രൂപയുടെ ഭാവി അനിശ്ചിതം
ഡോ. വി കെ വിജയകുമാര്‍ രാജ്യത്തെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന രൂപയുടെ തകര്‍ച്ച തുടരുമെന്നുതന്നെയാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില പിടിച്ചു നിര്‍ത്താന്‍ കഴിയുകയാണെങ്കിലേ തിരിച്ചൊരു പ്രതീക്ഷക്കു സാധ്യതയുള്ളു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. ഡോളര്‍ വിറ്റഴിച്ച് പ്രതിസന്ധി മറികടക്കാമെന്നു വെച്ചാല്‍ അതിനുള്ള സ്റ്റോക്കും ഇല്ലാത്ത അവസ്ഥയാണ്. നേരത്തെ ഡെവലപ്പിംഗ് എക്കോണമി എന്നു വിളിച്ചിരുന്ന ചൈനയേയും ഇന്ത്യയേും ഇന്ന് വിശേഷിപ്പിക്കുന്നത് എമര്‍ജിംഗ് എക്കോണമി എന്നാണല്ലോ. എന്നാല്‍ ഇന്ത്യയുടെ നില മെച്ചപ്പെട്ടതാണെന്ന് പറയാനാകില്ല. ചൈനക്ക് […]
ഡോ. വി കെ വിജയകുമാര്‍
രാജ്യത്തെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന രൂപയുടെ തകര്‍ച്ച തുടരുമെന്നുതന്നെയാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില പിടിച്ചു നിര്‍ത്താന്‍ കഴിയുകയാണെങ്കിലേ തിരിച്ചൊരു പ്രതീക്ഷക്കു സാധ്യതയുള്ളു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. ഡോളര്‍ വിറ്റഴിച്ച് പ്രതിസന്ധി മറികടക്കാമെന്നു വെച്ചാല്‍ അതിനുള്ള സ്റ്റോക്കും ഇല്ലാത്ത അവസ്ഥയാണ്.
നേരത്തെ ഡെവലപ്പിംഗ് എക്കോണമി എന്നു വിളിച്ചിരുന്ന ചൈനയേയും ഇന്ത്യയേും ഇന്ന് വിശേഷിപ്പിക്കുന്നത് എമര്‍ജിംഗ് എക്കോണമി എന്നാണല്ലോ. എന്നാല്‍ ഇന്ത്യയുടെ നില മെച്ചപ്പെട്ടതാണെന്ന് പറയാനാകില്ല. ചൈനക്ക് വ്യാപാരമിച്ചമുള്ളതിനാല്‍ അവരുടെ സാമ്പത്തിക അവസ്ഥ അത്രവേഗം പുറകോട്ടുപോകില്ല. എന്നാല്‍ ഇറക്കുമതി കയറ്റുമതിയേക്കാല്‍ കൂടുതലായ അഥവാ വ്യാപാരക്കമ്മി നേരിടുന്ന ഇന്ത്യയുടെ അവസ്ഥ അതല്ല. ഉദാഹരണമായി 56 ബില്ല്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണമാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്.
അമേരിക്കയും യൂറോപ്പും ജപ്പാനും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സാവധാനമായി മറികടക്കുകയാണ്. സത്യത്തില്‍ അതാണ് നമുക്ക് പ്രതിസന്ധിയാകുന്നതെന്ന് പറയാം. പ്രതിസന്ധി മറി കടക്കുന്നതിന് അളവുപരമായ അയവുവരുത്തല്‍ സമീപനമായിരുന്നു അമേരിക്ക സ്വാകരിച്ചിരുന്നത്. പരമാവധി ഡോളര്‍ അടിച്ചിറക്കലായിരുന്നു ഈ നയത്തിന്റെ കാതല്‍. ഓരോ മാസവും 85 ബില്ല്യണ്‍ ഡോളര്‍ വരെ മര്‍ക്കറ്റിലിറക്കിയിരുന്നു. അങ്ങിനെ വര്‍ഷങ്ങളോളും പണമൊഴുകിയതോടെയാണ് സമ്പദ് വ്യവസ്ഥ മെച്ചപ്പെടാന്‍ തുടങ്ങിയത്. ഇപ്പോളതിന്റെ പ്രകടമായ ലക്ഷണങ്ങളുണ്ട്. തൊഴിലില്ലായ്മ കുറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഈ നടപടി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് യുഎസ്. കഴിഞ്ഞ ജൂണ്‍ 19നു അതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായി. അടുത്ത വര്‍ഷത്തോടെ ്അതു പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് നീക്കം.
ആഗോളവ്യവസ്ഥയില്‍ പണം ഒരിടത്ത് ഒതുങ്ങി നില്‍ക്കില്ലല്ലോ. അമേരിക്കയില്‍ കൂടുതലായി അടിച്ചിരുന്ന ഈ പണം മറ്റു രാഷ്ട്രങ്ങലിലേക്കും ഒഴുകിയിരുന്നു. വളരെ വൈവിധ്യമായ വിപണിയുള്ള ഇന്ത്യയിലേക്കായിരുന്നു അത് കൂടുതല്‍ ഒഴുകിയത്. എങ്കില്‍ കൂടി ഇന്ത്യയില്‍ കറന്റ് എക്കൗണ്ട് കമ്മിയുണ്ടായിരുന്നു. ഡോളറിന്റെ വരവിനേക്കാള്‍ കൂടുതലായിരുന്നു ആവശ്യം. ഈ വര്‍ഷം ഈ കമ്മി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡോളറിന്റെ വരവ് വന്‍തോതില്‍ കുറയുമ്പോള്‍ പ്രശ്‌നം രൂക്ഷമാകും. ജൂണ്‍ 19ന്റെ പ്രഖ്യാപനം വന്നതോടെ തന്നെ പ്രശ്‌നം സങ്കീര്‍ണ്ണമായി കഴിഞ്ഞു. അതിന്റെ സൂചനയാണ് രൂപയുടെ ഈ തകര്‍ച്ച. ക്രൂഡ് ഓയിലിന്റെ വിലയും വര്‍ദ്ധിക്കുകയാണ്. ഈജിപ്തിലെ സംഭവവികാസങ്ങളാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കലായി. വരും ദിവസങ്ങളില്‍ വന്‍തോതില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് പ്രതീക്ഷിക്കാം.
നിര്‍ഭാഗ്യവശാല്‍ ഈ സംഭവവികാസങ്ങളില്‍ നമ്മുടെ സര്‍ക്കാരിനും പങ്കുണ്ട്. കല്‍ക്കരി കംഭകോണത്തോടെ രാജ്യത്ത് അതിന്റെ ഉല്‍പ്പാദനം വന്‍തോതില്‍ തന്നെ കുറഞ്ഞിരിക്കുകയാണ്. കല്‍ക്കരി ഖനനത്തില്‍ വളരെ മുന്നിലായ ഇന്ത്യയില്‍ ഇതുമൂലം കഴിഞ്ഞ വര്‍ഷം 15 ബില്ല്യണ്‍ ഡോളറിന്റെ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്തത്. ഇരുമ്പയിരിന്റെ കാര്യവും അങ്ങനെത്തന്നെ. 14 ബില്ല്യന്‍ ഡോളറിന്റെ അയിര് ഇറക്കുമതി ചെയ്തു. ഇതും പ്രശ്‌നത്തെ രൂക്ഷമാക്കി. ഇനി ലോകസഭാ തിരഞ്ഞെടുപ്പും മറ്റുമാണ് വരുന്നത്. ഈ സാഹചര്യത്തില്‍ ഒരു തിരിച്ചുപോക്ക് എളുപ്പമല്ല. എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ക്രൂഡിന്റെ വില കുറയണം. അതിനുള്ള സാധ്യതയും വിദൂരമായതിനാല്‍ മോശം ദിനങ്ങളാണ് മുന്നില്‍ എന്നു തന്നെ പറയേണ്ടിവരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in