മഞ്ജു വാര്യര്‍…. റിമാ കല്ലിങ്കല്‍, കുറിയേടത്തുതാത്രി…. അങ്കമാലി പെണ്‍കുട്ടി….
കണ്ണെഴുതി പൊട്ടുകുത്തി എന്ന സിനിമയിലെ മഞ്ജുവാര്യര്‍, അല്ലെങ്കില്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിമാ കല്ലിങ്കല്‍, അല്ലെങ്കില്‍ കുറിയേടത്തു താത്രി…. ഇവരെ ഇഷ്ടപ്പെടുന്നു എങ്കില്‍ എന്തുകൊണ്ട് ജോസ് തെറ്റയലിനെ കുടുക്കിയ അങ്കമാലി പെണ്‍കുട്ടിയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല…..? കേരളത്തില്‍ ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് ഈ പെണ്‍കുട്ടി ചെയ്തത് – അതെ, അവര്‍ പറയുന്നത് സത്യമാണെങ്കില്‍ – അവര്‍ ഈ സിഡി പുറത്താക്കിയത് പണം മോഹിച്ചല്ല. ഏറെ വിവാദമായി കുഞ്ഞാലിക്കുട്ടി – റജീന സംഭവം മാറാന്‍ […]
കണ്ണെഴുതി പൊട്ടുകുത്തി എന്ന സിനിമയിലെ മഞ്ജുവാര്യര്‍, അല്ലെങ്കില്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിമാ കല്ലിങ്കല്‍, അല്ലെങ്കില്‍ കുറിയേടത്തു താത്രി…. ഇവരെ ഇഷ്ടപ്പെടുന്നു എങ്കില്‍ എന്തുകൊണ്ട് ജോസ് തെറ്റയലിനെ കുടുക്കിയ അങ്കമാലി പെണ്‍കുട്ടിയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല…..?
കേരളത്തില്‍ ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് ഈ പെണ്‍കുട്ടി ചെയ്തത് – അതെ, അവര്‍ പറയുന്നത് സത്യമാണെങ്കില്‍ – അവര്‍ ഈ സിഡി പുറത്താക്കിയത് പണം മോഹിച്ചല്ല. ഏറെ വിവാദമായി കുഞ്ഞാലിക്കുട്ടി – റജീന സംഭവം മാറാന്‍ കാരണം പണം കൃത്യമായി നല്‍കാതിരുന്നതാണെന്നു ഓര്‍ക്കുക. എന്നാല്‍ ഈ പെണ്‍കുട്ടിയുടേത് സ്വന്തം ജീവിതം പണയം വെച്ചുകൊണ്ടൊരു പ്രതികാരമാണ്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് ശാരീരിക ബന്ധമടക്കം നടത്തിയ മകന്‍. അതുമായി ബന്ധപ്പെട്ട് പിതാവിനോട് പരാതി പറഞ്ഞപ്പോള്‍ അയാള്‍ക്കാവശ്യവും മറ്റൊന്നല്ല. അച്ഛനോടും മകനോടുമുള്ള പ്രതിഷേധം ആ പെണ്‍കുട്ടി തീര്‍ത്തത് സമൂഹത്തിനുമുന്നില്‍ താന്‍ അപഹാസ്യയും തേവിടിശ്ശിയുമാകുമെന്ന് തിരിച്ചറിഞ്ഞ്… ഈ ചങ്കൂറ്റത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്…. സിനിമയെ അംഗീകരി്‌സdkുന്ന നമുക്ക് എന്തുകൊണ്ട് യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൂടാ..? ഒരു നൂറ്റാണ്ടുമുമ്പ് ഇതുതന്നെയല്ലേ കുറിയേടത്തുതാത്രി ചെയ്തത്്? സംപ്രേക്ഷണം ചെയ്യുമെന്നുറപ്പുണ്ടായിട്ടും തന്റെ കിടപ്പറരംഗങ്ങള്‍ ചാനലുകള്‍ക്ക് നല്‍കാന്‍ ഒരു പെണ്‍കുട്ടി തയ്യാറാകുന്നു എങ്കില്‍, അവരുടെ മാനസികാവസ്ഥ എന്തായിരിക്കും…. ? അതു കാണാന്‍ ശ്രമിക്കാതെ മനുഷ്യരെന്നു പറയാന്‍ നമുക്കെന്തവകാശം…..?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
vinaya
June 28, 2013 at 10:39 am
super