മുഖ്യപ്രശ്‌നം ഉന്നതവിദ്യാഭ്യാസമേഖലയില്‍
പ്രൊഫ സി രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായതിനാല്‍ ഒരു കാര്യം ഉറപ്പിക്കാം.പ്രാഥമിക വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കുറെയൊക്കെ പരിഹാരമുണ്ടാകും. പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ മെച്ചപ്പെടും. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും പ്രധാനമായ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ വ്യക്തമല്ല. പ്രീപ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കുമെന്നും ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷാപഠനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അങ്ങനെ പൊതുവിദ്യാലയങ്ങളെ ആകര്‍ഷകമാക്കുമെന്നും എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറയുന്നുണ്ട്. വളരെ ലളിതമായ കാഴ്ചപ്പാടാണിതെന്നു […]
പ്രൊഫ സി രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായതിനാല്‍ ഒരു കാര്യം ഉറപ്പിക്കാം.പ്രാഥമിക വിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കുറെയൊക്കെ പരിഹാരമുണ്ടാകും. പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ മെച്ചപ്പെടും. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും പ്രധാനമായ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ വ്യക്തമല്ല.
പ്രീപ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കുമെന്നും ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷാപഠനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അങ്ങനെ പൊതുവിദ്യാലയങ്ങളെ ആകര്‍ഷകമാക്കുമെന്നും എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറയുന്നുണ്ട്. വളരെ ലളിതമായ കാഴ്ചപ്പാടാണിതെന്നു പറയാതെ വയ്യ. വിദ്യാഭ്യാസമേഖലയില്‍ കേരളത്തിന്റെ സവിശേഷത പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടതാണ്. അങ്ങനെയാണ് സാര്‍വ്വത്രികവിദ്യാഭ്യാസത്തില്‍ നാമേറെ പോയത്. എന്നാല്‍ അക്കാര്യത്തില്‍ പഴയമേന്മ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. വലിയൊരുഭാഗം സര്‍ക്കാര്‍ – എയ്ഡഡ്് വിദ്യാലയങ്ങള്‍ പ്രതിസന്ധിയിലാണ്. കുട്ടികളില്ലാത്തുതന്നെ പ്രധാന കാരണം. 10 കുട്ടികളുണ്ടെങ്കിലും വിദ്യാലയങ്ങള്‍ പൂട്ടില്ല എന്ന മന്ത്രിയുടെ ഏകപക്ഷീയമായ പ്രഖ്യാപനം ഈ വിഷയം പരിശോധിക്കാനോ പരിഹരിക്കാനോ സഹായിക്കുന്നതല്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പൊതുവിദ്യാഭ്യാസത്തെ കുറിച്ചു വാചാലരാകുന്നവരും അധ്യാപകര്‍പോലും ഉയര്‍ന്ന ഫീസ് കൊടുത്ത് സിബിഎസ്ഇ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി? കേവലം ഇംഗ്ലീഷിന്റെ മാത്രം പ്രശ്‌നമല്ല അത്. സര്‍ക്കാര്‍ അധ്യാപകരേക്കാള്‍ എത്രയോ കുറവ് വേതനം ലഭിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം? നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുക എന്നതാണ് മുഖ്യം. എന്തുസംഭവിച്ചാലും സ്‌കൂള്‍ പൂട്ടില്ല, വന്‍തുക വാങ്ങി മാനേജ്‌മെന്റ് നിയമിച്ച അധ്യാപകര്‍ക്കെല്ലാം വേതനം നല്‍കി കൊണ്ടേയിരി്ക്കും എന്ന വാക്കുകള്‍ കൊണ്ടെന്തുകാര്യം? ശക്തമായ നടപടിയിലൂടെ വിശ്വാസ്യത വീണ്ടെടുക്കണം. അക്കാര്യത്തില്‍ കാര്യമായ ഒന്നും പ്രകടനപത്രികയിലില്ല. വിദ്യാഭ്യാസമന്ത്രി പൊതുവായി പറയുന്ന കാര്യങ്ങളേയുള്ളു.
പ്രകടനപത്രികയില്‍ പറയുന്ന പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യം തന്നെ. മാറുന്ന ലോകത്തെ കാണാത്ത മലയാളഭാഷാ മൗലികവാദികളെ കണക്കിലെടുക്കേണ്ടതില്ല. മറിച്ച് മലയാളം പഠിക്കണം എന്നതില്‍ സംശയമില്ല. എന്നാല്‍ അതല്ല പ്രധാനപ്രശ്‌നം എന്ന് മന്ത്രിയുടെ സ്വന്തം നാട് തൃശൂരിലെ പ്രസിദ്ധമായ മോഡല്‍ ബോയ്‌സ് ഗവ സ്‌കൂള്‍ തന്നെ സാക്ഷ്യം. അരനൂറ്റാണ്ടായി അവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. അന്ന് അഞ്ചാം ക്ലാസ്സിലേക്ക് എന്‍ട്രന്‍സ് പരീക്ഷ നടത്തി്യായിരുന്നു കുട്ടികളെ ചേര്‍ത്തിയിരുന്നത്. ഇ്‌നനവിടെ ഓരോ ക്ലാസ്സിലേക്കും പത്തു കുട്ടികളെ പോലും ലഭിക്കുന്നില്ല. ആര്‍ക്കുവേണ്ടിയാണ് ആ സ്‌കൂള്‍ നിലനിര്‍ത്തേണ്ടത്? ആരുടെയെങ്കിലും ഗൃഹാതുരത്വത്തിനോ പ്രത്യയശാസ്ത്രത്തിനോ വേണ്ടിയോ? തൃശൂര്‍ നഗരത്തില്‍ നിരവധി സ്‌കൂളുകളുള്ളത്ിനാല്‍ ആരുടേയും പഠനം തടസ്സപ്പെടില്ല. സമീപത്ത് പഠനസൗകര്യങ്ങളില്ലെങ്കില്‍ ഇത്തരം സ്‌കൂളുകള്‍ നിലനിര്‍ത്തി നിലവാരം മെച്ചപ്പെടുത്തണം എന്നതു ശരി. അത്തരത്തിലുള്ള പരിശോധനയിലൂടെവേണം തീരുമാനമെടുക്കാന്‍. സ്‌കൂളുകളുടെ എണ്ണം കൂടുകയും കുടംബാസൂത്രണത്തിന്റെ ഫലമായി കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്ന കാലമാണിതെന്നു മറക്കരുത്. സ്വന്തം തൊഴിലിനോട് ഒട്ടും പ്രതിബദ്ധതയില്ലാത്തെ അധ്യാപകരെ നിലക്കുനിര്‍ത്തി പഠനനിലവാരം മെച്ചപ്പെടുത്താനെന്തു നടപടി സ്വീകരിക്കുമെന്നതുതന്നെയാണ് ചോദ്യം. അല്ലെങ്കില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടണം. അതു നടക്കില്ലല്ലോ.
ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടിന് അനുസൃതമായി സ്‌കൂള്‍ സംവിധാനത്തെ പുനഃസംഘടിപ്പിക്കുമെന്നും ക്ലാസ്സ്മുറികള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം ആക്കുമെന്നും. 8,9,10,11,12 എന്നീ ക്ലാസുകളെല്ലാം വെബ് ബേസ്ഡ് ഇന്ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യമുള്ളവയാക്കുമെന്നെല്ലാം പ്രകടനപത്രികയിലുണ്ട്. അവയെല്ലാം നടപ്പാക്കാന്‍ കഴിയുമെന്നാശിക്കാം.
മറുവശത്ത് പ്രാഥമികതലത്തില്‍ നേടിയ നേട്ടങ്ങളില്‍ നിന്ന് എത്രയോ അകലെയാണ് നമ്മുടെ ഉ്‌നനത വിദ്യാഭ്യാസമേഖല. അഴിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രമോ സര്‍വ്വകലാശാലയോ നമുക്കില്ല. നമ്മുടെ മികച്ച വിദ്യാര്‍ത്ഥികളെല്ലാം ഉന്നതപഠനത്തിന് മറ്റു സംസ്ഥാനങ്ങലില്‍ പോകേണ്ട അവസ്ഥയാണ്. ഇടക്കാലത്ത് ശക്തമായ മെഡിക്കല്‍ – എഞ്ചിനിയറിംഗ് ജ്വരം പ്രശ്‌നങ്ങളെ കൂടുതല്‍ മോശമാക്കി. പൊതുമേഖലയെ കുറിച്ചും സോഷ്യലിസത്തെകുറിച്ചുമെല്ലാം വാചാലമാകുന്നവരുടെ നാട്ടില്‍ വിദ്യാഭ്യാസമേഖല കച്ചവടവല്‍ക്കരിക്കപ്പെടുകയും മ്ലേച്ഛമായ രീതിയില്‍ സ്വകതാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. കേരളത്തിനു ശാപമായ കക്ഷിരാഷ്ട്രീയവല്‍ക്കരണം വിദ്യാഭ്യാസമേഖലേയയും നശിപ്പിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തമാക്കുന്നതിന് ശക്തമായ നടപടികള്‍ അനിവാര്യമാണ്. ഏറെ പ്രതീക്ഷ നല്‍കിയ മുന്‍ എല്‍ഡിഫ് സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി എം എ ബേബി തികഞ്ഞ പരാജയമായിരുന്നു. ഇപ്പോള്‍ രവീന്ദ്രനാഥിലാണ് മുഴുവന്‍ പ്രതീക്ഷയും. സ്വാശ്രയ സ്ഥാപനങ്ങളില്‍ സാമൂഹ്യ നിയന്ത്രണവും അക്കാദമിക് മികവും ഉറപ്പ് വരുത്തുന്നതിനുള്ള നിയമഭരണ നടപടികള്‍ സ്വീകരിക്കും, അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുളള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കും, ഉദാരമായ സാമ്പത്തിക പിന്തുണയോടെ വിവിധ മേഖലകളില്‍ ഗവേഷണപ്രോജക്ടുകളെടുക്കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കും, നിയമനം ലഭിക്കുന്ന അധ്യാപകര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട നിയമങ്ങള്‍, പഠനസമ്പ്രദായം, പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണയം, വിദ്യാര്‍ത്ഥി പ്രവേശനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കും, സര്‍വീസിലുളള അധ്യാപകര്‍ക്ക് ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പഠനവിഷയത്തിലും മൂല്യനിര്‍ണയത്തിലും ഉയര്‍ന്നതലത്തിലുളള പരിശീലനം നല്‍കും, സര്‍വകലാശാലാകേന്ദ്രങ്ങളെയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സിരാകേന്ദ്രങ്ങളായി മാറ്റും കേന്ദ്രസര്‍ക്കാര്‍ ഉന്നതഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലേയ്ക്കു കൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും, ഉന്നതമായ വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ലൈബ്രറി, അധ്യാപകര്‍ക്കുളള സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉദാരമായ സ്‌കോളര്‍ഷിപ്പുകള്‍, ആഗോളപ്രതിഭകളുടെ ഹ്രസ്വകാല സന്ദര്‍ശന പരിപാടികള്‍, ലബോറട്ടറികള്‍ എന്നിവ ഉറപ്പുവരുത്തും, പ്രധാന ഗവേഷണകേന്ദ്രങ്ങളിലും സ്വയംഭരണ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഫെല്ലോഷിപ്പുകള്‍ സ്ഥാപിക്കും, സ്വാശ്രയ കോളേജുകളില്‍ മിനിമം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് സര്‍വകലാശാലകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസരംഗത്തെ കേന്ദ്ര ഏജന്‍സികളും സര്‍വകലാശാലകളും നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരും ജീവനക്കാരുമായി നിയമിക്കാന്‍ പാടുളളൂവെന്ന് വ്യവസ്ഥചെയ്യും, കേരളത്തിലെ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ എക്‌സലന്‍സ് ആയി ഉയര്‍ത്തും. ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും, സ്വാശ്രയ സ്ഥാപനങ്ങളില്‍ അധ്യാപകഅനധ്യാപക ജീവനക്കാര്‍ക്ക് മാന്യമായ നിലയിലുള്ള സേവനവേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരും തുടങ്ങി നിരവധി പ്രതീക്ഷകള്‍ എല്‍ഡിഎഫ് പ്രകടനപത്രികയിലുണ്ട്. ഇവയെല്ലാം സമയബന്ധതമാക്കി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ പെട്ടന്നല്ലെങ്കിലും സാവധാനം വലിയ മാറ്റങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നേടാനാകും. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാരിന്, പ്രതേകിച്ച് വിദ്യാഭ്യാസമന്ത്രിക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in