നമ്മുടെ കുഞ്ഞുങ്ങള്‍ ഗിനിപ്പന്നികളോ?
ഡോ പി ജി ഹരി മറ്റു മേഖലകളെ പോലെ ആരോഗ്യമേഖലയേയും കച്ചവടവല്‍ക്കരിക്കുന്ന കോര്‍പ്പറേറ്റ് മരുന്നു കമ്പനികള്‍ക്കായി നമ്മുടെ കുഞ്ഞുങ്ങളെ ഗിനിപ്പന്നികളാക്കുകയാണ് ലര്‍ക്കാര്‍ ചെയ്യുന്നത്. പെന്റാവലന്റ് വാക്‌സിന്‍ കുത്തിവെച്ച് സംസ്ഥാനത്തെ 15 കുഞ്ഞുങ്ങള്‍ മരിച്ച സംഭവം അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രം. സംഭവത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെങ്കിലും അതുവരെ ഇതിന്റെ കുത്തിവെപ്പ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നത് അതിന്റെ ഉദ്ദേശശുദ്ധിയെ പോദ്യം ചെയ്യുന്നതാണ്. അഞ്ചുരോഗങ്ങളുടെ പൊതുപ്രതിരോധം എന്ന നിലയാലാണ് പെന്റാവാലന്റ് വാക്‌സിന്‍ രംഗത്തെത്തിയത്. ഡിഫ്തീരിയ, ടെറ്റനസ്, […]
ഡോ പി ജി ഹരി
മറ്റു മേഖലകളെ പോലെ ആരോഗ്യമേഖലയേയും കച്ചവടവല്‍ക്കരിക്കുന്ന കോര്‍പ്പറേറ്റ് മരുന്നു കമ്പനികള്‍ക്കായി നമ്മുടെ കുഞ്ഞുങ്ങളെ ഗിനിപ്പന്നികളാക്കുകയാണ് ലര്‍ക്കാര്‍ ചെയ്യുന്നത്. പെന്റാവലന്റ് വാക്‌സിന്‍ കുത്തിവെച്ച് സംസ്ഥാനത്തെ 15 കുഞ്ഞുങ്ങള്‍ മരിച്ച സംഭവം അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രം. സംഭവത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെങ്കിലും അതുവരെ ഇതിന്റെ കുത്തിവെപ്പ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നത് അതിന്റെ ഉദ്ദേശശുദ്ധിയെ പോദ്യം ചെയ്യുന്നതാണ്.
അഞ്ചുരോഗങ്ങളുടെ പൊതുപ്രതിരോധം എന്ന നിലയാലാണ് പെന്റാവാലന്റ് വാക്‌സിന്‍ രംഗത്തെത്തിയത്. ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ ചുമ, മഞ്ഞപ്പിത്തം, എച്ച് ഐ ബി വൈറസ് തുടങ്ങിയവയാണവ. നേരത്തെ ട്രിപ്പിള്‍ വാക്‌സിന്‍ എടുത്തിരുന്ന സ്ഥാനത്താണ് രണ്ടുരോഗങ്ങള്‍ കൂടിചേര്‍ത്ത് പെന്റാവാലന്റ് വാക്‌സിനാക്കുന്നത്. അതോടെ അതിന്റെ വില ഏകദേശം അമ്പതു രൂപയില്‍ നിന്ന് മുന്നൂറ്റമ്പതിനു മുകളിലായി. അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വാണിജ്യതാല്‍പ്പര്യം. വാക്‌സിന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുത്ത പ്രധാന സംസ്ഥാനം കേരളമായിരുന്നു. മലയാളികള്‍ മരുന്നുകള്‍ കഴിക്കാനും കുത്തിവെക്കാനുമൊക്ക ഒരു മടിയുമില്ലാത്തവരാണല്ലോ. മാത്രമല്ല, മരുന്നിന്റെ ഫലം തിരിച്ചറിയാനും കേരളത്തില്‍ എളുപ്പമാണത്രെ. ലോകത്തെ പല രാഷ്ട്രങ്ങളും അപകടരമാണെന്നു കണ്ട് ഉപയോഗിക്കാത്ത ഉല്‍പ്പന്നമാണ് ഇത്. ഗ്ലോബല്‍ അലെയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്റ് ഇമ്മ്യൂണിക്കേഷന്‍ അഥവാ ഗവി എന്ന അന്താരാഷ്ട്ര ജേന്‍സിയുടെ സഹായത്തോടെയാണ് അപകടകരമായ ഈ വാക്‌സിന്റെ പ്രചാരണം നടക്കുന്നത്. ഒപ്പം സാക്ഷാല്‍ ബില്‍ഗേറ്റ് ട്രസ്റ്റിന്റേയും. 765 കോടി രൂപയാണ് അവരിതിനായി ഇറക്കിയിരിക്കുന്നത്. വാക്‌സിന്‍ കുത്തിവെച്ച് ഒരു ദിവസത്തിനുള്ളിലാണ് കുഞ്ഞുങ്ങളുടെ മരണം. എല്ലാവരുടേയും മരണലക്ഷണങ്ങളും സമാനം. കുത്തിവെപ്പിന്റെ ആദ്യദിവസം തന്നെ ഒരു കുഞ്ഞ് മരിച്ചിരുന്നു. എന്നിട്ടും മരണകാരണം ഇതല്ല എന്നു വരുത്താനാണ് ശ്രമം. മുന്‍കൂട്ടി തന്നെ വാക്‌സിനെ പിന്തുണക്കുന്നവരാണ് അന്വേഷണം നടത്താനിട. എ ങ്കില്‍ അന്വേഷണഫലം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതേസമയം അന്വേഷണഫലം പുറത്തുവരുന്നതുവരെയെങ്കിലും കുത്തിവെപ്പ് നിര്‍ത്തിവെച്ചിട്ടുമില്ല.
മുഖ്യമായും എച്ച് ഐ ബി എന്ന പേരലറിയപ്പെടുന്ന രോഗാണുവിനെ ലക്ഷ്യമാക്കിയാണ് ഈ വാക്‌സിന്‍ കുത്തിവെക്കുന്നത്. ഈ അണു മൂലമുള്ള രോഗസാധ്യതകളേക്കാള്‍ കൂടുതല്‍ അപകടകാരികളായ രോഗാണുക്കള്‍ വേറെയുമുണ്ട്. എന്നിട്ടും നിരവധി ആഗോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പുകളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടികള്‍ കോര്‍പ്പറേറ്റുകള്‍ക്കായി നമ്മുടെ കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്നവയാണ്. ഗിനിപ്പന്നികളാക്കുന്നതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in