ബാങ്കുകളേയും നിലക്കുനിര്‍ത്തണം.

ബ്ലേഡ് മാഫിയയെ നിയന്ത്രിക്കുന്നതിനായി സാധാരണക്കാര്‍ക്കു ദേശസാത്കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, റിസര്‍വ് ബാങ്ക് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വേഗത്തില്‍ വായ്പ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹം. അതില്ലാത്തതിനാലാണ് പലപ്പോഴും ജനങ്ങള്‍ ബ്ലേഡുകളെ സമീപിക്കുന്നത്. ന്യൂ ജനറേഷന്‍ ബാങ്കുകളെ പോലും കുറ്റപ്പെടുത്തുന്ന ബാങ്ക് ജീവനക്കാരും മറ്റുള്ളവരും മനസ്സിലാക്കേണ്ടത് നിങ്ങളുടെ നിഷേധാത്മക സമീപനമാണ് സാധാരണക്കാരെ ന്യൂ ജനറേഷന്‍ ബാങ്കുകളിലും ബ്ലേഡുകളിലും മറ്റും എത്തിക്കുന്നതാണെന്നാണ്. ഒരു ബാങ്ക് ലോണ്‍ കിട്ടാന്‍ എത്ര കടമ്പകളാണ് കടക്കേണ്ടത്. വന്‍ ബിസിനസ്സുകാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമല്ലാതെ […]

indian_banks

ബ്ലേഡ് മാഫിയയെ നിയന്ത്രിക്കുന്നതിനായി സാധാരണക്കാര്‍ക്കു ദേശസാത്കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, റിസര്‍വ് ബാങ്ക് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വേഗത്തില്‍ വായ്പ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹം. അതില്ലാത്തതിനാലാണ് പലപ്പോഴും ജനങ്ങള്‍ ബ്ലേഡുകളെ സമീപിക്കുന്നത്. ന്യൂ ജനറേഷന്‍ ബാങ്കുകളെ പോലും കുറ്റപ്പെടുത്തുന്ന ബാങ്ക് ജീവനക്കാരും മറ്റുള്ളവരും മനസ്സിലാക്കേണ്ടത് നിങ്ങളുടെ നിഷേധാത്മക സമീപനമാണ് സാധാരണക്കാരെ ന്യൂ ജനറേഷന്‍ ബാങ്കുകളിലും ബ്ലേഡുകളിലും മറ്റും എത്തിക്കുന്നതാണെന്നാണ്. ഒരു ബാങ്ക് ലോണ്‍ കിട്ടാന്‍ എത്ര കടമ്പകളാണ് കടക്കേണ്ടത്. വന്‍ ബിസിനസ്സുകാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമല്ലാതെ മറ്റുളളവര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് എന്തുതാല്‍പ്പര്യമാണുള്ളത്? തിരിച്ചടിവിന്റെ വിഷയമാണ് ഇതിനു മറുപടി പറയുക. വന്‍കിടക്കാരുടെ ലോണുകള്‍ എഴുതിത്തള്ളാനുള്ള ബാങ്കുകളുടെ മത്സരമോ? അതിനെതിരേയും പാവപ്പെട്ടവര്‍ക്ക് വായ്പകള്‍ നല്‍കാനാവശ്യപ്പെട്ടും ഏതെങ്കിലും ബാങ്ക് ജീവനക്കാരുടെ സംഘടകള്‍ ശബ്ദമുയര്‍ത്തുന്നുണ്ടോ? സ്വാഭാവികമായും ജനം എവിടെ പോകും? നിലവാരമില്ലാത്തതിനാല്‍ സ്വന്തം മക്കളെപോലും അണ്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ത്ത് സര്‍ക്കാര്‍ സ്‌കൂള്‍ നിലനിര്‍ത്താനാവശ്യപ്പെടുന്ന അധ്യാപകരെപോലയാണിത്.
എന്തായാലും ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് നന്നായി. മണി ലെന്‍ഡിംഗ് നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളും ചിട്ടി കമ്പനികളും അടച്ചുപൂട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇവരെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാന്‍ ഡി.ജി.പിക്കു നിര്‍ദേശം നല്‍കി. മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ഗുണ്ടാനിയമം ചുമത്തും. സംസ്ഥാനത്തെ ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കും. റെയ്ഡുകള്‍ തുടരുന്നു. ഇതെല്ലാം വിജയകരമാകണമെങ്കില്‍ ബാങ്കുകളെ നിലക്കു നിര്‍ത്തണം. ഇപ്പോള്‍ തന്നെ വിദ്യാഭ്യാസ വായ്പയടക്കം പല വിഷയങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ പല ബാങ്കുകളും തയ്യാറല്ല. ചില മാനേജര്‍മാരുടെ പെരുമാറ്റം കണ്ടാല്‍ സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്തു കൊടുക്കുന്നപോലെയാണ്. ലോണ്‍ കൊടുക്കുന്നത് റിസ്‌കാണെന്നും തിരിച്ചടവില്‍ വീഴ്ച വന്നാല്‍ സ്വന്തം പ്രമോഷനെ ബാധിക്കുമെന്നുമാണ് പലരും ധരിച്ചിരിക്കുന്നത്. സ്വന്തം വേതനത്തിന്റെ കാര്യത്തില്‍ മാത്രമാണ് പലര്‍ക്കും ശ്രദ്ധ. ഒപ്പം നിക്ഷേപം വര്‍ദ്ധിക്കാനും. കേരളത്തിലെ ബാങ്കുകളിലെ നിക്ഷേപ – വായ്പ അനുപാതം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. അതിനാല്‍ ബ്ലേഡ്കാരെ മാത്രമല്ല, ബാങ്കുകളേയും നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply