ഇന്ത്യന്‍ പൗരന്റെ ദുരന്തം
ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ 235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക് ആരില്‍നിന്നു ഈടാക്കി എന്ന് കൂടി അറിയേണ്ടേ! മിനിമം ബാലന്‍സായി ആയിരം രൂപ അക്കൌണ്ടില്‍ ഇല്ലാത്ത പാവങ്ങളില്‍ നിന്ന്. ഓരോ ദിവസവും അന്നേക്കുള്ള അരി മേടിക്കാന്‍ കെല്‍പില്ലാത്തവനെ കൊണ്ട് (സബ്‌സിഡി )ഗ്യാസ്, വിദ്യഭ്യാസ, കൃഷി, ആന ചേന മാങ്ങ എന്നൊക്കെ പറഞ് പാവപ്പെട്ടവനെ കൊണ്ട് ബാങ്കില്‍ അകൗണ്ട് എടുപ്പിച്ചിട്ട് ലക്ഷങ്ങള്‍ വരുമാനമുള്ളവന് […]
ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ 235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക് ആരില്‍നിന്നു ഈടാക്കി എന്ന് കൂടി അറിയേണ്ടേ! മിനിമം ബാലന്‍സായി ആയിരം രൂപ അക്കൌണ്ടില്‍ ഇല്ലാത്ത പാവങ്ങളില്‍ നിന്ന്. ഓരോ ദിവസവും അന്നേക്കുള്ള അരി മേടിക്കാന്‍ കെല്‍പില്ലാത്തവനെ കൊണ്ട് (സബ്‌സിഡി )ഗ്യാസ്, വിദ്യഭ്യാസ, കൃഷി, ആന ചേന മാങ്ങ എന്നൊക്കെ പറഞ് പാവപ്പെട്ടവനെ കൊണ്ട് ബാങ്കില്‍ അകൗണ്ട് എടുപ്പിച്ചിട്ട് ലക്ഷങ്ങള്‍ വരുമാനമുള്ളവന് അവന്റെ നിക്ഷേപങ്ങള്‍ക്ക് പലിശ കൊടുക്കാന്‍ പോലും കെല്‍പില്ലാത്ത ബാങ്കുകള്‍ പാവങ്ങളുടെ പിച്ച ചട്ടിയില്‍ കൈ ഇട്ടു വാരുന്ന ഈ അവസ്ഥയാണ് ഇന്ന് നമ്മള്‍ കാണുന്ന ക്യാഷ് ലെസ്സ് ഇന്ത്യ…
ഇനിയും നമ്മള്‍ ഇമ്മാതിരി കൊള്ളകള്‍ക്കെതിരില്‍ പ്രതികരിക്കാതിരിന്നാല്‍ വൈകാതെ ഇന്ത്യ സമ്പന്ന രാഷ്ട്രം ആകും എങ്ങനെയെന്നല്ലേ
ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ടാക്‌സ് റേറ്റ് ആണ് നമ്മുടെ തിളങ്ങുന്ന ഡിജിറ്റല്‍ ഇന്ത്യയില്‍ ഇപ്പോഴുള്ളത് 28%. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയില്‍ 27%. UK 20. ബംഗ്ലാദേശ് 15. ചൈന 17. റഷ്യ 18. അമേരിക്ക 7.5. ജപ്പാന്‍ 8. പണ്ടൊരു സിനിമയില്‍ പപ്പു പറഞ്ഞതുപോലെ ഇപ്പൊ ശരിയാകും എന്ന് പറയുകയാണ് നമ്മുടെ ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍. ഇന്ന് അവശ്യസാധനങ്ങളുടെ വിലയും മറ്റെല്ലാ വിലകളും മാനം മുട്ടെ ഉയര്‍ന്നു കഴിഞ്ഞപ്പോ പാവം പൊതുജനത്തിനെ സഹായിക്കാന്‍ ആരുമില്ല എന്ന്സ്ഥി തിയായി. എന്തെങ്കിലും ഒരു എതിര്‍ ശബ്ദം ഉയരുമ്പോള്‍ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് മറ്റ് പ്രശ്‌നങ്ങളുണ്ടാക്കും. നമ്മുടെ ശ്രദ്ധ മാറ്റും. ഈ അടുത്ത കാലത്ത് നാം കേട്ടതാണ് ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്ന്. എന്നാല് സംഭവിച്ചതോ? കേന്ദ്രഗവമെന്റ് അനുയായി ആയ റിലയന്‍സ് jio കോടികണക്കിന് മൊബൈല്‍ ഫോണുകളാണ് ചൈനയില്‍ നിന്നും വാങ്ങുന്നത്. എന്തിനാണെന്നോ 1500 രൂപ ഡെപ്പോസിറ്റ് മാത്രം വാങ്ങി ഇന്ത്യയെ ഡിജിറ്റല്‍ ഇന്ത്യയാക്കാന്‍. ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഇത്തരക്കാരെ മനസ്സിലാക്കാതെ ആര്‍ഷ ഭാരത സംസ്‌കാരം പറഞ്ഞ് സ്വന്തം വീട്ടില്‍ പോലും അത് നടപ്പിലാക്കാന്‍ ശ്രമിക്കാതെ ജീവിക്കുന്ന ജനങ്ങളെ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം.
മറ്റൊന്ന് ഇന്ധന വിലയാണ്. ഇന്നലെ അത് 72 രൂപ കഴിഞ്ഞു. ദിനം പ്രതി വില മാറുമ്പോള്‍ ആരിതൊക്കെ ശ്രദ്ധിക്കാന്‍ അല്ലേ? ഈ പരിപാടി ഇറക്കിയവരും അത് തന്നെ ഉദ്ദേശിച്ചത് . പത്തോ ഇരുപതോ പൈസ വച്ച് ദിവസം കൂടുമ്പോള്‍ നമുക്കതൊരു ശീലമാകും…. ജപ്പാനില്‍ ഭൂകമ്പം പോലെ.
ഇന്ത്യാ മഹാരാജ്യത്തെ മുഴുവന്‍ ജനതയ്ക്കും അത്തരമൊരു ദുരന്തം ശീലമാകുവാന്‍ പോവുകയാണ്. പതിയെപ്പതിയെ .. എന്നാല്‍ സ്ഥിരമായി വര്‍ദ്ധിക്കുന്ന എണ്ണ വില. Mass psychology നല്ലവണ്ണം പഠിച്ച ഏതോ ബുദ്ധിരാക്ഷസന്റെ തലയില്‍ വിരിഞ്ഞ തന്ത്രം… വേണ്ടപ്പെട്ടവരുടെ ഒത്താശ കൂടി ആയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഈ അടുത്ത കാലത്തായി വന്ന GST എന്ന നികുതി എന്തു കൊണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമാക്കിയില്ല കാരണം പെട്രോളിയം ഉല്പന്നങ്ങളെ GST യുടെ പരിധിയില്‍ വരുത്തിയിരുന്നേല്‍ ഇപ്പോഴുള്ള പെട്രോള്‍ വിലയുടെ 25ശതമാനത്തോളം വില കുറയുമായിരുന്നു
5 രൂപക്ക് ഫുള്‍ പ്ലേറ്റ് ചിക്കന്‍ ബിരിയാണി കിട്ടുന്ന ഏതെങ്കിലും സ്ഥലം ഇന്നീ ലോകത്തുണ്ടോ? ഉണ്ട് ഭായ്…. ഒന്നല്ല രണ്ട് സ്ഥലങ്ങളുണ്ട്. ഒന്ന് ഇന്ത്യന്‍ പാര്‍ലിമെന്റ് കാന്റീനാണ് പോലും. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനാണല്ലോ എന്ന് കരുതി സഹിക്കാം. രണ്ടാമത്തെ സ്ഥലം 3 പൊതുമേഖലാ എണ്ണക്കമ്പനികളുടെയും മുഴുവന്‍ ഓഫീസുകളുടെയും കാന്റീനാണ്. പറഞ്ഞറിയിക്കാനാകാത്തതാണ് അവിടെയുള്ള ഓരോ ഉദ്യോഗസ്ഥനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ധൂര്‍ത്തും ആഡംബരങ്ങളും വേറെ .
വാട്‌സ് ആപ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in