മൈ ലൈഫ് പാര്‍ട്ണര്‍ : ധീരതയുടെ സിനിമ
സ്വവര്‍ഗ്ഗാനുരാഗവും ലൈംഗികന്യൂനപക്ഷങ്ങളുമൊക്കെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. ലോകം ഒന്നടങ്കം അതംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ജനാധിപത്യത്തേയും മനുഷ്യാവകാശത്തേയും കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന മലയാളി ഇനിയും ആ തലത്തിലെത്തിയിട്ടില്ല. സ്വവര്‍ഗ്ഗാനുകാരികളെയോ ലൈംഗിക ന്യൂനപക്ഷങ്ങളേയോ പ്രമേയമാക്കി ചിത്രീകരിച്ച സിനിമ പോലും സ്വാകരിക്കാന്‍ നാം തയ്യാറല്ല. അവയാകട്ടെ ചാന്തുപൊട്ട് പൊലെയുള്ള വൈകൃതങ്ങളാണെങ്കില്‍ കുഴപ്പമില്ല താനും. സ്വവര്‍ഗാനുരാഗം പ്രമേയമാക്കി എം ബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ സിനിമക്ക് കേരളത്തില്‍ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചില്ല. മറിച്ച് ലോകത്ത് പല ഭാഗത്തും ഫിലം ഫെസ്റ്റിവലുകളില്‍ […]
സ്വവര്‍ഗ്ഗാനുരാഗവും ലൈംഗികന്യൂനപക്ഷങ്ങളുമൊക്കെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. ലോകം ഒന്നടങ്കം അതംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ജനാധിപത്യത്തേയും മനുഷ്യാവകാശത്തേയും കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന മലയാളി ഇനിയും ആ തലത്തിലെത്തിയിട്ടില്ല. സ്വവര്‍ഗ്ഗാനുകാരികളെയോ ലൈംഗിക ന്യൂനപക്ഷങ്ങളേയോ പ്രമേയമാക്കി ചിത്രീകരിച്ച സിനിമ പോലും സ്വാകരിക്കാന്‍ നാം തയ്യാറല്ല. അവയാകട്ടെ ചാന്തുപൊട്ട് പൊലെയുള്ള വൈകൃതങ്ങളാണെങ്കില്‍ കുഴപ്പമില്ല താനും. സ്വവര്‍ഗാനുരാഗം പ്രമേയമാക്കി എം ബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ സിനിമക്ക് കേരളത്തില്‍ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചില്ല. മറിച്ച് ലോകത്ത് പല ഭാഗത്തും ഫിലം ഫെസ്റ്റിവലുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്തായാലും സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം സിനിമയെത്തേടിയെത്തിയത് ഒരു മാറ്റത്തിന്റഎ സൂചനയാണെങ്കില്‍ നന്ന്. പുരുഷന്‍ പുരുഷനെയും സ്ത്രീ സ്ത്രീയെയും സ്‌നേഹിക്കുന്നത് (എന്തിന്് പുരുഷന്‍ സ്ത്രീയേയും തിരിച്ചും) സ്വവര്‍ഗ്ഗപ്രണയിനികള്‍ വല്ലപ്പോഴും സിനിമയില്‍ വന്നിട്ടുണ്ടെങ്കില്‍ തന്നെ കോമാളികളായിട്ടാണ്. അല്ലെങ്കിലത് വളര്‍ത്തുദോഷമായി ചിത്രീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ കുറ്റബോധമായും. ചാന്തുപൊട്ടും മുബൈപോലീസുമൊക്കെ മറക്കാറായിട്ടില്ലല്ലോ. ഈ സാഹചര്യത്തിലാണ് മൈ ലൈഫ് പാര്‍ടണറുടെ പ്രസക്തി. സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന സാമൂഹിക വിലക്കിനെയും മനുഷ്യാവകാശലംഘനത്തേയുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും മികച്ച നടനുള്ള അവാര്‍ഡും സിനിമയെ തേടിയെത്തി. മൂന്നാം ലിംഗാവസ്ഥയുള്ള കഥാപാത്രമായി അഭിനയിച്ച സഞ്ചാരി ബാബു മികച്ച നടനുള്ള ദേശീയ അവാര്‍ഡു നേടിയതുമായി ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്. സുദേവ് നായര്‍ അഭിനയിച്ച വേഷം ചെയ്യാന്‍ പല നായകനടന്മാരേയും പത്മകുമാര്‍ സമീപിച്ചിരുന്നത്രെ. എന്നാല്‍ ഇമോജിനെ ഭയന്ന് അവരെല്ലാം പിന്മാറുകയായിരുന്നു. അങ്ങനെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ സുദേവ് നായരെ കണ്ടെത്തിയത്. മലയാള സിനിമയില്‍ മുന്‍ധാരണയുള്ള അഭിനയരീതിയില്ലാതിരുന്നതുതന്നെ കഥാപാത്രത്തെ ഉജ്ജ്വലമാക്കാന്‍ സഹായകരമായി. ഹ്രസ്വചിത്രങ്ങളിലൂടെയാണ് പത്മകുമാര്‍ സിനിമയിലെത്തിയത്. ‘സൈലന്റ് കളേഴ്‌സ്’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെിരുന്നു. . നിരവധി ചലച്ചിത്രമേളകളില്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചു. പിന്നീട് ലോഹിതദാസിന്റെയും ജയരാജിന്റെയും കൂടെക്കൂടി. ‘നിവേദ്യ’ത്തിലും ‘കുട്ടിസ്രാങ്കി’ലും ചെറിയ വേഷമിട്ടു. പിന്നെയാണ് സംവിധാനത്തിലെത്തിയത്. സ്വവര്‍ഗ ലൈംഗികതയില്‍ ഊന്നിയുള്ള മാനസിക വ്യാപാരങ്ങള്‍ നോക്കിക്കാണാനാണു സിനിമയിലൂ# െതാന്‍ താന്‍ ശ്രമിച്ചതെന്ന് പത്മകുമാര്‍ പറയുന്നു. നിരവധി സൈക്കോളജിസ്റ്റുകളുമായി ചര്‍ച്ച ചെയ്തു. സ്വവര്‍ഗ പ്രേമികളെ നേരിട്ടുകണ്ടു. ഇന്റര്‍നെറ്റിലുള്ള സ്വവര്‍ഗാനുരാഗികളുടെ ഒരു സൈറ്റില്‍ കയറി കള്ളപ്പേരില്‍ രജിസ്റ്റര്‍ ചെയ്തു. അതിലൂടെ നിരവധി സുഹൃത്തുക്കളെ തനിക്കു ലഭിച്ചു. അങ്ങനെ അവരുടെ മനസു കാണാനും പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഒരുപരിധിവരെ കഴിഞ്ഞു. സമൂഹമധ്യത്തിലെ നിരവധി പ്രമുഖര്‍ അവിടെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ക്ക് മുഖ്യധാരയില്‍ വരാന്‍ ഭയമാണ്. അങ്ങനെയാണ് റിച്ചാര്‍ഡിന്റെയും കിരണിന്റെയും ജീവിതകഥ സിനിമയായത്. ഒരുഘട്ടത്തില്‍ കുടുംബത്തില്‍ കുട്ടികള്‍ക്കുള്ള പ്രാധാന്യം മനസിലാക്കുന്നതോടെ ഇവരുടെ കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന നാടകീയ വഴിത്തിരിവാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പുരസ്‌കാരത്തിന്റെ പേരിലെങ്കിലും ചിത്രം കേരളത്തില്‍ പ്രദര്‍ശിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in