ഈ വികസനം കൊച്ചിയെ മുക്കും
തല തിരിഞ്ഞ വികസനത്തിന്റെ വിനാശമിതാ വീട്ടുമുറ്റത്ത്. ആഗോളതാപനില 5 ഡിഗ്രിസെല്‍ഷ്യസ് ഉയര്‍ന്നാല്‍ കൊച്ചി നഗരത്തിന്റെ ഒരു ഭാഗം കടലിനടിയിലാകുമെന്ന് ആശങ്ക ശക്തമായി. കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന നഗരങ്ങളെക്കുറിച്ച് യൂറോപ്യന്‍ സംഘടനയായ ഐ.സി.എല്‍.ഇ.ഐനടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. ആഗോള താപനില 1 ശതമാനം കൂടിയാല്‍ പോലും അത് കൊച്ചിയെ സാരമായി ബാധിക്കുമെന്ന് യോഗത്തില്‍ ഐഐടി ഡല്‍ഹി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1990 ല്‍ ആഗോള താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞവര്‍ഷം ഇതില്‍ 0.57 ഡിഗ്രി സെല്‍ഷ്യസ് […]
തല തിരിഞ്ഞ വികസനത്തിന്റെ വിനാശമിതാ വീട്ടുമുറ്റത്ത്. ആഗോളതാപനില 5 ഡിഗ്രിസെല്‍ഷ്യസ് ഉയര്‍ന്നാല്‍ കൊച്ചി നഗരത്തിന്റെ ഒരു ഭാഗം കടലിനടിയിലാകുമെന്ന് ആശങ്ക ശക്തമായി. കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന നഗരങ്ങളെക്കുറിച്ച് യൂറോപ്യന്‍ സംഘടനയായ ഐ.സി.എല്‍.ഇ.ഐനടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. ആഗോള താപനില 1 ശതമാനം കൂടിയാല്‍ പോലും അത് കൊച്ചിയെ സാരമായി ബാധിക്കുമെന്ന് യോഗത്തില്‍ ഐഐടി ഡല്‍ഹി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
1990 ല്‍ ആഗോള താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞവര്‍ഷം ഇതില്‍ 0.57 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനയുണ്ടായി. ആഗോളതാപനിലയില്‍ 5 ശതമാനം വര്‍ധനയുണ്ടായാല്‍ ഉണ്ടാകുന്ന സമുദ്രനിരപ്പിന്റെ ഉയര്‍ച്ച കൊച്ചി നഗരത്തിന്റെ ഒരുഭാഗം അറബിക്കടലിലാകുമെന്നാണ് പഠനറിപ്പോര്‍ട്ട്. പ്രാദേശിക കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് പഠിച്ച യൂറോപ്യന്‍ സെക്രട്ടേറിയറ്റ് ഓഫ് ഇന്‍ര്‍നാഷണല്‍ കൗണ്‍സിലാണ് ഈ പഠനം നടത്തിയത്. തെക്കനേഷ്യയില്‍ ആഗോളതാപനത്തിന് ഏറ്റവുമധികം വിധേയമാകുന്ന 10 നഗരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ ഏഷ്യന്‍ സിറ്റീസ് അഡാപ്റ്റ് എന്ന പദ്ധതിയുടെ ഭാഗമായായാരുന്നു പഠനം. ആഗോളതാപനില 1 ശതമാനം വര്‍ധനപോലും കൊച്ചിയെ കാര്യമായി ബാധിക്കുമെന്ന് ഐഐടി ഡല്‍ഹി തയാറാക്കിയ മറ്റൊരു റിപ്പോര്‍ട്ടിലും പറയുന്നു.
റിപ്പോര്‍ട്ടുകള്‍ കൊച്ചിയില്‍ ചേര്‍ന്ന ഏഷ്യന്‍ സിറ്റീസ് അഡാപ്റ്റിന്റെ യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ 10 നഗരങ്ങളിലെ മേയര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആഗോളതാപനത്തിന്റെ ഫലമായി കൊച്ചിയില്‍ ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നുണ്ടെന്നും തീരദേശത്ത് വെള്ളപ്പൊക്കമുണ്ടാകുന്നുവെന്നും യോഗത്തില്‍ നഗരസഭ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . കാലാസവസ്ഥാ വ്യതിയാനം കൂടി കണക്കിലെടുത്ത് വേണം വികസനപദ്ധതികള്‍ തയാറാക്കാനെന്നുംറിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. എന്തായാലും ലോകം ഭയപ്പെടുന്ന വിപത്തുകള്‍ നമ്മുടെ മുറ്റത്തെത്താന്‍ അധികകാലമില്ല എന്നര്‍ത്ഥം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in