ബീഫ് ഫെസ്റ്റുകളല്ല, ഗ്രാമീണ കാലിച്ചന്തകള്‍ തിരിച്ചുപിടിക്കണം
ഇ എം സതീശന്‍ കശാപ്പിനായി മാടുകളെ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമത്തിന്റെ മറപിടിച്ചാണ് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിക്കുന്ന കേന്ദ്രവിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. ഈ നിയമവുമായി പുലബന്ധം പോലും പുതിയ കേന്ദ്രവിജ്ഞാപനത്തിനില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. മതപരമായ ആവശ്യങ്ങള്‍ക്ക് കന്നുകാലികളെ കൊല്ലുന്നതിന് 1960ലെ നിയമത്തില്‍ യാതൊരു വിലക്കുകളുമില്ല. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് മതപരമായ ആവശ്യങ്ങള്‍ക്കുള്ള കശാപ്പിനായി കാലിച്ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കാനാവില്ല. അതുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര […]
ഇ എം സതീശന്‍
കശാപ്പിനായി മാടുകളെ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമത്തിന്റെ മറപിടിച്ചാണ് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിക്കുന്ന കേന്ദ്രവിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. ഈ നിയമവുമായി പുലബന്ധം പോലും പുതിയ കേന്ദ്രവിജ്ഞാപനത്തിനില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. മതപരമായ ആവശ്യങ്ങള്‍ക്ക് കന്നുകാലികളെ കൊല്ലുന്നതിന് 1960ലെ നിയമത്തില്‍ യാതൊരു വിലക്കുകളുമില്ല. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് മതപരമായ ആവശ്യങ്ങള്‍ക്കുള്ള കശാപ്പിനായി കാലിച്ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കാനാവില്ല. അതുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്രവിജ്ഞാപനം നടപ്പാക്കുന്നത് ഒരു മാസക്കാലത്തേക്ക് താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്.
കന്നുകാലി പരിപാലനവും വിപണനവും നിയമപരമായി ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനസര്‍ക്കാരുകളുടെ അധികാരാവകാശങ്ങളിന്മേലുള്ള ഏകപക്ഷീയമായ കടന്നാക്രമണമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള കേന്ദ്രവിജ്ഞാപനം. കാര്‍ഷികാവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമായി കന്നുകാലികളെ വളര്‍ത്തുകയും വിപണനം നടത്തുകയും ചെയ്യുന്ന ദശലക്ഷക്കണക്കായ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം വഴിയാധാരമാകുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ ഇറച്ചിക്കച്ചവടം നടത്തി ഉപജീവനം നടത്തുകയും തുകല്‍ വ്യാപാരത്തിലേര്‍പ്പെടുകയും ചെയ്യുന്ന ലക്ഷക്കണക്കായ പാവപ്പെട്ട ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന ജനവിരുദ്ധ നടപടിയാണിത്. ഇന്ത്യയിലെ തുകല്‍ വ്യവസായത്തില്‍ തൊഴിലെടുക്കുന്ന കാല്‍ക്കോടിയിലധികം ജനങ്ങളില്‍ മഹാദൂരിപക്ഷവും പട്ടികജാതിദളിത് വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ആ നിലയ്ക്ക് ഈ വിജ്ഞാപനം തികച്ചും ദളിത് വിരുദ്ധവുമാണ്. ഇങ്ങനെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതം വഴിയാധാരമാക്കുന്ന കേന്ദ്രസര്‍ക്കാര്‍, അതേസമയം വന്‍കിട കന്നുകാലി ഫാമുകള്‍ കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും തടയുന്നില്ലെന്ന് മാത്രമല്ല, വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. അതായത് വന്‍തോതില്‍ കന്നുകാലികളുടെയും മാംസപദാര്‍ഥങ്ങളുടെയും വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന കുത്തകവന്‍കിട വ്യവസായികളേയും കച്ചവടക്കാരേയും ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ലോകത്ത് ഏറ്റവുമധികം മാംസം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ മൊത്തം മാംസവ്യാപാര ശൃംഖല മുഴുവന്‍ ഒറ്റയടിക്ക് കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് തീറെഴുതിയിരിക്കുന്നുവെന്നാണ്.
കന്നുകാലികളെ കശാപ്പിനായി വില്‍പ്പന നടത്തുന്നത് നിരോധിക്കുക വഴി കേന്ദ്രസര്‍ക്കാരും അതിന്റെ മാനേജര്‍മാരും വലിയ അഴിമതികള്‍ക്കുള്ള സാധ്യത കണ്ടെത്തിയിരിക്കുന്നു. ഇന്ത്യന്‍ മാംസവിപണി ഒറ്റയടിക്ക് തീറെഴുതുക വഴി വന്‍തോതില്‍ കോര്‍പ്പറേറ്റ് ഫണ്ടിങ് ഭരിക്കുന്നവര്‍ക്ക് ലഭിക്കുമെന്നുറപ്പാണ്. പ്രാഥമികമായി വിജ്ഞാപനത്തിന്റെ പ്രേരണ ഫണ്ടിന്റെ ലഭ്യത ആണെങ്കിലും അത് മറച്ചുവച്ച്, മതവിദ്വേഷ പ്രചരണത്തിനുള്ള ഒരു ഉപാധിയാക്കി മാറ്റാന്‍ ഭരണക്കാര്‍ ആഗ്രഹിക്കുന്നു. റംസാന്‍ നോമ്പ് ആരംഭിക്കുന്ന അവസരം തന്നെ അറവ് നിരോധന ഉത്തരവ് കൊണ്ടുവരാന്‍ കാരണമതാണ്. ഭൂരിപക്ഷ മതവികാരം ആളിക്കത്തിക്കാന്‍ ഗോമാതാ കാര്‍ഡ് ഇറക്കിയും ഗോരക്ഷാ സമിതികളുണ്ടാക്കിയും അക്രമാസക്ത വികാരമിളക്കിവിട്ട് മതവോട്ടുകളെ സുദൃഢമാക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കും. പലപ്പോഴും ഭരണത്തിനെതിരെ മതരാഷ്ട്ര അജന്‍ഡയുടെ പേരില്‍ കലഹിക്കുന്ന ഭരണത്തിനകത്തേയും പാര്‍ട്ടിയിലേയും തീവ്രവാദികളേയും ഈ വിജ്ഞാപനത്തിലൂടെ തൃപ്തിപ്പെടുത്തുവാന്‍ ഭരണമാനേജര്‍മാര്‍ക്ക് സാധിച്ചിരിക്കുന്നു.
ഭരിക്കുകയും ഭരിപ്പിക്കുകയും ചെയ്യുന്നവരുടെ ഇത്തരം ബഹുമുഖ അജന്‍ഡകളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ആവശ്യം. അതില്‍ പ്രധാനം, കേന്ദ്ര വിജ്ഞാപനത്തിന്റെ അപകടം തിരിച്ചറിയുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായി, നിയമപരായ പോരാട്ടങ്ങള്‍ക്ക് യോജിപ്പോടെ മുന്നോട്ടുപോകണമെന്നുള്ളതാണ്. സംസ്ഥാനങ്ങള്‍ക്ക്, ഭരണഘടനാപരമായി നിലവിലുള്ള അധികാരങ്ങളും അവകാശങ്ങളും തിരിച്ചറിഞ്ഞ് കഴിയുമെങ്കില്‍ സ്വന്തമായ നിയമനിര്‍മാണങ്ങള്‍ക്ക് തയാറാവണം. അങ്ങനെ നിയമസംരക്ഷണം നേടിയെടുക്കാന്‍ സാധിക്കുന്ന മുറയ്ക്ക് തദ്ദേശീയമായ കന്നുകാലി ജാനസുകളും സമ്പത്തും സംരക്ഷിക്കാനും കൃഷിക്കാര്‍ക്ക് ജീവിതം സുരക്ഷിതമാക്കാനും കഴിയുന്ന വിധത്തില്‍, ഗ്രാമങ്ങള്‍ തോറും നഷ്ടമായിപ്പോയ കന്നുകാലിചന്തകള്‍ പുനരുജ്ജീവിപ്പിക്കാനും നടപടികള്‍ സ്വീകരിക്കണം. തൃത്താല പഞ്ചായത്തുകളും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ ഏകോപിപ്പിച്ചാല്‍ പണ്ടുണ്ടായിരുന്ന കാലിച്ചന്തകള്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. ഇങ്ങനെ ഗ്രാമീണ വിപണികളെ സംരക്ഷിച്ചു നിര്‍ത്തലാണ് കോര്‍പ്പറേറ്റ് കുത്തകവല്‍ക്കരണത്തിനെതിരായ ശരിയായ പ്രതിരോധ പ്രവര്‍ത്തനം. മറിച്ച് പ്രചരണപരമായ ബീഫ് ഫെസ്റ്റുകള്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുന്നത്. ചാനലുകളിലിരുന്നും ഗോരക്ഷാ സമിതികള്‍ വഴിയും ഗോവധബീഫ് നിരോധനങ്ങളെ പ്രകീര്‍ത്തിച്ച് പ്രചണ്ഡമായ പ്രചരണങ്ങളും പോര്‍വിളിയും നടത്തി എതിരാളികളെ പ്രകോപിപ്പിച്ച് ബീഫ് ഫെസ്റ്റുകള്‍ നടത്തിക്കുന്നത് ഭൂരിപക്ഷ മതവോട്ടുകള്‍ രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂലമായി ഏകോപിപ്പിക്കുവാനുള്ള നിഗൂഢതന്ത്രമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ബീഫ് ഫെസ്റ്റുകളല്ല, നാട്ടില്‍ അന്യം നിന്നുപോയ കാലിച്ചന്തകളെ തിരിച്ചു കൊണ്ടുവരികയാണ് കശാപ്പു നിരോധന വിജ്ഞാപനത്തിനെതിരായ പ്രതിരോധത്തിന്റെ ശരിയായ വഴിയെന്ന് നമ്മള്‍ മനസിലാക്കണം.
ജനയുഗം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in