കോടതി വിധിയെ സ്വാഗതം ചെയ്യുന്നതിന് മുമ്പ്
മനോജ് വി കൊടുങ്ങല്ലൂര്‍ മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിന് എതിരായ വിധി എന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടുമ്പോള്‍തന്നെ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട് പുതിയ ചോദ്യങ്ങള്‍ നമുക്കുമുന്നില്‍ ഉയരുന്നത് കാണാതിരുന്നുകൂടാ. മതത്തിനു പുറമെ വംശം, വര്‍ണം, ഭാഷ എന്നീ അടിസ്ഥാനത്തിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്‌ളെന്നാണ് ഇന്നലെ നാലു ജഡ്ജിമാര്‍ വിധിച്ചത്. എന്നാല്‍, ഈ കാഴ്ചപ്പാട് തെറ്റായ ഫലം ഉളവാക്കാന്‍ ഇടയുള്ളതാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ സംവരണം, ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പു വിഷയമായി […]
മനോജ് വി കൊടുങ്ങല്ലൂര്‍
മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിന് എതിരായ വിധി എന്ന നിലയില്‍ സ്വാഗതം ചെയ്യപ്പെടുമ്പോള്‍തന്നെ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട് പുതിയ ചോദ്യങ്ങള്‍ നമുക്കുമുന്നില്‍ ഉയരുന്നത് കാണാതിരുന്നുകൂടാ. മതത്തിനു പുറമെ വംശം, വര്‍ണം, ഭാഷ എന്നീ അടിസ്ഥാനത്തിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്‌ളെന്നാണ് ഇന്നലെ നാലു ജഡ്ജിമാര്‍ വിധിച്ചത്.
എന്നാല്‍, ഈ കാഴ്ചപ്പാട് തെറ്റായ ഫലം ഉളവാക്കാന്‍ ഇടയുള്ളതാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ സംവരണം, ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പു വിഷയമായി പറഞ്ഞാല്‍പോലും കോടതി വിധിക്ക് എതിരാണെന്നുവരാം.
ഇതുകൂടി കണക്കിലെടുത്താണ് സുപ്രീം കോടതിട്ട് ഭരണഘടനാ ബെഞ്ചിലെ മൂന്നു ജഡ്ജിമാരുടെ വിയോജനക്കുറിപ്പ് ഉണ്ടായിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്ന കാഴ്ചപ്പാടാണ് അവര്‍ പ്രകടിപ്പിച്ചത്.
മതവും രാഷ്ട്രീയവും വേറിട്ടു കാണണമെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് അധമമായ രീതിയാണെന്നുമുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍തന്നെ ഭാഷ, ജാതി, വര്‍ണം എന്നിവയെ ഇക്കൂട്ടത്തില്‍ ചേര്‍ക്കാമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മായാവതി നയിക്കുന്ന ബി.എസ്.പിയുടെ വോട്ടുബാങ്കില്‍ ബഹുഭൂരിപക്ഷം ദലിതുകളാണ്. കേരളത്തില്‍ മുസ്ലീംലീഗില്‍ മഹാഭൂരിപക്ഷവും ന്യുനപക്ഷങ്ങളാണ്. ഈ വിഭാഗങ്ങളെല്ലാം നേരിടുന്ന സാമൂഹികവിവേചനവും മറ്റും ഉന്നയിക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് സ്വാഭാവികമായും അവകാശമുണ്ട്. എന്നാല്‍, അതിനുകൂടി ഫലത്തില്‍ കോടതിവിധി നിയന്ത്രണം കൊണ്ടുവരുന്നുണ്ട്.
ഹിന്ദുത്വം ജീവിതരീതിയാണെന്ന 1995ലെ സുപ്രീംകോടതി വിധിയുടെ നിരാസമായും ഈ വിധി കാണാമെന്ന ചില വ്യാഖ്യാനങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് മതനിരപേക്ഷമാവുമ്പോള്‍ ഹിന്ദുത്വവും അതേഗണത്തിലാണ് വരേണ്ടത്. എന്നാല്‍, അതേക്കുറിച്ച് കോടതിവിധി ഒന്നും പറഞ്ഞിട്ടില്ല. ഇത് ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയവുമല്ല.
യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് കോടതി വിധി. ജാതിയും വര്‍ണവുമെല്ലാമാണ് ഈ സംസ്ഥാനങ്ങളില്‍ പ്രധാന പ്രമേയവുമാണ്. അതുകൊണ്ടെല്ലാം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഇന്നലെ ഉണ്ടായ കോടതി നടപടികള്‍ക്കുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നവര്‍ ഇത്തരം വിഷയങ്ങള്‍ക്ക് കൂടി മറുപടി തരാന്‍ ബാധ്യസ്ഥരാണ്.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in