
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി ക്ക് വിടാനാകില്ലെന്നു സര്‍ക്കാര്‍ : സമരം ശക്തമാക്കാന്‍ സംവരണ സമര സമിതി
എയ്ഡഡ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അതിനു കഴിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കൊല്ലം സ്വദേശി എം.കെ.സലിം നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ നടപടി. എയ്ഡഡ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സത്യവാങ്മൂലം നല്കാന്‍ ജൂലൈ 22 വരെ സമയമുണ്ടായിരുന്നിട്ടും നല്‍കാതിരുന്ന സര്‍ക്കാര്‍ ആഗസ്ത് 12 ശേഷമാണ് സത്യവാങ്മൂലം നല്‍കിയത്. അതേസമയം എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക എന്ന ആവശ്യമുന്നയിച്ച് സമരം ശക്തമാക്കാനാണ് സംവരണ സമരസമിതിയുടെ തീരുമാനം. ആഗസ്റ്റ് 21, 22 തിയ്യതികളില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ 48 മണിക്കൂര്‍ ഉപവാസ സമരം നടത്തം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

Nisha Balakrishnan
August 17, 2019 at 11:32 am
Solidarity….. എല്ലാ പിന്തുണയും….