നീലിയ്ക്ക് വന്‍ വരവേല്‍പ് : ആദ്യ ഷോയുടെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്തനിവാരണ ഫണ്ടിലേക്ക് ..
വ്യത്യസ്ത ഹൊറര്‍ – കോമഡി സിനിമ എന്ന് കാണികള്‍. മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്തനിവാരണ ഫണ്ടിലേക്ക് ആദ്യ ഷോയുടെ കളക്ഷന്‍ നല്‍കിക്കൊണ്ട് നീലിയുടെ ആദ്യ പ്രദര്‍ശനം ഹൗസ്ഫുള്‍. ഹൊറര്‍ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥ പറയുന്ന സിനിമ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ കുടുംബപ്രേക്ഷകരും യുവാക്കളും കൈയ്യടികളോടെ സ്വീകരിച്ചു. മംമ്താ മോഹന്‍ദാസിന്റെ അഭിനയ മികവില്‍ നീലി ഭദ്രമെന്ന് പ്രേക്ഷകര്‍. 1979 ല്‍ ജയഭാരതി, മധു, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കള്ളിയങ്കാട്ട് നീലിയ്ക്കു ശേഷം വീണ്ടുമെത്തുന്ന നീലി സൂപ്പര്‍ഹിറ്റാകുമെന്നാണ് […]
വ്യത്യസ്ത ഹൊറര്‍ – കോമഡി സിനിമ എന്ന് കാണികള്‍.
മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്തനിവാരണ ഫണ്ടിലേക്ക് ആദ്യ ഷോയുടെ കളക്ഷന്‍ നല്‍കിക്കൊണ്ട് നീലിയുടെ ആദ്യ പ്രദര്‍ശനം ഹൗസ്ഫുള്‍. ഹൊറര്‍ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥ പറയുന്ന സിനിമ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ കുടുംബപ്രേക്ഷകരും യുവാക്കളും കൈയ്യടികളോടെ സ്വീകരിച്ചു. മംമ്താ മോഹന്‍ദാസിന്റെ അഭിനയ മികവില്‍ നീലി ഭദ്രമെന്ന് പ്രേക്ഷകര്‍. 1979 ല്‍ ജയഭാരതി, മധു, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കള്ളിയങ്കാട്ട് നീലിയ്ക്കു ശേഷം വീണ്ടുമെത്തുന്ന നീലി സൂപ്പര്‍ഹിറ്റാകുമെന്നാണ് സൂചനകള്‍. നവാഗതനായ അല്‍ത്താഫ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍.
കള്ളിയങ്കാട്ടില്‍ ഇപ്പോഴും പ്രതികാരദാഹവുമായി ഇരകളെ കാത്തിരിക്കുന്ന നീലി. പിന്നീടെന്തു സംഭവിക്കും എന്ന ആകാംക്ഷയാണ് സിനിമയുടെ കാതല്‍. സ്പീച്ച് തെറാപ്പിസ്റ്റായ ലക്ഷ്മി ഒരു പ്രത്യേക സാഹചര്യത്തില്‍ കള്ളിയങ്കാട്ടിലേക്ക് മടങ്ങിപ്പോകുകയാണ്. ഇതിനിടെ അപ്രതീക്ഷിതമായി ലക്ഷ്മിയുടെ മകള്‍ താരയെ കാണാതാകുന്നു. പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായ റിനില്‍ ജോയിയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഭാനുവും പ്രഭാകരന്‍ എന്ന കള്ളനും ഉള്‍പ്പെടുന്ന ടീം കുട്ടിയെ കണ്ടെത്താന്‍ നടത്തുന്ന അന്വേഷണങ്ങളും സംഭവ വികാസങ്ങളുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.
മംമ്തയുടെ അഭിനയ ജീവിതത്തിലെ ശക്തമായ കഥാപാത്രമാണ് നീലിയിലെ ലക്ഷ്മി. പ്രേതങ്ങളും പ്രകൃതി വിരുദ്ധ ശക്തികളും വിഹരിക്കുന്ന സ്ഥലങ്ങള്‍ തേടിപ്പിടിച്ച് അവയെ വേട്ടയാടുന്ന പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായി അനൂപ് മേനോന്‍ തിളങ്ങി. ബേബി മിയയുടെ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. സണ്‍ ആഡ്സ് ആന്റ് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ടി.എ. സുന്ദര്‍മേനോനാണ് നീലി നിര്‍മിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in