പോലീസ് : ടിപി സെന്‍കുമാര്‍ പറഞ്ഞത്.
ജയില്‍ ഡിജിപി ടിപി സെന്‍കുമാര്‍ മറ്റു പല പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും വ്യത്യസ്ഥനാണ്. പോലീസ് ഉദ്യോഗസ്ഥര്‍ പൊതുവില്‍ പറയാന്‍ മടിക്കുന്ന അപ്രിയസത്യങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കാറുണ്ട്. പലപ്പോഴും പോലീസിനെ പ്രതികൂട്ടില്‍ നിര്‍ത്താനും. അടുത്തയിടെ അദ്ദേഹം തുറന്നടിച്ച ചില കാര്യങ്ങലിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവരുന്ന സര്‍ക്കാര്‍ സംവിധാനം പൊലീസാണെന്നു സമ്മതിച്ച അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകള്‍ അനുസരിച്ചുതന്നെ അവര്‍ക്ക് ലഭിച്ച ബഹുഭൂരിപക്ഷം പരാതികളും പൊലീസിനെ സംബന്ധിച്ചുള്ളവയായിരുന്നുവെന്ന് അംഗീകരിക്കുന്നു. സംസ്ഥാന […]
ജയില്‍ ഡിജിപി ടിപി സെന്‍കുമാര്‍ മറ്റു പല പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും വ്യത്യസ്ഥനാണ്. പോലീസ് ഉദ്യോഗസ്ഥര്‍ പൊതുവില്‍ പറയാന്‍ മടിക്കുന്ന അപ്രിയസത്യങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കാറുണ്ട്. പലപ്പോഴും പോലീസിനെ പ്രതികൂട്ടില്‍ നിര്‍ത്താനും.
അടുത്തയിടെ അദ്ദേഹം തുറന്നടിച്ച ചില കാര്യങ്ങലിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവരുന്ന സര്‍ക്കാര്‍ സംവിധാനം പൊലീസാണെന്നു സമ്മതിച്ച അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകള്‍ അനുസരിച്ചുതന്നെ അവര്‍ക്ക് ലഭിച്ച ബഹുഭൂരിപക്ഷം പരാതികളും പൊലീസിനെ സംബന്ധിച്ചുള്ളവയായിരുന്നുവെന്ന് അംഗീകരിക്കുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകള്‍ നോക്കിയാല്‍ 2011ല്‍ 2012 കേസുകളാണ് പൊലീസിനെതിരെ ഉണ്ടായത്. 2012ല്‍ അത് 2984, 2013ല്‍ 3122 എന്നിങ്ങനെ ഉയര്‍ന്നു. പൊലീസുമായി ബന്ധപ്പെട്ട പ്രധാന പരാതികളും അദ്ദേഹം ചൂണ്ടികാട്ടി.
വ്യക്തികളോടും സമൂഹത്തോടും പരുഷമായി പെരുമാറുക. അകാരണമായി അവരെ അപമാനിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി കേസ് രജിസ്റ്റര്‍ ചെയ്യുക. നിയമവിരുദ്ധമായി വ്യക്തികളെ അറസ്റ്റ് ചെയ്യുക നിയമവിരുദ്ധമായ തെരച്ചിലുകള്‍ നടത്തുക. വസ്തുവകകളും വാഹനങ്ങളും മറ്റും അകാരണമായി പിടിച്ചെടുക്കുക, പണമോ സ്വാധീനമോ വഴി സ്വാധീനിക്കാന്‍ കഴിയാത്തവരുടെ പരാതികള്‍ അവഗണിക്കുക, ക്രമസമാധാനത്തിനു വേണ്ടി അമിതബലപ്രയോഗം നടത്തുക വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുക, വ്യക്തിപരമായ താല്പര്യങ്ങള്‍ക്കുവേണ്ടി പൊലീസ് സംവിധാനം ദുര്‍വിനിയോഗം ചെയ്യുക, സത്യസന്ധമായും നീതിപൂര്‍വ്വകമായും മുഖം നോക്കാതെയും നടപടികള്‍ എടുക്കാതിരിക്കുക കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പീഡിപ്പിക്കുക സ്ത്രീകളോട് മോശമായി പെരുമാറുക ഡ്യൂട്ടിയ്ക്കിടയില്‍ മദ്യപിക്കുക, മുറുക്കുക, പുകവലിക്കുക.
സ്ത്രീകളുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത ‘പ്രിവന്‍ഷന്‍ ഒഫ് ഇമ്മോറല്‍ ട്രാഫിക് ആക്റ്റ്’ പ്രകാരം സ്ത്രീകളെ തന്നെ അറസ്റ്റ് ചെയ്യുന്ന വീരന്മാരെന്നു സ്വയം കരുതുന്ന ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ വിമര്‍ശിച്ചു.
തെരുവ് കച്ചവടം നടത്തുന്നവരുടെ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരോടൊപ്പം പോകുന്ന പൊലീസുദ്യോഗസ്ഥര്‍ സാധനങ്ങള്‍ റോഡിലേയ്ക്ക് വാരിവലിച്ചെറിയുന്നത് പലതവണ മാദ്ധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. അതേസമയം വളരെയധികം സ്ഥലം കൈയേറി വലിയ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കിയവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നതായി കാണാറുമില്ലെന്നും സെന്‍കുമാര്‍ ചൂണ്ടികാട്ടി. 10 രൂപ സമ്പാദിക്കുന്നവനില്‍നിന്ന് 5 രൂപ വാങ്ങുന്നതും 50 ലക്ഷം രൂപ സമ്പാദിക്കുന്നവനില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നതും, രണ്ടും കൈക്കൂലിയാണെങ്കിലും, 10 രൂപാക്കാരന്റെ 5 രൂപ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന കൂടുതല്‍ തീവ്രമായിരിക്കും. ഒരു സെന്റ് കൈയ്യേറി പെട്ടിക്കട വയ്ക്കുന്നവന്റെ സാധനങ്ങള്‍ തകര്‍ത്തെറിയാനുമാണ് പൊലീസിന് താത്പര്യം. പൊലീസിന്റെ അഴിമതി പലപ്പോഴും സാധുക്കളോട് ആകുന്നതുകൊണ്ടാണ് അവരുടെ അഴിമതി ഏറ്റവും കൂടുതല്‍ സമൂഹത്തെ ബാധിക്കുന്നു എന്ന നിലയില്‍ സര്‍വ്വേകളില്‍ വരുന്നത്. പോലീസ് സ്‌റ്റേഷനുകളില്‍ മാന്യമായ പെരുമാറ്റം ലഭിക്കാത്ത അവസ്ഥയുമാണ്. പൊലീസ് സ്‌റ്റേഷനില്‍ വിവരങ്ങള്‍ അറിയുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി വരുന്ന വ്യക്തികളോട് ഇന്ന സമയം വന്നാല്‍ മതിയെന്ന് അറിയിക്കുകയും, ഏതെങ്കിലും കാരണത്താല്‍ ആ സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇല്ലെന്നുണ്ടെങ്കില്‍ ആ കാര്യം ഉടനെ അറിയിക്കുകയും ചെയ്യുക. പൊലീസ് സ്‌റ്റേഷനില്‍ വന്നുകഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാദ്ധ്യമാകാത്ത വിധത്തില്‍ ബുദ്ധിമുട്ടിക്കുക, വന്നിരിക്കുന്ന ആളിന്റെ പരാതിയുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥന്‍ ചോദ്യംചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് സ്‌റ്റേഷനെ ബുദ്ധിമുട്ടിന്റെ കേന്ദ്രമാക്കി മാറ്റുന്നത്.
മനുഷ്യാവകാശങ്ങളുടെ വ്യാപ്തിയെ കുറിച്ചും സെന്‍കുമാര്‍ ചില സത്യങ്ങള്‍ വിളിച്ചുപറയാന്‍ തയ്യാറായി. ശുദ്ധജലം ലഭിക്കാത്തതു മുതല്‍ പരിസരമലിനീകരണം, വിഷലിപ്തമായ ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കല്‍ തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും പരാതികളായി വരുന്നില്ല. കേരളത്തിലെ ഏകദേശം 40 ലക്ഷത്തോളം വരുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലെ 80% പേരും മനുഷ്യാവകാശലംഘനങ്ങളുടെ ജീവിക്കുന്ന പ്രതീകങ്ങളാണ്. അതില്‍ത്തന്നെ എത്ര മനുഷ്യാവകാശലംഘന കേസുകള്‍ വരുന്നുണ്ട്? കലാഭവന്‍ മണിയെപോലുള്ളവര്‍പോലും പീഡിപ്പിക്കപ്പെടുന്നു. ഇന്നിപ്പോള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നു പറയുന്നത് ശാരീരിക ആക്രമണങ്ങളും അശ്ലീല പ്രയോഗങ്ങളും എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു.
തികച്ചും ഗൗരവമേറിയ അഭിപ്രായങ്ങളാണ് സെന്‍കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. പോലീസിനു നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയ പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍ ഇവ പെടുമെന്ന് കരുതാം.
വാല്‍ക്കഷണം – ഇതിനര്‍ത്ഥം ദൃശ്യം സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം ശരിയാണെന്നല്ല. സിനിമയെ സിനിമയായാണ് കാണേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in