കാലാവസ്ഥാ വ്യതിയാനം : മത്സ്യമേഖല പ്രതിസന്ധിയില്‍

പി ആര്‍ റിസിയ കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ജല താപനില ഉയര്‍ന്നതും കേരളത്തിന്റെ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കേരളത്തിലെ മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. കേരളതീരത്ത് കടലിലെ ജലനിരപ്പ് ഗണ്യമായി കൂടുന്നതായാണ് കേരളാ ഫിഷറീസ് – സമുദ്രപഠന സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്.ഇത് മത്സ്യസമ്പത്ത് കുറയാന്‍ ഇടയാക്കുന്നുണ്ട്.കാര്‍ഷികമേഖലയ്ക്കും കേരളതീരമേഖലയിലെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായി കടലിലെ ജലനലരപ്പ് ഉയരുന്നതായും കായലിലെ ലവണാംശം ഗണ്യമായി ഉയരുന്നതായുമാണ് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല വ്യക്തമാക്കുന്നത്. ജലനിരപ്പ് ഉയരുന്നതിന്റെ ഭാഗമായി കടല്‍ […]

MMM

പി ആര്‍ റിസിയ

കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ജല താപനില ഉയര്‍ന്നതും കേരളത്തിന്റെ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കേരളത്തിലെ മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. കേരളതീരത്ത് കടലിലെ ജലനിരപ്പ് ഗണ്യമായി കൂടുന്നതായാണ് കേരളാ ഫിഷറീസ് – സമുദ്രപഠന സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്.ഇത് മത്സ്യസമ്പത്ത് കുറയാന്‍ ഇടയാക്കുന്നുണ്ട്.കാര്‍ഷികമേഖലയ്ക്കും കേരളതീരമേഖലയിലെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായി കടലിലെ ജലനലരപ്പ് ഉയരുന്നതായും കായലിലെ ലവണാംശം ഗണ്യമായി ഉയരുന്നതായുമാണ് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല വ്യക്തമാക്കുന്നത്.
ജലനിരപ്പ് ഉയരുന്നതിന്റെ ഭാഗമായി കടല്‍ മത്സ്യങ്ങള്‍ കായലുകളില്‍ വ്യാപകമായതായും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷണ്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു. 50 വര്‍ഷത്തിനിടെ കേരളതീരത്ത് 14 സെന്റി മീററര്‍ കടലിലെ ജലനിരപ്പ് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുസംബന്ധിച്ച് ദേശീയ ഏജന്‍സിയും കൊച്ചിയിലെ സമുദ്ര പഠന സര്‍വകലാശാലയും കൂടുതല്‍ പഠനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വേമ്പനാട്ട് കായലിലെ ഉപ്പിന്റെ അളവ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേതിലും ഗണ്യമായി ഉയര്‍ന്നതായാണ് സര്‍വകലാശാലയുടെ പഠനത്തില്‍ വ്യക്തമായത്. ഉപ്പിന്റെ അളവ് ഏറിയതോടെ മത്തി, വററ, നീരാളി തുടങ്ങി കടലില്‍ മാത്രം കണ്ടിരുന്ന മത്സ്യ ഇനങ്ങള്‍ കായലില്‍ സുലഭമായി. എന്നാല്‍ കായലിലെ നിരവധി മത്സ്യ ഇനങ്ങള്‍ക്ക് ഇതു ഭീഷണിയാകും. കുട്ടനാട്ടിലെ ഉള്‍പ്പെടെ നെല്‍കൃഷിയേയും ലവണാംശം കൂടുന്നത് പ്രതികൂലമായി ബാധിക്കും.കാലാവസ്ഥാ വ്യതിയാനത്തിന് പിന്നാലെ ആഴക്കടല്‍ മത്സ്യബന്ധനവും കായല്‍ മലിനീകരണവുമെല്ലാം മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുന്നുണ്ട്.മത്തിയുടെ ലഭ്യതയിലാണ് ഏറ്റവും ഇടിവ് വന്നിരിക്കുന്നത്. 2015ല്‍ നാല് ലക്ഷം ടണ്‍ വരെ മത്തി ലഭിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 3000 ടണ്‍ മാത്രമാണ് ലഭിച്ചത്. അതേസമയം, അയലയുടെ ലഭ്യതയില്‍ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 2014ല്‍ രാജ്യത്ത് 3.59 ദശലക്ഷം ടണ്‍ മത്സ്യം ലഭിച്ചപ്പോള്‍ 2015ല്‍ അത് 3.40 ദശലക്ഷം ടണ്‍ ആയി കുറഞ്ഞതായി മുമ്പ് സിഎംഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.കേരളത്തിലെ 2014ലെ മൊത്ത മത്സ്യലഭ്യത 5.76 ലക്ഷം ടണ്‍ ആയിരുന്നത് 2015ല്‍ അത് 16 ശതമാനം കുറഞ്ഞ് 4.82 ലക്ഷം ടണ്‍ ആയി. കേരളത്തിന്റെ തീരക്കടലില്‍ നിന്നും ഇതിനോടകം തന്നെ പതിനഞ്ചില്‍പരം ഇനം മത്സ്യങ്ങള്‍ അപ്രത്യക്ഷമായതായും മത്സ്യഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ മീന്‍പിടിത്തവും കായല്‍ മലിനീകരണവും മൂലം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ന്നതോടെ മത്തി, ചൂര പോലുള്ള ‘സഞ്ചാരി’ മത്സ്യങ്ങള്‍ (മൈഗ്രേറ്റിങ് ഫിഷ്) ആന്ധ്രാ, കര്‍ണാടക തീരങ്ങളിലേക്ക് പോയതും കേരളത്തിലെ മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. അശാസ്ത്രീയ മീന്‍പിടുത്ത രീതിമൂലം മുട്ടയിടാറായ മീനുകളുടെ എണ്ണം കുറഞ്ഞു. തീരത്തോടുചേര്‍ന്ന പ്രദേശത്തെ ചെമ്മീനിലെ വിവിധ ഇനങ്ങള്‍, നെയ്മീന്‍, വാള എന്നിവയെല്ലാം ‘വംശനാശ’ത്തിനടുത്താണ്. ഞണ്ടും കക്കയും കുറഞ്ഞു. മൂന്നുവര്‍ഷമായി ഇവയുടെ ലഭ്യതയില്‍ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും രൂക്ഷമായത് ഇക്കൊല്ലമാണ്.

ജനയുഗം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply