പൊതുവിദ്യാലയ സംരക്ഷണയജ്ഞം : തുടക്കത്തിലേ പാളി
വി.എ. ഗിരീഷ് തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി പാളി. സ്വകാര്യപങ്കാളിത്തതോടെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കുട്ടികളുടെ എണ്ണം 10 ശതമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട പദ്ധതി എസ്.എസ്.എല്‍.സി. ചോദ്യക്കടലാസ് വിവാദത്തോടെയാണു പാളിയത്. കഴിഞ്ഞ ജനുവരി 27ന് സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞതോടെ എല്ലാവരും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതും പൊതുവിദ്യാലയങ്ങളുടെ പ്രസ്‌ക്തി നഷ്ടപ്പെടുന്നതും കണക്കിലെടുത്താണ് ഇടതുസര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായി പൊതുവിദ്യാഭ്യാസ […]
വി.എ. ഗിരീഷ്
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി പാളി.
സ്വകാര്യപങ്കാളിത്തതോടെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കുട്ടികളുടെ എണ്ണം 10 ശതമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട പദ്ധതി എസ്.എസ്.എല്‍.സി. ചോദ്യക്കടലാസ് വിവാദത്തോടെയാണു പാളിയത്.
കഴിഞ്ഞ ജനുവരി 27ന് സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞതോടെ എല്ലാവരും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതും പൊതുവിദ്യാലയങ്ങളുടെ പ്രസ്‌ക്തി നഷ്ടപ്പെടുന്നതും കണക്കിലെടുത്താണ് ഇടതുസര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആവിഷ്‌കരിച്ചത്.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ രാജ്യാന്തര നിലവാരമുള്ള കഴിവുകള്‍ നേടിയെന്ന് ഉറപ്പാക്കുക, മൂന്നു ഭാഷകളെങ്കിലും ഉപയോഗിക്കാന്‍ കഴിവുണ്ടാക്കുക, രാജ്യാന്തര പഠനനിലവാരം ഉറപ്പാക്കുന്നതിനുള്ള പഠനോപകരണങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കുക, ഉന്നത നിലവാരത്തിലുള്ള അധ്യാപക പരിശീലനം നല്‍കുക, വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും രാജ്യാന്തര നിലവാരം നേടുക, വായനശാലകളും ലബോറട്ടറികളും ആധുനികവല്‍ക്കരിക്കുക തുടങ്ങിവയായിരുന്നു ലക്ഷ്യം. ഇതിനായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും താഴേത്തലങ്ങളില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന മിഷന്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ചുരുക്കം ചില നിയമസഭാ മണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടന്നതല്ലാതെ ഒന്നുമുണ്ടായില്ല.
ഓരോ സ്‌കൂളിലും പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.
ഇതിനായി ഇവരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും നിര്‍ദേശിച്ചു. ആദ്യഘട്ടയോഗത്തിനപ്പുറം നടപടി ഉണ്ടായില്ല. എം.പി. രക്ഷാധികാരിയായും എം.എല്‍.എ പ്രസിഡന്റായുമുള്ള മണ്ഡലംതല മിഷന്‍, എം.എല്‍.എ. രക്ഷാധികരിയായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുമുള്ള ഗ്രാമതലമിഷന്‍ എന്നിവ രൂപീകരിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ പി.ടി.എ. പ്രസിഡന്റും പ്രിന്‍സിപ്പലുമുള്ള സ്‌കൂള്‍തല സമിതിയും രൂപീകരിക്കണം.
മിക്കയിടത്തും ഈ മൂന്ന് സമിതികളും രൂപീകരിച്ചിട്ടില്ല. ജനകീയ സമിതികളുടെ നിര്‍ദേശത്തോടെ സ്‌കൂളുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുള്ള ഫണ്ട് കണ്ടെത്തുന്നതും പൂര്‍ണമായും മുടങ്ങി.
സ്‌കൂള്‍ തുറക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഒരു ഘട്ടം പോലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പും തയാറാകുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഏറ്റവും ഒടുവില്‍ നിര്‍ദേശം നല്‍കിയത് കഴിഞ്ഞ ജനുവരി 24നാണ്.
സഹകരിക്കാന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയെങ്കിലും ഏകോപിപ്പിക്കാന്‍ സംവിധാനമില്ലാതായതോടെ ഇവരും നിസഹായരായി. എസ്.എസ്.എല്‍.സി. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളാണ് പദ്ധതി നടത്തിപ്പിനെ പ്രധാനമായും പിന്നോട്ടടിച്ചത്.
സുരക്ഷിതമായി ചോദ്യക്കടലാസ് തയാറാക്കാന്‍ പോലും കഴിയാത്തവര്‍ എങ്ങനെയാണ് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in