ഭരണഘടനാദിനത്തില്‍ സംഭവിച്ചത് – കേരളത്തിലും മഹാരാഷ്ട്രയിലും
ശബരിമലയിലെ യുവതീപ്രവേശനത്തിനനുകൂലമായ സുപ്രിംകോടതിവിധി നിലനില്‍ക്കുമ്പോഴാണ് അതിനും ഭരണഘടന അനുശാസിക്കുന്ന ലിംഗനീതിക്കും പുല്ലുവില പോലും കൊടുക്കാതെ ഏതാനും സ്ത്രീകള്‍ക്കെതിരെ ഗുണ്ടകള്‍ അഴിഞ്ഞാടിയതും പോലീസും മന്ത്രിമാരുമൊക്കെ അതിന് ഒത്താശ ചെയ്തതും. പോലീസ് കമ്മീഷ്ണറുടെ ഓഫീസില്‍ വെച്ചാണ് ഒരു ദളിത് സ്ത്രീ ക്രൂരമായി അക്രമിക്കപ്പെട്ടത്.
ഇന്ത്യന്‍ ജനാധിപത്യസംവിധാനവും ഭരണഘടനാ ധാര്‍മ്മികതയുമൊക്കെ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ഭരണഘടനാദിനം കടന്നു പോയത്. മഹാരാഷ്ട്രയും കേരളവുമായിരുന്നു ഈ ഭരണഘടനാദിനത്തില്‍ രാജ്യം ഉറ്റുനോക്കിയ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ നിന്നു വന്ന വാര്‍ത്തകള്‍ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവര്‍ക്ക് ആവേശമാണ് നല്‍കിയതെങ്കില്‍ ”പ്രബുദ്ധ”കേരളത്തില്‍ നിന്നുള്ളവ നല്‍കിയത് നിരാശ മാത്രമാണ്. ഭരണഘടനാമൂല്യങ്ങള്‍ ചുട്ടെരിക്കുമ്പോള്‍ കയ്യടിക്കുന്ന ഭരണാധികാരികളേയും പ്രസ്ഥാനങ്ങളേയുമാണ് കേരളത്തില്‍ ഈ ദിനം കണ്ടത്.
1975ലൊരു അര്‍ദ്ധരാത്രിയില്‍ ഭരണഘടനാമൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ടതിന്റെ ആവര്‍ത്തനമായിരുന്നു മൂന്നു ദിവസം മുമ്പ് മഹാരാഷ്ട്രയിലുണ്ടായത്. സൂര്യനുദിക്കുന്നതിനുമുമ്പെ പ്രസിഡന്റ് ഭരണം പിന്‍വലിച്ച്, മിനിട്ടുകള്‍ക്കുള്ളില്‍ ഭൂരിപക്ഷമില്ലെന്നുറപ്പുള്ള, നേരത്തെ അവസരം നല്‍കി പരാജയപ്പെട്ട മുന്നണിയെകൊണ്ട് സര്‍ക്കാരുണ്ടാക്കിക്കുക, കുതിരകച്ചവടത്തിന് 14 ദിവസം ആവശ്യപ്പെടുക, കിട്ടിയ അവസരമുപയോഗിച്ച് സ്വന്തം അഴിമതികേസ് പിന്‍വലിക്കുക…. അതായിരുന്നു ഇന്നു രാവിലെ വരെയുള്ള അവസ്ഥ. എന്നാല്‍ ഭരണഘടനാദിനത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ് സുപ്രിംകോടതി ചെയ്തത്. നാളെത്തന്നെ വിശ്വാസവോട്ടു നേടണമെന്നും എന്നാലത് തികച്ചും സുതാര്യമാകണമെന്നും സുപ്രിംകോടതി വിധിച്ചതോടെ ഭരണഘടനയെ അട്ടിമറിച്ച് അധികാരത്തിലേറാമെന്നാഗ്രഹിച്ചവര്‍ ആയുധം വെച്ചു കീഴടങ്ങുകയായിരുന്നു. അങ്ങനെയത് ഭരണഘടനാദിനത്തിലെ ഏറ്റവും നല്ല വാര്‍ത്തയായി.
അതേസമയം കേരളത്തിലെ അവസ്ഥയോ? ശബരിമലയിലെ യുവതീപ്രവേശനത്തിനനുകൂലമായ സുപ്രിംകോടതിവിധി നിലനില്‍ക്കുമ്പോഴാണ് അതിനും ഭരണഘടന അനുശാസിക്കുന്ന ലിംഗനീതിക്കും പുല്ലുവില പോലും കൊടുക്കാതെ ഏതാനും സ്ത്രീകള്‍ക്കെതിരെ ഗുണ്ടകള്‍ അഴിഞ്ഞാടിയതും പോലീസും മന്ത്രിമാരുമൊക്കെ അതിന് ഒത്താശ ചെയ്തതും. പോലീസ് കമ്മീഷ്ണറുടെ ഓഫീസില്‍ വെച്ചാണ് ഒരു ദളിത് സ്ത്രീ ക്രൂരമായി അക്രമിക്കപ്പെട്ടത്. ആ അക്രമത്തെ പിന്തുണച്ച് മന്ത്രി എം എം മണി രംഗത്തുവന്നിരിക്കുന്നു. സുപ്രിംകോടതിയെയും ഭരണഘടനയേയും വെല്ലുവിളിച്ച്, ഒരു യുവതിയും മല കയറില്ലെന്ന് മന്ത്രി ബാലനും കടകംപള്ളിയും വെല്ലുവിളിക്കുന്നു. ഭരണഘടനാദിനത്തില്‍ തന്നെ ഭരണഘടനക്കെതിരെ മുല്ലപ്പള്ളിയും കുമ്മനവും കടകംപള്ളിയും ഒന്നിക്കുന്നു. എന്നാല്‍ മല കയറാന്‍ സംരക്ഷണം നല്‍കില്ല എന്നെഴുതി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലതാനും. കാരണം വ്യക്തം, അത് ഭരണഘടനാവിരുദ്ധമാകും എന്നതുതന്നെ. എന്നിട്ടും ഭരണഘടനാദിനത്തെ കുറിച്ച് ഇവരെല്ലാം ഘോരഘോരം പ്രസംഗിക്കുന്നു. ഭരണഘടന വിശുദ്ധഗ്രന്ഥമാണെന്ന് മോദി പാര്‍ലിമെന്റില്‍ പ്രസംഗിച്ചതിനേക്കാള്‍ അപഹാസ്യമായി…!!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in