ഭൂമിയുടെ മരണശേഷം മനുഷ്യനു മരിക്കാനാവില്ല

നാം ഭയക്കേണ്ടത് ഭൂമിയുടെ മരണമാണ്. ഭൂമിയുടെ മരണത്തിനുശേഷം മനുഷ്യനു മരിക്കാനാവില്ല. ഭൂമിയുടെ സൗന്ദര്യം നിലനില്‍ക്കുകയെന്നാല്‍ മനുഷ്യന് സുഖമായി മരിക്കാനുള്ള അവസരം ലഭിക്കുകയെന്നാണര്‍ത്ഥം. കാട് കയ്യേറുന്നത് കോണ്‍ട്രാക്ടറുടെ സംസ്‌കാരമാണ്. അത് തന്നെയാണ് സര്‍ക്കാരിന്റെ സംസ്‌കാരവും. ഈ വ്യര്‍ത്ഥ സംസ്‌കാരമാണിവിടെ നിലനില്‍ക്കുന്നത്.

ഏതു മന്ത്രിസഭ അധികാരമേറ്റാലും വിദ്യുച്ഛക്തി മന്ത്രി ആദ്യം പ്രഖ്യാപിക്കുക അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ചാലോചിക്കുമെന്നാണ്. ഇത്തവണയും അതുതന്നെ സംഭവിച്ചു. ഈ സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയില്‍ അതിരപ്പിള്ളി ഉള്‍പ്പെടെ പുതിയ വൈദ്യുത പദ്ധതികളുമായി കെ.എസ്.ഇ.ബി. ആദ്യം രംഗത്തുവന്ന 1988ല്‍ മെയ് 1ന്, അതായത് 33 വര്‍ഷം മുമ്പ് ചാലക്കുടിയില്‍ നടന്ന ഒരു കണ്‍വെന്‍ഷന്റെ റി്‌പ്പോര്‍ട്ടാണിത്. കണ്‍വെന്‍ഷനില്‍ ഡോ സുകുമാര്‍ അഴിക്കോട്, ജി കുമാരപിള്ള, പവനന്‍, സച്ചിദാനന്ദന്‍, ഡോ എസ് ശങ്കര്‍, സിവിക് ചന്ദ്രന്‍, എസ് പ്രഭാകരന്‍ നായര്‍, കെ രാഘവന്‍ തിരുമുല്‍പ്പാട്, ജോണ്‍ പെരുവന്താനം, പി നാരായണമേനോന്‍, എ മോഹന്‍കുമാര്‍, എന്‍ സ്വാമിനാഥന്‍, പി കെ കിട്ടന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. പലരും ഇന്നു ജീവിച്ചിരുപ്പില്ല. അന്നാണ് ചാലക്കുടി പുഴ സംരക്ഷണ സമിതി രൂപീകരിച്ചത്. പരിസ്ഥിതി ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.

പ്രകൃതിയെ കീഴടക്കുകയെന്നത് മനുഷ്യന്റെ അജ്ഞതയുടെയും അഹങ്കാരത്തിന്റെയും മൂര്‍ത്തഭാവമാണെന്ന് പ്രൊഫ.സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും അടഞ്ഞുപോയ കണ്ണ് സ്‌നേഹത്തിന്റെതാണ്. അത് പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ നാം തിരിച്ചെടുക്കണം. ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന ജനകീയ കണ്‍വന്‍ഷനില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു പ്രൊഫ. അഴീക്കോട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നാം ഭയക്കേണ്ടത് ഭൂമിയുടെ മരണമാണ്. ഭൂമിയുടെ മരണത്തിനുശേഷം മനുഷ്യനു മരിക്കാനാവില്ല. ഭൂമിയുടെ സൗന്ദര്യം നിലനില്‍ക്കുകയെന്നാല്‍ മനുഷ്യന് സുഖമായി മരിക്കാനുള്ള അവസരം ലഭിക്കുകയെന്നാണര്‍ത്ഥം. കാട് കയ്യേറുന്നത് കോണ്‍ട്രാക്ടറുടെ സംസ്‌കാരമാണ്. അത് തന്നെയാണ് സര്‍ക്കാരിന്റെ സംസ്‌കാരവും. ഈ വ്യര്‍ത്ഥ സംസ്‌കാരമാണിവിടെ നിലനില്‍ക്കുന്നത്. ചാലക്കുടിയാറിനെ രക്ഷിക്കുകയെന്നത് നമ്മുടെ ഹൃദയത്തിലേക്ക് ഒരു സംസ്‌കാരത്തെ പുനഃസൃഷ്ടിക്കലാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള ഇത്തരം പരിപാടികള്‍ ഒരു പുതിയ സംസ്‌കാരം ഉദയം ചെയ്യുന്നതിന്റെ നാന്ദിയാണ്, അദ്ദേഹം പറഞ്ഞു. നമ്മുടെ വായു, മണ്ണ്, ജലം എന്നിവ നാശമായിരിക്കുന്നു. കാട് കത്തി കരിയാകുന്നു. മണ്ണ് ഫലോല്‍പാദന ശേഷി കുറഞ്ഞിരിക്കുന്നു. വായു വിഷമയമായിരിക്കുന്നു. ജലം മലീമസമായിരിക്കുന്നു. പ്രകൃതി സംരക്ഷിക്കുകയെന്നാല്‍ ജീവനെ സംരക്ഷിക്കുക എന്നാണര്‍ത്ഥം, അഴീക്കോട് ഓര്‍മ്മിപ്പിച്ചു. പ്രൊഫ.പി.നാരായണമേനോന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പവനന്‍, ശ്രീധരന്‍ തേറമ്പില്‍, കൊച്ചുദേവസ്സി മൂത്തേടന്‍, നാരായണന്‍ വെറ്റിലപ്പാറ എന്നിവര്‍ സംസാരിച്ചു. പി.കെ.കിട്ടന്‍ സ്വാഗതവും വി.ജി. ശശികുമാര്‍ നന്ദിയും പറഞ്ഞു.

കണ്‍വെന്‍ഷന്‍ ഉദ്ഘാടനം പ്രൊഫ.സുകുമാര്‍ അഴിക്കോട്. പ്രൊഫ.പി.നാരായണമേനോന്‍, പവനന്‍ വേദിയില്‍.

സെമിനാര്‍ ഉദ്ഘാടനം – പ്രൊഫ.ജി. കുമാരപിള്ള, എസ്.പ്രഭാകരന്‍ നായര്‍, അഡ്വ.വിന്‍സന്റ് പാനികുളങ്ങര, എന്‍.സ്വാമിനാഥന്‍, എ.മോഹന്‍കുമാര്‍, ഡോ.എസ്.ശങ്കര്‍ എന്നിവര്‍ വേദിയില്‍.

സംഖ്യാടിസ്ഥാനത്തിലുള്ള ജീവിതനിലവാരം നോക്കി വികസനമെന്നു പറയുന്നത് തെറ്റാണെന്ന് പ്രൊഫ.ജി.കുമാരപിള്ള അഭിപ്രായപ്പെട്ടു. പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗം കണക്കാക്കിക്കൊണ്ട് പുരോഗതിയെന്ന് കരുതുന്ന പ്രവണത പുനഃപരിശോധിക്കണം. വന്‍കിട പദ്ധതികളുയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനമെന്നാല്‍ ഭൗതിക സുഖഭോഗങ്ങളിലല്ല, ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഊന്നിക്കൊണ്ടാകണമെന്ന് നാം ആവശ്യപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന അപകടകരമായ പ്രശ്‌നങ്ങള്‍ക്കെതിരെ ഒരക്ഷരം പറയാന്‍ ഒരു പാര്‍ട്ടിയും രംഗത്തു വരാത്തതില്‍ കുമാരപിള്ള ഖേദം പ്രകടിപ്പിച്ചു. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ചില ചെറു സംഘടനകള്‍ മാത്രമാണ് രംഗത്തുള്ളത്. വരുന്ന നൂറ്റാണ്ടില്‍ കേരളം മരുഭൂമി ആയേക്കുമോ എന്ന് ശങ്കിക്കുന്നവരെ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കും മറ്റും പുച്ഛമാണ്, കുമാരപിള്ള പരിഹസിച്ചു. അഡ്വ. വിന്‍സന്റ് പാനികുളങ്ങര അധ്യക്ഷനായിരുന്നു. എന്‍.സ്വാമിനാഥന്‍ പ്രബന്ധം അവതരിപ്പിച്ചു. എ.മോഹന്‍കുമാര്‍, ഡോ.എസ്.ശങ്കര്‍, എസ്.പ്രഭാകരന്‍ നായര്‍ പന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ജോസ് ആറ്റുപുറം സ്വാഗതവും സി.എസ്.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

കവിസമ്മേളനം: കെ.സച്ചിദാനന്ദന്‍, സിവിക് ചന്ദ്രന്‍, കെ.വി.ബേബി.

സദസ്സ്

ഉച്ചതിരിഞ്ഞ് കേരളത്തില്‍ വന്‍കിട ഡാമുകള്‍ക്കെതിരെ സമരം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സമരസമിതികളുടെ ഒത്തുചേരല്‍ നടന്നു. പൂയംകുട്ടിയെക്കുറിച്ച് ജോണ്‍ പെരുവന്താനം, മൂന്നാര്‍ – കുരിയാര്‍കുറ്റി – കാരപ്പാറ പദ്ധതികളെപ്പറ്റി എസ്.പ്രഭാകരന്‍ നായര്‍, കാക്കടവ് പദ്ധതിയെപ്പറ്റി കെ.ലൂക്കോസ്, പി.എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന കവി സമ്മേളനം കെ.സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിവിക് ചന്ദ്രന്‍, കെ.വി.ബേബി, ജോസ് വെമ്മേലി, സച്ചിദാനന്ദന്‍ പുഴങ്കര, കെ.മുത്തുലക്ഷ്മി, വി.ആര്‍.രവീന്ദ്രന്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.രാഘവന്‍ തിരുമുല്പാട് ചെയര്‍മാനും ജേക്ക് മൂത്തേടന്‍ വൈസ് ചെയര്‍മാനും പി.കെ.കിട്ടന്‍ കണ്‍വീനറും ജോസ് ആറ്റുപുറം, സി.എസ്.സുരേന്ദ്രന്‍ ജോയിന്റ് കണ്‍വീനര്‍മാരുമായുള്ള 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply