മുന്നണിരാഷ്ട്രീയം തകരുന്നോ?
മുന്നണി രാഷ്ട്രീയത്തിലെ പല അനഭിമത പ്രവണതകളും കണ്ട് ഒറ്റപാര്‍ട്ടി ഭരണമാണ് നല്ലത് എന്ന് പലരും പറയാറുണ്ട്. എന്നാല്‍ തികച്ചും തെറ്റാണത്. ജനാധിപത്യവ്യവസ്ഥയുടെ ഉയര്‍ന്ന രൂപമാണ് സത്യത്തില്‍ മുന്നണികള്‍. ജനാധിപത്യം ഫാസിസത്തിലേക്ക് വഴിമാറാനുള്ള സാധ്യതയെ അത് കുറക്കുന്നു. മാത്രമല്ല, വ്യത്യസ്ഥ വിഭാഗങ്ങളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും ഉന്നയിക്കാനും അര്‍ഹമായ പങ്കു പിടിച്ചുവാങ്ങാനും മുന്നണി സംവിധാനം സഹായിക്കുന്നു. ചെറിയ പാര്‍ട്ടികള്‍ക്ക് സത്യത്തില്‍ അവിടെ വലിയ പങ്കുണ്ട്. ന്യൂനപക്ഷം സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം സാര്‍ത്ഥകമാകുക എന്നു പറയുന്ന പോലെ ചെറിയ പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് […]
മുന്നണി രാഷ്ട്രീയത്തിലെ പല അനഭിമത പ്രവണതകളും കണ്ട് ഒറ്റപാര്‍ട്ടി ഭരണമാണ് നല്ലത് എന്ന് പലരും പറയാറുണ്ട്. എന്നാല്‍ തികച്ചും തെറ്റാണത്. ജനാധിപത്യവ്യവസ്ഥയുടെ ഉയര്‍ന്ന രൂപമാണ് സത്യത്തില്‍ മുന്നണികള്‍. ജനാധിപത്യം ഫാസിസത്തിലേക്ക് വഴിമാറാനുള്ള സാധ്യതയെ അത് കുറക്കുന്നു. മാത്രമല്ല, വ്യത്യസ്ഥ വിഭാഗങ്ങളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും ഉന്നയിക്കാനും അര്‍ഹമായ പങ്കു പിടിച്ചുവാങ്ങാനും മുന്നണി സംവിധാനം സഹായിക്കുന്നു. ചെറിയ പാര്‍ട്ടികള്‍ക്ക് സത്യത്തില്‍ അവിടെ വലിയ പങ്കുണ്ട്. ന്യൂനപക്ഷം സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം സാര്‍ത്ഥകമാകുക എന്നു പറയുന്ന പോലെ ചെറിയ പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് മുന്നണി സംവിധാനവും അര്‍ത്ഥവത്താകുക.
എന്നാല്‍ എന്തും ജീര്‍ണ്ണിക്കുന്ന അവസ്ഥയുണ്ടാകാമല്ലോ. മുന്നണി സംവിധാനത്തിലും അത് സംഭവിക്കാറുണ്ട്. പലപ്പോഴും അനര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ മുന്നണി സംവിധാനത്തില്‍ ഉണ്ടായിട്ടുണ്ട്. അത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ കാണുന്ന പ്രവണതകള്‍ അതിനേക്കാള്‍ മോശമാണെന്നു പറയാതെ വയ്യ.
ലോകസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനുശേഷമാണ് ഇരുമുന്നണികളലിും പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ സ്വാഭാവികമായും മറ്റഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് ഒന്നിച്ചു നില്‍ക്കുകയല്ലേ വേണ്ത്. ഒപ്പം മുന്നണിക്കുള്ളില്‍ സമരം തുടരുകയുമാകാം. എന്നാല്‍ ആര്‍ എസ് പി, എന്‍ സി പി, ജെ എസ് എസ്, സി എം പി സംഘടനകള്‍ ചെയ്യുന്നത് മുന്നണിസംവിധാനത്തിനു യോജിച്ചതാണെന്ന് പറയാനാകില്ല. എല്ലാവരുടേയും ഭാഗത്ത് കുറെ ന്യായങ്ങള്‍ കാണും. എന്നാല്‍ ഈ ഘട്ടത്തില്‍ തലേന്നുവരെ പറഞ്ഞതില്‍ നിന്ന് കടകവിരുദ്ധമായ തീരുമാനമെടുക്കാന്‍ കഴിയുന്നതെങ്ങിനെ? തലേന്നുവരെ യുഡിഎഫിനെ അക്രമിച്ചിരുന്ന ആര്‍ എസ് പി കൊല്ലം സീറ്റിനു വേണ്ട് ശക്തമായി പോരാടിയിട്ടാണോ മുന്നണി വിട്ടതെന്ന സംശയം സ്വഭാവികം. മുന്നണി വിട്ട സിഎംപിക്കാരാകട്ടെ തലേന്നു വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാവശ്യപ്പെട്ട് പ്രചരണം നടത്തിയവരാണ്. സ്വന്തം മുന്നണിയില്‍ നിന്ന് ചാടുമ്പോള്‍ വിമര്‍ശിക്കുന്ന വല്ലേട്ടന്മാരാകട്ടെ അപ്പുറത്തുനിന്നു വരുന്ന വരെ സ്വീകരിക്കുന്നതുനോക്കുക. പ്രേമചന്ദ്രന് സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായെങ്കില്‍ മറുവശത്ത് ഇന്നലെവരെ ശത്രുക്കളായിരന്നവരുടെ ഓഫീസില്‍ കയറി വിലസുകയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. തലേന്നുവരെ കോണ്‍ഗ്രസ്സ് പ്രസിഡന്റായവരെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ ഇതിലെന്തല്‍ഭുതം അല്ലേ? ഇതിനെയെല്ലാം ന്യായീകരിക്കാന്‍ ഉദ്ധരിക്കുന്നത് മുണ്ടശ്ശേരിയേയും മറ്റുമാണെന്നത് മറ്റൊരു തമാശ.
എന്തായാലും ഭേദപ്പെട്ട രീതിയില്‍ ദശകങ്ങളായി കേരളത്തില്‍ തുടരുന്ന മുന്നണി സംവിധാനത്തെ തകര്‍ക്കാനേ ഈ സമീപനങ്ങള്‍ സഹായിക്കൂ എന്നതില്‍ സംശയമില്ല. കൂടാതെ ചെറുപാര്‍ട്ടികള്‍ ഇല്ലാതാകാനും ഇതു കാരണമാകാം. മേല്‍സൂചിപ്പിച്ച പാര്‍ട്ടികളെല്ലാം പിളര്‍പ്പിന്റെ വക്കിലാണല്ലോ. അതോടെ വലിയ പാര്‍ട്ടികളുടെ ആധിപത്യമായിരിക്കും ഉണ്ടാകുക. അതാകട്ടെ ജനാധിപത്യത്തിനു സഹായകരവുമാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in