ഭാംഗര്‍ പ്രക്ഷോഭത്തിന്റെ മഹത്തായ വിജയം

കെ എന്‍ രാമചന്ദ്രന്‍ ഭാംഗറിലെ പോലാര്‍ഹത് 2 ഗ്രാമ പഞ്ചായത്തില്‍, സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് നടന്ന 8 ല്‍ 5 സീറ്റുകളും ഭാംഗറില്‍ സമരം നയിക്കുന്ന സമരസമിതിയുടെ (ഭൂമിക്കും ഉപജീവനത്തിനും പരിസ്ഥിതിയുടേയും ആവാസവ്യവസ്ഥയുടേയും സംരക്ഷണത്തിനായുള്ള കമ്മറ്റി) സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 1) ജഹാനര ബീബി, 2) ചെലവാര ബീബി, 3) അസീസുള്‍ മൊല്ല, 4) ഫരീദുദ്ദീന്‍ മൊല്ല, 5) ഇസ്രാഫില്‍ മൊല്ല എന്നീ സ്ഥാനാര്‍ത്ഥികളുടെ 90% ത്തിലധികം ഭൂരിപക്ഷത്തില്‍ വോട്ട് നേടിക്കൊണ്ട് നേടിയ ഈ ഉജ്ജ്വല വിജയം ഭാംഗര്‍ […]

bbbകെ എന്‍ രാമചന്ദ്രന്‍

ഭാംഗറിലെ പോലാര്‍ഹത് 2 ഗ്രാമ പഞ്ചായത്തില്‍, സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് നടന്ന 8 ല്‍ 5 സീറ്റുകളും ഭാംഗറില്‍ സമരം നയിക്കുന്ന സമരസമിതിയുടെ (ഭൂമിക്കും ഉപജീവനത്തിനും പരിസ്ഥിതിയുടേയും ആവാസവ്യവസ്ഥയുടേയും സംരക്ഷണത്തിനായുള്ള കമ്മറ്റി) സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 1) ജഹാനര ബീബി, 2) ചെലവാര ബീബി, 3) അസീസുള്‍ മൊല്ല, 4) ഫരീദുദ്ദീന്‍ മൊല്ല, 5) ഇസ്രാഫില്‍ മൊല്ല എന്നീ സ്ഥാനാര്‍ത്ഥികളുടെ 90% ത്തിലധികം ഭൂരിപക്ഷത്തില്‍ വോട്ട് നേടിക്കൊണ്ട് നേടിയ ഈ ഉജ്ജ്വല വിജയം ഭാംഗര്‍ പ്രക്ഷോഭത്തിന് ഭാംഗറിലെ ജനത നല്‍കുന്ന പിന്തുണയുടെ പ്രതിഫലനമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ ഭാംഗര്‍ സമരസമിതി സ്ഥാനാര്‍ത്ഥികളെ നോമിനേഷന്‍ നല്‍കാന്‍ അനുവദിക്കാതിരുന്നതുകൊണ്ട് ടി എം സി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാതിരുന്നതിനാല്‍ സുപ്രീം കോടതി ഈ ഗ്രാമ പഞ്ചായത്തിലെ 16 ല്‍ 8 സീറ്റുകളുടേയും ഫലം തടഞ്ഞ് വെച്ചിരിക്കുകയാണ്. മെയ് 14 ന് പോളിംഗ് നടന്ന ബാക്കി 8 സീറ്റുകളില്‍ 3 സ്ഥലങ്ങളിലെ പോളിങ്ങ് ബൂത്തുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ തട്ടിയെടുക്കുകയും അവിടങ്ങളിലെ സ്ഥാനാര്‍ത്തികളേയും ബൂത്ത് ഏജന്റുകളേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അവിടങ്ങളില്‍ റീപോളിങ്ങ് നടത്താനുള്ള സമിതിയുടെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ മൂന്ന് സീറ്റുകള്‍ അടക്കം മൊത്തം 16 ല്‍ 11 സ്ഥലങ്ങളില്‍ റീപോളിങ്ങ് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭാംഗറിലെ സമരസമിതി.

തെരഞ്ഞെടുപ്പ് നടന്ന 5 ഇടങ്ങളില്‍ ഭാംഗര്‍ സമര സമിതിയുടെ സ്ഥാനാര്‍ത്ഥികള്‍ നേടിയ ഈ ഉജ്ജ്വല വിജയം ഭാംഗരില്‍ സമരം ചെയ്യുന്ന ജനതയുടെ മഹത്തായ നേട്ടമാണ്. ഭൂമിക്കും ഉപജീവനത്തിനും പരിസ്ഥിതിയുടെ സംരക്ഷണത്തിനുമായി സഖാക്കള്‍ ആലംഗീര്‍, മൊഫിസുള്‍, ഹാഫിസുള്‍ എന്നീ മൂന്ന് ധീര സഖാക്കളുടെ രക്തസാക്ഷിത്വങ്ങളടക്കമുള്ള നിരവധി ത്യാഗങ്ങള്‍ സഹിച്ച് കഴിഞ്ഞ ഇരുപത് മാസത്തിലധികമായി ചെറുത്ത് നില്‍പ്പ് സമരത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ജനതയുടെ ജനാധിപത്യപരമയ ജനകീയ വിധിയുടെ പ്രതിഫലനമാണീ വിജയം. ഈ സമരപാതയില്‍ രക്തസാക്ഷികളായവര്‍ക്കും ആയിരക്കണക്കിനു സമര സഖാക്കളുടെ സഹനങ്ങള്‍ക്കും ചുവപ്പന്‍ അഭിവാദ്യങ്ങള്‍

കെ എന്‍ രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി
സിപിഐ (എം എല്‍) റെഡ് സ്റ്റാര്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply