അംബേദ്കര്‍ മാത്രമല്ല, മാര്‍ക്‌സും ശരിയാണ്
അരവിന്ദ് വി എസ് മാര്‍ക്‌സിസം ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ പ്രവര്‍ത്തനസജ്ജമാകില്ല എന്ന് അംബേദ്കര്‍ പറഞ്ഞത് അദ്ദേഹത്തിന് തെറ്റിയതുകൊണ്ടല്ല മറിച്ച് അക്കാലത്തെ സാമ്രാജ്യത്തം ഇന്നത്തെ നിയോ ബ്രാഹ്മണിക്കല്‍ കാപ്പിറ്റലിസമായി മാറിയതുകൊണ്ടു കൂടിയാണ്. അത് ഇന്ത്യന്‍ സവര്‍ണ്ണ ഫാസിസവുമായി ഉള്‍ച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടുകൂടിയാണ് മാര്‍ക്‌സ് തെറ്റന്നല്ല ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ മാര്‍ക്‌സ് കൂടി ശരിയാണ് എന്ന വാദം ബലപ്പെട്ട് വരുന്നത്. ഉനയിലേത് ഒരു ദളിത് ഉയിര്‍ത്തെഴുനേല്‍പാണെന്നതില്‍ തര്‍ക്കമില്ല. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത കേവലം പത്ത്മാസങ്ങള്‍ കൊണ്ട് രാജ്യത്തിന്റ്റ് […]
അരവിന്ദ് വി എസ്
മാര്‍ക്‌സിസം ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ പ്രവര്‍ത്തനസജ്ജമാകില്ല എന്ന് അംബേദ്കര്‍ പറഞ്ഞത് അദ്ദേഹത്തിന് തെറ്റിയതുകൊണ്ടല്ല മറിച്ച് അക്കാലത്തെ സാമ്രാജ്യത്തം ഇന്നത്തെ നിയോ ബ്രാഹ്മണിക്കല്‍ കാപ്പിറ്റലിസമായി മാറിയതുകൊണ്ടു കൂടിയാണ്. അത് ഇന്ത്യന്‍ സവര്‍ണ്ണ ഫാസിസവുമായി ഉള്‍ച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടുകൂടിയാണ് മാര്‍ക്‌സ് തെറ്റന്നല്ല ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ മാര്‍ക്‌സ് കൂടി ശരിയാണ് എന്ന വാദം ബലപ്പെട്ട് വരുന്നത്.
ഉനയിലേത് ഒരു ദളിത് ഉയിര്‍ത്തെഴുനേല്‍പാണെന്നതില്‍ തര്‍ക്കമില്ല. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത കേവലം പത്ത്മാസങ്ങള്‍ കൊണ്ട് രാജ്യത്തിന്റ്റ് മുഖ്യധാരയെ പിടിച്ച് കുലുക്കുന്ന രാഷ്ട്്രീയ ബോധമുള്ള സമൂഹമായി വളരുന്നത് എങ്ങനെയാണ്?? അത് വളരെ ചടുലമായ ഒരു മാറ്റമായിരൂന്നു. സമൂഹത്തിന്റെ വളര്‍ച്ചയില്‍ സാധാരണയായി ഒരു ന്യൂനപക്ഷം ഇത്രവേഗത്തില്‍ രാഷ്ട്്രീയമായി വര്‍ഗ്ഗബോധമുള്ളവരായി മാറിയിട്ടില്ല. രോഹിത് വെമുലയില്‍ നിന്നും അത് ഒരു കാട്ടൂതീപോലെ രാജ്യത്തിന്റെ നാഡി ഞരംബുകളായ ഗ്രാമങ്ങളിലൂടെ അതിവേഗം പടര്‍ന്ന് പിടിച്ചു.
എപ്പോഴാണ് അതിന്റ്റെ അത്യുന്നതിയില്‍ ദളിതുകള്‍ സംഘടിക്കേണ്ടതിന്റെ വര്‍ഗ്ഗബോധം തിരിച്ചറിഞ്ഞത് എന്നതാണ് വിഷയം. തീര്‍ച്ചയായും രാജ്യത്തെ അംബേദ്കറൈറ്റുകള്‍ക്കും ദളിത് മൂവ്‌മെന്റ്റൂകള്‍ക്കും ആ വര്‍ഗ്ഗബോധം ദളിതുകളില്‍ സൃഷ്ടിച്ചതിന്റെ അവകാശമുണ്ട്. എന്നാല്‍ മാര്‍ക്‌സ് പറഞ്ഞതുകൂടി ശരിയായിരുന്നു എന്നാണ് നമുക്ക് ഇന്ന് ബോധ്യപ്പെടുന്നത് . മാധ്യമം വാരികയില്‍ വന്ന മീരാ വേലായുധന്റ്റെയും ലെസ്‌ളി അഗസ്റ്റിന്റേയും ലേഖനങ്ങളും ജിഗ്‌നേഷ് മവാനിയുമായുള്ള അഭിമുഖവും അത് തെളിയിക്കുന്നു. ഗുജറാത്തിലെ തുകല്‍ വ്യവസായത്തിന്റ്റെ വലുപ്പവും അതിന്റെ മേധാവിത്വത്തിലെ സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ ജൈന കൂട്ടുകെട്ടുളെക്കുറിച്ചും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. തുകല്‍ കച്ചവടം ചെയ്യുന്ന ദളിതുകള്‍ ഇവര്‍ക്ക് ഭീഷണിയൊന്നുമല്ലെങ്കില്‍ കൂടിയും മുതലാളിമാരിലെ ജാതിവെറിയും ലാഭക്കൊതിയും ദളിതുകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ കാരണങ്ങളില്‍ ഒന്നാണ്.
തുകല്‍ കച്ചവടം ചെയ്യുന്ന ദളിതുകളുടെ നാമമാത്രമായ മെച്ചപ്പെടല്‍ പോലും ഇവര്‍ക്ക് സഹിക്കുന്നില്ല എന്നത് ഞെട്ടലുളവാക്കുന്നു.
കുലത്തൊഴിലായ ചത്തപശുകളുടെ തുകല്‍ ശേഖരിക്കുന്നതിന് ദളിതുകള്‍ക്ക് കാലങ്ങളായി അക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അതിന്റെ മൂര്‍ത്തരൂപമായിരുന്നു ഉനയില്‍ നടന്നത്. ദളിതുകള്‍ക്ക് തങ്ങളുടെ കുലത്തൊഴില്‍ പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ രാജ്യത്തിന്റെ സവര്‍ണ്ണമുതലാളിത്തം വളര്‍ന്ന് കഴിഞ്ഞു. അത് ദളിതുകളുടെ അധ്വാനത്തിന്റെ മേലാണ് അധികാരം പ്രയോഗിക്കുന്നത്. അപ്പോള്‍ കൂടിയാണ്
ദളിതുകളുടേതായ അല്ലെങ്കില്‍ തൊഴിലാളികളുടേതായ വര്‍ഗ്ഗബോധം ഉരുത്തിരിയുന്നത്.
ഒരര്‍ത്ഥത്തില്‍ ദളിത് എന്നാല്‍ തൊഴിലാളി കൂടിയാണ്. Cast is not the division of labour it is the division of labourers എന്ന് അംബേദ്കര്‍ പറഞ്ഞത് ഇതേ വര്‍ഗ്ഗബോധം ഒരിക്കലും ഉരുത്തിരിയില്ലെന്നതിനെ ന്യായീകരിക്കാനായിരുന്നു.
തങ്ങളുടെ അധ്വാനം പോലും വില്‍കാനുള്ള അധികാരം ഇവിടുത്തെ സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ മുതലാളിത്തം കയ്യടിക്കി വച്ചിരിക്കുന്നു എന്നതായിരുന്നു ഈ വര്‍ഗ്ഗബോധത്തിന്റെ അടിസ്ഥാനം . അതായത് മുതലാളിത്തം തൊഴിലാളിയുടെ അധ്വാനം വില്‍ക്കാനുള്ള അധികാരം കയ്യാളുന്നെന്ന തിരിച്ചറിവില്‍ തന്നെയാണ് വര്‍ഗ്ഗബോധം അധിഷ്ടിതമായിരിക്കുന്നതെന്ന് മാര്‍ക്‌സ് പറഞ്ഞതുകൂടി ഇവിടെ ശരിയാകുകയാണ്. അതുമനസിലാക്കിയതുകൊണ്ട് കൂടിയാണ് ഞങ്ങളുടേത് ഒരു വര്‍ഗ്ഗസമരമായിക്കണ്ടാലും കുഴപ്പമില്ലെന്ന് ജിഗ്‌നേഷിന് പറയേണ്ടിവന്നത്….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in