ക്യാന്‍സറിന് അലോപ്പതിയില്‍ മരുന്നില്ല എന്ന് ശ്രീനിവാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് ?

രാജേഷ് കൃഷ്ണ മരുന്ന് ഉണ്ടായിരുന്നുവെങ്കില്‍ എത്രയോ രോഗികള്‍ രക്ഷപെടുമായിരുന്നു.. ഭീമമായ പണം മുടക്കി ചികിത്സ തേടിയിട്ടും, കീമോയടക്കം എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചിട്ടും ദയനീയമായി മരണപ്പെട്ടു പോയവരുടെ കുടുംബത്തോട് എന്ത് ന്യായമാണ് അലോപ്പതിക്കാര്‍ക്ക് പറയാനുള്ളത് ? സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ നടക്കുന്ന ചൂഷണങ്ങളുടെയും തട്ടിപ്പുകളുടേയും വാര്‍ത്തകള്‍ നാം സ്ഥിരമായി കേള്‍ക്കാറുള്ളതാണ്.. മരിച്ച വ്യക്തിയുടെ മൃതദേഹം ഐസുയിവില്‍ വച്ചിട്ട് ജീവനുണ്ടെന്ന് ബന്ധുക്കളെ ധരിപ്പിച്ച് വാടക ഈടാക്കുന്ന അധമവും നികൃഷ്ടവുമായ പ്രവൃത്തിയെ എന്തുപറഞ്ഞാണ് അലോപ്പതി അനുകൂലികള്‍ ന്യായീകരിക്കാന്‍ പോകുന്നത്..പത്രമാധ്യമങ്ങളും സോഷ്യല്‍മീഡിയയുമൊക്കെ എന്തുകൊണ്ടാണ് […]

sssരാജേഷ് കൃഷ്ണ

മരുന്ന് ഉണ്ടായിരുന്നുവെങ്കില്‍ എത്രയോ രോഗികള്‍ രക്ഷപെടുമായിരുന്നു..
ഭീമമായ പണം മുടക്കി ചികിത്സ തേടിയിട്ടും, കീമോയടക്കം എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചിട്ടും ദയനീയമായി മരണപ്പെട്ടു പോയവരുടെ കുടുംബത്തോട് എന്ത് ന്യായമാണ് അലോപ്പതിക്കാര്‍ക്ക് പറയാനുള്ളത് ?
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ നടക്കുന്ന ചൂഷണങ്ങളുടെയും തട്ടിപ്പുകളുടേയും വാര്‍ത്തകള്‍ നാം സ്ഥിരമായി കേള്‍ക്കാറുള്ളതാണ്..
മരിച്ച വ്യക്തിയുടെ മൃതദേഹം ഐസുയിവില്‍ വച്ചിട്ട് ജീവനുണ്ടെന്ന് ബന്ധുക്കളെ ധരിപ്പിച്ച് വാടക ഈടാക്കുന്ന അധമവും നികൃഷ്ടവുമായ പ്രവൃത്തിയെ എന്തുപറഞ്ഞാണ് അലോപ്പതി അനുകൂലികള്‍ ന്യായീകരിക്കാന്‍ പോകുന്നത്..പത്രമാധ്യമങ്ങളും സോഷ്യല്‍മീഡിയയുമൊക്കെ എന്തുകൊണ്ടാണ് ഈ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാത്തത്..ഇത്തരം വാര്‍ത്തകള്‍ എന്തുകൊണ്ട് മൂടി വയ്ക്കപ്പെടുന്നു..???

അലോപ്പതി മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഒരു അന്വേഷണം നടത്തി നോക്കൂ.. നാം എത്രമാത്രം വഞ്ചിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാം. ചാത്തന്‍ മരുന്നുകള്‍ എന്നൊരു വിഭാഗം തന്നെയുണ്ട്.. തുച്ഛമായ വിലയുള്ള പല മരുന്നുകള്‍ക്കും ഭീമമായ തുകയാണ് വാങ്ങുന്നത്.. അലോപ്പതി മരുന്നുകള്‍ക്ക് സൈഡ് ഇഫക്ട് ഉണ്ടെന്ന് ആര്‍ക്കാണറിയാത്തത്.. ഒരു രോഗം മാറാനുള്ള മരുന്ന് കഴിച്ചാല്‍ മറ്റുപല രോഗങ്ങളേയും ക്ഷണിച്ചു വരുത്താം..

ചുമ, പനി, പ്രമേഹം എന്നിവയ്ക്കുള്‍പ്പടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന 444 മരുന്ന് സംയുക്തകങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിട്ട് ഏറെ നാളായില്ല.. ആ മരുന്ന് സംയുക്തങ്ങള്‍ ഉപയോഗിച്ചിരുന്ന 6000 ഓളം ബ്രാന്‍ഡഡ് മരുന്നുകളും നിരോധിച്ചൂ..അപ്പോള്‍ അത് കഴിച്ചു കൊണ്ടിരുന്നവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ.. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിച്ചതുപോലെയായില്ലേ..

ഒരു പക്ഷെ ഏറ്റവും കൂടുതല്‍ തട്ടിപ്പും, ചൂഷണവും നടക്കുന്ന മേഖല ആധുനിക വൈദ്യശാസ്ത്ര രംഗം തന്നെയാവും.. കോര്‍പ്പറേറ്റുകളും മരുന്ന് മാഫിയകളും നിയന്ത്രിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ തട്ടിപ്പുകളെ വിമര്‍ശിക്കൂന്നവര്‍ വളഞ്ഞിട്ട് ആക്രമിക്കപ്പെടും.. വിമര്‍ശിക്കപ്പെടുകയും, പരിഹസിക്കപ്പെടുകയും, ഒറ്റപ്പെടുകയും ചെയ്യും..

സമാന്തരമായ മറ്റൊരു ചികിത്സാരീതികളും ഉയര്‍ന്നൂ വരാതിരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ വളരെയേറെ ശ്രദ്ധിക്കാറുണ്ട്.. അലോപ്പതിയെ പ്രമോട്ട് ചെയ്യുന്ന കൂലി എഴുത്തുകാര്‍ പോലും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കാം.. നക്കാപ്പിച്ചയ്ക്കു വേണ്ടി സത്യത്തെ മൂടി വെച്ചുകൊണ്ട് മാഫിയകള്‍ക്ക് കൂട്ടു നില്‍ക്കുന്നവര്‍ തന്നെ ഭാവിയില്‍ ഇതിനു വലിയ വിലകൊടുക്കേണ്ടി വരും..
ശ്രീനിവാസന്‍ എന്ന വ്യക്തി കാര്യങ്ങള്‍ ശരിയായ രീതിയില്‍ നേരിട്ട് പഠിക്കുകയും.. പ്രായോഗികമായി ഉപയോഗപ്പെടുത്തുകയൂം ചെയ്യുന്ന വ്യക്തിയാണ്.. അദ്ദേഹം വായില്‍ തോന്നുന്നത് വിളിച്ചു പറയാറില്ല.. ഇന്ന് സമൂഹത്തില്‍ നടക്കുന്നഅനീതികളെയൂം, ചൂഷണങ്ങളെയും, തട്ടിപ്പുകളേയും കുറിച്ച് സമൂഹത്തെ ബോധവല്‍കരിക്കുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.. അത് ആവശ്യമാണ്.. ആധുനിക വൈദ്യശാസ്ത്രം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ശ്രീനിവാസന്‍ എവിടെയും പറഞ്ഞിട്ടില്ല.. വാഹനാപകടത്തില്‍ പെടുന്ന വ്യക്തിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചേ മതിയാകൂ.. കാരണം അത്യാധുനിക സജ്ജീകരണങ്ങള്‍, മെഷിനറികള്‍ എന്നിവ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേ നിലവിലുള്ളൂ.. പക്ഷെ ചികിത്സയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ ചൂണ്ടിക്കാണിക്കാതെ തരമില്ല.. അതില്‍ ആരും കുരുപൊട്ടിച്ചിട്ട് കാര്യവുമില്ല..

ഫേ്‌സ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply