ബോയ്‌ക്കോട്ട് ബീഫ്

വി എ ലത്തീഫ് ബീഫ് കലാപങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ ജനതയുടെ വൈകാരികമായ വിഭജനമാണ്. മുഖ്യമായും അത് മുസ്ലിം അപരനെ സൃഷ്ടിച്ചെടുക്കാനുള്ളതാണ്. മുസ്ലീങ്ങളുടെ ഭാഗത്തുനിന്നുള്ള വൈകാരികമായ തിരിച്ചടികളാണ് അതിന്റെ പ്രയോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. ഏതാനും മാടുകളെ കടത്തുന്നവരും ഒന്നോരണ്ടോ കിലോ മാട്ടിറച്ചി കൈവശം വെക്കുന്നവരുമൊക്കെയാണ് സമകാലിക ഇന്ത്യയില്‍ ആക്രമണത്തിനിരയായിട്ടുള്ളത്. എന്തുകൊണ്ടാണ് ഗോസംരക്ഷകര്‍ വന്‍കിട മാട്ടിറച്ചി സംസ്‌കരണകേന്ദ്രങ്ങളെ ആക്രമിക്കാത്തത് എന്ന ചോദ്യം പ്രസക്തമാണ്. കാര്യം, മുസ്ലീങ്ങള്‍ തിരിച്ചടിക്കണം. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും അപകടമുണ്ടാവണം. അപ്പോള്‍ അതുവെച്ച് മുസ്ലീങ്ങളുടെ വംശയഹത്യയ്ക്കു കോപ്പു കൂട്ടാം. […]

bbb

വി എ ലത്തീഫ്

ബീഫ് കലാപങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ ജനതയുടെ വൈകാരികമായ വിഭജനമാണ്. മുഖ്യമായും അത് മുസ്ലിം അപരനെ സൃഷ്ടിച്ചെടുക്കാനുള്ളതാണ്. മുസ്ലീങ്ങളുടെ ഭാഗത്തുനിന്നുള്ള വൈകാരികമായ തിരിച്ചടികളാണ് അതിന്റെ പ്രയോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. ഏതാനും മാടുകളെ കടത്തുന്നവരും ഒന്നോരണ്ടോ കിലോ മാട്ടിറച്ചി കൈവശം വെക്കുന്നവരുമൊക്കെയാണ് സമകാലിക ഇന്ത്യയില്‍ ആക്രമണത്തിനിരയായിട്ടുള്ളത്. എന്തുകൊണ്ടാണ് ഗോസംരക്ഷകര്‍ വന്‍കിട മാട്ടിറച്ചി സംസ്‌കരണകേന്ദ്രങ്ങളെ ആക്രമിക്കാത്തത് എന്ന ചോദ്യം പ്രസക്തമാണ്. കാര്യം, മുസ്ലീങ്ങള്‍ തിരിച്ചടിക്കണം. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും അപകടമുണ്ടാവണം. അപ്പോള്‍ അതുവെച്ച് മുസ്ലീങ്ങളുടെ വംശയഹത്യയ്ക്കു കോപ്പു കൂട്ടാം. കൊന്നു തീര്‍ക്കുകയൊന്നുമില്ല, ഇപ്പോള്‍ തീര്‍ക്കും എന്നൊരു പ്രതീതിയുണ്ടാക്കിയെടുക്കും. എന്താണ് അതില്‍ ലാഭം? ഇന്നും ഉള്ളുകൊണ്ട് മനുഷ്യരായി പരിഗണിക്കാത്ത ദളിതുകളെയും പിന്നാക്കക്കാരെയും ചേര്‍ത്ത് വിശാലമുന്നണിയുണ്ടാക്കാം. തിരഞ്ഞെടുപ്പില്‍ ജയിക്കാം. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ഹിന്ദുരാജ്യം എന്ന ആയിരം കൊല്ലമായി കൊണ്ടു നടക്കുന്ന മോഹം നടപ്പിലാക്കാം. വൈകാരികമായ ഏതു തിരിച്ചടിയും സവര്‍ണ്ണഫാസിസം ആഗ്രഹിക്കുന്നതാണെന്ന് തിരിച്ചറിയുക. ശത്രു ആഗ്രഹിക്കുന്നതുപോലെയല്ല പ്രതികരിക്കേണ്ടത്. യുദ്ധത്തില്‍ ബുദ്ധിയാണ് വൈകാരികതയല്ല ജയിക്കുക.

ബോയ്‌ക്കോട്ട് ബീഫ് എന്ന ക്യാമ്പൈനാണ് സവര്‍ണ്ണഫാസിസ്റ്റുകളെ തറപറ്റിക്കാനുള്ള മികച്ച തന്ത്രം. കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കുന്ന വിദ്യ. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ബീഫ് വര്‍ജ്ജിക്കണം. പശുവിറച്ചി മാത്രമല്ല, പോത്ത്,കാള എല്ലാം വേണ്ടെന്നു വെക്കണം. ഇതത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. പച്ചക്കറിക്കും മീനിനും കോഴിയ്ക്കുമെല്ലാം ചെറിയ വിലവര്‍ദ്ധനവുണ്ടാകും. നേട്ടം വളരെ വലുതായിരിക്കും.
ആഭ്യന്തരവിപണി മാത്രമല്ല സ്തംഭിപ്പിക്കേണ്ടത്. നിലവിലുള്ള ഉത്തരവ് ശക്തമായി നടപ്പിലാക്കാന്‍ ജനം മുന്നിട്ടിറങ്ങണം. സകല കന്നുകാലിച്ചന്തകളും പൂട്ടിക്കണം. വന്‍കിട സ്ലോട്ടര്‍ ഹൗസുകള്‍ക്കുമുന്നില്‍ ഉപരോധസമരങ്ങള്‍ ആസൂത്രണം ചെയ്യണം. ഇന്ത്യയില്‍ ഒരു കന്നുകാലിപോലും കശാപ്പു ചെയ്യപ്പെടാത്ത അവസ്ഥയുണ്ടാക്കിയാല്‍ സമരം വിജയിച്ചു. തൊഴില്‍ നഷ്ടപ്പെടുന്ന ആയിരങ്ങളുണ്ടാകും. ഇതൊരു സമരമായിക്കണ്ട് ബദലുകള്‍ തേടണം.
എന്തായിരിക്കും ഇത്തരമൊരു സമരത്തിന്റെ പ്രത്യാഘാതം? ഉപയോഗശൂന്യമായ കന്നുകാലികള്‍ ഇന്ത്യയില്‍ പെരുകും. കന്നുകാലികളുടെ സംരക്ഷണം കര്‍ഷകര്‍ക്കു ഭാരമാകും. കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിയും. ബ്രസീലിനെ വെട്ടിച്ച് ലോകബീഫ്കയറ്റുമതിയില്‍ ഒന്നാമതെത്തിയ ഇന്ത്യയുടെ ആ കച്ചവടവും പൂട്ടും. തുകല്‍, എല്ല് വ്യവസായങ്ങള്‍ സ്തംഭിക്കും. എല്ല് അധിഷ്ഠിത ഫാര്‍മസ്യൂട്ടിക്കല്‍ ഇടപാടുകള്‍(പതഞ്ജലി അടക്കം) പൂട്ടും. അറവു മാലിന്യത്തില്‍നിന്ന് സംസ്‌കരിച്ചെടുക്കുന്ന പോട്ടിപൗഡര്‍ നിര്‍മ്മാണം നിലയ്ക്കുന്നത് ഐസ്‌ക്രീം വിപണിയെ തളര്‍ത്തും. മൃഗക്കൊഴുപ്പുകളുടെ ദൗര്‍ലഭ്യം സോപ്പ് ഷാമ്പൂ വ്യവസായത്തെ ബുദ്ധിമുട്ടിലാക്കും. ആഭ്യന്തരമായ ഉല്‍പാദനം നിലയ്ക്കുമ്പോള്‍ ഇമ്മാതിരി സാധനങ്ങളെല്ലാം ഇറക്കുമതി ചെയ്യേണ്ടി വരും. ഇത് വിദേശനാണ്യശേഖരത്തില്‍ ഇടിവുണ്ടാക്കും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരും. ജി.ഡി.പി.യും അമ്മാതിരി സകല സൂചികകളും നിലംതൊടും. അഹിംസയിലൂന്നിയ ശക്തമായ ബോയ്‌ക്കോട്ട് ബീഫ് സമരത്തിന് മൂന്നുമുതല്‍ ആറുമാസം കൊണ്ട് ഫലമുണ്ടാകും. ഈ പശുക്കളെ ഒന്നു തിന്നുതരണേയെന്ന് പാഞ്ചജന്യത്തില്‍ പരസ്യം വരും. ഗോരക്ഷ എന്ന പീരങ്കി മഴനനഞ്ഞ് ഉപയോഗശൂന്യമാകും.
ഇന്ത്യയില്‍ ഗോസംരക്ഷണ സമരങ്ങള്‍ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടെങ്കിലുമായി. ആയിരക്കണക്കിന് മനുഷ്യര്‍ പശുവധിഷ്ഠിത സമരങ്ങളില്‍ മരിച്ചുവീണിട്ടുണ്ട്. ചരിത്രത്തില്‍ ഇതത്ര ചെറിയ കാലമല്ല. ഇത്രയും കാലംകൊണ്ട് ശക്തിപ്പെട്ടുവരുന്ന ഒരു നിഷേധാത്മകമുന്നേറ്റത്തിന്റെ ആണിയൂരാന്‍ പോന്ന പരിപാടിയാകും ഈ സമരം.
ബോയ്‌ക്കോട്ട് ബീഫ് സഹോദരങ്ങളേ എല്ലാവരും അണിചേരുക ഇത്രയും കാലം തിന്ന ബീഫിന്റെ ശക്തി കാണിക്കേണ്ട സമയമായി അത് ബുദ്ധിയിലൂടെ ആകണം കായിക ബലത്തിലൂടെ ആവരുത്. ഡെന്മാര്‍ക്കിനെ വരെ ബോയ്‌ക്കോട്ടിലൂടെ നാം പാഠം പഠിപ്പിച്ചിട്ടുണ്ട്.

വാട്‌സ് ആപ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply