ജയിലിലും ഉപവാസം തുടരും – ജേക്കബ് വടക്കഞ്ചേരി

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരും.. ഡോക്‌സി സൈക്ലിന്‍ ഗുളിക പനിയ്ക്കുള്ള പ്രതിരോധ മരുന്നല്ലായെന്നും ഗര്‍ഭിണികളും 12 വയസിനു താഴെയുള്ള കുട്ടികളും ഇത് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങള്‍ പറഞ്ഞിരിക്കുന്ന സത്യം നവ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതിന് ആരോഗ്യ വകുപ്പ് മന്ത്രി കേസെടുപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരതയാണെന്ന് ജേക്കബ് വടക്കഞ്ചേരി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് […]

jjഅഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരും.. ഡോക്‌സി സൈക്ലിന്‍ ഗുളിക പനിയ്ക്കുള്ള പ്രതിരോധ മരുന്നല്ലായെന്നും ഗര്‍ഭിണികളും 12 വയസിനു താഴെയുള്ള കുട്ടികളും ഇത് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങള്‍ പറഞ്ഞിരിക്കുന്ന സത്യം നവ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതിന് ആരോഗ്യ വകുപ്പ് മന്ത്രി കേസെടുപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരതയാണെന്ന് ജേക്കബ് വടക്കഞ്ചേരി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ തൃപ്പുണിത്തുറയില്‍ വച്ച് അറസ്റ്റ് ചെയ്തതു മുതല്‍ കേരള മനസാക്ഷിയെ ഉണര്‍ത്തുവാന്‍ താന്‍ ആരംഭിച്ച ഉപവാസം തിരുവനന്തപുരം ജില്ലാ ജയിലിലും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പനി ചികിത്സ നടത്തി രോഗികളെ കൊല്ലുന്ന അലോപ്പതി ചികിത്സാ സമ്പ്രദായത്തിനെതിരെയും ഐ.എം.എ. – മരുന്ന് കമ്പിനി അവിശുദ്ധ വ്യാപാര ബന്ധങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരും.

ചരിത്രത്തിലെവിടെയും ആന്റിബയോട്ടിക്‌സ് ഒരു പ്രതിരോധ മരുന്നായി കണക്കാക്കപ്പെട്ടിട്ടില്ല. ഡോക്‌സി സൈക്ലിന്‍ ഒരു പ്രതിരോധ മരുന്നാണെന്ന് ആധികാരിക ഗവേഷണ പഠനങ്ങള്‍ പോലും അവകാശപ്പെടുന്നില്ല. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ പനികളുടെ പേരുണ്ടാക്കി ജനങ്ങളില്‍ രോഗ – മരണ ഭയങ്ങള്‍ ജനിപ്പിച്ച്, രോഗ പ്രതിരോധ ചികിത്സാരംഗത്ത് വളരെയധികം ഫലപ്രദമെന്ന് തെളിയിച്ചിട്ടുള്ള ഹോമിയോപ്പതി, സിദ്ധ, ആയുര്‍വ്വേദ, നാട്ടുചികിത്സാ സമ്പ്രദായങ്ങളെ മാറ്റിനിര്‍ത്തി കുത്തക കമ്പിനികളുടെ കോടികളുടെ മരുന്ന് കച്ചവടത്തിന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഒത്താശ ചെയ്യുന്ന മരുന്ന് കമ്പനി ഏജന്റുമാരായ ഐ .എം.എയുടെ ഇടപാടുകളെക്കുറിച്ചും അലോപ്പതി ആശുപത്രികളില്‍ മാത്രം നടക്കുന്ന പനിമരണങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണമുള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാരിനോടും മറ്റുള്ളവരോടും ആവശ്യപ്പെടുവാന്‍ പ്രബുദ്ധ കേരളം തയ്യാറാകണമെമാണെന്ന് ജേക്കബ് വടക്കഞ്ചേരി അഭ്യര്‍ത്ഥിച്ചു.
അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ജനങ്ങളുമായി പങ്കുവച്ചതെന്നും പ്രകൃതിജീവനത്തിന്റെ അടിസ്ഥാന തത്വങ്ങളും പ്രാധാന്യവും സമൂഹത്തില്‍ എത്തിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട കാര്യങ്ങളുമാണ് ജനസമക്ഷം അവതരിപ്പിച്ചത്. സത്യം ജനങ്ങളോട് പറഞ്ഞതിന് സര്‍ക്കാര്‍ എന്തു ശിക്ഷ നല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നുമദ്ദേഹം കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply