മോദിതന്നെ താരം : പക്ഷെ, ഹിന്ദുത്വവും മറാത്താവാദവും ഒന്നിക്കുമോ?

ഏറെകാലം ഒന്നിച്ചുനിന്ന, ഇപ്പോഴും കേന്ദ്രത്തില്‍ ഒന്നിച്ചുനില്ക്കുന്ന, ബിജെപിയും ശിവസേനയും ഒന്നിക്കുമോ എന്ന ചോദ്യം തന്നെയാണ് മഹാരാഷ്ട്ര തെരഞ്ഞടുപ്പുഫലം പുറത്തുവന്നപ്പോള്‍ മുഖ്യമായും ഉയര്‍ന്നു വന്നിരിക്കുന്നത്. ഏറെകാലമായി ഹിന്ദുത്വം തന്നെയാണ് ശിവസേനയുടെ മുദ്രാവാക്യമെങ്കിലും അടിസ്ഥാനപരമായി അവര്‍ മറാത്താവാദികളാണ്. രണ്ടും തമ്മില്‍ വൈരുദ്ധ്യം ഉറപ്പ്. അതുപോലെതന്നെയാണ് വിദര്‍ഭ സംസ്ഥാനരൂപീകരണ വിഷയവും. ബിജെപി സംസ്ഥാനരൂപീകരണത്തിന് അനുകൂലമാണെങ്കിലും ശിവസേന എതിരാണ്. സഖ്യങ്ങള്‍ വേര്‍പെടുത്തി എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കാനിറങ്ങിയ മഹാരാഷ്ട്രയില്‍ നൂറിലേറെ സീറ്റ് നേടിയ ബി.ജെ.പിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാനേ പറ്റിയുള്ളു. ശിവസേനക്കാണ് […]

modiഏറെകാലം ഒന്നിച്ചുനിന്ന, ഇപ്പോഴും കേന്ദ്രത്തില്‍ ഒന്നിച്ചുനില്ക്കുന്ന, ബിജെപിയും ശിവസേനയും ഒന്നിക്കുമോ എന്ന ചോദ്യം തന്നെയാണ് മഹാരാഷ്ട്ര തെരഞ്ഞടുപ്പുഫലം പുറത്തുവന്നപ്പോള്‍ മുഖ്യമായും ഉയര്‍ന്നു വന്നിരിക്കുന്നത്. ഏറെകാലമായി ഹിന്ദുത്വം തന്നെയാണ് ശിവസേനയുടെ മുദ്രാവാക്യമെങ്കിലും അടിസ്ഥാനപരമായി അവര്‍ മറാത്താവാദികളാണ്. രണ്ടും തമ്മില്‍ വൈരുദ്ധ്യം ഉറപ്പ്. അതുപോലെതന്നെയാണ് വിദര്‍ഭ സംസ്ഥാനരൂപീകരണ വിഷയവും. ബിജെപി സംസ്ഥാനരൂപീകരണത്തിന് അനുകൂലമാണെങ്കിലും ശിവസേന എതിരാണ്.
സഖ്യങ്ങള്‍ വേര്‍പെടുത്തി എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കാനിറങ്ങിയ മഹാരാഷ്ട്രയില്‍ നൂറിലേറെ സീറ്റ് നേടിയ ബി.ജെ.പിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാനേ പറ്റിയുള്ളു. ശിവസേനക്കാണ് രണ്ടാസ്ഥാനം. മോദിയുടെ മാസ്മരികതയില്‍ ഒറ്റക്കു ഭരിക്കുക എന്ന അതിമോഹമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. എന്തായാലും മുഖ്യമന്ത്രിസ്ഥാനം അവര്‍ക്കായിരിക്കും. പിന്തുണക്കുക ശിവസേനയോ എന്‍സിപിയോ എന്നേ അറിയേണ്ടതുള്ളു. എന്‍സിപി നിരുപാധിക പിന്തുണ കൊടുക്കാന്‍് തയ്യാറായിട്ടുണ്ട്. ശിവസേന തന്ത്രപൂര്വ്വം മൗനത്തിലാണ്.
15 വര്‍ഷം മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ഉപേക്ഷിച്ച് മത്സരിച്ചതോടെ ഭരണം നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ കോട്ടകളെല്ലാം തകര്‍ത്താണ് ബി.ജെ.പി മുന്നേറിയത്. എക്കാലവും കോണ്‍ഗ്രസിനൊപ്പം നിന്ന വിദര്‍ഭ കോണ്‍ഗ്രസിനെ കൈവിട്ടു. കര്‍ഷക ആത്മഹത്യകള്‍ ജനരോഷമായി ആഞ്ഞടിച്ചപ്പോള്‍ വിദര്‍ഭയില്‍ ബി.ജെ.പി വെന്നിക്കൊടി പാറിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം. പിന്നാലെ ചരിത്രത്തിലെ ദയനീയ പ്രകടനവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഇപ്പോള്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും അധികാരം നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് വിമുക്തഭാരതം എന്ന ബിജെപി സ്വപ്‌നം ബാലിശമാണ്. മറുവശത്ത് എന്‍സിപിയുടെ അവസ്ഥ അല്പ്പം ഭേദമാണ്.
കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും കാര്യമായ സ്വാധീനമുണ്ടായിരുന്ന മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറ്റിയെടുത്തത് മുഖ്യമായും ശിവസേനയായിരുന്നു. അതാകട്ടെ പ്രാദേശികവാദം ഉയര്‍ത്തിയായിരുന്നു. ശരവേഗത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന മുബൈയില്‍ തന്നെയായിരുന്നു മറാത്താവാദം ശക്തമാക്കിയത്. മുഖ്യമായ പ്രതിഷേധം മുംബൈയിലെ മികച്ച തൊഴില്‍ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന ദക്ഷിണേന്ത്യക്കാരോടായിരുന്നു. ബാല്‍താക്കറെയുടെ പ്രാദേശികവാദത്തില്‍ മറ്റു പ്രസ്ഥാനങ്ങള്‍ തളരുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ വേരുകള്‍ നഷ്ടപ്പെടാന്‍ ആരംഭിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും അവസ്ഥ വ്യത്യസ്ഥമല്ല. ഇന്നിതാ സിപിഎമ്മിന് ഒരു സീറ്റ്. കമ്യൂണിസ്റ്റുകാരെ മറികടന്ന് തൊഴിലാളി മേഖലയില്‍ ശക്തമായിരുന്ന ദത്താസാമന്തിന്റെ മുന്നേറ്റങ്ങളും തകര്‍ന്നു. മഹാത്മാഫൂലേയുടേയും അംബേദ്കറുടേയും പിന്‍ഗാമികളായ ദളിത് പ്രസ്ഥാനങ്ങള്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അങ്ങനെ മഹാരാഷ്ട്രയിലെ കിരീടം വെക്കാത്ത രാജാവായി താക്കറെ മാറി.
ബാബറി മസ്ജിദോടു കൂടിയാണ് ഈ ചരിത്രഗതിക്കൊരു മാറ്റം വന്നത്. രാജ്യത്തെങ്ങും ശക്തമായ ഹൈന്ദവവാദത്തോടും സംഘപരിവാറിനോടും ശിവസേന ഐക്യപ്പെട്ടു. സ്വാഭാവികമായും പ്രാദേശികവാദം കൈവിട്ട് അവരും ഹൈന്ദവവാദികളായി. പലപ്പോഴും ബിജെപിയും ശിവസേനയും ഇക്കാര്യത്തില്‍ മത്സരത്തിലേര്‍പ്പെടുകയും ചെയ്തു. കുപ്രസിദ്ധമായ മുംബൈ കൂട്ടക്കൊലയും അതിനുള്ള പ്രതികരണമായി ബോംബ് സ്‌ഫോടനങ്ങളും നടന്നു. താക്കറെയുടെ വീടിനുമുന്നില്‍പോലും അന്നു ബോംബുപൊട്ടി. അതോടെ അക്രമാധിഷ്ഠിത ഹിന്ദുവര്‍ഗ്ഗീയവാദത്തിനു കുറവുവന്നു. പക്ഷെ വര്‍ഗ്ഗീയവികാരം ശക്തമായി. മറുവശത്ത് മുസ്ലിം തീവ്രവാദ അക്രമങ്ങള്‍ പലതും നടന്നു.
ബിജെപിയും ശിവസേനയുമായുള്ള ഈ ബന്ധമാണ് ഈ തിരഞ്ഞടുപ്പുവേളയില് വഴിതിരിഞ്ഞത്. താക്കറെയുടെ മരണവും ശിവസേനയിലുണ്ടായ പ്രശ്‌നങ്ങളും മോദിയുടെ മാസ്മരികതയും മുതലെടുത്ത് ഒറ്റക്കു ഭരിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. അതു തകര്‍ന്നെങ്കിലും ബിജെപി ഭരണത്തിലെത്തിയിരിക്കുന്നു. ഇത്തരമൊരവസ്ഥ വന്നാല്‍ ശിവസേനയുടെ പിന്തുണ പ്രതീക്ഷിച്ചാണ് ബിജെപി അവരെ കാര്യമായി അക്രമിക്കാതിരുന്നത്.
ഹരിയാനയിലേക്കു വന്നാലോ? ചരിത്രത്തിലാദ്യമായാണ് അവിടെ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. ഇതുവരെ അവിടെ ഏതെങ്കിലുമൊരു പ്രാദേശിക കക്ഷിയുടെ കീഴില്‍ രണ്ടാംകക്ഷിയായി ഒതുങ്ങുനിന്ന ബി.ജെ.പി ഇത്തവണ ആരുമായും സഖ്യമില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതും ഭരണം പിടിച്ചതും. കഴിഞ്ഞ നിയമസഭയില്‍ കേവലം നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിയാണ് ഇത്തവണ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയത്. തീര്‍ച്ചയായും അസൂയാര്‍ഹമായ വിജയം.
ഇരുസംസ്ഥാനങ്ങളിലേയും ബിജെപിയുടെ വിജയശില്പ്പി മോദി തന്നെ. 10 വര്‍ഷം പ്രധാനമന്ത്രിയുടെ സാന്നിധ്യം ഇല്ലാതിരുന്ന രാജ്യത്ത് അതുണ്ടെന്ന പ്രതീതിയാണ് മോദി സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ അനുരണനങ്ങളാണ് ഈ വിജയവും. എത്രകാലം ഇതു തുടരാന്‍ കഴിയുമെന്ന് കാത്തിരുന്നു കാണാം. പ്രത്യകിച്ച് യുപിഎയുടെ സാമ്പത്തിക നയങ്ങള്‍തന്നെ ബിജെപിയും പിന്തുടരുന്ന സാഹചര്യത്തില്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply