ഹൈദരാബാദ് കൂട്ടബലാത്സംഗപ്രതികളെ പോലീസ് വെടിവെച്ചുകൊന്നു

സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് അറിയിച്ചത്.

വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ പോലീസ് വെടിവെച്ചുകൊന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പോലീസ് അരിയിച്ചത്. പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. തെളിവെടുപ്പിനൊപ്പം സംഭവം പുനരാവിഷ്‌ക്കരിക്കാനും പൊലീസ് ശ്രമിച്ചു. സംഭവം പുനരാവിഷ്‌ക്കരിച്ച് കാണിക്കാന്‍ പറഞ്ഞപ്പോള്‍ പ്രതികള്‍ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നവംബര്‍ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോള്‍ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി. മൃതദേഹം ലോറിയില്‍ കൊണ്ടുപോയി ഷാദ്നഗറിനടുത്തുള്ള ചതന്‍ പല്ലി അണ്ടര്‍ ബ്രിഡ്ജില്‍വെച്ച് കത്തിക്കുകയായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply