ഷെഹലക്കു തെറ്റി, ഇത് കേരളമാണ്
ഹരികുമാര്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റും നക്‌സല്‍ അനുഭാവ വിദ്യാര്‍ത്ഥിസംഘടന ഐസയുടെ നേതാവും തീപ്പൊരി പ്രാസംഗികയുമായ ഷെഹല റഷീദ് ഷോറ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കേരളത്തിലുണ്ടായിരുന്നു. തൃശൂരും കോഴിക്കോടും നടന്ന പരിപാടികളില്‍ പങ്കെടുത്ത് ഉജ്ജ്വലമായ പ്രഭാ,ണങ്ങളായിരുന്നു അവര്‍ നടത്തിയത്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇനിയുംെ അവര്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയം തോന്നി. രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ ഫാസിസത്തിനെതിരായ മുന്നേറ്റങ്ങള്‍, പ്രതേകിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് ശക്തമാകുമ്പോള്‍ കേരളം കാഴ്ചക്കാരായി മാറുന്ന […]
ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റും നക്‌സല്‍ അനുഭാവ വിദ്യാര്‍ത്ഥിസംഘടന ഐസയുടെ നേതാവും തീപ്പൊരി പ്രാസംഗികയുമായ ഷെഹല റഷീദ് ഷോറ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കേരളത്തിലുണ്ടായിരുന്നു. തൃശൂരും കോഴിക്കോടും നടന്ന പരിപാടികളില്‍ പങ്കെടുത്ത് ഉജ്ജ്വലമായ പ്രഭാ,ണങ്ങളായിരുന്നു അവര്‍ നടത്തിയത്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇനിയുംെ അവര്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയം തോന്നി. രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ ഫാസിസത്തിനെതിരായ മുന്നേറ്റങ്ങള്‍, പ്രതേകിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് ശക്തമാകുമ്പോള്‍ കേരളം കാഴ്ചക്കാരായി മാറുന്ന അവസ്ഥയുടെ കാരണമെന്താണെന്നും അവര്‍ പരിശോധിക്കുന്നതായി തോന്നിയില്ല.
സംഘപരിവാര്‍ ഫാസിസം രാജ്യത്തെ വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും നേരെ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളി കൃത്യമായി ഷെഹല മനസ്സിലാക്കുന്നു. ജാതിവ്യവസ്ഥയെയാണ് അതിനായവര്‍ ഉപയോഗിക്കുന്നതെന്നും. അതിനാല്‍ തന്നെ ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ദിശയും ഷെഹലക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് അവരുടെ പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നു. ഫാസിസത്തിന്റെ അടിത്തറയായ ജാതിക്കെതിരെ പോരാടുമ്പോഴും രാജ്യത്ത് നിലനില്‍ക്കുന്ന വൈവിധ്യങ്ങള്‍ സംരക്ഷിക്കലാവണം ഇത്തരമൊരു പോരാട്ടത്തിന്റെ നിലപാടെന്നും ഷെഹല പറയുന്നു. അതിനാല്‍ തന്നെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളേയും വ്യക്തികളേയുമെല്ലാം ഈ പോരാട്ടത്തില്‍ ഭാഗഭാഗാക്കണം. ഇടതുഗ്രൂപ്പ്, ദളിത് ഗ്രൂപ്പ്, ഇസ്ലാമിക് ഗ്രൂപ്പ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടികാട്ടി ആരേയും ഒഴിവാക്കരുത്. സ്ത്രീകള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കും ലൈംഗികന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം ഈ പോരാട്ടത്തില്‍ പങ്കുവഹിക്കാനുണ്ട്. മാവോയിസ്റ്റുകളായി മുദ്രയടിച്ച് തുറുങ്കിലടക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കായും ശബ്ദമുയര്‍ത്തണം.
ഷെഹലയുടെ നിലപാടുകളിള്‍ ഏറ്റവും പ്രസക്തമായത് കമ്യൂണിസ്റ്റ് ചിന്താഗതിക്കാരിയാണെങ്കിലും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളോടുള്ള യാഥാര്‍ത്ഥ്യത്തിലധിഷ്ഠിതമായ സമീപനമാണ്. മാര്‍ക്‌സിസത്തിലൂടെ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല എന്നു തിരിച്ചറിയുന്ന അവര്‍ ഒരുപക്ഷേ മാര്‍ക്‌സിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അംബേദ്കര്‍ക്കാണ്. രോഹിത് വെമുല കമ്യൂണിസത്തി്ല്‍ നിന്ന് അംബേദകറിസത്തിലേക്ക് പോയതുപോലെ പൂര്‍ണ്ണമായും പോകുന്നില്ലെങ്കിലും ഇന്‍ക്വിലാബ് സിന്ദാബാദിനൊപ്പം ജയ് ഭീം എന്നു കൂടി പറഞ്ഞാണ് അവര്‍ പ്രസംഗം അവസാനിപ്പിക്കുന്നത്. ടി പി ചന്ദ്രശേഖരനെ കൊലക്കത്തിക്കിരയാക്കിയ ഫാസിസ്റ്റ് ശൈലിയേയും അവര്‍ വിമര്‍ശിക്കുന്നു..
ദുഖകരമെന്നു പറയട്ടെ, കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷവും അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനവും ഈ നിലപാടുകളോടെടുക്കുന്ന സമീപനം എന്താണ്? അത് തികച്ചും നിഷേധാത്മകമാണെന്ന് അവരുടെ നിലപാടുകളും പ്രവര്‍ത്തനവും വ്യക്തമാക്കുന്നു. അവരോടൊട്ടി നില്‍ക്കുന്ന പുരോഗമനവാദികളെന്ന് സ്വയം കരുതുന്ന വിഭാഗങ്ങളുടേയും നിലപാട് മറ്റൊന്നല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്നേറ്റവും പ്രസക്തമായ അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി അവര്‍ മനസ്സിലാക്കുന്നില്ല് എന്നതുതന്നെ പ്രധാനകാര്യം. ഇന്‍ക്വിലാബിനൊപ്പം അവരൊരിക്കലും ജയ് ഭീം വിളിക്കില്ല. ചിത്രലേഖ സംഭവം തന്നെ അവരുടെ ദളിത് വിരുദ്ധ നിലപാടിന് ഉദാഹരണണാണ്. വര്‍ഗ്ഗരാഷ്ട്രീയവും മാര്‍കസുമൊക്കെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി കാണുന്ന അവര്‍ ദളിതുകളേയും ആദിവാസികളേയും സംഘടിപ്പിക്കുന്നത് പോഷകസംഘടനകളായി മാത്രമാണ്. അതാണല്ലോ രോഹിത് എസ്എഫ്‌ഐ വിടാന്‍ കാരണം. ഷെഹലയോടൊപ്പം യോഗത്തില്‍ പങ്കെടുത്ത, പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ പോരാട്ടം നയിച്ച മലയാളി വിദ്യാര്‍ത്ഥി അജയന്‍ അടാട്ട് പോലും മുഖ്യമായി സംസാരിച്ചത് ചെങ്കൊടിയെ കുറിച്ചായിരുന്നു. യുപിയിലും ബീഹാറിലുമൊക്കെ ദളിത് – പിന്നോക്ക രാഷ്ട്രീയം സംഘപരിവാര്‍ ശക്തികളെ ഫലപ്രദമായി തടയുമ്പോള്‍ കേരളത്തിലവര്‍ രാഷ്ട്രീയമായി ഏറെ പുറകിലാകാനുള്ള ഒരു പ്രധാന കാരണം ഈ നിലപാടാണ്. ഇപ്പോഴാകട്ടെ എസ് എന്‍ ഡി പിയും കെ പി എം എസുമടക്കമുള്ളവര്‍ പലരും പോകുന്നത് ബിജെപിയിലേക്കും. ദളിത് – ആദിവാസി – സ്ത്രീ – മുസ്ലിം രാഷ്ട്രീയമെല്ലാം അവര്‍ക്ക് ഏറെ പിന്തിരിപ്പനായ സ്വത്വവാദം മാത്രമാണ്. ഈ വിശാലമായ ഐക്യത്തില്‍ നിന്ന് ഇസ്ലാമിക് ഗ്രൂപ്പുകളേയും അകറ്റരുതെന്ന് ഷെഹല പറയുമ്പോള്‍ ഇവിടത്തെ പല ഇടതുപക്ഷക്കാര്‍ക്കും മതേതരക്കാര്‍ക്കും മുഖ്യശത്രു അവരാണ്. ഫാസിസ്റ്റ് വിരുദ്ധ പരിപാടികളിലൊക്കെ അവരെ അകറ്റി നിര്‍ത്താന്‍ ഇവര്‍ പ്രതേകം ശ്രദ്ധാലുക്കളാണ്.കോഴിക്കോട് എസ്‌ഐ ഒക്കെതിരെ നടന്ന പോലീസ് അതിക്രമത്തെ ഷെഹല അപലപിക്കുമ്പോള്‍ ഇവരതിനു തയ്യാറല്ല. ടി പി ചന്ദ്രശേഖരന്റെ വസതി താങ്കള്‍ സന്ദര്‍ശിച്ചെങ്കില്‍ ഇപ്പോഴും ആ കിരാതമായ കൊലയെ ന്യായീകരിക്കുകയാണവര്‍. നമ്മുടെ പല കലാലയങ്ങളിലും മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത ഫാസിസ്റ്റ് സമീപനമാണ് എസ് എഫ് ഐ പിന്തുടരുന്നത്. മാവോയിസ്റ്റുകളോടും സൗഹാര്‍ദ്ദപൂര്‍വ്വമായ സമീപനം വേണമെന്നും അവര്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങളേയും എതിര്‍ക്കണമെന്നുമുള്ള നിലപാടും ഇവര്‍ക്കില്ല. പി ജയരാജനെതിരെ യുഎപിഎ പ്രയോഗിച്ചത് തെറ്റാണെന്നല്ലാതെ ആ കരിനിയമം പിന്‍വലിക്കാന്‍ അവരാവശ്യപ്പെടുന്നില്ല. ലൈലംഗികന്യൂനപക്ഷങ്ങളോടും ലൈംഗികത്തൊഴിലാളികളോടുമുള്ള നിലപാടുകളിലും കാര്യമായ മാറ്റമൊന്നുമില്ല.
മുഖ്യഇടതുപക്ഷമായ സിപിഎമ്മും അവരുമായി ബന്ധപ്പെട്ട എസ് എഫ് ഐ അടക്കമുള്ള സംഘടനകളുടെ അവസ്ഥയാണ് ഇത്. പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കാമ്പസുകള്‍ ഏറെക്കുറെ നിശബ്ദമാണല്ലോ. സിപിഐ പോലുള്ള പാര്‍ട്ടികളും അവരുടെ പോഷകസംഘടനകളും താരതമ്യേന മെച്ചപ്പെട്ട നിലപാടെടുക്കുമ്പോഴും മുഖ്യധാരയെ മറികടക്കാനവര്‍ക്ക് കഴിയുന്നില്ല. സിപിഎമ്മാകട്ടെ ഫാസിസത്തിനെതിരായി പോരാടുന്നവര്‍ തങ്ങള്‍ മാത്രമാണെന്ന അവകാശവാദത്തിലാണ്. അവരാകട്ടെ ഫാസിസത്തെ നേരിടുന്നത് അവരുപയോഗിക്കുന്ന അതേ കൊലക്കത്തികൊണ്ടാണ്. അതൊരിക്കലും വിജയിക്കാന്‍ പോകുന്നില്ല. തലേ ദിവസം വരെ ബിജെപിയായിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ സിപിഎം ആകുന്നതും തിരിച്ചും സംഭവിക്കുന്നതും നാം എന്നും കാണുന്നു. അതുതന്നെ എന്തിന്റെ സൂചനയാണ്..? ശക്തി കുറഞ്ഞ സംസ്ഥാനങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ട നിലപാടെടുക്കുമ്പോഴും തങ്ങളുടെ ആധിപത്യം നിലനില്‍ക്കുന്ന കേരളത്തില്‍ രാഷ്ട്രീയഫാസിസത്തിന്റേതായ സമീപനമാണ് മുഖ്യഇടതുപക്ഷം പിന്തുടരുന്നത്. അതുകൊണ്ട് സംഘപരിവാര്‍ ഫാസിസത്തെ ചെറുക്കാനാകുമെന്ന് കരുതാനാകില്ല. രാജ്യത്തെങ്ങും വിദ്യാര്‍ത്ഥികള്‍ പുതിയ രാഷ്ട്രീയം രചിക്കുമ്പോള്‍ കേരളം കാഴ്ചക്കാരാകുന്നതിനു കാരണം മറ്റൊന്നല്ല. കേരളത്തെ കുറിച്ചുള്ള ഈ യാഥാര്‍ത്ഥ്യം ഷെഹലയും കൂട്ടരും വേണ്ടത്ര മനസ്സിലാക്കുന്നുണ്ടോ? ഉണ്ടെന്നു കരുതാനാകുന്നില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Ajayan Adat
March 29, 2016 at 6:25 pm
This is really unfortunate. This has tried to portray me as a cpim guy without even knowing what i exactly said about red flag. And, your stand on identity politics is entirely different from both me and Shehla. I think you didn’t get what Shehla tried to say!
K M Venugopalan
March 31, 2016 at 1:10 pm
This article is just another sample of arguments of ‘Kerala exceptionality’ and ‘Indian exceptionality’ in the context of any serious effort to speak and act radical politics .
Sorry to say that it looks more like charlatanism than any sincere attempt to engage with any representative of radical student politics in contemporary India-
Be it Ajayan or Shehla or someone else, for that matter – He or she just does not fit in your user-friendly formula ;and that seems to be the worry of the author here!
K M Venugopalan
March 31, 2016 at 12:53 pm
The author of this article seems to be utterly confused between what he thought of being a Marxist, Ambedkarite ‘Indian reality’,and all..Look at his assertions about Shehla’s speech :
#ഷെഹലയുടെ നിലപാടുകളിള്‍ ഏറ്റവും പ്രസക്തമായത് കമ്യൂണിസ്റ്റ് ചിന്താഗതിക്കാരിയാണെങ്കിലും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളോടുള്ള യാഥാര്‍ത്ഥ്യത്തിലധിഷ്ഠിതമായ സമീപനമാണ്. മാര്‍ക്‌സിസത്തിലൂടെ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല എന്നു തിരിച്ചറിയുന്ന അവര്‍ ഒരുപക്ഷേ മാര്‍ക്‌സിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അംബേദ്കര്‍ക്കാണ്. രോഹിത് വെമുല കമ്യൂണിസത്തി്ല്‍ നിന്ന് അംബേദകറിസത്തിലേക്ക് പോയതുപോലെ പൂര്‍ണ്ണമായും പോകുന്നില്ലെങ്കിലും ഇന്‍ക്വിലാബ് സിന്ദാബാദിനൊപ്പം ജയ് ഭീം എന്നു കൂടി പറഞ്ഞാണ് അവര്‍ പ്രസംഗം അവസാനിപ്പിക്കുന്നത്. ടി പി ചന്ദ്രശേഖരനെ കൊലക്കത്തിക്കിരയാക്കിയ ഫാസിസ്റ്റ് ശൈലിയേയും അവര്‍ വിമര്‍ശിക്കുന്നു..#