
അരുന്ധതിയും സാറാ ജോസഫും സിവിക് ചന്ദ്രനും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ജാതിപ്രശ്‌നത്തോടുള്ള നിലപാടില്‍ ഗാന്ധിജിയെ അരുന്ധതി റോയി വിമര്‍ശിച്ചതുമായി ബന്ധ്‌പപെട്ടുള്ള കോലാഹലങ്ങള്‍ അവസാനിക്കുന്നില്ല. അരുന്ധതിയുടെ നിലപാടിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് സാറാജോസഫും സിവിക് ചന്ദ്രനുമാണെന്നത് കൗതുകരമാണ്.
മഹാത്മാ ഗാന്ധിയുടെ സ്ഥാനത്ത് അയ്യങ്കാളിയെ പ്രതിഷ്‌ഠിക്കണം എന്ന നിലയിലുള്ള അരുന്ധതി റോയ് ഉയര്‍ത്തിയ ഗാന്ധിയോ അയ്യങ്കാളിയോ എന്ന ചോദ്യം അനാവശ്യമെന്നാണ് സാറാ ജോസഫ് പറഞ്ഞത്. തൃശൂര്‍ സദസ്സ് സാഹിത്യ വേദി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ വിമര്‍ശനം പുതിയ സാമൂഹ്യസാഹചര്യത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അരുന്ധതി ഏറെ പഠനങ്ങള്‍ക്കു ശേഷമാകാം ഗാന്ധിയെക്കുറിച്ച് വിമര്‍ശനപരമായ പരാമര്‍ശം നടത്തിയത്. അരുന്ധതിയുടെ വിമര്‍ശനത്തിലെ ശരിതെറ്റുകളെക്കുറിച്ചല്ല പരിശോധന നടത്തേണ്ടത്. അരുന്ധതി ഒരുപാട് ശരികള്‍ പറഞ്ഞെങ്കിലും ഒരുപാട് ശരികള്‍ പറയാതെ പോയി എന്നുള്ളതാണ് നാം തിരിച്ചറിയേണ്ടത്.
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പേര് മാറ്റി അയ്യങ്കാളിയുടെ പേരിടണമെന്ന് തരത്തിലുള്ള വിമര്‍ശനം അനാവശ്യമാണ്. അയ്യങ്കാളി ആരാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. നാം ചിന്തിക്കേണ്ടണ്ടത് മലയാളികളും മൊത്തത്തില്‍ ഇന്ത്യക്കാരും എത്രത്തോളം ജാതി വ്യവസ്ഥയെ വിമര്‍ശിക്കാനും വിമര്‍ശിച്ച് അതില്ലാക്കാനും തയ്യാറായിട്ടുണ്ട് എന്നുള്ളതാണ്. ജാതിയെ വേണ്ട രീതിയില്‍ വിമര്‍ശിക്കാതിരുന്നതുകൊണ്ടു തന്നെയാണ് ജാതിവ്യവസ്ഥ ഇന്നും ഒരു പ്രശ്‌നമായി സമൂഹത്തില്‍ നിലനില്‍ക്കുന്നത്. സമീപകാലത്ത് ഈ വിഷയ്‌തതില്‍ നിരവധി പഠനങ്ങള്‍ പുറത്തുവന്നു. അതിന്റെ വെളിച്ചത്തിലാണ് ഗാന്ധിയെ മാറ്റി അയ്യങ്കാളിയെ വയ്‌ക്കണമെന്ന് അരുനഅധതിക്ക് പറയേണ്ടിവരുന്നത്. ഈ പഠനങ്ങള്‍ അന്നുണ്ടായിരുന്നെങ്കില്‍ ഗാന്ധിയുടെ നിലപാടും മാറുമായിരുന്നു. ഗാന്ധിജി ജനിച്ചത് ബനിയ എന്ന സവര്‍ണ്ണ ജാതിയിലായിരുന്നതിനാല്‍ തന്നെ അദ്ദേഹത്തില്‍ സവര്‍ണ്ണബോധം സ്വാംശീകരിച്ചിട്ടുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. എങ്കിലും അക്കാലത്ത് ദളിത് ജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹത്തിനു പോകാവുന്നത്ര ദൂരം പോയിട്ടുണ്ടെന്ന യാഥാര്‍ഥ്യം നാം കാണാതിരുന്നുകൂടാ എന്നും ടീച്ചര്‍ കൂട്ടിചേര്‍ത്തു.
മാതൃഭൂമി ആഴ്‌ചപ്പതി്‌പപില്‍ എഴുതിയ ലേഖനത്തിലാണ് സിവിക് ചന്ദ്രന്‍ പരോക്ഷമായി അരുന്ധതിയെ വിമര്‍ശിക്കുന്നത്. ഗാന്ധി ജീവിച്ചിരുന്നപ്പോള്‍ തന്നെ അംബേദ്‌കര്‍ പറഞ്ഞതില്‍ നിന്ന് കൂടുതലായൊന്നും അരുന്ധതി പറയുന്നില്ല. അരുന്ധതിയേയും ഗാന്ധി വിമര്‍ശകരായ ദളിത് ബുദ്ധിജീവികളേയും തങ്ങളുടെ വേദികളിലേക്ക് ക്ഷണിക്കുന്ന മുസ്ലിം സംഘടനകളേയാണ് സിവിക് രൂക്ഷമായി വിമര്‍ശിക്കുന്നത്. മുസ്ലിവിഭാഗങ്ങളോടുള്ള ഗാന്ധിയുടെ അനുഭാവപൂര്‍വ്വമായ നിലപാടാണ് ഗാന്ധിവധത്തിനു കാരണമെന്ന ഗോഡ്‌സെയുടെ വാക്കുകളാണ് സിവിക് വിശദമാിയ ഉദ്ധരിക്കുന്നത്.
mohan peecee
August 25, 2014 at 7:46 am
”….അരുന്ധതി പറഞ്ഞതില്‍ തെറ്റൊന്നും കാണുന്നില്ല; ശരിയുണ്ടെന്ന് സമ്മതിക്കാനും വയ്യ. എന്നാല്‍പ്പിന്നെ മിണ്ടാതിരുന്നുകൂടെ എന്നാണെങ്കില്‍ , മിണ്ടലിലാണല്ലോ ഞങ്ങടെ അസ്തിത്വം തന്നെ…….”