ദുരന്തം വിതച്ച് ഡാമുകള്‍ : ലാവോസ് ജലവൈദ്യുത പദ്ധതികള്‍ ഉപേക്ഷിച്ചു

കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിച്ച് തെക്ക് കിഴക്കന്‍ ഏഷ്യയുടെ പവര്‍ സെന്ററായി മാറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി ലാവോസ്. ജൂലൈ23 നുണ്ടായ ഡാം അപകടമാണ് മാറിച്ചിന്തിക്കാന്‍ ലാവോസിനെ പ്രേരിപ്പിച്ചത്. തെക്കന്‍ ലാവോസിലെ അട്ടാപ്പിയു പ്രവിശ്യയില്‍ കൊറിയന്‍ നിര്‍മ്മിത ഷെ പിയാന്‍ ഷെ നാംനോയ് അണക്കെട്ടാണ് ജൂലൈ 23 ന് തകര്‍ന്നത്. ദുരന്തത്തില്‍ 34 പേര്‍ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തു. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളം സെകോങ് നദിയിലേക്ക് ഇരച്ചെത്തിയത് അയല്‍രാജ്യമായ കമ്പോഡിയയിലും വ്യാപക നാശനഷ്ടം വിതച്ച […]

lavos

കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിച്ച് തെക്ക് കിഴക്കന്‍ ഏഷ്യയുടെ പവര്‍ സെന്ററായി മാറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി ലാവോസ്. ജൂലൈ23 നുണ്ടായ ഡാം അപകടമാണ് മാറിച്ചിന്തിക്കാന്‍ ലാവോസിനെ പ്രേരിപ്പിച്ചത്. തെക്കന്‍ ലാവോസിലെ അട്ടാപ്പിയു പ്രവിശ്യയില്‍ കൊറിയന്‍ നിര്‍മ്മിത ഷെ പിയാന്‍ ഷെ നാംനോയ് അണക്കെട്ടാണ് ജൂലൈ 23 ന് തകര്‍ന്നത്. ദുരന്തത്തില്‍ 34 പേര്‍ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തു. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളം സെകോങ് നദിയിലേക്ക് ഇരച്ചെത്തിയത് അയല്‍രാജ്യമായ കമ്പോഡിയയിലും വ്യാപക നാശനഷ്ടം വിതച്ച വെള്ളപ്പൊക്കത്തിന് കാരണമായി. വിയറ്റ്‌നാമിലെ കാര്‍ഷികമേഖലയെയും വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ലാവോസിലെ ഉന്നത ഉദ്യോഗസ്ഥരും ദുരന്തത്തിന് ഇരയായവരില്‍ ഉള്‍പ്പെടുന്നു. ഇതിനെ തുടര്‍ന്ന് ആഗസ്റ്റ് 7 ന് പുതിയ ജലവൈദ്യുത പദ്ധതികള്‍ നിര്‍ത്തിവെക്കുന്നതായി ലാവോസ് ഗവണ്മെന്റ് പ്രഖ്യാപിച്ചു. പുതിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വികസന നയത്തെ കുറിച്ച് പുനഃപരിശോധിക്കുന്നതിനായാണ് തീരുമാനം. പണി പൂര്‍ത്തിയായതും, നിര്‍മ്മാണത്തില്‍ ഇരിക്കുന്നതുമായ എല്ലാ ഡാമുകളും പരിശോധിക്കാന്‍ പ്രത്യേക ദൗത്യസേനയെയും ലാവോസ് പ്രധാനമന്ത്രി നിയമിച്ചു.
സെകോങ് ഡാം ദുരന്തം മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന ഡാം പ്രതികൂല കാലാവസ്ഥയെ അതിജീവിക്കില്ലെന്നും, വിയറ്റ്‌നാം തീരത്ത് കൂടി കൊടുങ്കാറ്റ് സഞ്ചരിക്കുന്നതായും അറിവുണ്ടായിട്ടും കൊറിയന്‍ കമ്പനിയായ പി.എന്‍.പി.സി അധികൃതര്‍ യാതൊരു മുന്നറിയിപ്പും നല്‍കുകയോ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ല എന്നാണ് ആരോപണം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് സാധാരണ ലഭിക്കുന്നതില്‍ നിന്ന് മൂന്നിരട്ടി മഴയാണ് ലഭിച്ചത്. ഈ മണ്‍സൂണിലെ ഏറ്റവും കൂടിയ മഴ ഉണ്ടാകുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ലഭിച്ച കാലാവസ്ഥ മുന്നറിയിപ്പുകളും കമ്പനി അവഗണിച്ചു. ഡാം തകരുന്നതിന് 24 മണിക്കൂര്‍ മുന്‍പ് തന്നെ ഡാം പൂര്‍ണ്ണമായും നിറഞ്ഞിരുന്നു എങ്കിലും കമ്പനി ഇതും അവഗണിക്കുകയായിരുന്നു. ഡാം തകരുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് ഡാം തകര്‍ന്നേക്കുമെന്ന് കമ്പനി ഗവണ്മെന്റിനെ അറിയിച്ചത്.
140 ഡാമുകളാണ് ലാവോസില്‍ ഉടനീളമുള്ളത്. ഇതില്‍ മൂന്നിലൊന്നും പണി പൂര്‍ത്തിയായവയുമാണ്. ഡാം നിര്‍മ്മിച്ച് 20 മുതല്‍ 30 വര്‍ഷം വരെ പ്രവര്‍ത്തിപ്പിച്ച ശേഷം ഗവണ്‍മെന്റിന് തിരികെ നല്‍കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ചൈന, തായ്ലന്‍ഡ്,കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വകാര്യ കമ്പനികളാണ് ഈ ഡാമുകള്‍ നിര്‍മ്മിക്കുന്നത്. ഇത് കൊണ്ട് ലാവോസിന് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകുന്നില്ല. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ട് പോകുകയാണ് ചെയ്യുന്നത്. അതേ സമയം ഡാമുകള്‍ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ മുഴുവന്‍ ലാവോസ് ജനത അനുഭവിക്കേണ്ടി വരികയും, ദുരിതാശ്വാസത്തിന് വേണ്ടി വന്‍തുക ഗവണ്‍മെന്റിന് ചെലവഴിക്കേണ്ടതായും വരുന്നു.
അവികസിത രാജ്യത്തില്‍ നിന്ന് വൈദ്യുതി കയറ്റുമതി ചെയ്ത് മധ്യവര്‍ത്തി രാഷ്ട്രമായി മാറാനുള്ള പദ്ധതിയുടെ ഭാഗമായാണ് ലാവോസ് ഗവണ്മെന്റ് വന്‍തോതില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ രാജ്യത്തെ സാധാരണക്കാര്‍ക്കും, ഗോത്രവിഭാഗങ്ങള്‍ക്കും ഈ തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നിരവധി പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം ഡാമുകള്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വരുത്തി വെക്കുമെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെകോങ് നദിയിലെ മല്‍സ്യ പ്രജനനത്തെ ഡാമുകള്‍ ഗുരുതരമായി ബാധിക്കുകയും ഉള്‍നാടന്‍ മല്‍സ്യബന്ധന മേഖലയെ തകര്‍ക്കുകയും ചെയ്തു.
ആവശ്യമായ ദുരന്തനിവാരണ സംവിധാനങ്ങളോ, കാലാവസ്ഥാ പ്രവചന സംവിധാനമോ ഇല്ലാത്ത ലാവോസ് ഇത്രയും ഡാമുകള്‍ നിര്‍മ്മിക്കുന്നതിലൂടെ വലിയ ദുരന്തം വിലകൊടുത്തു വാങ്ങുകയാണെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാദേശിക ജനതയ്ക്ക് ഡാമുകള്‍ കൊണ്ട് എന്ത് നേട്ടമുണ്ടാകുന്നു എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. പ്രാദേശിക ജനതയ്ക്ക് അവരുടെ വീടും സ്ഥലവും വലിയ തോതില്‍ ഈ പദ്ധതികള്‍ക്ക് വേണ്ടി വിട്ടു കൊടുക്കുകയും ചെയ്യേണ്ടി വന്നു. തായ്ലാന്‍ഡും വിയറ്റ്‌നാമും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതും ലാവോസിന്റെ ജലവൈദ്യുത പദ്ധതികളെ ബാധിച്ചു. സോളാര്‍, കാറ്റാടി പോലുള്ള ഊര്‍ജ്ജസ്രോതസ്സുകളെ കൂടുതല്‍ ഉപയോഗിക്കാനാണ് ലാവോസ് ഗവണ്മെന്റ് ഇപ്പോള്‍ പദ്ധതിയിടുന്നത്.

കടപ്പാട് : www.eastbysoutheast.com, Green Reporter

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply