തുണിക്കടകളിലെ ജീവനക്കാര്‍ക്ക് ഇനി ഇരിക്കാം

തുണിക്കടകളിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഇരിക്കാനും സൗകര്യം ലഭിക്കുന്ന വിധത്തില്‍ 1960ലെ കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം  സ്വാഗതാര്ഹമാണ്. 1960ലെ നിയമം തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അപര്യാപ്തമായതിനാലാണ് ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ആഴ്ചയില്‍ എല്ലാദിവസവും കടകള്‍ തുറക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 50 രൂപയും കേന്ദ്രനിയമമനുസരിച്ച് 250 രൂപയും മാത്രമാണ് നിലവില്‍ ചുമത്താവുന്ന പിഴ.  അത് കൂട്ടും.  ജീവനക്കാര്‍ക്കാവശ്യമായ വിശ്രമം, അവധി, താമസസ്ഥലം, […]

xxതുണിക്കടകളിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഇരിക്കാനും സൗകര്യം ലഭിക്കുന്ന വിധത്തില്‍ 1960ലെ കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം  സ്വാഗതാര്ഹമാണ്. 1960ലെ നിയമം തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അപര്യാപ്തമായതിനാലാണ് ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
ആഴ്ചയില്‍ എല്ലാദിവസവും കടകള്‍ തുറക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 50 രൂപയും കേന്ദ്രനിയമമനുസരിച്ച് 250 രൂപയും മാത്രമാണ് നിലവില്‍ ചുമത്താവുന്ന പിഴ.  അത് കൂട്ടും.  ജീവനക്കാര്‍ക്കാവശ്യമായ വിശ്രമം, അവധി, താമസസ്ഥലം, പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ കര്‍ക്കശമായി നടപ്പാക്കാനും നിലവിലെ നിയമമനുസരിച്ച് പ്രയാസമാണെന്ന് മന്ത്രി പറയുന്നു. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി വരുത്തുന്നത്. ബില്‍ ഓഡിനന്‍സായി ഇറക്കി.
പുതിയ നിയമത്തില്‍ നിയമലംഘകര്‍ക്ക് ആദ്യഘട്ടത്തില്‍ 5000 രൂപ പിഴയും പിന്നീട് 10,000 രൂപ പിഴയും ചുമത്താന്‍ വ്യവസ്ഥയുണ്ട്. അഞ്ചില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ചെറുകിട വ്യവസായങ്ങളെന്നും 19 വരെ ജീവനക്കാരുള്ളവയെ ഇടത്തരം വ്യവസായങ്ങളെന്നും 20ല്‍ കൂടുതല്‍ തൊഴിലാളികളുള്ളവയെ വന്‍കിട വ്യവസായങ്ങളായും പരിഗണിച്ച് നിയമം നടപ്പാക്കും.
കടുത്ത നീതി നിഷേധം നടക്കുന്ന അസംഘടിത മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ട്രേഡ് യൂനിയനുകള്‍ കാര്യക്ഷമമായി ഇടപെടാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ തന്നെ ഇടപെട്ടത്. കോഴിക്കോടുനിന്നാണ് ഇക്കാര്യമാവശ്യപ്പെട്ട് വനിതാതൊഴിലാളികള്‍ രംഗത്തെത്തിയത്.  നിയമലംഘനങ്ങള്‍ കണ്ടാല്‍ കര്‍ക്കശ നടപടിയെടുക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവില്‍ നിന്നാരംഭിച്ച പ്രതിഷേധത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ കേസെടുത്തതോടെയാണ് പ്രശ്‌നം സജീവമായത്. തൊഴില്‍ സ്ഥലത്ത് പരസ്പരം സംസാരിക്കാന്‍ പോലും അനുവാദമില്ലാതെയും മൂത്രമൊഴിക്കാനും സാവകാശം  ആഹാരം കഴിക്കാനും കഴിയാത്ത അവസ്ഥയില്‍ നിന്നൊരു മോചനമാണ് ഇതുവഴി സംജാതമാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply