എന്താണ് സ്വത്വരാഷ്ട്രീയം? എങ്ങിനെയാണിത് സ്വത്വവാദത്തില്‍ നിന്നും വിത്യസ്ഥമാകുന്നത്?

അനൂപ് കുമാരന്‍ ഒരു മനുഷ്യന് അവന്‍ ജനിച്ചു വീഴുമ്പോള്‍ തന്നെ ചില പ്രത്യേക സ്വത്വ(identity) ങ്ങളില്‍ ഉള്‍പ്പെടും. സാധാരണഗതിയില്‍ ജാതി/മതം/വര്‍ഗം/വര്‍ണ്ണം/വംശം/ലിംഗം/ഭാഷ തുടങ്ങിയവയാണ് പൊതുവേ ഈ സ്വത്വങ്ങള്‍. ഒരാള്‍ക്ക് ഒരേ സമയം വിത്യസ്ഥ സ്വത്വങ്ങള്‍ ഉണ്ടായിരിക്കും. ഒരാളുടെ സ്വത്വം അയാള്‍ ജീവിക്കുന്ന സ്ഥലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. കാലഘട്ടത്തിനനുസരിച്ചും സ്വത്വം മാറിമറിയും. അതായത് സ്വത്വം അനാദിയായ എന്നും നിലനില്‍ക്കുന്ന ഒന്നല്ല. സ്വത്വം കാലത്തിനും സ്ഥലത്തിനു മനുസരിച്ച് മാറിമറിയുന്ന ആപേക്ഷികമായ ഫ്‌ലൂയിഡായ ഒന്നു മാത്രമാണ്. (ഉദാഹരണത്തിന് വയനാട്ടിലെ പനമരത്തെ ആദിവാസി ഊരില്‍ താമസിക്കുന്ന […]

idഅനൂപ് കുമാരന്‍

ഒരു മനുഷ്യന് അവന്‍ ജനിച്ചു വീഴുമ്പോള്‍ തന്നെ ചില പ്രത്യേക സ്വത്വ(identity) ങ്ങളില്‍ ഉള്‍പ്പെടും. സാധാരണഗതിയില്‍ ജാതി/മതം/വര്‍ഗം/വര്‍ണ്ണം/വംശം/ലിംഗം/ഭാഷ തുടങ്ങിയവയാണ് പൊതുവേ ഈ സ്വത്വങ്ങള്‍. ഒരാള്‍ക്ക് ഒരേ സമയം വിത്യസ്ഥ സ്വത്വങ്ങള്‍ ഉണ്ടായിരിക്കും. ഒരാളുടെ സ്വത്വം അയാള്‍ ജീവിക്കുന്ന സ്ഥലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. കാലഘട്ടത്തിനനുസരിച്ചും സ്വത്വം മാറിമറിയും. അതായത് സ്വത്വം അനാദിയായ എന്നും നിലനില്‍ക്കുന്ന ഒന്നല്ല. സ്വത്വം കാലത്തിനും സ്ഥലത്തിനു മനുസരിച്ച് മാറിമറിയുന്ന ആപേക്ഷികമായ ഫ്‌ലൂയിഡായ ഒന്നു മാത്രമാണ്.
(ഉദാഹരണത്തിന് വയനാട്ടിലെ പനമരത്തെ ആദിവാസി ഊരില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ ഊരില്‍ അവള്‍ അഭിമുഖീകരിക്കുന്ന സ്വത്വ പ്രതിസന്ധി അവളുടെ പെണ്‍ സ്വത്വമാണ്. ഊരിലെ മുതിര്‍ന്നവരും ആണുങ്ങളും അവളെ പെണ്ണ് എന്ന രീതിയില്‍ വിവേചനത്തിന് വിധേയമാക്കുന്നു. എന്നാല്‍ അവള്‍ പനമരത്തെ ആദിവാസി ഊരില്‍ നിന്നും കല്‍പ്പറ്റ ടൗണിലെത്തുമ്പോള്‍ അവളില്‍ പെണ്‍ സ്വത്വത്തോടൊപ്പം ആദിവാസി സ്വത്വവും ചേരുന്നു. അവള്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി വരുമ്പോള്‍ ഗ്രാമത്തില്‍ നിന്നു വരുന്ന ഒരാളുടെ സ്വത്വപ്രശ്‌നം കൂടി അവളെ പിടികൂടും. അവള്‍ ഡല്‍ഹി JNUവിലെത്തുമ്പോള്‍ മലയാളി സ്വത്വം കൂടി പെണ്ണ്/ആദിവാസി/ഗ്രാമീണ സ്വത്വത്തോടൊപ്പം ചേരും. അവള്‍ അമേരിക്കയിലേക്കെത്തുമ്പോള്‍ ആദിവാസി/മലയാളി/ ഗ്രാമീണ സ്വത്വങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും അവളുടെ സ്ത്രീ സ്വത്വത്തോടൊപ്പം തവിട്ടു നിറമുള്ള മൂന്നാംലോക സ്വത്വം അവളില്‍ വന്നു ചേരും)
ഓരോ സ്ഥലത്തും ചില സ്വത്വങ്ങള്‍ അധികാരമുള്ളവയും സമ്പത്തുള്ളവയും അതുവഴി ആസമൂഹത്തിലെ അധീശത്വമുള്ളവയുമായി ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് രൂപപ്പെടും. ഇത്തരത്തില്‍ അധീശത്വം നേടുന്ന സ്വത്വങ്ങള്‍ മറ്റു അധീശത്വമില്ലാത്ത സ്വത്വങ്ങളെ അപരങ്ങളായി ചിത്രീകരിച്ച് അവയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കും. സ്വാഭാവികമായും അധീശത്വമുള്ള സ്വത്വവും അതിന്റെ ആധിപത്യത്തിനു കീഴില്‍ അപരവല്‍ക്കരിക്കപ്പെട്ട സ്വത്വങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷമുണ്ടാകും. ഇത്തരത്തില്‍ അപരവല്‍ക്കരിക്കപ്പെട്ട സ്വത്വങ്ങളുടെ മോചനത്തിനായി പൊരുതുന്ന രാഷ്ട്രീയ പരിപാടിയാണ് സ്വത്വരാഷ്ട്രീയം. സ്വത്വ രാഷ്ട്രിയം അപരവല്‍ക്കരിക്കപ്പെട്ട സ്വത്വങ്ങളുടെ മോചനമെന്ന ലക്ഷ്യം വയ്ക്കുന്നത് നിലവില്‍ അധീശത്വമുള്ള സ്വത്വത്തെ മറിച്ചിട്ട് അധീശത്വം പിടിച്ചെടുക്കാനല്ല. മറിച്ച് അപരവല്‍ക്കരിക്കപ്പെട്ട സ്വത്വങ്ങള്‍ രാഷ്ട്രിയ പ്രക്രയയിലൂടെ അധികാരത്തിലെത്തുകയും അധീശത്വമുള്ള സ്വത്വത്തോട് തുല്യത നേടിയെടുക്കുകയും ചെയ്ത് സ്വത്വങ്ങളുടെ തുല്യതയിലൂടെ സ്വത്വങ്ങളെ ഉപേക്ഷിക്കാന്‍ വേണ്ടിയാണ്. ഈ തുല്യത സൃഷ്ടിച്ചു കൊണ്ട് സ്വത്വത്തെ ഇല്ലായ്മ ചെയ്യലാണ് സ്വത്വരാഷ്ട്രീയത്തിന്റെ കാതല്‍. (ഇപ്രകാരം സമൂഹത്തില്‍ നിലവിലുള്ളസ്വത്വ വൈരുദ്ധൃങ്ങള്‍ രാഷ്ട്രിയമായി തുല്യതയിലൂടെ പരിഹരിക്കുമ്പോള്‍ തന്നെ പുതിയ സ്വത്വ വൈരുദ്ധ്യങ്ങള്‍ ഉയര്‍ന്നു വരും എന്നത് മറ്റൊരു ചരിത്ര യഥാര്‍ത്യമാണ്)
സ്വത്വവാദവും സ്വത്വരാഷ്ട്രിയവും ഒരു പെന്‍ഡുലത്തിന്റെ രണ്ടറ്റങ്ങളാണ്, ദേശഭ്രാന്തും ദേശസ്‌നേഹവും പോലെ. ദേശസ്‌നേഹിക്കുദാഹരണമാണ് ഗാന്ധിയും അംബേദ്ക്കറും മൗലാനാ ആസാദും. ദേശഭ്രാന്തരാണ് സവര്‍ക്കറും ഗോഡ്‌സേയും. ദേശസ്‌നേഹി തന്റെ ദേശത്തെ സ്‌നേഹിക്കുന്നത് മറ്റു ദേശങ്ങളെയും ജനതയെയും ശത്രുക്കളായി കണ്ടു വെറുത്തുകൊണ്ടല്ല. ദേശഭ്രാന്തന്‍ മറ്റുള്ള ലോകത്തോടു വെറുത്തു മാത്രമേ സ്വന്തം ദേശത്തെ സ്‌നേഹിക്കുന്നുള്ളു.
സ്വത്വം സ്ഥല കാലങ്ങള്‍ക്കനുസരിച്ച് മാറുന്നില്ലെന്നും ഓരോ മനുഷ്യന്റെയും സ്വത്വം അനാദിയാണെന്നും അധീശത്വമുള്ള സ്വത്വത്തെ പരാജയപ്പെടുത്തി അപര സ്വത്വത്തിന് അധീശത്വം സ്ഥാപിക്കലാണ് ശരിയായ മാര്‍ഗമെന്നും സ്വത്വങ്ങളുടെ തുല്യതയിലൂടെ സ്വത്വ വൈരുദ്ധ്യ പരിഹാരം മിഥ്യയാണെന്നുമാണ് സ്വത്വവാദികള്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. അതുകൊണ്ടുതന്നെ സ്വത്വരാഷ്ട്രീയം പോസിറ്റീവായ ഒന്നാണെന്നും സ്വത്വവാദം നെഗറ്റീവായ ഒന്നാണെന്നും നമ്മെപോലുള്ളവര്‍ കരുതുന്നു. സ്വത്വവാദികള്‍ക്ക് ഇന്ത്യയിലെ ഏറ്റവും നല്ല മാതൃക ഹിന്ദുത്വവാദികളായ RSS ആണ്. ഇന്ത്യയില്‍ ജനിച്ച മനുഷ്യന് ഒറ്റ സ്വത്വം മാത്രമേയുള്ളൂവെന്നും അത് അനാദിയും കാലാതിവര്‍ത്തിയുമാണെന്നും അതാണ് ഹിന്ദുത്വമെന്നും അവര്‍ പ്രചരിപ്പിക്കയും വിശ്വസിക്കയും ചെയ്യുന്നു. സ്വത്വരാഷ്ട്രീയത്തിന് ഏറ്റവും നല്ല ഉദാഹരണം അംബേദ്കറും പുതിയ കാലത്ത് ജിഗ്‌നേഷ് മെവാനിയുമാണ്. അംബേദ്ക്കറുടെ ഏറ്റവും പ്രചാരത്തിലുള്ള പ്രബന്ധത്തിന്റെ തലവാചകം ‘ജാതി നിര്‍മ്മാര്‍ജനം'(Anihilation of caste) എന്നാണ്. അതായത് അംബേദ്കര്‍ ജാതി രാഷ്ട്രീയം പറഞ്ഞത് ജാതി നിര്‍മ്മാര്‍ജനത്തിനായാണ്, അതു സാധ്യമാകുക ജാതികളുടെ തുല്യതയിലൂടെയാണെന്നു തിരിച്ചറിഞ്ഞാണ് അദ്ദേഹം പ്രത്യേക മണ്ഡലങ്ങളും സംവരണവും അടക്കമുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചത്.
കേരളത്തിലേക്കു വരുമ്പോള്‍ കെ.വേണു, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സുനില്‍.പി.ഇളയിടം, എം.ഗീതാനന്ദന്‍ തുടങ്ങിയ ബുദ്ധിജീവികളാണ് സ്വത്വരാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷ മടക്കമുള്ള ഭൂരിഭാഗവും യാന്ത്രികവാദ നിലപാടുകളില്‍ കുരുങ്ങി കിടക്കുകയാണ് എന്നതാണ് യാഥാര്‍ത്യം.

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply