ആരോഗ്യ കേരളം ആശുപത്രി കിടക്കയില്‍
ഡോ.ജേക്കബ്ബ് വടക്കന്‍ചേരി ആരോഗ്യ കേരളത്തിലേക്കുള്ള വഴിയെന്ത്? പ്രകൃതിയുടെ ചില ലളിത യുക്തികള്‍ ആശുപത്രികള്‍ ഇല്ലാതിരുന്ന കാലത്ത് ആശുപത്രി കിടക്കയില്‍ കിടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആശുപത്രികള്‍ സ്ഥാപിതമായതോടെ ആളെയുണ്ടാക്കുക എന്നത് ആശുപത്രി നടത്തിപ്പിന്റെ ആവശ്യമായി. 1960കള്‍ക്കു മുമ്പുണ്ടായിരുന്ന ‘ആരോഗ്യ കേരളം’ബോധപൂര്‍വ്വമായിത്തന്നെ സാവധാനത്തില്‍ ആശുപത്രി കിടക്കയിലാക്കപ്പെടുകയായിരുന്നു. വല്ല കാലത്തുമുണ്ടായിരുന്ന പനിയും വസൂരിയും പ്രസവവുമൊക്കെ വീടുകളില്‍ കൈകാര്യം ചെയ്യപ്പെട്ടിരുന്നു. പനികൊണ്ട് ആരും മരിച്ചിരുന്നില്ല. മരുന്നുകളുടെ ദോഷഫലങ്ങള്‍ കൊണ്ട് ഇന്നു മരിക്കുന്നതിന്റെ പത്തുശതമാനം പോലും അന്ന് വസൂരി കൊണ്ട് മരിച്ചിരുന്നില്ല. പ്രസവം ഇന്നത്തെ ആശുപത്രികളിലേതിനേക്കാള്‍ […]
ആരോഗ്യ കേരളത്തിലേക്കുള്ള വഴിയെന്ത്? പ്രകൃതിയുടെ ചില ലളിത യുക്തികള്‍
ആശുപത്രികള്‍ ഇല്ലാതിരുന്ന കാലത്ത് ആശുപത്രി കിടക്കയില്‍ കിടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആശുപത്രികള്‍ സ്ഥാപിതമായതോടെ ആളെയുണ്ടാക്കുക എന്നത് ആശുപത്രി നടത്തിപ്പിന്റെ ആവശ്യമായി.
1960കള്‍ക്കു മുമ്പുണ്ടായിരുന്ന ‘ആരോഗ്യ കേരളം’ബോധപൂര്‍വ്വമായിത്തന്നെ സാവധാനത്തില്‍ ആശുപത്രി കിടക്കയിലാക്കപ്പെടുകയായിരുന്നു. വല്ല കാലത്തുമുണ്ടായിരുന്ന പനിയും വസൂരിയും പ്രസവവുമൊക്കെ വീടുകളില്‍ കൈകാര്യം ചെയ്യപ്പെട്ടിരുന്നു. പനികൊണ്ട് ആരും മരിച്ചിരുന്നില്ല. മരുന്നുകളുടെ ദോഷഫലങ്ങള്‍ കൊണ്ട് ഇന്നു മരിക്കുന്നതിന്റെ പത്തുശതമാനം പോലും അന്ന് വസൂരി കൊണ്ട് മരിച്ചിരുന്നില്ല. പ്രസവം ഇന്നത്തെ ആശുപത്രികളിലേതിനേക്കാള്‍ സുരക്ഷിതമായിരുന്നു.
പച്ചവെള്ളം കുടിച്ചും, തുറസായ പറമ്പുകളില്‍ മലവിസര്‍ജ്ജനം നടത്തിയും കഞ്ഞിയും ചമ്മന്തിയും മാത്രം കഴിച്ചും; കഴിക്കാതെയും ജീവിച്ച ആ നാളുകളിലാണ് ‘ആരോഗ്യ കേരളം’ ഉണ്ടായിരുന്നത്.
ആരോഗ്യ കേരളം എന്നത് വികസന വിരുദ്ധമായ സാമൂഹ്യക്രമമായതുകൊണ്ടാണ് വികസനത്തിലധിഷ്ഠിതമായ രോഗകേരളത്തെ തല്പരകക്ഷികള്‍ സൃഷ്ടിച്ചെടുത്തത്.
സകലരും ആരോഗ്യത്തോടെ ജീവിക്കുന്നതു പോലൊരു ‘ദുരന്തം’ മറ്റെന്താണുണ്ടാവാനുള്ളത്? സകലരും രോഗികളായിരിക്കുന്നതു പോലൊരു ‘സൗഭാഗ്യം’ നേടിയെടുക്കാന്‍ എത്ര കോടികളും എത്ര പദ്ധതികളുമാണുണ്ടായത്!
ആരോഗ്യ കേരളത്തിലല്ല; രോഗ കേരളത്തിലാണ് ‘ജി.ഡി.പി’ ഉയര്‍ന്നു നില്‍ക്കുക. മുതല്‍മുടക്കുന്നവരെ സ്വാഗതം ചെയ്യാനും മുതല്‍മുടക്കിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാനും ‘ആരോഗ്യത്തെ’ കൊണ്ട് ഒരു പ്രയോജനവുമില്ല. ആരോഗ്യത്തില്‍ മുതല്‍ മുടക്കാന്‍ എവിടെയാണ് സാധ്യത? രോഗത്തില്‍, രോഗപ്രതിരോധത്തില്‍ രോഗ പരിശോധനയില്‍, രോഗചികിത്സയില്‍ എല്ലാം ശതകോടികളുടെ അനന്ത സാധ്യതകളാണ്.
ആരോഗ്യ കേരളത്തെ രോഗകേരളമാക്കി ആശുപത്രിക്കിടക്കയിലെത്തിക്കാന്‍ 1960 ലാണ് തീവ്രപരിശ്രമങ്ങള്‍ തുടങ്ങിയത്.
ഹിന്ദുസ്ഥാന്‍ ലിവറിന്റെ ‘വനസ്പതി’ എന്ന ‘രോഗസാധനം,’ അമേരിക്കന്‍ മാവ് എന്ന പേരില്‍ അറിയപ്പെട്ട മൈദ, ‘വെളുത്ത വിഷം’ എന്ന് ഗാന്ധിജി താക്കീതു നല്‍കിയ പഞ്ചസാര, തവിട് കച്ചവടക്കാര്‍ മോഷ്ടിച്ചെടുത്ത വെളുത്ത പുഴുക്കലരി, അലോപ്പതി മരുന്നുകള്‍, ചാരായം, സിഗററ്റ്, ചായ, കാപ്പി എന്നിവയെല്ലാം ചേര്‍ന്ന് ജനങ്ങളെ കഫ-പനി- തലവേദ രോഗികളാക്കിയത് 1960 കളില്‍ അലൂമിനിയ പാത്രങ്ങള്‍ തുടങ്ങിയ കച്ചവടവല്‍ക്കരണങ്ങളിലൂടെയാണ്.
മനുഷ്യ ജീവിതത്തിന്റെ സമസ്തമേഖലകളെയും ഗ്രസിച്ച കച്ചവടവല്‍ക്കരണം കടകമ്പോളങ്ങളായി നാടു നിറയെ വ്യാപിച്ചതും ആശുപത്രികള്‍ കൂണുപോലെ മുളച്ചു പൊന്താന്‍ തുടങ്ങിയതും അറുപതു വയസിനിപ്പുറമുള്ളവര്‍ക്കു പോലും നന്നായിട്ടോര്‍ക്കാന്‍ കഴിയും.
താളം തെറ്റിയ ആഹാരത്തിന്റെയും അതില്‍ നിന്നുണ്ടായ ചെറുരോഗങ്ങളുടെ മരുന്നുകളുടെയും ഫലമായി ഇരുപതു കൊല്ലങ്ങള്‍ കൊണ്ട് പ്രമേഹം, പ്രഷര്‍, ഹൃദ്‌രോഗം തുടങ്ങിയ രോഗങ്ങള്‍ 1980 കളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സമ്പന്നരുടെ രോഗമായിട്ടറിയപ്പെട്ട ഈ രോഗങ്ങള്‍ 40 വയസു കഴിഞ്ഞ പുരുഷന്മാരുടെ രോഗങ്ങളായിട്ടും അറിയപ്പെട്ടു. സാധുക്കളും സ്ത്രീകളും കുട്ടികളും പരമ്പരാഗത ഭക്ഷണം തന്നെ കഴിച്ചിരുന്നതിനാലും, തുളസി പ്രയോഗങ്ങളും ചുക്കുകാപ്പിയും നാട്ടുവൈദ്യന്മാരുടെ പൊടികൈകളും കൊണ്ട് വീട്ടില്‍ തന്നെ അസ്വസ്ഥതകളുടെ ശമനം സാധിച്ചിരുന്നതിനാലും അക്കാലങ്ങളില്‍ രക്ഷപ്പെട്ടു നിന്നിരുന്നു. കാശിന്റെ അഹങ്കാരം കൊണ്ടും ഇംഗ്ലീഷ്‌കാരോടുള്ള വിധേയത്വം കൊണ്ടും ശാസ്ത്രമാണെന്ന അമ്പരപ്പുകൊണ്ടും അലോപ്പതി മരുന്നിനുപോയ സമ്പന്നര്‍ക്കെല്ലാം മാറാരോഗങ്ങള്‍ കിട്ടി.
‘കേരള മോഡല്‍ ആരോഗ്യ വിപ്ലവം’ ആരോഗ്യ കച്ചവടക്കാര്‍ക്കു വേണ്ടി നടപ്പിലാക്കിയതോടെ നാടുമുഴുവന്‍ നിറഞ്ഞ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്കും ആശുപത്രികള്‍ക്കും ഇരകളെ കിട്ടേണ്ടത് നിലനില്‍പിന്റെയും വളര്‍ച്ചയുടെയും ആവശ്യമായി.
ഹരിത വിപ്ലവം കഴിഞ്ഞ പഞ്ചാബിലും ആരോഗ്യ വിപ്ലവം നടന്ന കേരളത്തിലും ‘കാന്‍സര്‍ ട്രെയിനുകള്‍’ നിത്യകാഴ്ചകളായി.
1980 കളില്‍ ‘ഉള്ളവന്റെ രോഗമായി’ ആദരവ് നേടിയ പ്രമേഹത്തിന് അക്കാലത്തെ മനുഷ്യര്‍ കഴിച്ചിരുന്ന മരുന്നുകളെല്ലാം ‘അകാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.’ കാന്‍സറും ഹൃദ്രോഗവും ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞു കൊണ്ടാണ് പ്രമേഹമരുന്നുകളായ ‘പോസിഗ്ലിറ്റാസിന്‍,’ ‘റോസിഗ്ലിറ്റാസിന്‍,’ വേദനാസംഹാരിയായ ‘വിയോക്‌സ്’ തുടങ്ങിയവ നിരോധിക്കപ്പെട്ടത്. നിരോധിക്കപ്പെട്ട പല മരുന്നുകളും തിരിച്ചു വന്നത് കാന്‍സറും ഹൃദ്രോഗവും കരള്‍- കിഡ്‌നി നാശവും രാജ്യത്തിന്റെ വ്യവസായ വികസനത്തിന് നല്‍കുന്ന മഹത്തായ പങ്കിന്റെ പേരിലല്ലാതെ മറ്റെന്തിന്റെ പേരിലായിരിക്കും?
മരുന്നില്‍ രോഗികളാകുന്നത് 22 ലക്ഷം!
ഇന്ത്യയിലല്ല, അമേരിക്കയില്‍ ഓരോ വര്‍ഷവും മരുന്നു കഴിച്ച് ആശുപത്രി കിടക്കയിലാകുന്നവരുടെ എണ്ണം 22 ലക്ഷമാണ്. ഡോക്ടര്‍മാര്‍ ശ്രദ്ധാപൂര്‍വ്വം എഴുതി ഫാര്‍മസിസ്റ്റിന്റെ പരിശോധനയും കഴിഞ്ഞു മാത്രം മരുന്നു നല്‍കുന്ന അമേരിക്കയില്‍ രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം പേരാണ് ഓരോ വര്‍ഷവും മരുന്നിന്റെ വിഷബാധയേറ്റ് മരിക്കുന്നത്. (അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുഖപത്രമായ ‘ജെ.എ.എം.എ’ 2000 ജൂലൈ 26 ന് പ്രസിദ്ധീകരിച്ച ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ.ബാര്‍ബര സ്റ്റാര്‍ഫീല്‍ഡ് എം.ഡി, എം.പി.എച്ചിന്റെ ലേഖനം ”ഈസ് യു.എസ് ഹെല്‍ത്ത് റിയലി ദി ബെസ്റ്റ് ഇന്‍ ദി വേള്‍ഡ്? ഖമാമ. 2000; 284(4): 483485. റീശ:10.1001/ഷമാമ.284.4483)
മരുന്നു കമ്പനികള്‍ അടക്കിവാഴുന്ന ‘അമേരിക്കന്‍ മോഡല്‍’ ആശുപത്രി-ഡോക്ടര്‍ അനുപാതങ്ങള്‍ അല്പം ചുവന്ന ചായം പൂശി നടപ്പിലാക്കിയ ‘ആരോഗ്യത്തിന്റെ കേരള മോഡല്‍’ ചെന്നെത്തി നില്‍ക്കുന്നത് ‘അയാട്രൊജനിക്’ എന്നു പറയപ്പെടുന്ന ‘ഡോക്ടര്‍പ്പുണ്ണ്’ രോഗങ്ങളിലും ‘ഡോക്ടര്‍ കൊലപാതകങ്ങളിലും’ ആണ്.
ഡോ.ബാര്‍ബര സ്റ്റാര്‍ ഫീല്‍ഡ് നല്‍കുന്ന അമേരിക്കന്‍ രോഗവല്‍ക്കരണത്തിന്റെ ചിത്രം ഭയാനകമാണ്. ഹൃദ്രോഗം, കാന്‍സര്‍, റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ നാലാമത്തെ മരണകാരണം മരുന്നുകളാണത്രെ! (നല്ലൊരു ശതമാനം ഹൃദ്രോഗങ്ങളുടെയും കാന്‍സറിന്റെയും പല റോഡപകടങ്ങളുടെയും കാരണം മരുന്നുകള്‍ തന്നെയാണ് എന്നതും കൂട്ടി വായിക്കുമ്പോഴോ?)
ചികിത്സയുടെ കൊപാതക കണക്കുകള്‍ കാണുക.
* 12000-അനാവശ്യ സര്‍ജറികള്‍
* 7000-ആശുപത്രികളുടെ മരുന്നു നല്‍കല്‍ തകരാറുകള്‍
* 20000-ആശുപത്രികളിലെ മറ്റു ചികിത്സാ പിഴവുകള്‍
* 80000-ആശുപത്രി ഇന്‍ഫെക്ഷന്‍സ്
* 106000-മരുന്നുകളുടെ പ്രതികൂല ഫലങ്ങള്‍ – കൈപിഴകള്‍ അല്ലാത്തത്.
മുപ്പത് വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഈ ‘ചികിത്സാ കൊലപാതകങ്ങള്‍’ രണ്ടേകാല്‍ ലക്ഷം മുതല്‍ രണ്ടു ലക്ഷത്തി എണ്‍പത്തിനാലായിരം മരണങ്ങളായി മാറാറുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന മരുന്നുകളും ശവത്തില്‍ പോലും മരുന്നുകള്‍ കുത്തിക്കയറ്റുന്ന ‘ക്രിമിനല്‍ ചികിത്സകളും’ നിറഞ്ഞ കേരളത്തിലെ ‘ഡോക്ടര്‍ കൊലപാതകങ്ങള്‍’ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഞെട്ടിപ്പിക്കുന്ന ‘മോഡേണ്‍ കൊലപാതക ചികിത്സ’ യുടെ ഭീകര ദുരന്തം അവശേഷിപ്പിക്കുന്നതെന്താണ്? അമ്പരപ്പിക്കുന്ന ലാഭം! ‘ആന ചെരിഞ്ഞാലും പന്തീരായിരം’ എന്ന മട്ടില്‍ പാരാസെറ്റമോള്‍ കരളു കളഞ്ഞാല്‍ മുപ്പതു ലക്ഷം! തുടര്‍ന്ന് മാസാമാസം മുപ്പതിനായിരവും! നന്നായിട്ടും ഫലപ്രദമായിട്ടും ചികിത്സിച്ചാല്‍ ആശുപത്രികള്‍ നഷ്ടത്തിലാകും; അടച്ചു പൂട്ടേണ്ടതായിവരും എന്ന് ഡോ.ബാര്‍ബരയുടെ കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ചെറുചികിത്സയുടെ തകരാറ് ജനങ്ങള്‍ക്ക് നല്‍കുന്ന ദുരിതവും ചികിത്സകര്‍ക്ക് നല്‍കുന്ന നേട്ടവും നോക്കുക:
* 1160 ലക്ഷം അധിക ഡോക്ടര്‍ സന്ദര്‍ശനം
* 770.ലക്ഷം അധിക മരുന്നു കുറിപ്പടികള്‍
* 170 ലക്ഷം കാഷ്വാലിറ്റി പ്രവേശനങ്ങള്‍
* 80 ലക്ഷം ആശുപത്രി അഡ്മിഷനുകള്‍
* 30 ലക്ഷം ദീര്‍ഘകാല ആശുപത്രി വാസം
* 199000 അധിക മരണങ്ങള്‍
ചികിത്സാമേഖലയ്ക്ക് ഇതില്‍ നിന്നെല്ലാം ഉണ്ടാകുന്ന സാമ്പത്തിക വരുമാനം 7700 കോടി ഡോളര്‍! ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞത് ശരിയോ?
ഇന്ത്യയില്‍ ഇന്നുള്ള രോഗങ്ങളില്‍ 35 ശതമാനവും മരുന്നുകള്‍ ഉണ്ടാക്കുന്നതാണെന്ന് ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞത് എത്രയോ ശരിയാണ്. കുറേക്കൂടെയുള്ള ശരിയില്‍ അത് എണ്‍പതു ശതമാനം രോഗങ്ങളും എന്നാക്കുകയാണ് വേണ്ടത്.
മാരകരോഗങ്ങളും മരണങ്ങളും ഉണ്ടാക്കുന്നു എന്നതിനാല്‍ ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ നിരോധിച്ച രണ്ടായിരത്തിലധികം ‘ഇറാഷണല്‍ കോമ്പിനേഷന്‍’ മരുന്നുകള്‍ പോലും കോടതി വിധികളുടെ ബലത്തില്‍ വിറ്റഴിക്കപ്പെടുകയാണ് ഭാരതത്തില്‍. 1948 ല്‍ എലിവിഷമായി കച്ചവടം തുടങ്ങിയ ‘വാര്‍ഫാരിന്‍’ 1954 മുതല്‍ രക്തക്കട്ടകളെ അലിയിപ്പിക്കാനുള്ള അത്ഭുത മരുന്നായും വിറ്റുവരുന്നുണ്ട്.’
ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്ക് നേരേ വിപരീതമായ ചികിത്സയാണ് അലോപ്പതി ആശുപത്രികളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ”ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയുടെ പ്രവര്‍ത്തനമാണ് പനി” (ഡേവിഡ്‌സണ്‍സ് പ്രിന്‍സിപ്പിള്‍സ് ആന്റ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ 20, 21, 22 എഡിഷനുകള്‍ 136-138 പേജുകള്‍) ”പനിയുടെ യഥാര്‍ത്ഥ പ്രവര്‍ത്തനം എന്താണെന്ന് അറിയില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും” പറയുന്നത് നമ്മെ അമ്പരപ്പിക്കുന്നു. ‘ഫാര്‍മകോളജി ആന്റ് ഫാര്‍മകോ തെറാപ്യൂട്ടിക്‌സ്’ എന്ന ആര്‍.എസ്.സതോസ്‌കറുടെ ആധുനിക വൈദ്യശാസ്ത്രഗ്രന്ഥം 21-ാം റീവൈസ്ഡ് എഡിഷന്‍ 160-ാം പേജില്‍ ”ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പനിയുടെ പങ്ക് വ്യക്തമല്ല. കൂടി നില്‍ക്കുന്ന പനിയുടെ ചൂടില്‍ സിഫിലിസിന്റെ അണുക്കളായ ടി.പാലിസം ചത്തു പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും പനിക്ക് മരുന്നുകള്‍ നല്‍കി പനി കുറപ്പിക്കുമ്പോള്‍ ചികിത്സിക്കാനുള്ള ഡോക്ടറുടെ കഴിവില്‍ രോഗിക്കും ബന്ധുക്കള്‍ക്കും മതിപ്പ് ഉണ്ടാകുന്നുണ്ട് എന്നതു കാണുമ്പോള്‍ നാം ഞെട്ടിപ്പോകുന്നു.”
ആധുനിക വൈദ്യശാസ്ത്രം ഒരു ചെറു പനിയെ കുറിച്ച് പോലും അറിവില്ലാതെ പകച്ച് നില്‍ക്കുമ്പോള്‍, രോഗിയുടെയും ബന്ധുക്കളുടെയും ‘മതിപ്പ്’ നേടാന്‍ ഡോക്ടര്‍മാര്‍ ചെയ്തു കൂട്ടുന്ന ചികിത്സകള്‍ കിരാതമെന്നല്ലാതെ ശാസ്ത്രീയമെന്നു പറയുന്നതെങ്ങനെയാണ്?
106 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ പനി ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ തെര്‍മോ റെഗുലേറ്ററി പ്രവര്‍ത്തനമാണെന്നും ഇതിനെ മരുന്നു കഴിച്ച് കുറയ്ക്കുന്നത് നല്ലതാണോ എന്നറിയില്ലെന്നും ‘കരയുന്ന’ ആധുനിക വൈദ്യശാസ്ത്രഗ്രന്ഥങ്ങളിലെ ഏറ്റവും ഉന്നതമായ ‘മാര്‍ട്ടിന്റൈല്‍ ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സ്, 33-ാം എഡിഷന്‍ പേജ് 8, (ദി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ പ്രസിദ്ധീകരിക്കുന്നത്. വില ഇപ്പോള്‍ 54000 രൂ) 106 ഡിഗ്രിക്കും മുകളിലെത്തുന്ന പനിയെ മാത്രമാണ് അപകടകരമായി കാണുന്നത്. ഒരു മരുന്നിനും ഒന്നും ചെയ്യാനില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഈ അവസ്ഥയില്‍ മൂന്ന് കാര്യങ്ങളാണ് മരണത്തില്‍ നിന്നും രോഗിയെ രക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.
ഐസ് വെള്ളത്തില്‍ മുക്കി കിടത്തി ‘കോര്‍ ടെമ്പറേച്ചര്‍’ കുറയാതെ ജാഗ്രത പാലിക്കുക.
ഐസ് വെള്ളത്തില്‍ എനിമയെടുക്കുക
തണുത്ത വെള്ളം ധാരാളമായി കുടിപ്പിക്കുക
പനി മരണങ്ങള്‍ മുന്നൂറാകുന്ന കേരളത്തില്‍ ആധുനിക വൈദ്യശാസ്ത്ര നിയമങ്ങള്‍ അനുസരിച്ചുള്ള ‘ശാസ്ത്രീയ ചികിത്സ’ ഒന്നു പോലും നടന്നിട്ടില്ല. പിന്നെ ഏതു ചികിത്സയാണ് ആശുപത്രികളില്‍ നടക്കുന്നത് എന്ന ചോദ്യമാണിവിടെ ആശുപത്രി കിടക്കയില്‍ കഴിയുന്ന കേരളം ഉയര്‍ത്തേണ്ടത്.
ശരീരത്തില്‍ വിഷം കയറ്റുന്ന പഴയ അലോപ്പതിയുടെ കിരാത അശാസ്ത്രീയ ചികിത്സ തന്നെയാണ് ആരോഗ്യ കേരളത്തെ ആശുപത്രികിടക്കയില്‍ നിന്നും വെന്റിലേറ്റര്‍ എന്ന ചെലവേറിയ ആധുനിക ‘കുഴിമാട കെണിയില്‍’ പെടുത്തിയിട്ടുള്ളത്.
ആദിവാസികളും ആരോഗ്യവും
‘ശാസ്ത്രീയമായ അന്ധവിശ്വാസങ്ങളുടെയും വ്യവസായ വികസന വിനാശചിന്തകളുടെയും’ ഫലമായി പ്രകൃതിയില്‍ നിന്നും അകന്നു ജീവിക്കുന്ന നഗരവാസികള്‍ക്കാണ് സകല രോഗങ്ങളും കൂടുതലുള്ളത്. ചെറുരോഗങ്ങള്‍ക്കു പോലും ഡോക്ടര്‍മാരെയും മരുന്നുകളെയും ആശ്രയിക്കുന്ന വിദ്യാസമ്പന്നരായ നഗരവാസികള്‍ വമ്പന്‍ ആശുപത്രികളുടെ ‘ബുള്ളറ്റ് ഓഫ് സംരക്ഷണയില്‍’ കഴിയുന്നവരാണ്. ആശുപത്രികളും മരുന്നുകളും രോഗരഹിത ജീവിതത്തെയും രോഗമുക്തിയെയും സഹായിക്കുമായിരുന്നെങ്കില്‍ സമ്പന്നരും അഭ്യസ്തവിദ്യരുമായ നഗരവാസികള്‍ ഒരു രോഗവുമില്ലാതെ സുഖമായി നൂറ്റി ഇരുപതു വയസു വരെ ജീവിക്കണമായിരുന്നു.
ആശുപത്രികളുടെ ‘സംരക്ഷണവും വികസനവും’ കുറഞ്ഞിരിക്കുന്നതിനാല്‍ ഗ്രാമവാസികള്‍ നഗരവാസികളെക്കാള്‍ ആരോഗ്യവാന്മാരാണ്. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒട്ടും താല്പര്യമില്ലാത്തതിനാല്‍ ആദിവാസികള്‍ ഗ്രാമവാസികളെക്കാളും ആരോഗ്യമുള്ളവരാണ്. സര്‍ക്കാരിന്റെ മരുന്ന്-വാക്‌സിന്‍ പ്രയോഗങ്ങളും വനവിഭവ നശീകരണങ്ങളുമാണവരുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും നേരെയുള്ള പ്രധാന ഭീഷണി.
കൊതുകു കുത്തിയാല്‍ പോലും മരിക്കുന്നോ?
കൊതുകും മാലിന്യവുമാണത്രെ കേരളീയരെ ആശുപത്രികളിലെ മരണക്കിടക്കയിലാക്കുന്നത്! കൊതുകുകടി കൊള്ളാത്തതും മാലിന്യമില്ലാത്തതുമായ അമേരിക്കയിലും ആസ്‌ട്രേലിയയിലുമുണ്ടാകുന്ന ഡങ്കുപ്പനിയുടെ കാരണമോ? അവിടെയുള്ള ഡങ്കുപ്പനിയില്‍ മരണങ്ങള്‍ തീരെ കുറഞ്ഞിരിക്കുന്നതിന്റെ കാരണങ്ങളോ?
അലോപ്പതി മരുന്നുകളാണ് കൊല്ലുന്നത് എന്നു സമ്മതിക്കാന്‍ കഴിയാത്തതിനാല്‍ ടൂറിസ്റ്റുകളെയാണവിടെ പഴിക്കുന്നത്. എങ്കില്‍ ഇവിടെ ആ വഴി ഇല്ലാത്തതെന്തേ? ഡങ്കുമരണങ്ങള്‍ ഒരാഴ്ചയെങ്കിലും അലോപ്പതി ആശുപത്രിയിലെ മരുന്നു പ്രയോഗങ്ങള്‍ നേരിട്ടവര്‍ക്കു മാത്രം ഉണ്ടാകുന്നതെന്തേ? പ്രകൃതി ജീവനരീതിയില്‍ പനി മാറ്റുന്ന നൂറുകണക്കിനാളുകളില്‍ ഒരാള്‍ പോലും ഡങ്കുവില്‍ മരിച്ചില്ലല്ലോ? ആയുര്‍വേദത്തിലും ഹോമിയോയിലും മരിച്ചതായിട്ടറിവില്ല. മാലിന്യത്തിലും കൊതുകുകടിയിലും കഴിയുന്ന തെരുവു മനുഷ്യരും, ജയില്‍പുള്ളികളും, ഭ്രാന്തന്മാരും മരിക്കുന്നില്ല!
ആരോഗ്യം സ്വാഭാവികമാണ്, രോഗശമനവും
വ്യക്തിയറിയാതെ വ്യക്തിക്കുണ്ടാകുന്നതാണ് ആരോഗ്യം. വ്യക്തിപോലും വ്യക്തിയറിയാതെ പിറവി കൊള്ളുന്നതാണ്. ശരീരത്തിലുള്ള നൂറ് ട്രില്യന്‍ കോശങ്ങളുടെയും ശരിയായ പ്രവര്‍ത്തനത്തിന്റെ ആകത്തുകയാണ് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം. കോശപ്രവര്‍ത്തനങ്ങളെ പ്രയാസത്തിലാക്കുന്ന കെട്ടിക്കിടക്കലുകളും സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ പോഷകങ്ങളുടെ അഭാവവുമാണ് രോഗങ്ങളുടെ കാരണം.
രോഗങ്ങള്‍ പലതായി കാണപ്പെടുന്നുണ്ടെങ്കിലും കോശങ്ങള്‍ക്ക് വന്നുചേരുന്ന പ്രവര്‍ത്തന പ്രതിസന്ധിയുടെ ഫലമായ ‘അനാരോഗ്യം’ മാത്രമാണ് ഏക രോഗം. കാരണങ്ങളായ വിഷമാലിന്യങ്ങളെ നീക്കം ചെയ്യലും പോഷകങ്ങള്‍ ഉറപ്പാക്കലും മാത്രമാണ് ശരിയായ ചികിത്സ. ബാഹ്യചികിത്സയുടെ കൂമ്പ് മുളയിലേ നുള്ളിക്കളയുന്നതും ചികിത്സകരെ പട്ടിണിയിലാക്കുന്നതുമായ ഈ സമീപനം ‘ആരോഗ്യത്തിന്റെ കേരള മോഡലിനും’ മരുന്നു മാഫിയകള്‍ക്കും സ്വീകാര്യമല്ല.
രോഗത്തെ പരമാവധി ലാഭകരമാക്കാനുള്ള ‘അഗ്രസ്സീവ് മാര്‍ക്കറ്റിങ്ങി’ലാണ് കുത്തക ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മുതല്‍ താഴെത്തട്ടിലുള്ള മരുന്നു കടക്കാര്‍ വരെ. ഒരു രോഗത്തിന്റെ മരുന്നു ചികിത്സയിലൂടെ പല രോഗങ്ങള്‍ നേടി മരുന്നു കമ്പനികളുടെ ഇരകളായി മാറുന്നവര്‍ക്കു മുന്നില്‍ രോഗങ്ങളെ സ്വയം മാറ്റിയെടുത്ത് പിന്നീട് ഒരു രോഗവുമില്ലാതെ ജീവിക്കുന്ന പ്രകൃതി ജീവനക്കാര്‍ ആരോഗ്യ കേരളത്തിന്റെ വഴികാട്ടികളാണ്.
ആരോഗ്യ കേരളത്തെ ആശുപത്രി കിടക്കിയിലാക്കിയിട്ടുള്ളത് സായിപ്പിനോടൊപ്പം കടന്നുകയറിയ കോളനിവല്‍ക്കരണ ചികിത്സയായ അലോപ്പതിയാണ്. അലോപ്പതിയുടെ കമ്പോളക്കെണിയില്‍ വീണ് രാസവിഷമരുന്നുകള്‍ കഴിക്കാത്ത മനുഷ്യരെല്ലാം കൂടുതല്‍ ആരോഗ്യവും ദീര്‍ഘായുസും നേടുന്നു എന്നത് ലോകം മുഴുവനും സാക്ഷ്യം നല്‍കുന്ന യാഥാര്‍ത്ഥ്യമാണ്.
അലോപ്പതിയുടെ മരുന്നില്‍ ജീവിക്കുന്ന ഡോക്ടര്‍മാര്‍ സകലരും രോഗികളും ശരാശരി ആയുസ് 53 ല്‍ ഒതുങ്ങുന്നവരുമാണെന്നുള്ളതു തന്നെ ശരാശരി 74 വയസ് ആയുസ്സുള്ള സാധാരണ ജനങ്ങളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതാകട്ടെ തൊണ്ണൂറുകളില്‍ നിന്നും കുറഞ്ഞതാണെന്നതും ഓര്‍ക്കേണ്ടതാണ്.
പനി കൊലപാതകങ്ങള്‍ക്കു കാരണം ‘പാന്‍സൈറ്റോ പീനിയ’
പനി കൊലപാതകങ്ങള്‍ക്കു കാരണം പാരാസെറ്റമോള്‍ ഗുളികകളും ആന്റിബയോട്ടിക്കുകളും ഉണ്ടാക്കുന്ന ‘പാന്‍സൈറ്റോ പീനിയ’യാണ.് ‘സകല കോശങ്ങളുടെയും ഇല്ലായ്മ’ എന്നാണ് ഇതിന്റെ അര്‍ത്ഥം. രക്തത്തിലുള്ള മൂന്ന് തരം കോശങ്ങളുടെയും എണ്ണം തീരെ കുറയുകയാണ് ചെയ്യുന്നത്. ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്‌ലറ്റുകള്‍ എന്നിവയെല്ലാം കുറയുന്ന അവസ്ഥ മരണകാരണമാണ്. പാരാസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, റേഡിയേഷന്‍, കീമോതെറാപ്പി, ഇമ്യൂണോ സപ്രസീവ്‌സ് എല്ലാം രക്തഘടനയുടെ താളം തകര്‍ത്ത് രോഗപ്രതിരോധശേഷിയുടെ അഭാവത്തിന്റെ ആധുനിക രോഗങ്ങളിലേയ്ക്കും മരണത്തിലേയ്ക്കും നയിക്കും.
രക്തത്തിന്റെ സമ്പൂര്‍ണ്ണ നാശത്തിനു പകരം ഭാഗികമായ നാശവും ഉണ്ടാകാറുണ്ട്. ചുവന്ന രക്താണുക്കളുടെ കുറവിനെ അനീമിയ, വെളുത്തതിന്റെ കുറവിനെ ലൂക്കോ പീസിയ, പ്ലേറ്റ്‌ലെറ്റുകളുടെതിനെ ത്രോംബോസൈറ്റോ പീനിയ എന്നും പറയും.
പാരാസെറ്റമോള്‍ അടക്കമുള്ള പല മരുന്നുകളും ഈ തകരാറുകളില്‍ ഓരോന്നോരോന്നായും ഒരുമിച്ചും ഉണ്ടാക്കാറുണ്ട്. പാരാസെറ്റമോള്‍ അമേരിക്കയില്‍ അറിയപ്പെടുന്നത് ‘അസെറ്റാമിനോഫെന്‍’ എന്ന പേരിലാണ്. കരള്‍നാശവും രക്തനാശവുമൊക്കെയായി പാരാസെറ്റമോള്‍ നടത്തുന്ന കൊലപാതകങ്ങള്‍ കൂടിയതിനാല്‍ അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ്‌സ് (എഫ്‌സിഎ) പാരാസെറ്റമോളിനെതിരെ താക്കീതുകള്‍ നല്‍കുന്നുണ്ട്.
2016 നവംബര്‍ ഒന്നിന് ‘എഫ്‌സിഎ’ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 325 മില്ലിഗ്രാമിന് മുകളിലുള്ള പാരാസെറ്റമോള്‍ ഗുളികകള്‍ അമേരിക്കയില്‍ വില്‍ക്കുന്നത് തടഞ്ഞിരിക്കുന്നു. കരളിന്റെ തകരാറിന് സാധ്യതയുള്ളവര്‍ക്ക് അഞ്ചു ഗ്രാം പാരാസെറ്റമോള്‍ പോലും അപകടകാരണമാണെന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മഞ്ഞപ്പിത്തം, സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ മുമ്പ് ഉണ്ടായിട്ടുള്ളവരും കിഡ്‌നി തകരാറുള്ളവരും ദഹനം കുറഞ്ഞവരും മലബന്ധമുള്ളവരുമൊക്കെ പാരാസെറ്റമോള്‍ കഴിക്കുന്നത് അപകട സാധ്യത കൂടുന്നുണ്ട്.
പനി കൊലപാതകങ്ങള്‍ക്കു കാരണം?
പനിയുടെ മരുന്നുകള്‍ തന്നെയാണ് പനിരോഗികളുടെ കൊലപാതകികളാകുന്നതെന്നതിന് പനി മരുന്നുകളുടെ ദോഷഫലങ്ങള്‍, പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിവ ഫാര്‍മകോളജി ഗ്രന്ഥങ്ങളില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചാല്‍ കാണാന്‍ കഴിയും.
അതിഭീമമായ വരുമാനമുണ്ടാക്കുന്ന മരുന്നു കമ്പനികളുടെയും ആശുപത്രികളുടെയും സമഗ്രാധിപത്യത്തിനു മുന്നില്‍ സത്യം തുറന്നു പറയാന്‍ മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ധൈര്യമുണ്ടാകുന്നില്ലെന്നു മാത്രം.
ഒരാഴ്ചയും രണ്ടാഴ്ചയും അലോപ്പതി ആശുപത്രികളില്‍ കിടന്നു ചികിത്സയെടുക്കുന്നവര്‍ മാത്രം മരിക്കുന്നു. പ്രകൃതി ചികിത്സാലയങ്ങള്‍, ആയുര്‍വ്വേദ ആശുപത്രികള്‍, ഹോമിയോ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയെടുക്കുന്നവര്‍ക്ക് മരണങ്ങള്‍ ഉണ്ടാകുന്നേയില്ല.
ഡങ്കുപ്പനിയുടെ കാരണം കൊതുകും മാലിന്യങ്ങളും എന്ന ‘കള്ളശാസ്ത്രം’ ആവര്‍ത്തിക്കുന്നതല്ലാതെ കീടനാശിനികളും രാസവളങ്ങളും ഇംഗ്ലീഷ് മരുന്നുകളും ഒക്കെയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
ശാന്തം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in