ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര
സ്ത്രീകളുടെ സുരക്ഷക്കായി ഡി ടി സി ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമായി 13000ത്തോളം മാര്‍ഷലുകളെ നിയോഗിച്ചിട്ടുമുണ്ട്.
ഡല്‍ഹിയില്‍ ചരിത്രപരമായ തീരുമാനം നടപ്പാക്കി ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യ യാത്ര നടപ്പാക്കിയാണ് സര്‍ക്കാര്‍ മാതൃക കാട്ടിയത്. ഇന്നലെ മുതലാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര സൗകര്യം ആരംഭിച്ചത്. 3700 ഡെല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം. പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. സ്ത്രീകളുടെ സുരക്ഷക്കായി ഡി ടി സി ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമായി 13000ത്തോളം മാര്‍ഷലുകളെ നിയോഗിച്ചിട്ടുമുണ്ട്. നിര്‍ഭയ സംഭവത്തിനു ശേഷം ഡല്‍ഹിയില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ പ്രധാനപ്പെട്ട ഒരു വിഷയമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ഭിന്ന ശേഷിക്കാര്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള 1000 ലോ ഫ്‌ലോര്‍ ബസുകള്‍, സിസിടിവി ക്യാമറകള്‍ അടക്കമുള്ള അധുനിക സുരക്ഷ സംവിധാനം എന്നിവ മുമ്പേ നിലവിലുണ്ട്..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in