പോള്‍ കിട്ടുന്ന അമിത വാര്‍ത്താ പ്രാധാന്യമാണ് സ്ത്രീ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന തോന്നലിനു കാരണമെന്നര്‍ത്ഥം. സരിതയയൊന്നും മറക്കാറായിട്ടില്ലല്ലോ. ജോളിയെ പോലുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. വിവാഹേതരബന്ധങ്ങളുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ചില കുറ്റകൃത്യങ്ങലില്‍ സ്ത്രീകള്‍ പ്രധാന പ്രതിസ്ഥാനത്തുള്ള സംഭവങ്ങള്‍ മറന്നിട്ടല്ല ഇതു പറയുന്നത്. എന്നാലവയുടെ എണ്ണത്തിന് ആനുപാതികമല്ല ആരോപണങ്ങള്‍ എന്നതാണ് വസ്തുത. ‘കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല.പുരുഷന്‍മാര്‍ ചെയ്യുന്ന എല്ലാത്തരം കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കും ചെയ്യാനാകും. എന്നാല്‍, കുറ്റം ചെയ്യുന്നതിനുള്ള അവസരങ്ങള്‍ കൂടുതലുള്ളത് പുരുഷന്‍മാര്‍ക്കാണ്. അതിനാല്‍ കുറ്റവാളികളായ സ്ത്രീകളുടെ എണ്ണവും പുരുഷന്‍മാരുടേതിനെക്കാള്‍ കുറവായിരുന്നു. എന്നാല്‍, മാറിയ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതിനാല്‍ കുറ്റകൃത്യങ്ങളില്‍ അവരുടെ പങ്കാളിത്തവും കൂടിവരുന്നു’ എന്നാണ് ഈ വിഷയത്തില്‍ മനശാസ്ത്രവിദ്ഗ്ധനായ ജെയിംസ് വടക്കുഞ്ചേരി പറയുന്നത്.

[widgets_on_pages id=”wop-youtube-channel-link”]

സാമാന്യമര്യാദയോടെ പെരുമാറുകയും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി ജീവിക്കുന്ന ചില മനുഷ്യരുടെ ക്രൂരകൃത്യങ്ങള്‍ പ്രവചനാതീതമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. മനോരോഗിയാണെന്ന ലേബലില്‍ അവര്‍ പെടുന്നില്ല. ‘പൊതുവെ സ്ത്രീകള്‍ സഹജമായി അക്രമവാസന കുറഞ്ഞവരാണ്.സ്ത്രൈണ സവിശേഷതകള്‍ക്ക് കാരണമായ ഹോര്‍മോണ്‍ ഈസ്ട്രോജന്‍ മാതൃത്വത്തിന്റെയും പരിലാളനയുടെയും നൈസര്‍ഗ്ഗിക വാസനകള്‍ രൂപപ്പെടുത്തുന്നതാണ്. പുരുഷ പ്രകൃതം ടെക്സ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്മോണുമിന്റെ സ്വാധീനത്തില്‍ പരുവപ്പെട്ടതാണ്. മത്സരം വാശി, പോരാട്ടം, അക്രമം,സാഹസികത തുടങ്ങിയ പെരുമാറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഈ ഹോര്‍മോണിന്റെ ആധിക്യം സൃഷ്ടിക്കുന്നതാണ് അധമ പ്രവൃത്തികള്‍.ശാന്തരായ ആളുകളില്‍ ടെക്സ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ കുത്തിവെച്ചപ്പോള്‍ അവര്‍ അക്രമാസക്തരായെന്ന് തെളിഞ്ഞിട്ടുണ്ട്.പൊതുവെ ടെക്സ്റ്റോസ്റ്റിറോണ്‍ന്റെ അളവ് വളരെ ഉയര്‍ന്നു നില്‍ക്കുന്നവരില്‍ ശൗര്യം കൂടും.’ മനശാസ്ത്രജ്ഞനായ പ്രസാദ് അമോര്‍ പറയുന്നു.
എന്തായാലും അക്രമപ്രവര്‍ത്തനം നടത്തിയ സ്ത്രീയെ അസാധാരണമായി ചിത്രീകരിക്കുന്നതും ഉള്ള കഥകള്‍ക്കൊപ്പം ഇല്ലാത്ത കഥകളും ചമയ്ക്കുന്നത് അക്രമവാസന സഹജമായുള്ള പുരുഷപ്രകൃതത്തെ ആദര്‍ശവല്‍ക്കരിക്കുന്നതിന് സമാനമാണെന്നതില്‍ സംശയമില്ല. നിര്‍ഭാഗ്യവശാല്‍ ജോളി സംഭവവുമായി ബന്ധപ്പെട്ട് അതാണ് കേരളത്തില്‍ നടക്കുന്നതെന്ന് പറയാതെ വയ്യ. സരിത സംഭവത്തിനുശേഷം അതിനാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply