ബാബ്‌റി മസ്ജിദ് കേസ് നാള്‍വഴികള്‍
ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ നിര്‍ണായക വിധികളിലൊന്നാണു സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ചത്. വലിയ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ച കേസിെന്റ നാള്‍വഴികളിലൂടെ… 1528 എ.ഡി: അയോധ്യയില്‍ രാമജന്മഭൂമിയെന്നു ഹിന്ദുക്കള്‍ അവകാശപ്പെടുന്ന പ്രദേശത്ത് ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബ്‌റിന്റെ സൈന്യാധിപന്‍ മീര്‍ ബാഖി മസ്ജിദ് പണികഴിപ്പിക്കുന്നു. 1853: മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകര്‍ത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിര്‍മോഹി അഖാരയുടെ രംഗപ്രവേശം. ഇതേ വര്‍ഷം തന്നെ അയോധ്യയെച്ചൊല്ലി ആദ്യ വര്‍ഗീയ കലാപവുമുണ്ടായി. 1859: മസ്ജിദിനുള്ളില്‍ […]
ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ നിര്‍ണായക വിധികളിലൊന്നാണു സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ചത്. വലിയ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ച കേസിെന്റ നാള്‍വഴികളിലൂടെ…
1528 എ.ഡി: അയോധ്യയില്‍ രാമജന്മഭൂമിയെന്നു ഹിന്ദുക്കള്‍ അവകാശപ്പെടുന്ന പ്രദേശത്ത് ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബ്‌റിന്റെ സൈന്യാധിപന്‍ മീര്‍ ബാഖി മസ്ജിദ് പണികഴിപ്പിക്കുന്നു.
1853: മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകര്‍ത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിര്‍മോഹി അഖാരയുടെ രംഗപ്രവേശം. ഇതേ വര്‍ഷം തന്നെ അയോധ്യയെച്ചൊല്ലി ആദ്യ വര്‍ഗീയ കലാപവുമുണ്ടായി.
1859: മസ്ജിദിനുള്ളില്‍ മുസ്ലിംകള്‍ പ്രാര്‍ഥിക്കുന്ന സ്ഥലവും പുറത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥിക്കുന്ന സ്ഥലവും ബ്രിട്ടീഷ് അധികൃതരുടെ നേതൃത്വത്തില്‍ വേലി കെട്ടിതിരിച്ചു.
1885 ജനുവരി 19: ഹിന്ദു സന്യാസിയായ മഹന്ത് രഘുബിര്‍ ദാസ് ഫൈസാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷന്‍ മുമ്പാകെ ആദ്യ കേസ് ഫയല്‍ ചെയ്തു. രാമ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍കുന്നതെന്നും അതിനാല്‍ അവിടെ ക്ഷേത്രം പണിയാന്‍ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കോടതി ഹര്‍ജി തള്ളി.
1949 ഡിസംബര്‍ 22: മസ്ജിദിനുള്ളില്‍ രാമന്റയും സീതയുടെയും വിഗ്രഹങ്ങള്‍ കാണപ്പെട്ടു. തുടര്‍ന്ന് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോര്‍ഡ് രംഗത്തെത്തി. ഹൈന്ദവ സംഘടനകള്‍ എതിര്‍ ഹര്‍ജി നല്‍കി. ഈ സാഹചര്യത്തില്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.
1950 ജനുവരി 18: മസ്ജിദില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സിങ് വിശാരദ് എന്നയാള്‍ കോടതിയെ സമീപിക്കുന്നു. വിഗ്രഹങ്ങള്‍ നീക്കുന്നതു തടഞ്ഞ കോടതി ആരാധന തുടരാന്‍ അനുവാദം നല്‍കി.
1950 ഏപ്രില്‍ 24: ഇന്‍ജങ്ഷനെതിരേ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍
1950 രാമചന്ദ്ര പരംഹംസ് അന്യായം ഫയല്‍ ചെയ്യുന്നു. എന്നാല്‍ പിന്നീട് പിന്‍വലിച്ചു.
1959: രാജന്മഭൂമിയുടെ അവകാശം തങ്ങള്‍ക്കാണെന്ന വാദവുമായി നിര്‍മോഹി അഖാരയും കോടതിയിലേക്ക്.
1961 ഡിസംബര്‍ 18: മസ്ജിദിന്റെയും പരിസരത്തിന്റെയും അവകാശം അനുവദിച്ചു കിട്ടണമെന്ന വാദവുമായി യു.പി. വഖഫ് ബോര്‍ഡും കോടതിയില്‍.
1984: ധരം സന്‍സദില്‍ (മതപാര്‍ലമെന്റ്) രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടു.
1986: ഹരിശങ്കര്‍ ദുബേ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് മസ്ജിദില്‍ ആരാധന നടത്താന്‍ ഹിന്ദുക്കള്‍ക്ക് കോടതി അനുമതി. മുസ്ലിംകളുടെ നേതൃത്വത്തില്‍ ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്കു രൂപം നല്‍കി.
1989: തകര്‍ക്ക പ്രദേശത്തിന്റെ അവകാശം അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ഭഗവാന്‍ ശ്രീരാമനുവേണ്ടി വി.എച്ച്.പി. വൈസ്പ്രസിഡന്റായിരുന്ന ദേവ്കി നന്ദന്‍ അഗര്‍വാള്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചു.
1989 ഒക്‌ടോബര്‍ 23: ബാബ്‌റി മസ്ജിദുമായി ബന്ധപ്പെട്ട് ഫൈസാബാദ് കോടതിയുടെ പരിഗണനയിലുള്ള നാലു ഹര്‍ജികളും ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിലേക്കു മാറ്റി.
1989 നവംബര്‍ 9: വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ആദ്യ ശിലാന്യാസം നടത്തി.
1990: വി.എച്ച്.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ത്തു. പ്രധാനമന്ത്രി ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.
1990 ഡിസംബര്‍ 23: അയോധ്യയില്‍ ക്ഷേത്രം നിലനിന്നെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സര്‍ക്കാരിന് തെളിവ് കൈമാറി.
1991: ബി.ജെ.പി. സര്‍ക്കാര്‍ യു.പിയില്‍ അധികാരത്തിലെത്തി.
1992 ഡിസംബര്‍ 6: വി.എച്ച്.പി., ശിവസേന, ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തര്‍ക്ക മന്ദിരം തകര്‍ക്കുന്നു. രാജ്യവ്യാപകമായ കലാപത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടു.
1992 ഡിസംബര്‍ 16: മസ്ജിദ് തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ എം.എസ്. ലിബര്‍ഹാന്റെ നേതൃത്വത്തില്‍ ഏകാംഗ കമ്മിഷനെ പി.വി. നരസിംഹ റാവു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
1993 ഒക്‌ടോബര്‍: അദ്വാനിയടക്കമുള്ളവര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ. കുറ്റപത്രം.
1993 ഡിസംബര്‍: കേസില്‍ രണ്ട് എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഒന്ന് തിരിച്ചറിയാത്ത കര്‍സേവകര്‍ക്കെതിരേയും രണ്ടാമത്തേത് അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ക്കെതിരേയും.
2001 ജനുവരി: അലഹബാദ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടോ എന്നതു സംബന്ധിച്ച് പുരാവസ്തു വിദഗ്ധര്‍ പരിശോധന ആരംഭിച്ചു. പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ഓഫീസില്‍ ബി.ജെ.പി. നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ അയോധ്യ സെല്‍ രൂപീകരിച്ചു. ഹിന്ദുമുസ്ലിം നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചു.
2001 മേയ് 4: എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, ബാല്‍ താക്കറെ, ഉമാഭാരതി എന്നിവരടക്കമുള്ള നേതാക്കള്‍ക്കെള്‍ക്കെതിരായ നടപടികള്‍ സി.ബി.ഐ. കോടതി അവസാനിപ്പിച്ചു.
2002 ഫെബ്രുവരി: മാര്‍ച്ച് 15 നുള്ളില്‍ ക്ഷേത്രം പണി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ തര്‍ക്ക പ്രദേശത്ത്. കര്‍സേവ കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിന് ഗുജറാത്തിലെ ഗോധ്രയില്‍ തീപിടിച്ച് 58 പേര്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് കലാപത്തിന് തുടക്കം.
2005 ജൂലൈ: സ്‌ഫോടക വസ്തുക്കള്‍ നിറച്ച ജീപ്പുമായി തര്‍ക്ക പ്രദേശത്ത് സ്‌ഫോടനം നടത്തിയ അഞ്ചു ഭീകരരെ സുരക്ഷാ സേന വധിച്ചു.
2009 ജൂണ്‍ 30: എല്‍.കെ. അദ്വാനിയടക്കം 68 പേര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നു ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ലിബര്‍ഹാന്‍ കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു.
2010 ജൂലൈ 26: അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഹര്‍ജിയില്‍മേലുള്ള നടപടി റദ്ദാക്കി.
2010 സെപ്റ്റംബര്‍ 23: ഹൈക്കോടതി വിധി നടപ്പാക്കുന്നത് സുപ്രീംകോടതി ഒരാഴ്ച നീട്ടിവെച്ചു.
2010 സെപ്റ്റംബര്‍ 30: അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തര്‍ക്കഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം ഹിന്ദു സംഘടനകള്‍ക്കും ഒരു ഭാഗം വഖഫ് ബോര്‍ഡിനും നല്‍കാന്‍ നിര്‍ദേശിച്ചു.
2010 ഡിസംബര്‍: ഹൈക്കോടതി വിധിക്കെതിരേ ഹിന്ദു മഹാസഭയും സുന്നി വഖഫ് ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല ഹൈക്കോടതി വിധിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
2011 മേയ്: തര്‍ക്ക ഭൂമി വിഭജിക്കാനുള്ള ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു.
2017 മാര്‍ച്ച് 6: സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനി അടക്കമുള്ളവര്‍ക്ക് മേല്‍ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
2017 മാര്‍ച്ച് 21: തര്‍ക്കം കോടതിക്ക് പുറത്തു ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അഭിപ്രായപ്പെട്ടു.
2017 മാര്‍ച്ച് 31: അയോധ്യ തര്‍ക്കം വേഗത്തില്‍ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
2017 ഏപ്രില്‍ 19: മസ്ജിദ് കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്നു സുപ്രീംകോടതി വിധിച്ചു. മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകള്‍ ലഖ്‌നൗ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കണം. രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in