കുട്ടികള്‍ ഇനിയും പുസ്തകക്കെട്ടുകള്‍ ചുമക്കേണ്ടതുണ്ടോ?
കരിക്കുലം തീരുമാനിക്കുന്നതും പാഠപുസ്തകം നിര്‍മ്മിക്കുന്നതും സ്റ്റേറ്റാണല്ലോ. ഇന്ന് ഒരുപാട് സ്വകാര്യ സംരഭകര്‍ കരിക്കുലത്തിന്റെ സോഫ്റ്റ് വേറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. പതിനായിരകണക്കിന് വില വാങ്ങിക്കുന്നുമുണ്ട്. സ്റ്റേറ്റിന് കരിക്കുലത്തിന്റെ സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിച്ചു കൂടെ.? 30000 എന്‍ജീനീയറിംഗ് സീറ്റുകള്‍ കേരളത്തില്‍ തന്നെയുണ്ട്. അതിലേറെ പേര്‍ പുറത്തുനിന്ന് പഠിച്ചിറങ്ങി വരുന്നുണ്ട്. ജനറല്‍ എഡ്യൂക്കേഷനില്‍ തന്നെ ഒന്നര ലക്ഷത്തിലധികം അധ്യാപകരുണ്ട്. ഒരു വലിയ ഹ്യൂമന്‍ റിസോഴ്‌സ് പൂള്‍. നമുക്കാകെയുള്ള വിഭവം.
1980 കളില്‍ പരിഷത്തിനൊപ്പം നടന്ന് വിളിച്ച ഒരു മുദ്രാവാക്യം ഓര്‍മ്മിക്കുന്നു. ”കുടിലോരോന്നിലും ഒരോ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്.” പിന്നീട് എല്ലാ വീട്ടിലും വെള്ളം, എല്ലാ വീട്ടിലും വൈദ്യുതി. എല്ലാവര്‍ക്കും വീട്. എന്നിങ്ങനെ ആവശ്യങ്ങള്‍ വികസിച്ചു. പ്രശ്‌നങ്ങള്‍ ഒരുപാട് അവശേഷിക്കുന്നുണ്ട്, വികസനം ഒട്ടും എത്താത്ത മേഖലകളും ജനവിഭാഗങ്ങളും ഉണ്ട്. എന്നാലും നാട് ഒരുപാട് മാറി. ഇന്നിപ്പോള്‍ കംപ്യൂട്ടറും ഇന്റര്‍നെറ്റും ഓരോ വീട്ടിലും വേണ്ട അവശ്യ സാമഗ്രികളായി മാറിയിട്ടുണ്ട്. എല്ലാ വീട്ടിലും ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉണ്ടാകും. നാട്ടിലെ കൊച്ചു കച്ചവടസ്ഥാപനങ്ങള്‍ പോലും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നു. ജോലി എളുപ്പമായി. സേവനങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനായി.
1981-82 ലാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക്ക് കാല്‍കുലേറ്റര്‍ വന്നത്. അതിന്റെ ഉപയോഗം വിശദീകരിക്കാന്‍ വികാസ് ഭവനിലെ പല ഓഫീസുകളിലും പോയിട്ടുണ്ട്. ”കെല്‍ട്രോണ്‍” ആയിരുന്നു നിര്‍മ്മാണം. ഇന്ത്യയിലെ ആദ്യത്തെ ”സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍”. 1972 ലാണ് ഇന്‍കോര്‍പ്പറേഷന്‍. അതുവരെ മെക്കാനിക്കല്‍ ആഡിംഗ് മെഷിനുകളാണ് ഉപയോഗിച്ചിരുന്നത്. ഒരു സംഖ്യ ടൈപ്പ് ചെയ്തിട്ട് സൈഡിലുള്ള ഹാന്‍ഡില്‍ തിരിച്ചാല്‍ അത് മുന്‍പ് അടിച്ച സംഖ്യയോട് കൂട്ടികിട്ടും. ഇന്നത്തെ ”എന്റര്‍ ബട്ടണ്‍”. കിഴിക്കാന്‍ പിറകോട്ട് തിരിക്കണം. 83 ല്‍ കെഎസ്എഫ്ഇ യില്‍ ഉണ്ടായിരുന്ന യന്ത്രത്തില്‍ സൈഡിലുള്ള നീണ്ട ലിവര്‍ വലിക്കുകയാണ് ചെയ്തിരുന്നത്. ഒരു ദിവസത്തെ ക്യാഷ് കളക്ഷന്‍ ടാലിയാക്കുമ്പോഴേക്കും ചുമലുകള്‍ വേദനിക്കും. 1922 ല്‍ തുടങ്ങിയ ഫാസിറ്റ് എന്ന കമ്പനിയാണ് ഈ യന്ത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഈ രംഗത്തെ ആഗോള കുത്തകയായിരുന്ന അവര്‍ക്ക് കാലത്തിനനുസരിച്ച് മാറാനായില്ല. അവരിന്നില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വിദ്യാഭ്യാസ രംഗത്തേക്ക് മാത്രമായി നമുക്ക് പത്തറുപത് ലക്ഷം കംപ്യൂട്ടറുകള്‍ വേണ്ടിവരും. വര്‍ഷം തോറും നാല്-അഞ്ച് ലക്ഷം വേറെയും. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളുമായി കരാറുണ്ടാക്കിയാല്‍ അവര്‍ കുറഞ്ഞ വിലക്ക് നിര്‍മ്മിച്ചു നല്‍കിയേക്കും. കെല്‍ട്രോണിന് ഇത് സാധിക്കില്ലേ? ഒരു പക്ഷെ ഈ ഒരൊറ്റ ഓര്‍ഡര്‍ കൊണ്ട് ആ സ്ഥാപനത്തെ പഴയ നോക്കിയയുടെ സ്ഥിതിയിലെത്തിക്കാനായേക്കാം. 100 രാജ്യങ്ങളിലായി ഒരു ലക്ഷം പേരോളം ഇപ്പോഴും നോക്കിയയില്‍ ജോലി ചെയ്യുന്നുണ്ട്. കംപ്യൂട്ടറുകള്‍ കുറഞ്ഞ വിലക്കും അര്‍ഹതപ്പെട്ടവര്‍ക്ക് സൌജന്യമായും സ്‌കൂള്‍ വഴി വിതരണം ചെയ്യണം. ടി വി യൊക്കെ സൌജന്യമായി വിതരണം ചെയ്ത സംസ്ഥാനങ്ങളുണ്ടല്ലോ. നിര്‍മ്മാണം പൊതു ഉടമസ്ഥതയിലായാല്‍ വില ഗണ്യമായി കുറക്കാനാവും. സാനിയോ എന്ന കമ്പനി ടെലിവിഷന്‍ മാര്‍ക്കറ്റിലിറങ്ങിയതോടെ വില നാലിലൊന്നൊക്കെയായി ചുരുങ്ങിയതോര്‍ക്കുന്നു. വിശപ്പു മാറാനുള്ള ഊണ് പത്ത് രൂപക്കും കൊടുക്കാന്‍ കഴിയുന്നുണ്ടല്ലോ. കംപ്യൂട്ടറുണ്ടാക്കാന്‍ ഏറെ വിലപിടിപ്പുള്ള അസംസ്‌കൃത വസ്തുക്കളൊന്നും വേണ്ടല്ലോ. കാര്‍ബണ്‍ കോസ്റ്റുകൂടി കണക്കാക്കിയാല്‍ പന്ത്രണ്ട് വര്‍ഷം കൊണ്ട് ഒരു വിദ്യാര്‍ത്ഥി ഉപയോഗിക്കുന്ന പുസ്തകകെട്ടുകളുടെ വില വരില്ല രണ്ടോ മൂന്നോ ലാപ്‌ടോപ്പുകള്‍ക്ക്.
കരിക്കുലം തീരുമാനിക്കുന്നതും പാഠപുസ്തകം നിര്‍മ്മിക്കുന്നതും സ്റ്റേറ്റാണല്ലോ. ഇന്ന് ഒരുപാട് സ്വകാര്യ സംരഭകര്‍ കരിക്കുലത്തിന്റെ സോഫ്റ്റ് വേറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. പതിനായിരകണക്കിന് വില വാങ്ങിക്കുന്നുമുണ്ട്. സ്റ്റേറ്റിന് കരിക്കുലത്തിന്റെ സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിച്ചു കൂടെ.? 30000 എന്‍ജീനീയറിംഗ് സീറ്റുകള്‍ കേരളത്തില്‍ തന്നെയുണ്ട്. അതിലേറെ പേര്‍ പുറത്തുനിന്ന് പഠിച്ചിറങ്ങി വരുന്നുണ്ട്. ജനറല്‍ എഡ്യൂക്കേഷനില്‍ തന്നെ ഒന്നര ലക്ഷത്തിലധികം അധ്യാപകരുണ്ട്. ഒരു വലിയ ഹ്യൂമന്‍ റിസോഴ്‌സ് പൂള്‍. നമുക്കാകെയുള്ള വിഭവം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുട്ടികള്‍ എത്ര വേഗത്തിലാണ് ഭാഷപഠിക്കുന്നത്. ഭാഷയോടൊപ്പം തന്നെ കംപ്യൂട്ടറും പഠിക്കണം. കുട്ടികള്‍ക്ക് എളുപ്പം കഴിയും. കണ്ണുകേടാകും കഴുത്തു വളയും മനസ്സു ചീത്തയാവും എന്നൊക്കെ പറഞ്ഞ് പരമ്പരാഗത ബുദ്ധിജീവികള്‍ വരും. വഴിമുടക്കാന്‍ അവരെ അനുവദിക്കരുത്. കണ്ണും കഴുത്തുമൊക്കെ സംരക്ഷിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളുണ്ട്. പിന്നെയുള്ളത് സാത്താനാണ്. സാത്താനെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മനസ്സു കര്‍മ്മനിരതമാക്കുകയാണ്.
കൊറോണയാണല്ലോ ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിലേക്കു ചുവടുവെക്കാന്‍ നമുക്ക് പ്രേരണയായത്. കോവിഡ് ചൈനക്കാരുടെ സൃഷ്ടിയാണ്, മനുഷ്യന്‍ പരിസ്ഥിതിയില്‍ നടത്തിയ കൈയ്യേറ്റത്തിന്റെ ഫലമാണ് എന്നൊക്കെ പലരും പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ് വൈറസ്സിന് മനുഷ്യന്റെ അത്രതന്നെ പഴക്കം കാണും. തുടര്‍ച്ചയായി രൂപം മാറ്റം വരുത്തികൊണ്ട് പിടിതരാതെ അത് നമ്മെ പിന്‍തുടരുന്നു. കൊല്ലത്തില്‍ 5 ലക്ഷം പേരെ വരെ അതു കൊന്നൊടുക്കുന്നുണ്ട്. പത്തോ അന്‍പതോ കൊല്ലം കൂടുമ്പോള്‍ മഹാമാരികളും. കൊറോണ എളുപ്പമൊന്നും നമ്മെ വിട്ടുപോകില്ല. പൊരുതി നില്‍ക്കാനേ കഴിയൂ. ഭാവി ആസൂത്രണം ചെയ്യുമ്പോള്‍ അതിനെ കൂടി പരിഗണിക്കണം.
വിദ്യാഭ്യാസം കംപ്യൂട്ടര്‍വല്‍ക്കരിച്ചുകഴിഞ്ഞാല്‍ സമയവും അധ്വാനവും വലിയ രീതിയില്‍ ലാഭിക്കാനാവും. ചിലവില്‍ ഗണ്യമായ കുറവുണ്ടാകും. പഠനവും പ്രവര്‍ത്തനവും സമ്മേളിക്കുമ്പോള്‍ ഓര്‍ത്തുവെക്കേണ്ട ആവശ്യമില്ലാതാവും. കലാകായിക രംഗങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാവും. ക്ലാസുമുറിക്കുള്ളിലെ ജീവപര്യന്ത തടവില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും സംസാരസാഗരത്തില്‍ നിന്ന് അധ്യാപകരെയും മോചിപ്പിക്കാം. സര്‍വ്വോപരി ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാവും. ഫുള്‍ എ പ്ലസ്സുകാര്‍ പോലും അഡ്മിഷനുവേണ്ടി പരക്കം പായുന്ന സാഹചര്യം ഒഴിവാക്കാം. ക്ലാസുമുറികള്‍ അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണം. കാര്‍ബണ്‍ കോസ്റ്റ് പരിഗണിച്ചില്ലെങ്കില്‍ പോലും കെട്ടിടങ്ങളാണല്ലോ വിദ്യാഭ്യാസരംഗത്തെ വലിയ ചിലവുകളില്‍ ഒന്ന്.
ജ്ഞാനമണ്ഡലത്തിലും ചിന്താമണ്ഡലത്തിലുമൊക്കെ നടക്കുന്ന പാരഡൈം ഷിഫ്റ്റുകളുടെ വേഗത കൂടികൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രീതികളും അതിനോടൊപ്പം മാറുകയും പൊളിച്ചെഴുതുകയും ഒക്കെ വേണം. അതിനു തയ്യാറാവാതിരുന്നാല്‍ ഫാസിറ്റിന്റെ ഗതി വരും.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in