മാധ്യമ സ്വാതന്ത്ര്യം ജനങ്ങളുടേത്
ഡോ. സെബാസ്റ്റ്യന്‍ പോള്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ഏറെ ചര്‍ച്ച നടക്കുന്ന കാലഘട്ടമാണല്ലോ ഇത്. എന്നാല്‍ മാധ്യമസ്വാതന്ത്ര്യം ആരുടെ അവകാശമാണെന്ന ചോദ്യം പലപ്പോഴും ശരിയായ രീതിയില്‍ ഉന്നയിക്കപ്പെടുന്നില്ല. അതിനുള്ള ഉത്തരവും പലപ്പോഴും കൃത്യമല്ല. മാധ്യമ സ്വാതന്ത്ര്യമെന്ന്ത് മാധ്യമമുതലാളിയുടേയോ മാധ്യമപ്രവര്‍ത്തകരുടേയോ സ്വാതന്ത്ര്യമോ അകാശമോ അല്ല. ജനങ്ങളുടെ അവകാശമാണ്. അരിയാനുള്ള ജനങ്ങളുടെ അവകാശമാണ് മാധ്യമ സ്വാതന്ത്ര്യം. അതാണ് പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത്. മാധ്യമങ്ങളുടെ ഇന്നത്തെ ലോകം ഏറെ വൈവിധ്യം നിറഞ്ഞതാണ്. പഴക്കമുള്ള പത്രം മുതല്‍ റേഡിയോ, ടിവി തുടങ്ങി സോഷ്യല്‍ മീഡിയയും […]
മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ഏറെ ചര്‍ച്ച നടക്കുന്ന കാലഘട്ടമാണല്ലോ ഇത്. എന്നാല്‍ മാധ്യമസ്വാതന്ത്ര്യം ആരുടെ അവകാശമാണെന്ന ചോദ്യം പലപ്പോഴും ശരിയായ രീതിയില്‍ ഉന്നയിക്കപ്പെടുന്നില്ല. അതിനുള്ള ഉത്തരവും പലപ്പോഴും കൃത്യമല്ല. മാധ്യമ സ്വാതന്ത്ര്യമെന്ന്ത് മാധ്യമമുതലാളിയുടേയോ മാധ്യമപ്രവര്‍ത്തകരുടേയോ സ്വാതന്ത്ര്യമോ അകാശമോ അല്ല. ജനങ്ങളുടെ അവകാശമാണ്. അരിയാനുള്ള ജനങ്ങളുടെ അവകാശമാണ് മാധ്യമ സ്വാതന്ത്ര്യം. അതാണ് പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത്.
മാധ്യമങ്ങളുടെ ഇന്നത്തെ ലോകം ഏറെ വൈവിധ്യം നിറഞ്ഞതാണ്. പഴക്കമുള്ള പത്രം മുതല്‍ റേഡിയോ, ടിവി തുടങ്ങി സോഷ്യല്‍ മീഡിയയും ഓണ്‍ ലൈന്‍ മാധ്യമങ്ങളും വരെ അതിലുണ്ട്. പത്രങ്ങളുടെ തുടക്കം നമുക്കറിയാവുന്നതുപോലെ വളരെ വിനീതമായിട്ടായിരുന്നു. 100 കോപ്പിയും മറ്റുമായിരുന്നു ആദ്യകാലത്ത് പത്രങ്ങള്‍ അടിച്ചിരുന്നത്. എന്നാല്‍ അന്നു തന്നെ അവ ഭരണകൂടവുമായി ഏറ്റുമുട്ടിയിരുന്നു. അമേരിക്കയിലെ ആദ്യപത്രം പ്രസിദ്ധീകരിച്ചത് ഒരു ലക്കം മാത്രമായിരുന്നു. ഇന്ത്യയില്‍ കല്‍ക്കട്ടയില്‍ നിന്നിറങ്ങിയ ആദ്യപത്രം പ്രസിദ്ധീകരിച്ചത് 26 മാസം മാത്രം. കാരണം മറ്റൊന്നുമല്ല, ഭരണകൂടവുമായുള്ള ഏറ്റുമുട്ടല്‍ തന്നെ. പത്രങ്ങള്‍ കണ്ടുകെട്ടപ്പെടുകയും പത്രാധിപന്മാര്‍ നാടുകടത്തപ്പെടുകയുമാണ് എവിടേയും സംഭവിച്ചത്. കേരളത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ലല്ലോ.
എന്നാല്‍ പതുക്കെ പതുക്കെ പത്രങ്ങള്‍ അധികാരകേന്ദ്രങ്ങളുമായി ഏറ്റുമുട്ടുകയും യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും ചെയ്യുക എന്ന കടമ ഉപേക്ഷിക്കുകയായിരുന്നു. അതേറ്റവും പ്രകടമായത് അടിയന്തരാവസ്ഥകാലത്തായിരുന്നു. എല്‍ കെ അദ്വാനി പറഞ്ഞ പോലെ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ഇഴയുകയായിരുന്നു. അപൂര്‍വ്വം ചില പത്രങ്ങള്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും അതധികം നീണ്ടുനിന്നില്ല.
മീഡിയ എന്ന പദത്തിനു മാധ്യമം എന്നതിനൊപ്പം മറ്റൊരര്‍ത്ഥം കൂടിയുണ്ട്. മീഡിയേറ്റര്‍ അഥവാ ഇടനിലക്കാരന്‍. ജനങ്ങള്‍ക്കും അധികാരസ്ഥാപനങ്ങള്‍ക്കുമിടയില്‍ ഒരു ഇടനിലക്കാരന്‍. ജനങ്ങളുടെ ശബ്ദം അധികാരകേന്ദ്രങ്ങലില്‍ എത്തിക്കുന്നവരാകണം മാധ്യമങ്ങള്‍. അവര്‍ക്കായി ശബ്ദമുയര്‍ത്തുകയും വേണം. എന്നാല്‍ അതു നിര്‍വ്വഹിക്കാന്‍ ഇന്നു മാധ്യമങ്ങള്‍ക്കാവുന്നില്ല. അതത്ര എളുപ്പവുമല്ല. അതിനുള്ള പ്രധാനകാരണം ഒരു പത്രമോ ചാനലോ നടത്താനുള്ള ചിലവുതന്നെ. സ്വദേശാഭിമാനിയുടെ കാലത്തുപോലും പത്രമുടമയായിരുന്ന വക്കെ മൗലവി ഇറക്കിയത് 10000 രൂപയായിരുന്നു. അന്നത്തെ കാലത്ത് എത്രയോ ഭീമമായ സംഖ്യ. അതുമുഴുവന്‍ നഷ്ട്‌പ്പെടുകയും ചെയ്തു. ഇപ്പോള്‍ പത്രം നടത്താന്‍ കോടികള്‍ വേണം. ചാനലുകള്‍ക്കും മോശമല്ലാത്ത തുക വേണം. അതു കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയല്‍ തങ്ങളുടെ കടമ മാധ്യമങ്ങള്‍ മറക്കുന്നു എന്നതാണ് വസ്തുത. അധികാരത്തോട് സമരസപ്പെടുന്നു, ജനതാല്‍പ്പര്യം കൈവിടുന്നു.
മാധ്യമങ്ങള്‍ ഭരണഘടനാപരമായ സ്ഥാപനമല്ല. എന്നാല്‍ ഭരണഘടനാപരമായ ഒരവകാശം അവര്‍ നിറവേറ്റുന്നു. അറിയാനുള്ള ജനങ്ങളുടെ അവകാശമാണത്. അത് സാക്ഷാല്‍ക്കരിക്കുന്നതിനാലാണ് ഫോര്‍ത് എസ്‌റ്റേറ്റ് അയി മാധ്യമങ്ങള്‍ മാറുന്നത്. ്അതിനാല്‍തന്നെ മാധ്യമസ്വാതന്ത്ര്യമെന്നത് മാധ്യമമുതലാളിമാരുടേയോ മാധ്യമപ്രവര്‍ത്തകരുടേയോ സ്വാതന്ത്ര്യമല്ല. ജനങ്ങളുടെ സ്വാതന്ത്ര്യമാണ്, അവകാശമാണ്. അതിനായി സ്വകാര്യമേഖലയില്‍ തന്നെ മാധ്യമങ്ങള്‍ അനിവാര്യമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പരിമിതിയുണ്ട്. ആകാശവാണിയും ദൂരദര്‍ശനും ഉദാഹരണങ്ങള്‍. സ്വകാര്യസ്ഥാപനങ്ങളാണ് കുറെയെങ്കിലും ആ കടമ നിര്‍വ്വഹിക്കുന്നത്. വാസ്തവത്തില്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചൊന്നും പറയുന്നില്ല. പൗരന്മാരുടെ സ്പീച്ച് ആന്റ് എക്‌സ്പ്രഷന്‍ ഫ്രീഡം എന്നാണ് പറയുന്നത്. അതിന്റെ സ്വാഭാവികമായ എകസ്‌ടെന്‍ഷനാണ് മാധ്യമസ്വാതന്ത്ര്യവും എന്നുമാത്രം.
ദൃശ്യമാധ്യമങ്ങള്‍ സജീവമായതോടെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മിക്ക മാധ്യമങ്ങള്‍ക്കും കഴിയുന്നുണ്ട്. ഒരുപക്ഷെ, ജയലളിത ഒഴികെ ഇന്ത്യയിലെ ഏതു രാഷ്ട്രീയനേതാവിനേയും വിമര്‍ശിക്കാന്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ തയ്യാറാണ്. അതിനുപകരം മാധ്യമങ്ങള്‍ ഇപ്പോള്‍ മുട്ടുവിറക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കു മുന്നിലാണ്. അംബാനിമുതല്‍ അദാനി വരെയല്ല, കേരളത്തിലെ വന്‍കിട തുണി – സ്വര്‍ണ്ണ വ്യാപാരികള്‍ക്കുമുന്നില്‍ അവര്‍ ആജ്ഞാനുവര്‍ത്തികളാണ്. കാരണം വ്യക്തം, സാമ്പത്തികം തന്നെ. അടുത്തകാലം വരെ നമുക്ക് അജ്ഞാതമായിരുന്ന പെയ്ഡ് ന്യൂസുകള്‍ ഇ്‌പ്പോള്‍ അരങ്ങുതകര്‍ക്കുകയാണല്ലോ. അത്രമാത്രം മാധ്യമങ്ങള്‍ ജീര്‍ണ്ണിച്ചിരിക്കുന്നു. എന്നാല്‍ വിശ്വാസ്യത നഷ്ട്‌പ്പെട്ടാല്‍ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കു എളുപ്പവുമല്ല. മാധ്യമകുത്തക മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിനു അടച്ചുപൂട്ടേണ്ടിവന്നതുതന്നെ ഉദാഹരണം. ബൈബിളില്‍ പറയുന്നപോലെ, ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടിട്ട് കാര്യമില്ലല്ലോ. മാധ്യമങ്ങളെ സംബന്ധിച്ച് ആത്മാവെന്നത് വിശ്വാസ്യതതന്നെ.
വാസ്തവത്തില്‍ ജനങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൃഷ്ടാക്കള്‍. നേരത്തെ സൂചിപ്പിച്ചപോലെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ഭാഗമാണ് മാധ്യമസ്വാതന്ത്ര്യം. അടിയന്തരാവസ്ഥ കാലത്ത് അദ്വാനി പറഞ്ഞ പോലെ മാധ്യമങ്ങള്‍ ഇഴഞ്ഞപ്പോള്‍ മാധ്യമസ്വാതന്ത്ര്യം വീണ്ടെടുത്തു കൊടുത്തത് ജനങ്ങളായിരുന്നു. എന്നാല്‍ തിരിച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടോ? മാധ്യമസ്വാതന്ത്ര്യം ജനങ്ങളുടെ അറിയാനുള്ള അവകാശമാണെന്ന് മാധ്യമ ഉടമകളോ മാധ്യമപ്രവര്‍ത്തകരോ മനസ്സിലാക്കുന്നില്ല. അതിനാലാണ് ജനപക്ഷത്തുനിന്ന് അധികാരത്തോടുള്ള ഏറ്റുമുട്ടലിന്റെ പൈതൃകം അവര്‍ മറക്കുന്നത്. അതിനാലാണ് ഇല്ലാത്ത പല വാര്‍ത്തകളും അവര്‍ സൃഷ്ടിക്കുന്നത്. പല പ്രധാനവാര്‍ത്തകളും ലളിതമാക്കുന്നത്. പല നി്സ്സാര വാര്‍ത്തകളംു പര്‍വ്വതീകരിക്കുന്നത്. പല വാര്‍ത്തകളും തമസ്‌കരിക്കുന്നത്. ചോംസ്‌കി പറഞ്ഞപോലെ സമൂഹത്തില്‍ സമ്മതം സൃഷ്ടിക്കുന്ന ഉപകരണങ്ങളായി മാറുന്നത്. ഇപ്പോഴാകട്ടെ അനാവശ്യമായ സന്ദേഹങ്ങളും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. എന്നിട്ട് തെറ്റായ ഉത്തരങ്ങള്‍ നല്‍കുന്നു.
സോഷ്യല്‍മാഡിയക്കും ഓണ്‍ലൈന്‍ നവമാധ്യമങ്ങള്‍ക്കും മേല്‍സൂചിപ്പിച്ച രീതിയിലുള്ള പരിമിതികള്‍ കാര്യമായിട്ടില്ല. അവര്‍ക്ക് ജനങ്ങളുടെ ശബ്ദമായി മാറാന്‍ കഴിയും. എന്നാല്‍ അതിനു കഴിയുന്നില്ല. ടെക്‌നോളജിയുടെ വികാസം വിമോചനത്തിനു കാരണമാകുമെന്ന പ്രതീക്ഷ തകരുകയാണ്. അതിനുള്ള ഒരു പ്രധാന കാരണം ഈ സ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗമാണ്. സമൂഹം അരാജകത്വത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഭരണകൂടം അനിവാര്യമാണ്. അതു തിരിച്ചറയാന്‍ നമുക്ക് കഴിയണം. അതിനര്‍ത്ഥം സെന്‍സര്‍ഷിപ്പിനുള്ള അവകാശം ഭരണകൂടത്തിനുണ്ട് എന്നല്ല. അത് മനുഷ്യാവകാശങ്ങള്‍ക്കുനേരെയുള്ള കടനനാക്രമണമാണ്. അ്‌പ്പോഴും ഭരണകൂടംനില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ സ്വയം ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. അതിനു പലരും തയ്യാറാകാത്തതിനാല്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ലോകം നഷ്ട്‌പ്പെടുമെന്നു മാത്രമല്ല, അവയുടെ വിശ്വാസ്യതയും നഷ്ടപ്പെടും. അതുവഴി അന്തിമമായി നഷ്ടപ്പെടുന്നത് നേരത്തെ പറഞ്ഞപോലെ ജനങ്ങളുടെ അരിയാനുള്ള അവകാശമാണ്.
സാഹിത്യ അക്കാദമിയില്‍ സദസ്സ് സാഹിത്യ വേദി സംഘടിപ്പിച്ച മാധ്യമങ്ങളും അധികാര കേന്ദ്രങ്ങളും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടത്തിയ പ്രഭാഷണത്തില്‍നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in