കവിത – നിങ്ങളാണ് രാജ്യസ്നേഹിയെങ്കില് ഞാന്‍ രാജ്യദ്രോഹി തന്നെ
(പ്രശസ്ത തുര്‍ക്കി കവിയും കമ്മ്യൂണിസ്റ്റുമായിരുന്ന നാസിം ഹിക്മത്തിന്റെ വരികളോട് കടപ്പാട്.)
അതെ, ഞാന്‍ രാജ്യദ്രോഹി തന്നെ
നിങ്ങളാണ് രാജ്യസ്നേഹിയെങ്കില്.
രാജ്യസ്നേഹമെന്നത് ബഹുഭൂരിപക്ഷം
ജനങ്ങളെയും ദാരിദ്ര്യത്തിലും
ദുരിതത്തിലും തള്ളിയിട്ട് നാടിന്റെ
സമ്പത്ത് മുഴുവന്‍ സ്വന്തമാക്കുന്നതാണെങ്കില്
അതെ, ഞാന്‍ രാജ്യദ്രോഹി തന്നെ.
രാജ്യസ്നേഹമെന്നത് സാമ്രാജ്യത്വ സേവയും
കോര്‍പ്പറേറ്റ് സേവയുമെങ്കില്
അതെ, ഞാന്‍ രാജ്യദ്രോഹി തന്നെ
രാജ്യസ്നേഹമെന്നത് ജാതീയതയും
പുരുഷാധിപത്യവും
ഇസ്ലാമോഫോബിയയുമെങ്കില്
അതെ, ഞാന്‍ രാജ്യദ്രോഹിതന്നെ
രാജ്യസ്നേഹമെന്നത് ദേശീയതകളെ
തടവിലിടുന്നതാണെങ്കില്,
സ്വന്തം ജനങ്ങള്‍ക്ക് നേരെയുള്ള യുദ്ധങ്ങളെങ്കില്
അതെ, ഞാന്‍ രാജ്യദ്രോഹി തന്നെ
അതെ, ഞാന്‍ രാജ്യദ്രോഹി തന്നെ
നിങ്ങളാണ് രാജ്യസ്നേഹിയെങ്കില്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in